ശിമ്യോൻ

ശിമ്യോൻ (Simeon)

പേരിനർത്ഥം – കേട്ടു

മശീഹയെ കാണുന്നതിനു മുമ്പ് മരണം കാണുകയില്ലെന്നു പരിശുദ്ധാത്മാവിനാൽ അരുളപ്പാടു ലഭിച്ച മനുഷ്യൻ. ഇയാൾ നീതിമാനും യിസ്രായേലിന്റെ ആശ്വാസത്തിനു വേണ്ടി കാത്തിരുന്നവനും ആയിരുന്നു. ശിശുവായ യേശുവിനെ ദൈവാലയത്തിൽ പ്രതിഷ്ഠിക്കുവാൻ കൊണ്ടുവന്നപ്പോൾ പൈതലിനെ കൈകളിലെടുത്തു ദൈവത്തെ വാഴ്ത്തി: “ഇപ്പോൾ നാഥാ തിരുവചനം പോലെ നീ അടിയനെ സമാധാനത്തോടെ വിട്ടയക്കുന്നു. ജാതികൾക്കു വെളിപ്പെടുവാനുള്ള പ്രകാശവും നിന്റെ ജനമായ യിസ്രായേലിന്റെ മഹത്വവുമായി നീ സകല ജാതികളുടെയും മുമ്പിൽ ഒരുക്കിയിരിക്കുന്ന നിന്റെ രക്ഷയെ എന്റെ കണ്ണു കണ്ടുവല്ലോ’ എന്നു പറഞ്ഞു. (ലൂക്കൊ, 2:25-35).

Leave a Reply

Your email address will not be published. Required fields are marked *