യേശുക്രിസ്തു (Jesus Christ)
പേരിനർത്ഥം — അഭിഷിക്തനായ രക്ഷിതാവ്
“അതുകൊണ്ടു വിശുദ്ധ സഹോദരന്മാരേ, സ്വർഗ്ഗീയവിളിക്കു ഓഹരിക്കാരായുള്ളോരേ, നാം സ്വീകരിച്ചുപറയുന്ന അപ്പൊസ്തലനും മഹാപുരോഹിതനുമായ യേശുവിനെ ശ്രദ്ധിച്ചുനോക്കുവിൻ.” (എബ്രാ, 3:1). എബ്രായലേഖകൻ ഇവിടെ ക്രിസ്തുവിനെ അപ്പൊസ്തലൻ എന്നു വിളിച്ചിരിക്കുകയാണ്. തുടർന്ന് യെഹൂദമതം ഷാലിയാഹ് എന്നു വിളിക്കുന്ന മോശെയുമായി താരതമ്യപ്പെടുത്തുകയും ചെയ്യുന്നു. ‘മോശെ ദൈവഭവനത്തിൽ വിശ്വസ്തനായിരുന്നതുപോലെ യേശുവും വിശ്വസ്തനാകുന്നു.’ (എബ്രാ, 3:2). “ഭവനത്തെക്കാളും ഭവനം ചമെച്ചവന്നു അധികം മാനമുള്ളതുപോലെ യേശുവും മോശെയെക്കാൾ അധികം മഹത്വത്തിന്നു യോഗ്യൻ എന്നു എണ്ണിയിരിക്കുന്നു.” (എബ്രാ, 3:3). “മോശെ വിശ്വസ്തനായിരുന്നതു സാക്ഷ്യം പറയുന്ന ഭൃത്യനായിട്ടത്രേ; ക്രിസ്തുവോ അവന്റെ ഭവനത്തിന്നു അധികാരിയായ പുത്രനായിട്ടു തന്നേ.” (എബ്രാ, 3:5, 3:6). പിതാവു തന്നെ അയച്ചു എന്ന് ക്രിസ്തു ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. “ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ.” (യോഹ, 3:17). “ദൈവം അയച്ചവൻ ദൈവത്തിന്റെ വചനം പ്രസ്താവിക്കുന്നു; അവൻ ആത്മാവിനെ അളവുകൂടാതെയല്ലോ കൊടുക്കുന്നതു.” (യോഹ, 3:34). “എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്തു അവന്റെ പ്രവൃത്തി തികെക്കുന്നതു തന്നെ എന്റെ ആഹാരം.” (യോഹ, 4:34). “ഞാൻ ദൈവത്തിന്റെ അടുക്കൽനിന്നു വന്നിരിക്കുന്നു; ഞാൻ സ്വയമായി വന്നതല്ല, അവൻ എന്നെ അയച്ചതാകുന്നു.” (യോഹ, 8:42). “ദൈവം തന്റെ ഏകജാതനായ പുത്രനെ നാം അവനാൽ ജീവിക്കേണ്ടതിന്നു ലോകത്തിലേക്കു അയച്ചു എന്നുള്ളതിനാൽ ദൈവത്തിന്നു നമ്മോടുള്ള സ്നേഹം പ്രത്യക്ഷമായി.” (യോഹ, 1 4:9). “പിതാവു പുത്രനെ ലോകരക്ഷിതാവായിട്ടു അയച്ചിരിക്കുന്നു എന്നു ഞങ്ങൾ കണ്ടു സാക്ഷ്യം പറയുന്നു.” (യോഹ, 1 4:14). അപ്പൊസ്തലൻ അഥവാ അയക്കപ്പെട്ടവൻ എന്ന അർത്ഥത്തിൽ യേശുക്രിസ്തു തന്നെയാണ് ബൈബിൾ വെളിപ്പെടുത്തിയിരിക്കുന്നു ശ്രേഷ്ഠ അപ്പൊസ്തലൻ. “പിതാവു തന്നെ അയച്ചതുപോലെ തിരഞ്ഞെടുത്ത ശിഷ്യന്മാരെ താനും ലോകത്തിലേക്ക് അയയ്ക്കുന്നു എന്നു ക്രിസ്തു പ്രഖ്യാപിച്ചു. “നീ എന്നെ ലോകത്തിലേക്കു അയച്ചതുപോലെ ഞാൻ അവരെയും ലോകത്തിലേക്കു അയച്ചിരിക്കുന്നു.” (യോഹ, 17:18). അപ്പൊസ്തലത്വത്തിന്റെ വൈശിഷ്ട്യവും മാന്യതയും ഈ പ്രഖ്യാപനത്തിലുടെ ക്രിസ്തു ഉറപ്പിച്ചു.
2 thoughts on “യേശുക്രിസ്തു”