യൂദാ
ഒറ്റനോട്ടത്തിൽ
ഗ്രന്ഥകാരൻ
യൂദാ
എഴുതിയ കാലം
എ.ഡി. 65-70
അദ്ധ്യായം
1
വാക്യങ്ങൾ
25
ബൈബിളിലെ
65-ാം പുസ്തകം
പുതിയനിയമത്തിൽ
26-ാം പുസ്തകം
വലിപ്പം: ബൈബിളിൽ
63-ാം സ്ഥാനം
പുതിയനിയമത്തിൽ
25-ാം സ്ഥാനം
പ്രധാന വ്യക്തികൾ
യൂദാ
മീഖായേൽ
മോശെ
കയീൻ
ബിലെയാം
കോരെഹ്
ആദാം
ഹാനോക്ക്
1. എഴുത്തുകാരൻ?
◼️ യാക്കോബിന്റെ സഹോദരനുമായ യൂദാ (1:1)
2. യൂദാ എങ്ങനെയുള രക്ഷയെക്കുറിച്ചു എഴുതുവാനാണ് സകലപ്രയത്നവും ചെയ്തത്?
◼️ പൊതുവിലുള്ള രക്ഷ (1:3)
3. വിശുദ്ധന്മാർക്കു എങ്ങനെയാണ് ഈ വിശ്വാസം ഭരമേല്പിച്ചിരിക്കുന്നത്?
◼️ ഒരിക്കലായിട്ടു (1:3)
4. ഏകനാഥനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെ നിഷേധിക്കുന്നവർ ആരാണ്?
◼️ അഭക്തരായ മനുഷ്യർ (1:4)
5. കർത്താവു ജനത്തെ മിസ്രയീമിൽനിന്നു രക്ഷിച്ചിട്ടും വിശ്വസിക്കാത്തവരെ പിന്നത്തേതിൽ എന്തുചെയ്തു?
◼️ നശിപ്പിച്ചു (1:5)
6. തങ്ങളുടെ വാഴ്ച കാത്തുകൊള്ളാതെ സ്വന്ത വാസസ്ഥലം വിട്ടുപോയതാരാണ്?
◼️ ദൂതന്മാർ (1:6)
7. മഹാദിവസത്തിന്റെ വിധിക്കായി എന്നേക്കുമുള്ള ചങ്ങലയിട്ടു സൂക്ഷിച്ചിരിക്കുന്നത് ആരെയാണ്?
◼️ ദൂതന്മാരെ (1:6)
8. ദുർന്നടപ്പു ആചരിച്ചു അന്യജഡം മോഹിച്ച പട്ടണങ്ങൾ?
◼️ സൊദോമും ഗൊമോരയും (1:7)
9. നിത്യാഗ്നിയുടെ ശിക്ഷാവിധിക്കു ദൃഷ്ടാന്തമായി കിടക്കുന്ന പടണങ്ങൾ?
◼️ സൊദോമും ഗൊമോരയും (1:7)
10. സ്വപ്നാവസ്ഥയിലായി ജഡത്തെ മലിനമാക്കുകയും കർത്തൃത്വത്തെ തുച്ഛീകരിക്കുകയും ചെയ്തതാരാണ്?
◼️ അഭക്തരായ മനുഷ്യർ (1:8)
11. മിഖായേൽ ആരുടെ ശരീരത്തെക്കുറിച്ചാണ് പിശാചിനോടു തർക്കിച്ചു വാദിച്ചത്?
◼️ മോശെയുടെ (1:9)
12. ദൂഷണവിധി ഉച്ചരിപ്പാൻ തുനിയാതെ, ‘കർത്താവു നിന്നെ ഭർത്സിക്കട്ടെ” എന്നു പറഞ്ഞതാരാണ്?
◼️ മിഖായേൽ (1:9)
13. അറിയാത്തതിനെ ദുഷിക്കുന്നതാരാണ്?
◼️ അഭക്തരായവർ (1:10)
14. വിശ്വാസത്യാഗത്തിന്റെ ദൃഷ്ടാന്തങ്ങളായ മൂന്നു വ്യക്തികളും അവരുടെ പാപവും?
◼️ കയീന്റെ വഴി, ബിലെയാമിന്റെ വഞ്ചന, കോരഹിന്റെ മത്സരം (1:11)
15. വിശ്വാസത്യാഗികളുടെ സ്വഭാവം വ്യക്തമാക്കുന്ന ആറ് ഉപമകൾ?
◼️ (1) സ്നേഹസദ്യകളിൽ മറഞ്ഞുകിടക്കുന്ന പാറകൾ, (2) വിരുന്നുകഴിഞ്ഞു നിങ്ങളെത്തന്നേ തീറ്റുന്നവർ, (3) കാറ്റുകൊണ്ടു ഓടുന്ന വെള്ളമില്ലാത്ത മേഘങ്ങൾ, (4) രണ്ടുരു ചത്തും വേരറ്റും പോയ വൃക്ഷങ്ങൾ, (5) നാണക്കേടു നുരെച്ചു തള്ളുന്ന കൊടിയ കടൽത്തിരകൾ, (6) വക്രഗതിയുള്ള നക്ഷത്രങ്ങൾ (1:12,13)
16. ആദാംമുതൽ എത്രാമനാണ് ഹനോക്ക്?
◼️ ഏഴാമൻ (1:14)
17. ‘കർത്താവ് എല്ലാവരെയും വിധിപ്പാൻ ആയിരമായിരം വിശുദ്ധന്മാരോടു കൂടെ വന്നിരിക്കുന്നു’ എന്നു പ്രവചിച്ചതാരാണ്?
◼️ ഹനോക്ക് (1:15)
18. പിറുപിറുപ്പുകാരും ആവലാധി പറയുന്നവരും കാര്യസാദ്ധ്യത്തിന്നായി മുഖസ്തുതി പ്രയോഗിക്കുന്നവരും ആരാണ്?
◼️ അഭക്തരായവർ (1:16)
19. അന്ത്യകാലത്തു ഭക്തികെട്ട മോഹങ്ങളെ അനുസരിച്ചു നടക്കുന്നവർ ആരാണ്?
◼️ പരിഹാസികൾ (1:18). [2പത്രൊ, 3:4]
20. ഭിന്നത ഉണ്ടാക്കുന്നവരും പ്രാകൃതന്മാരും ആത്മാവില്ലാത്തവരും ആരാണ്?
◼️ പരിഹാസികൾ (1:19)
21. വിശ്വാസികൾ എന്താധാരമാക്കിയാണ് ആത്മികവർദ്ധന വരുത്തേണ്ടത്?
◼️ അതിവിശുദ്ധ വിശ്വാസം (1:20)
22. നിത്യജീവൻ ആരുടെ കരുണയാണ്?
◼️ യേശുക്രിസ്തുവിന്റെ (1:20-21)
23. സംശയിക്കുന്ന ചിലരോട് എന്തു ചെയ്യണം?
◼️ കരുണ (1:22)
24. സംശയിക്കുന്ന ചിലരെ ഏതിൽനിന്നാണ് വലിച്ചെടുക്കേണ്ടത്?
◼️ തീയിൽനിന്ന് (1:23)
25. ഭയത്തോടെ കരുണ കാണിപ്പാൻ പകയ്ക്കേണ്ടത് എന്താണ്?
◼️ ജഡത്താൽ കറപിടിച്ച അങ്കി (1:23)
26. വീഴാതവണ്ണം നമ്മെ സൂക്ഷിച്ചും തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ളവൻ ആരാണ്?
◼️ രക്ഷിതാവായ ഏകദൈവം (1:24)