ബൈബിൾ ഭാഷകൾ (Bible languages)
ബൈബിളിൻ്റെ മുലഭാഷകൾ പ്രധാനമായും എബ്രായയും ഗ്രീക്കുമാണ്. എങ്കിലും പഴയനിയമത്തിലും പുതിയനിയമത്തിലും അരാമ്യഭാഷയുടെ സ്വാധീനവും കാണാൻ കഴിയും. ന്യായപ്രമാണ പുസ്തകങ്ങളിൽ ഒരു സ്ഥലനാമവും (യെഗർ-സഹദൂഥാ: ഉല്പ, 31:47), പ്രവാചക പുസ്തകങ്ങളിൽ ഒരു വാക്യവും (യിരെ, 10:11), എഴുത്തുകളിൽ രണ്ടു പ്രധാനഭാഗങ്ങളും (ദാനീ, 2:4-7:28; എസ്രാ, 4:8-6:18; 7:12-26) അരാമ്യ ഭാഷയിലാണ്. (ഒ.നോ: 2രാജാ, 18:26). യേശുക്രിസ്തുവും അപ്പൊസ്തലന്മാരും സംസാരിച്ചത് അരാമ്യ ഭാഷയായിരുന്നു. തന്മൂലം അനേകം അരാമ്യപദങ്ങൾ ഗ്രീക്കിന്റെ രൂപത്തിൽ പുതിയനിയമത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ‘തലീഥാ കൂമീ’ (മർക്കൊ, 5:41), ‘എഫഥാ’ (മർക്കൊ, 7:34), ‘എലോഹീ എലോഹീ ലമ്മാ ശബക്താനീ’ (മർക്കൊ, 15:34) എന്നീ വാക്യശകലങ്ങൾ ക്രിസ്തുവിന്റെ അധരങ്ങളിൽ നിന്നടർന്നു വീണവയാണ്. പുതിയനിയമം എഴുതപ്പെട്ടത് ഗ്രീക്കിലാണ്. ഒരന്തർദേശീയ ഭാഷ എന്ന ബഹുമതി അക്കാലത്ത് ഗ്രീക്കു നേടിയിരുന്നു. പഴയനിയമം പ്രധാനമായും ഒരു ജാതിക്കു വേണ്ടിയുളള വെളിപ്പാടാകയാൽ അതു അവരുടെ ഭാഷയായ എബ്രായയിൽ എഴുതപ്പെട്ടു. എന്നാൽ ക്രിസ്തുവിലൂടെയുള്ള പൂർണ്ണമായ വെളിപ്പാട് സകല ജാതികൾക്കും (ലൂക്കൊ, 2:31) വേണ്ടിയുള്ളതാകയാലും, അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകല ജാതികളിലും പ്രസംഗിക്കുകയും വേണ്ടതാകയാലും (ലൂക്കൊ, 24:47) ക്രിസ്തുവിന്റെ രക്തത്തിലൂടെ സ്ഥാപിക്കപ്പെട്ട പുതിയനിയമം അന്നത്തെ അന്തർദേശീയ ഭാഷയായ ഗ്രീക്കിലെഴുതി. പുതിയനിയമ ഗ്രീക്ക് ‘കൊയീനീ’ (നാടോടിഭാഷ) ആണ്. മറ്റുഭാഷകളുടെ സ്വാധീനവും ബൈബിളിൽ ദൃശ്യമാണ്. ‘സാപ്നത്ത്പനേഹ്’ (ഉല്പ, 41:45) ഈജിപ്ഷ്യൻ പദമാണ്. ‘ബേല്ത്ത്-ശസ്സർ, തർത്ഥാൻ, രാബ്സാരീസ്, റാബ്ശാക്കേ (ദാനീ, 1:7; 2രാജാ, 18:17) എന്നിവ ബാബിലോന്യ അസ്സീറിയൻ പദങ്ങളാണ്. ബൈബിളിലെ സ്ഥലനാമങ്ങൾ പലഭാഷകളിൽ നിന്നുള്ളവയാണ്. അനേകം സ്ഥലനാമങ്ങളുടെ നിഷ്പത്തി ഇന്നും അജ്ഞാതമാണ്.
പുതിയനിയമത്തിലെ അരാമ്യപദങ്ങൾ താഴെപ്പറയുന്നവയാണ്:
1. അക്കൽദാമാ (പ്രവൃ, 1:19).
2. അബ്ബാ (മർക്കൊ, 14:36; റോമ, 8:15; ഗലാ, 4:6).
3. അല്ഫായി (മത്താ,10:3; മർക്കൊ, 2:14; 3:18; ലൂക്കൊ, 6:15; പ്രവൃ, 1:13).
4. എഫഥാ (മർക്കൊ, 7:34).
5. എലോഹീ (മർക്കൊ, 15:34, 15:34).
6. ഏലീ (മത്താ, 27:46, 27:46).
7. ഐനെയാസ് (പ്രവൃ, 9:33,34).
8. കേഫാ (യോഹ, 1:42, 1കൊരി,1:12, 3:22, 9:5, 15:5; ഗലാ, 2:9).
9. ക്ളെയൊപ്പാവ് (Cleopas) (ലൂക്കൊ, 24:18).
10. ക്ളെയോപ്പാവ് (Klopas) (യോഹ, 19:25).
11. ഗെത്ത്ശെമന (മത്താ, 26:36; മർക്കൊ, 14:32).
12. ഗൊല്ഗോഥാ (മത്താ, 27:33; മർക്കൊ, 15:22; യോഹ, 19:17).
13. തദ്ദായി (മത്താ, 10:4; മർക്കൊ, 3:18).
14. തബീഥാ (പ്രവൃ, 9:36, 9:40).
15. തലീഥാ കൂമി (മർക്കൊ, 5:41).
16. തോമസ് (മത്താ, 10:3; മർക്കൊ, 3:18; ലൂകൊ, 6:15; യോഹ, 11:16, 14:5; 20:24, 20:26, 20:27, 20:28, 20:29, 21:2; പ്രവൃ, 1:13).
17. നമ്മുടെ കർത്താവ് വരുന്നു (maranatha) (1കൊരി,16:22).
18. നസറെത്ത് (മത്താ, 2:23, 4:13, 21:11; മർക്കൊ, 1:9; ലൂക്കൊ, 1:26, 2:4, 2:39, 2:51, 4:16; യോഹ, 1:45, 1:46; പ്രവൃ, 10:38).
19. നിസ്സാര (Raka) (മത്താ, 5:22).
20. പെസഹ (മത്താ, 26:2, 26:17, 26:18, 26:19; മർക്കൊ, 14:1, 14:12, 14:12, 14:16; ലൂക്കൊ, 2:41, 22:1, 22:7, 22:8, 22:11, 22:13; യോഹ, 2:13, 2:23, 6:4, 11:55, 12:1, 13:1, 18:28, 18:39,19:14; പ്രവൃ, 12:4; 1കൊരി, 5:7; എബ്രാ, 11:28).
21. ബറബ്ബാസ് (മത്താ, 27:16, 26:17, 27:20, 27:21, 27:26; മർക്കൊ, 15:7, 15:11, 15:15; ലൂക്കൊ, 23:18; യോഹ, 18:40, 18:40).
22. ബർത്തിമായി (മർക്കൊ, 10:46).
23. ബർന്നബാസ് (പ്രവൃ,4:36: 29 പ്രാവശ്യം; 1കൊരി, 9:6; ഗലാ, 2:1, 2:9, 2:13; കൊലൊ, 4:10).
24. ബർത്തൊലൊമായി (മത്താ, 10:3; മർക്കൊ, 3:18; ലൂക്കൊ, 6:14; പ്രവൃ, 1:13).
25. ബർയേശു (പ്രവൃ, 13:6).
26. ബർയോനാ (മത്താ, 16:17).
27. ബർശബാ (പ്രവൃ, 1:23, 15:22).
28. ബെയെത്സെബൂൽ (മത്താ, 10:25, 12:24, 12:27; മർക്കൊ, 3:22; ലൂക്കൊ, 11:15, 11:18, 11:19).
29. ബേത്ത്ഫാഗ (മത്താ, 21:1; മർക്കൊ, 11:1; ലൂക്കൊ, 19:29).
30. ബേത്ത്സയിദ (മത്താ, 11:21; മർക്കൊ, 6:45, 8:22; ലൂക്കൊ, 9:10, 10:13; യോഹ, 1:44, 12:21).
31. ബേഥെസ്ദാ (യോഹ, 5:2).
32. ബൊവനേർഗ്ഗസ് (മർക്കൊ, 3:17).
33. മത്തായി (മത്താ, 9:9, 10:3; മർക്കൊ, 3:18; ലൂക്കൊ, 6:15; പ്രവൃ, 1:13).
34. മാമോൻ (മത്താ, 6:24; ലൂക്കൊ, 6:9, 6:11, 6:13).
35. മാർത്ത (ലൂക്കൊ, 10:38, 10:40, 10:41, 10:41; യോഹ, 11:1, 11:5, 11:19, 11:21, 11:24, 11:30, 11:39, 12:2).
36. യോനാ, യോഹന്നാൻ, (മത്താ, 12:39, 12:40, 12:41, 12:41, 16:4; ലൂക്കൊ, 11:29, 11:30, 11:32, 11:32; യോഹ, 1:42, 21:15, 21:16, 21:17).
37. റബ്ബൂനീ, (മർക്കൊ, 10:51; യോഹ, 20:16).
38. ലമ്മാ (മത്താ, 27:46; മർക്കൊ, 15:34).
39. ശബക്താനി (മത്താ, 27:46; മർക്കൊ, 15:34).
40. ശബ്ബത്ത് (Sabbata) (H: shabbath) (മത്താ, 12:1 (9); മർക്കൊ, 1:21 (11); ലൂക്കൊ, 4:16 (19); യോഹ, 5:9 (11); പ്രവൃ, 1:12 (10); 1കൊരി, 16:2); കൊലൊ, 2:16).
41. സക്കായി (ലൂക്കൊ, 19:2, 19:5, 19:8).
42. സെബെദി (മത്താ, 4:21, 4:21, 10:2, 20:20, 26:37, 27:56; മർക്കൊ, 1:19, 1:20, 3:17, 10:35; ലൂക്കൊ, 5:10; യോഹ, 21:2).
43. ഹന്നാവ് (ലൂക്കൊ, 3:2; യോഹ, 18:13; 18:24; പ്രവൃ, 4:6).
44. ഹോശന്നാ (മത്താ, 21:9, 21:9, 21:15; മർക്കൊ, 11:9, 11:10; യോഹ, 12:13).