ബൈബിള്‍ കൊട്ടാരം
ബൈബിള്‍ ദൈവത്തിന്റെ കൊട്ടാരമായി ചിത്രികരിച്ചാല്‍!
1. ഉല്പത്തി പുസ്തകം >=< ദൈവത്തിന്റെ മഹാത്ഭുതങ്ങളെ കൊണ്ട് നിറഞ്ഞിരിക്കുന്ന സ്വീകരണ മുറി.
2. പുറപ്പാട് >=< നിയമ നിര്‍മ്മാണ മുറി.
3. ലേവ്യ >=< ആരാധനാലയം.
4. സംഖ്യാ >=< സംഭരണശാല.
5. ആവര്‍ത്തനം >=< കോടതി മുറി.
6. യോശുവ മുതല്‍ എസ്ഥേര്വരെ >=< ചരിത്ര രേഖകള്‍ എഴുതി സുക്ഷിച്ചിരിക്കുന്ന മുറി.
7. ഇയോബ് >=< തത്വജ്ഞാനികളുടെ സമ്മേളന മുറി.
8. സങ്കീര്‍ത്തനം >=< സംഗീത മുറി.
9. സദൃശവാക്യങ്ങൾ >=< പഠനമുറി.
10. സഭാപ്രസംഗി >=< പ്രസംഗമുറി.
11. ഉത്തമഗീതം >=< രാജാവിന്റെ മണിയറ.
12. യെശയ്യാവു മുതല്‍ മലാഖി വരെ >=< കൊട്ടാരത്തിന്റെ മുകള്‍ നിലയിലെ പ്രവാചകന്മാരുടെ മുറി. (അവിടെ, പ്രവാചകന്മാർ ഉദയനക്ഷത്രമായ മശീഹ ഉദയം ചെയ്യുന്നതു മുതൽ നിത്യത വരെയുള്ള കാര്യങ്ങള്‍ കണ്ടെത്തി രേഖയാക്കി വച്ചിരിക്കുന്നു).
13. സുവിശേഷങ്ങൾ >=< പ്രവാചകമുറി കടന്നു ചെല്ലുമ്പോള്‍ യേശുക്രിസ്തുവിന്റെ നാലു വ്യത്യസ്ത ചിത്രങ്ങളാൽ അലങ്കരിച്ചിരിക്കുന്ന വലിയ ഹാളിലേക്ക് പ്രവേശിക്കുന്നു.
∆. മത്തായി >=< രാജാവിൻ്റെ ചിത്രം.
∆. മര്‍ക്കൊസ് >=< ദാസന്റെ ചിത്രം.
∆. ലൂക്കോസ് >=< മനുഷ്യന്റെ ചിത്രം.
∆. യോഹന്നാൻ >=< ദൈവത്തിന്റെ ചിത്രം.
14. അപ്പോസ്തല പ്രവര്‍ത്തികൾ >=< ഊര്‍ജ്ജോത്പാദന മുറി. (പരിശുദ്ധാത്മപ്രവാഹം ലോകത്തിൽ മുഴുവൻ വ്യാപിക്കുന്നത് അവിടെ നിന്നാണ്).
15. റോമര്‍ മുതല്‍ യൂദാ വരെയുള്ള ലേഖനങ്ങൾ >=< നിയമാവലി എഴുതി സുക്ഷിച്ചിരിക്കുന്ന മുറി.
16. വെളിപ്പാടു >=< മഹാരാജാവിന്റെ സിംഹാസനം വച്ചിരിക്കുന്ന വിശാലവും മനോഹരവുമായ മുറി.
“സുവിശേഷങ്ങളിലെ രാജാവുമായി ഉഭയസമ്മതം ചെയ്ത് പ്രവൃത്തികളിലെ പരിശുദ്ധാത്മ ശക്തിയാൽ ലേഖനങ്ങളിലെ നിയമാവലികൾ അനുസരിച്ചാൽ; മഹാരാജാവൻ്റെ കൊട്ടാരത്തിലെത്തി നിത്യത മുഴുവൻ അവനോടുകൂടി സന്തോഷിച്ചാനന്ദിപ്പാൻ ഇടയാകും.” (കടപ്പാട്)
“യാതൊരു ശാപവും ഇനി ഉണ്ടാകയില്ല; ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം അതിൽ ഇരിക്കും; അവന്റെ ദാസന്മാർ അവനെ ആരാധിക്കും. അവർ അവന്റെ മുഖംകാണും; അവന്റെ നാമം അവരുടെ നെറ്റിയിൽ ഇരിക്കും.” (വെളിപ്പാടു 22:3-4).