ബൈബിളിന്റെ ചില സവിശേഷതകൾ
1. ദൈവത്തിന്റെ പുസ്തകം.
2. വിശുദ്ധന്മാർ എഴുതിയ പുസ്തകം.
3. ദൈവം ഇപ്രകാരം അരുളിചെയ്തു എന്ന പ്രസ്താവനയുള്ള ഏകഗ്രന്ഥം.
4. ഏകസത്യദൈവത്തെ ലോകത്തിനു വെളിപ്പെടുത്തിയ ഗ്രന്ഥം.
5. സമാനതകളില്ലാത്ത ഗ്രന്ഥം.
6. ലോകത്തിൽ ആദ്യമായി അച്ചടിക്കപ്പെട്ട ഗ്രന്ഥം. (AD 1455).
7. രചനയ്ക്ക് 1600 വർഷമെടുത്ത ഗ്രന്ഥം.
8. 40 രചയിതാക്കൾ ഉൾപ്പെട്ട ഗ്രന്ഥം.
9. ഏറ്റവും കൂടുതൽ അച്ചടിക്കപ്പെടുന്ന ഗ്രന്ഥം. (2015 വരെ 602 കോടി).
10. കമ്പിത്തപാലിൽ ആദ്യം ട്രാൻസ്മിറ്റ് ചെയ്ത ഗ്രന്ഥം.
11. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഗ്രന്ഥം.
12. ഏറ്റവുംകൂടുതൽ മൂല്യം കല്പിച്ചിട്ടുള്ള ഗ്രന്ഥം. (ഗുട്ടൻബെർഗ് അച്ചടിച്ച ബൈബിൾ – ഇന്നത്തെ മൂല്യം ഒരു കോപ്പിക്ക് 35 മില്യൺ ഡോളർ).
13. ഏറ്റവും കുറഞ്ഞവിലക്ക് ലഭിക്കുന്ന ഗ്രന്ഥം.
14. സൗജന്യമായി ലഭിക്കുന്ന ഗ്രന്ഥം.
15. കൂടുതൽ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ഗ്രന്ഥം. (3312 ഭാഷ).
16. ബഹിരാകാശത്തു വായിച്ച ആദ്യ ഗ്രന്ഥം.
17. ഏറ്റവും കൂടുതൽ രാജ്യത്ത് അച്ചടിക്കപ്പെടുന്ന ഗ്രന്ഥം.
18. എല്ലാ രാജ്യങ്ങളിലും ലഭ്യമാകുന്ന ഏക ഗ്രന്ഥം. (സൗദിയിലും ഉത്തരകൊറിയയിലും ഇന്ന് ബൈബിൾ ലഭ്യമാണ്).
19. ലോകരാജ്യങ്ങളിലെ നിയമവ്യവസ്ഥക്കു മാനദണ്ഡമായ ഗ്രന്ഥം.
20. എല്ലാ ജനാധിപത്യ രാജ്യങ്ങളുടെയും കോടതികളിൽ സൂക്ഷിക്കപെടുന്ന ഏകഗ്രന്ഥം.
21. ഏറ്റവുംകൂടുതൽ ആധികാരികത കല്പിച്ചിട്ടുള്ള ചരിത്രഗ്രന്ഥം. (മൂലഗ്രന്ഥവും കോപ്പിയും തമ്മിൽ ഏറ്റവും കുറഞ്ഞ കാലദൈർഘ്യം മാത്രം പഴക്കമുള്ള ചരിത്രഗ്രന്ഥം).
22. ഏറ്റവും അധികം ആളുകൾ വായിക്കുന്ന ഗ്രന്ഥം.
23. ഏറ്റവും അധികം ആളുകൾ പഠിക്കുന്ന ഗ്രന്ഥം.
24. ഏറ്റവും അധികം പേർ ഗവേഷണം ചെയ്യുന്ന ഗ്രന്ഥം.
25. ഏറ്റവും അധികം പേർ സ്നേഹിക്കുന്ന ഗ്രന്ഥം.
26. ഏറ്റവും അധികം പേർ ജീവൻ നൽകിയിട്ടുള്ള ഗ്രന്ഥം.
27. ലളിതവും അതേസമയം അഗാധവുമായ ഗ്രന്ഥം.
28. നിരാശിതർക്ക് ആശ്വാസം അരുളുന്ന ഗ്രന്ഥം.
29. ഏറ്റവുംകൂടുതൽ വെല്ലുവിളികൾ നേരിട്ട ഗ്രന്ഥം.
30. ഏറ്റവും അധികം ശത്രുക്കളുള്ള ഗ്രന്ഥം.
31. ഏറ്റവും അധികം പ്രാവശ്യം നശിപ്പിച്ചിട്ടുള്ള ഗ്രന്ഥം.
32. എതിരാളികളെ രൂപാന്തരപ്പെടുത്തുന്ന ഗ്രന്ഥം.
33. മനുഷ്യനെ രൂപാന്തരപ്പെടുത്തുന്ന ഗ്രന്ഥം.
34. ജ്ഞാനിയാകുവാൻ പഠിക്കേണ്ട ഗ്രന്ഥം.
35. സുരക്ഷിതനാകുവാൻ വിശ്വസിക്കേണ്ട ഗ്രന്ഥം.
36. വിശുദ്ധനാകുവാൻ അനുസരിക്കേണ്ട ഗ്രന്ഥം.
37. ആത്മരക്ഷയ്ക്ക് സഹായിക്കുന്ന ഗ്രന്ഥം.
38. ശോഭനമായ ഭാവി വാഗ്ദാനം ചെയ്യുന്ന ഗ്രന്ഥം
ഒരാൾ ഒരു സുവിശേഷകനോട്: “പല പ്രാവശ്യം ബൈബിൾ പരിശോധിച്ചിട്ടും പ്രയോജനമുണ്ടായില്ല.” സുവിശേഷകൻ പുഞ്ചിരിച്ചുകൊണ്ട് “ബൈബിൾ നിന്നെ ഒരു പ്രാവശ്യം പരിശോധിക്കാൻ അനുവദിക്കുക; ഫലം നിശ്ചയം.” ഒടുവിൽ ബൈബിളിലൂടെ ദൈവസമാധാനവും ആത്മരക്ഷയും അദ്ദേഹം അനുഭവിച്ചു.
Good and informative. Keep it up.