ക്ലെയൊപ്പാവ് (Cleopas)
പേരിനർത്ഥം – പിതാവിനാൽ പ്രശസ്തൻ
ക്ലെയൊപാട്രൊസ് എന്ന ഗ്രീക്കുനാമത്തിൻ്റെ സംക്ഷിപ്തരൂപമാണ് ക്ലെയൊപ്പാവ്. യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റ ദിവസം എമ്മവുസ്സിലേക്കു യാത്ര ചെയ്ത രണ്ടു ശിഷ്യന്മാരിലൊരാളാണ് കെയൊപ്പാവ്. (ലൂക്കൊ, 24:18). യേശു അവരോടു ചേർന്നു നടന്നു സംഭാഷിച്ചു, അവരുടെ സംഭാഷണവിഷയം എന്താണെന്നു കേൾക്കുകയും അവിശ്വാസത്തിനു അവരെ ശാസിക്കുകയും ചെയ്തു. അനന്തരം തന്റെ കഷ്ടവും പിൻവരുന്ന മഹിമയും പ്രവചിച്ചിട്ടുളള തിരുവെഴുത്തുകൾ ക്രിസ്തു അവർക്കു വിശദമാക്കിക്കൊടുത്തു. എമ്മവുസിലെത്തിയ ശേഷം അത്താഴസമയത്തു ക്രിസ്തു അവർക്കു സ്വയം വെളിപ്പെടുത്തിക്കൊടുത്തു: (ലൂക്കൊ, 24:13-35).