എനോശ് (Enosh)
പേരിനർത്ഥം – മനുഷ്യൻ
ആദാമിന്റെ പൗത്രനും ശേത്തിന്റെ പുത്രനും. എനോശിന്റെ കാലത്ത് യഹോവയുടെ നാമത്തിലുള്ള ആരാധന തുടങ്ങി എന്ന ഒരു വിശേഷ പ്രസ്താവമുണ്ട്. എനോശ് 905 വർഷം ജീവിച്ചിരുന്നു. ആനാഷ് എന്ന ക്രിയാധാതുവിന് ദുർബ്ബലം എന്നർത്ഥം. ദുർബ്ബലത, മർത്യത എന്നീ ആശയങ്ങളാണ് എനോഷ് എന്ന പദത്തിനുള്ളത്: (ഇയ്യോ, 4:17). മനുഷ്യനെന്ന സാമാന്യാർത്ഥത്തിൽ എനോഷ് പഴയനിയമത്തിൽ 42 പ്രാവശ്യം പ്രയോഗിച്ചിട്ടുണ്ട്: (ഉല്പ, 4:26; 5:6-11; 1ദിന, 1:1; ലൂക്കൊ, 3:38).