ഉല്പത്തി പുസ്തകം
ഒറ്റനോട്ടത്തിൽ
ഗ്രന്ഥകാരൻ: മോശെ
എഴുതിയ കാലം: ബി.സി. 1572-1532
അദ്ധ്യായങ്ങൾ: 50
വാക്യങ്ങൾ: 1,533
ബൈബിളിലെ: 1-ാം പുസ്തകം
വലിപ്പത്തിൽ: 2-ാം സ്ഥാനം
പ്രധാന വ്യക്തികൾ: ആദാം, ഹവ്വാ, ഹാബേൽ, ശേത്ത്, ഹാനോക്ക്, നോഹ, ശേം, അബ്രാഹാം, സാറാ, യിസ്ഹാക്ക്, റിബെക്ക, യാക്കോബ്, ലേയ, റാഹേൽ, സില്പ, ബിൽഹ, യെഹൂദ, യോസേഫ്.
പ്രധാന സ്ഥലങ്ങൾ: ഏദെൻ തോട്ടം, അരരാത്ത് പർവ്വതം, ബാബേൽ, ഊർ, ഹാരാൻ, ബേഥേൽ, മിസ്രയിം, കനാൻ, ഹെബ്രോൻ, ശേഖേം, ശാലേം, മമ്രേ, സൊദോം, ഗൊമോറ, ഗെരാർ, ബേർ-ശേബ.
1. ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചത് എപ്പോഴാണ്?
◼️ ആദിയിൽ (1:1)
2. ആദിയിൽ സൃഷ്ടിക്കപ്പെട്ട ഭൂമിയുടെ അവസ്ഥ എന്തായിരുന്നു?
◼️ പാഴും ശൂന്യവും (1:2). [ഒന്നും രണ്ടും വാക്യങ്ങളിലുള്ളത് ദൈവസൃഷ്ടിയുടെ സംക്ഷിപ്ത രൂപവും, മൂന്നാം വാക്യംമുതൽ വിവരണവുമാണ്].
3. ദൈവം വെളിച്ചമുണ്ടാക്കിയത് എത്രാമത്തെ ദിവസമാണ്?
◼️ ഒന്നാം ദിവസം (3, 5).
4. രണ്ടാം ദിവസത്തെ സൃഷ്ടി എന്താണ്?
◼️ ആകാശം (1:6-8).
5. നല്ലത് എന്നു പറഞ്ഞിട്ടില്ലാത്തത് ഏതു ദിവസത്തെ സൃഷ്ടിയെയാണ്?
◼️ രണ്ടാം ദിവസം (1:6-8).
6. ഭൂമിയും സസ്യങ്ങളും സൃഷ്ടിച്ചത് എത്രാമത്തെ ദിവസമാണ്?
◼️ മൂന്നാം ദിവസം (1:9-13).
7. എത്രാം ദിവസമാണ് സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും സൃഷ്ടിച്ചത്?
◼️ നാലാം ദിവസം (1:14-19).
8. പറവജാതികളെയും ജലജീവികളെയും സൃഷ്ടിച്ചത് എത്രാമത്തെ ദിവസമാണ്?
◼️ അഞ്ചാം ദിവസം (1:20:23).
9. എത്രാം ദിവസമാണ് ഇഴജാതികളെയും മൃഗങ്ങളെയും സൃഷ്ടിച്ചത്?
◼️ ആറാം ദിവസം (1:24,25).
10. എത്രാമത്തെ ദിവസമാണ് മനുഷ്യനെ സൃഷ്ടിച്ചത്?
◼️ ആറാം ദിവസം (1:26-30)
11. ആരുടെ സ്വരൂപത്തിലാണ് മനുഷ്യനെ സൃഷ്ടിച്ചത്?
◼️ ദൈവത്തിൻ്റെ (1:26,27).
12. ഭൂമിയിലൊക്കെയും നിറഞ്ഞ് സകല ഭൂചരജന്തുവിന്മേലും വാഴുവാൻ കല്പിച്ചത് ആരോടാണ്?
◼️ മനുഷ്യരോട് (1:28).
13. ദൈവം സൃഷ്ടിച്ച സകല ഭൂചരജന്തുക്കളുടെയും ആഹാരം എന്തായിരുന്നു?
◼️ പച്ചസസ്യം (1:30).
14. ദൈവം എത്രയും നല്ലതെന്ന് കണ്ടത് ഏതു ദിവസമാണ്?
◼️ ആറാം ദിവസം (1:31).
15. താൻ ചെയ്ത പ്രവൃത്തിയിൽ നിന്നൊക്കെയും ദൈവം നിവൃത്തനായത് എത്രാം ദിവസമാണ്?
◼️ഏഴാം ദിവസം (2:2)
- ദൈവം അനുഗ്രഹിക്കുകയും ശുദ്ധീകരിക്കുകയും ചെയ്ത ദിവസം ഏതാണ്?
◼️ ഏഴാം ദിവസം (2:3)
- മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത് എന്തിൽ നിന്നാണ്?
◼️ പൊടിയിൽനിന്ന് (2:7).
- യഹോവയായ ദൈവം കിഴക്കു എവിടെയാണ് തോട്ടം ഉണ്ടാക്കിയത്?
◼️ ഏദെനിൽ (2:8)
- ദൈവം ഏദെനിൽ മുളെപ്പിച്ച കാണ്മാൻ ഭംഗിയുള്ളതും തിന്മാൻ നല്ല ഫലമുള്ളതുമായ വൃക്ഷങ്ങൾ ഏതൊക്കെ?
◼️ ജീവവൃക്ഷവും അറിവിന്റെ വൃക്ഷവും (2:9)
- തോട്ടം നനെപ്പാനുള്ള നദി എവിടെനിന്നാണ് പുറപ്പെട്ടത്?
◼️ ഏദെനിൽനിന്നു (2:10)
- ഏദെനിൽനിന്നു പുറപ്പെടുന്ന നദിയുടെ ഒന്നാമത്തെ ശാഖയുടെ പേർ?
◼️ പീശോൻ (2:11)
- ഹവീലാദേശമൊക്കെയും ചുറ്റുന്ന നദി?
◼️ പീശോൻ (2:11)
- മേത്തരം പോന്നും ഗുല്ഗുലുവും ഗോമേദകവുമുള്ള ദേശം?
◼️ ഹവീലാദേശം (2:12)
- ഏദെനിൽനിന്നു പുറപ്പെടുന്ന രണ്ടാമത്തെ നദിയുടെ പേർ?
◼️ ഗീഹോൻ (2:13)
- കൂശ് ദേശമൊക്കെയും ചുറ്റുന്ന നദി?
◼️ ഗീഹോൻ (2:13)
- ഏദെനിൽനിന്നു പുറപ്പെടുന്ന മൂന്നാമത്തെ നദിയുടെ പേർ?
◼️ ഹിദ്ദേക്കെൽ (2:14)
- അശ്ശൂരിന്നു കിഴക്കോട്ടു ഒഴുകുന്ന നദി?
◼️ ഹിദ്ദേക്കെൽ (2:14)
- ഏദെനിൽനിന്നു പുറപ്പെടുന്ന നാലാമത്തെ നദിയുടെ പേർ?
◼️ ഫ്രാത്ത് (2:14)
- ഏദെൻതോട്ടം കാപ്പാൻ ദൈവം ഏല്പിച്ചത് ആരെയാണ്?
◼️ മനുഷ്യനെ (2:15)
- തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാമെന്ന് കല്പിച്ചതാരാണ്?
◼️ ദൈവം (2:16)
- തിന്നരുതെന്ന് ദൈവം കല്പിച്ച വൃക്ഷഫലം ഏതാണ്?
◼️ നന്മതിന്മകളെക്കുറിച്ചുള്ള അറിവിൻ്റെ വൃക്ഷഫലം (2:17).
- ‘മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല’ എന്നു കണ്ടതാരാണ്?
◼️ ദൈവം (2:18)
- ഭൂമിയിലെ സകല മൃഗങ്ങൾക്കും പക്ഷികൾക്കും പേരിട്ടതാരാണ്?
◼️ മനുഷ്യൻ (2:19,20)
- മനുഷ്യനിൽ നിന്നെടുത്ത എന്തുകൊണ്ടാണ് സ്ത്രീയെ സൃഷ്ടിച്ചത്?
◼️ വാരിയെല്ല് (2:21,22)
- ‘ഇതു ഇപ്പോൾ എന്റെ അസ്ഥിയിൽ നിന്നു അസ്ഥിയും എന്റെ മാംസത്തിൽനിന്നു മാംസവും ആകുന്നു’ ആരുടെ വാക്കുകൾ?
◼️ ആദാമിൻ്റെ (2:23)
- അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരുന്നത് ആരാണ്?
◼️ പുരുഷൻ (2:24)
- എല്ലാ കാട്ടുജന്തുക്കളെക്കാളും കൗശലമേറിയ ജീവി?
◼️ പാമ്പ് (3:1)
- ബൈബിളിലെ ആദ്യചോദ്യം ചോദിച്ചതാര്?
◼️പാമ്പ് (3:1)
- ദൈവകല്പനയോടു സ്ത്രീ കൂട്ടിച്ചേർത്തത് എന്താണ്?
◼️ തൊടുകയും അരുതു (3:3)
- ‘നിങ്ങൾ മരിക്കയില്ല നിശ്ചയം’ സ്ത്രീക്ക് ആരു നല്കിയ ഉറപ്പാണ്?
◼️ പാമ്പ് (3:4)
- ‘നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും’ എന്നു ആരറിയുന്നു എന്നാണ് പാമ്പ് പറഞ്ഞത്?
◼️ ദൈവം (3:5)
- തിന്മാൻ നല്ലതും കാണ്മാൻ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാൻ കാമ്യവും എന്നു സ്ത്രീ കണ്ടതെന്താണ്?
◼️ വൃക്ഷഫലം (3:6)
- കണ്ണു തുറന്നപ്പോൾ തങ്ങൾ നഗ്നരെന്നു അറിഞ്ഞത് ആരൊക്കെയാണ്?
◼️ ആദാമും ഹവ്വായും (3:7)
- എന്തുപയോഗിച്ചാണ് ആദാമും ഹവ്വായും അരയാട നിർമ്മിച്ചത്?
◼️ അത്തിയില (3:7)
- വെയിലാറിയപ്പോൾ ഏദെൻ തോട്ടത്തിൽ നടക്കാനിറങ്ങിയത് ആരാണ്?
◼️ യഹോവയായ ദൈവം (3:8)
- ദൈവം തങ്ങളെ കാണാതിരിപ്പാൻ തോട്ടത്തിലെ വൃക്ഷങ്ങളുടെ ഇടയിൽ ഒളിച്ചതാരൊക്കെ?
◼️ ആദവും ഹവ്വായും (3:8)
- ദൈവം മനുഷ്യനോടു ചോദിച്ച ആദ്യത്തെ കോദ്യം?
◼️ ‘നീ എവിടെ’ (3:9)
- നഗ്നനാകകൊണ്ടു ഭയപ്പെട്ടതാരാണ്?
◼️ ആദാം (3:10)
- ‘പാമ്പു എന്നെ വഞ്ചിച്ചു’ എന്നു പറഞ്ഞതാരാണ്?
◼️ ഹവ്വാ (3:13)
- എല്ലാ കാട്ടുമൃഗങ്ങളിലുംവെച്ചു ശപിക്കപ്പെട്ടിരിക്കുന്ന ജീവി?
◼️ പാമ്പ് (3:14)
- വേദപുസ്തകത്തിലെ ആദ്യത്തെ പ്രവചനം എതാണ്?
◼️ ഉല്പത്തി 3:15
- ‘പ്രോട്ടോ ഇവാഞ്ചലിസം’ എന്നറിയപ്പെടുന്ന വാക്യം ഏതാണ്?
◼️ ഉല്പത്തി 3:15
- ആരു നിമിത്തമാണ് ഭൂമി ശപിക്കപ്പെട്ടത്?
◼️ ആദാം (3:17)
- ജീവനുള്ളവർക്കെല്ലാം മാതാവ് ആരാണ്?
◼️ ഹവ്വാ (3:20)
- ആദാമിനും ഹവ്വായ്ക്കും തോൽകൊണ്ട് ഈടുപ്പുണ്ടാക്കി കൊടുത്തതാര്?
◼️ ദൈവം (3:21)
- ഏതു വൃക്ഷത്തിൻ്റെ ഫലം തിന്നാലാണ് എന്നേക്കും ജീവിച്ചിരിക്കാൻ കഴിയുന്നത്?
◼️ ജീവവൃക്ഷത്തിന്റെ (3:22)
- ആദാമിനെയും ഹവ്വായേയും പുറത്താക്കിയശേഷം ഏദെൻ തോട്ടത്തിന് കാവൽ നിർത്തിയത് ആരെയാണ്?
◼️ കെരൂബുകളെ (3:24)
- ഭൂമിയിൽ ആദ്യം ജനിച്ച മനുഷ്യൻ?
◼️ കയീൻ (4:1)
- ആദാമിൻ്റെ രണ്ടാമത്തെ മകൻ?
◼️ ഹാബെൽ (4:2)
- കയീൻ്റെ തൊഴിൽ എന്തായിരുന്നു?
◼️ കൃഷിക്കാരൻ (4:2)
- ഭൂമിയിലെ ആദ്യത്തെ ഇടയൻ?
◼️ ഹാബേൽ (4:2)
- യഹോവ പ്രസാദിച്ചത് ആരുടെ വഴിപാടിലാണ്?
◼️ ഹാബേലിൻ്റെ (4:4)
- ആദ്യമായി കോപിച്ചവൻ ആരാണ്?
◼️ കയീൻ (4:5)
- യഹോവ കയീൻ്റെ യാഗത്തിൽ പ്രസാദിക്കാതിരുന്നത് എന്താണ്?
◼️ നല്ലയാഗം കഴിക്കാഞ്ഞതിനാൽ (4:7)
- നന്മ ചെയ്യാത്തവരുടെ വാതിൽക്കൽ കിടക്കുന്നതെന്താണ്?
◼️ പാപം (4:7)
- ആദ്യം മരിച്ച വ്യക്തി?
◼️ ഹാബേൽ (4:8)
- ‘ഞാൻ എന്റെ അനുജന്റെ കാവൽക്കാരനോ’ ആരുടെ വാക്കുകൾ?
◼️ കയീൻ്റെ (4:9)
- ആരെ കൊന്നാലാണ് അവന്നു ഏഴിരട്ടി പകരം കിട്ടുമെന്ന് ദൈവം പറഞ്ഞത്?
◼️ കയീനെ (4:15)
- യഹോവയുടെ സന്നിധിവിട്ട് കയീൻ പോയി പാർത്ത ദേശമേതാണ്?
◼️ നോദ് (4:16)
- കയീൻ്റെ മകൻ്റെ പേരെന്ത്?
◼️ ഹാനോക്ക് (4:17)
- മനുഷ്യൻ ഉണ്ടാക്കിയ ആദ്യത്തെ പട്ടണത്തിൻ്റെ പേരെന്ത്?
◼️ ഹാനോക്ക് (4:17)
- ആദാ എന്നും സില്ലാ എന്നും രണ്ടു ഭാര്യമാരെ എടുത്തതാരാണ്?
◼️ ലാമെക്ക് (4:19)
- കൂടാര വാസികൾക്കും പശുപാലകർക്കും പിതാവാര്?
◼️ യാബാൽ (4:20)
- ആരാണ് കിന്നരവും വേണുവും ഉപയോഗിക്കുന്നവരുടെ പിതാവ്?
◼️ യൂബാൽ (4:21)
- ചെമ്പുകൊണ്ടും ഇരിമ്പു കൊണ്ടുമുള്ള ആയുധങ്ങളെ തീർക്കുന്നവൻ ആരാണ്?
◼️ തൂബൽകയീൻ (4:22)
- ലാമെക്കിൻ്റെ മകളും തൂബൽകയീന്റെ പെങ്ങളും ആരാണ്?
◼️ നയമാ (4:22)
- കയീന്നുവേണ്ടി ഏഴിരട്ടി പകരം ചെയ്യുമെങ്കിൽ, ലാമെക്കിന്നുവേണ്ടി എത്ര ഇരട്ടി പകരം ചെയ്യും?
◼️ എഴുപത്തേഴിരട്ടി (4:24)
- കയീൻ കൊന്ന ഹാബെലിന്നു പകരം ദൈവം ആദാമിനു നല്കിയ സന്തതിയാരാണ്?
◼️ ശേത്ത് (4:25)
- ആരുടെ കാലത്താണ് യഹോവയുടെ നാമത്തിലുള്ള ആരാധന തുടങ്ങിയത്?
◼️ ഏനോശിൻ്റെ (4:26)
- ആദാമിനു എത്ര വയസ്സുള്ളപ്പോഴാണ് ശേത്ത് ജനിച്ചത്?
◼️ നൂറ്റിമുപ്പത് (5:3)
- ആദാം തന്റെ സാദൃശ്യത്തിൽ തന്റെ സ്വരൂപപ്രകാരം ജനിപ്പിച്ച മകൻ?
◼️ ശേത്ത് (5:3)
- ശേത്തിനെ ജനിപ്പിച്ചശേഷം ആദാം എത്ര സംവത്സരം ജീവിച്ചിരുന്നു?
◼️ എണ്ണൂറ് (5:4)
- ആദാമിൻ്റെ ആയുഷ്കാലം എത്ര?
◼️ തൊള്ളായിരത്തി മുപ്പത് (5:5)
- ജനിക്കാതെ രണ്ടുവട്ടം മരിച്ച വ്യക്തികൾ ആരൊക്കെ?
◼️ ആദാമും ഹവ്വായും (2:17; 3:6; 5:5). [വൃക്ഷഫലം തിന്നനാളിൽ ആത്മമരണവും പിന്നെ ശാരീരിക മരണവും സംഭവിച്ചു]
- ശേത്ത് എത്രവയസ്സിൽ എനോശിനെ ജനിപ്പിച്ചു?
◼️ നൂറ്റഞ്ച് (5:6)
- ശേത്തിന്റെ ആയുഷ്കാലം എത്ര?
◼️ തൊള്ളായിരത്തി പന്ത്രണ്ട് (5:8)
- കേനാൻ ജനിക്കുമ്പോൾ എനോശിൻ്റെ പ്രായം?
◼️ തൊണ്ണൂറ് (5:9)
- എനോശിന്റെ ആയുഷ്കാലം എത്ര?
◼️ തൊള്ളായിരത്തഞ്ച് (5:11)
- കേനാൻ എത്രവയസ്സിൽ മഹലലേലിനെ ജനിപ്പിച്ചു?
◼️ എഴുപത് (5:12)
- കേനാന്റെ ആയുഷ്കാലം എത്ര?
◼️ തൊള്ളായിരത്തിപ്പത്ത് (5:12)
- യാരെദ് ജനിക്കുമ്പോൾ മഹലലേലിൻ്റെ പ്രായം?
◼️ അറുപത്തഞ്ച് (5:15)
- മഹലലേലിന്റെ ആയുഷ്കാലം എത്ര?
◼️ തൊണ്ണൂറ്റഞ്ച് (5:17)
- യാരെദ് എത്രവയസ്സിൽ ഹാനോക്കിനെ ജനിപ്പിച്ചു?
◼️ നൂറ്ററുപത്തിരണ്ട് (5:18)
- യാരെദിന്റെ ആയൂഷ്കാലം എത്ര?
◼️ തൊള്ളായിരത്തറുപത്തിരണ്ട് (5:20)
- മെഥൂശലഹ് ജനിക്കുമ്പോൾ ഹാനോക്കിൻ്റെ പ്രായം?
◼️ അറുപത്തഞ്ച് (5:21)
- ദൈവത്തോടുകൂടെ നടന്നതാരാണ്?
◼️ ഹാനോക്ക് (5:22)
- ഹാനോൿ എത്രസംവത്സരം ദൈവത്തോടുകൂടെ നടന്നു?
◼️ മൂന്നൂറ് (5:22)
- ഹനോക്കിന്റെ ആയുഷ്കാലം എത്ര?
◼️ മുന്നൂറ്ററുപത്തഞ്ച് 5:23)
- ദൈവം എടുത്തുകൊണ്ടതിനാൽ കാണാതെയായത് ആരാണ്?
◼️ ഹാനോക്ക് (5:24)
- ജനിച്ചിട്ട് മരിക്കാതിരുന്നത് ആരാണ്?
ഹാനോക്ക് (5:24)
- മെഥൂശലഹിൻ്റെ എത്രാം വയസ്സിൽ ലാമേക്കിനെ ജനിപ്പിച്ചു?
◼️ നൂറ്റെൺപത്തേഴ് (5:25)
- മെഥൂശലഹിന്റെ ആയൂഷ്കാലം?
◼️ തൊള്ളായിരത്തറുപത്തൊമ്പത് (5:27)
- ഏറ്റവും അധികം നാൾ ജീവിച്ചിരുന്ന വ്യക്തി ആരാണ്?
◼️ മെഥൂശലഹ്: 969 വർഷം (5:27)
- നോഹ ജനിക്കുമ്പോൾ ലാമെക്കിൻ്റെ പ്രായം?
◼️ നൂറ്റെൺപത്തിരണ്ട് (5:28)
- നോഹ എന്ന പേരിനർത്ഥം?
◼️ ആശ്വാസം (5:29)
- ലാമേക്കിന്റെ ആയൂഷ്കാലം?
◼️ എഴുനൂറ്റെഴുപത്തേഴ് (5:31)
- നോഹയ്ക്കു മക്കൾ ജനിക്കുമ്പോഴത്തെ പ്രായം?
◼️ അഞ്ചൂറ് വയസ്സ് (5:32)
- നോഹയുടെ മക്കൾ ആരൊക്കെ?
◼️ ശേം, ഹാം, യാഫെത്ത് (5:32)
- മനുഷ്യൻ്റെ ആയുസ്സ് എത്ര സംവത്സരമാകുമെന്നാണ് യഹോവ അരുളിച്ചെയ്തത്?
◼️ നൂറ്റിരുപതു സംവത്സരം (6:3)
- മനുഷ്യൻ്റെ നിരൂപണമൊക്കെയും ദോഷമുള്ളതെന്ന് കണ്ടതാരാണ്?
◼️ യഹോവ (6:5)
- ഭൂമിയിൽ മനുഷ്യനെ ഉണ്ടാക്കുകകൊണ്ടു അനുതപിച്ചത് ആരാണ്?
◼️ യഹോവ (6:6)
ഉല്പത്തി പുസ്തകത്തിൽ പേർ പറയപ്പെട്ടിരിക്കുന്നവർ
1. ആദാം (3:21)
2. ഹവ്വാ (3:20)
3. പാമ്പ് (3:1)
4. കയീൻ (4:1)
5. ഹാബെൽ (4:2)
6. ഹാനോക്ക് (4:17)
7. ഈരാദ് (4:18)
8. മെഹൂയയേൽ (4:18)
9. മെഥൂശയേൽ (4:18)
10. ലാമെക്ക് (4:18)
11. ആദാ (4:19)
12. സില്ലാ (4:19)
13. യാബാൽ (4:20)
14. യൂബാൽ (4:21)
15. തൂബൽകയീൻ (4:22)
16. നയമാ (4:22)
17. ശേത്ത് (4:25)
18. എനോശ് (4:26)
19. കേനാൻ (5:9)
20. മഹലലേൽ (5:12)
21. യാരെദ് (5:15)
22. ഹാനോക്ക് (5:18)
23. മെഥൂശലഹ് (5:21)
24. ലാമേക്ക് (5:25)
25. നോഹ (5:29)
26. ശേം (5:32)
27. ഹാം (5:32
28. യാഫെത്ത് (5:32)
29. കനാൻ (9:18)
30. ഗോമെർ (10:2)
31. മാഗോഗ് (10:2)
32. മാദായി (10:2)
33. യാവാൻ (10:2)
34. തൂബൽ (10:2)
35. മേശെക് (10:2)
36. തീരാസ് (10:2)
37. അസ്കെനാസ് (10:3)
38. രീഫത്ത് (10:3)
39. തോഗർമ്മാ (10:3)
40. എലീശാ (10:4)
41. തർശീശ് (10:4)
42. കിത്തീം (10:4)
43. ദോദാനീം (10:4)
44. കൂശ് (10:6)
45. മിസ്രയീം (10:6)
46. പൂത്ത് (10:6)
47. കനാൻ (10:6)
48. സെബാ (10:7)
49. ഹവീലാ (10:7)
50. സബ്താ (10:7)
51. രമാ (10:7)
52. സബ്തെക്കാ (10:7)
53. ശെബയും (10:7)
54. ദെദാനും (10:7)
55. നിമ്രോദിനെ (10:8)
56. ലൂദീം (10:13)
57. അനാമീം (10:13)
58. ലെഹാബീം (10:13)
59. നഫ്തൂഹീം (10:13)
60. പത്രൂസീം (10:13)
61. കസ്ളൂഹീം (10:13)
62. കഫ്തോരീം (10:14)
63. സീദോൻ (10:15)
64. ഹേത്ത് (10:15)
65. യെബൂസ്യൻ (10:16)
66. അമോർയ്യൻ (10:16)
67. ഗിർഗ്ഗശ്യൻ (10:17)
68. ഹിവ്യൻ (10:17)
69. അർക്ക്യൻ (10:17)
70. സീന്യൻ (10:17)
71. അർവ്വാദ്യൻ (10:18)
72. സെമാർയ്യൻ (10:18)
73. ഹമാത്യൻ (10:18)
74. ഏബെർ (10:21)
75. ഏലാം (10:22)
76. അശ്ശൂർ (10:22)
77. അർപ്പക്ഷാദ് (10:22)
78. ലൂദ് (10:22)
79. അരാം (10:22)
80. ഊസ് (10:23)
81. ഹൂൾ (10:23)
82. ഗേഥെർ (10:23)
83. മശ് (10:23)
84. അർപ്പക്ഷാദ് (10:24)
85. ശാലഹ് (10:24)
86. പേലെഗ് (10:25)
87. യൊക്താൻ (10:25)
88. അല്മോദാദ് (10:26)
89. ശാലെഫ് (10:27)
90. ഹസർമ്മാവെത്ത് (10:27)
91. യാരഹ് (10:27)
92. ഹദോരാം (10:27)
93. ഊസാൽ (10:28)
94. ദിക്ളാ (10:28)
95. ഓബാൽ (10:28)
96. ഓബാൽ (10:28)
97. അബീമയേൽ (10:28)
98. ശെബാ (10:29)
99. ഓഫീർ (10:29)
100. ഹവീലാ (10:29)
101. യോബാബ് (10:29)
102. രെയൂ (11:18)
103. ശെരൂഗ് (11:20)
104. നാഹോർ (11:22)
105. തേരഹ് (10:24)
106. അബ്രാം, അബ്രാഹാം (11:26, 17:5)
107. നാഹോർ (11:26)
108. ഹാരാൻ (11:26)
109. ലോത്ത് (11:27)
110. സാറായി, സാറാ (11:29, 17:15)
111. മിൽക്കാ (11:29)
112. യിസ്ക (11:29)
113. ഫറവോൻ (12:15)
114. അമ്രാഫെൽ (14:1)
115. അർയ്യോക് (14:1)
116. കെദൊർലായോമെർ (14:1)
117. തീദാൽ (14:1)
118. ബേരാ (14:2)
119. ബിർശാ (14:2)
120. ശിനാബ് (14:2)
121. ശെമേബെർ (14:2)
122. സോവർ (14:2)
123. എശ്ക്കോൽ (14:13)
124. ആനേർ (14:13)
125. മമ്രേ (14:13)
126. മൽക്കീസേദെക് (14:18)
127. എല്യേസർ (15:2)
128. ഹാഗാർ (16:1)
129. യിശ്മായേൽ (16:11)
130. യിസ്ഹാക് (17:19)
131. മോവാബ് (19:37)
132. ബെൻ-അമ്മീ (19:38)
133. അബീമേലെക് (20:2)
134. പീക്കോൽ (21:22)
135. ഊസ് (22:21)
136. ബൂസ് (22:21)
137. കെമൂവേൽ (22:21)
138. അരാം (22:21)
139. കേശെദ് (22:22)
140. ഹസോ (22:22)
141. പിൽദാശ് (22:22)
142. യിദലാഫ് (22:22)
143. ബെഥൂവേൽ (22:22)
144. റിബെക്ക (22:23)
145. രെയൂമാ (22:24(
146. തേബഹ് (22:24)
147. ഗഹാം (22:24)
148. തഹശ് (22:24)
149. മാഖാ (22:24)
150. സോഹർ (23:8)
151. എഫ്രോൻ (23:8)
152. ലാബാൻ (24:29)
153. കെതൂറാ (25:1)
154. സിമ്രാൻ (25:2)
155. യൊക്ശാൻ (25:2)
156. മെദാൻ (25:2)
157. മിദ്യാൻ (25:2)
158. യിശ്ബാക് (25:2)
159. ശൂവഹ് (25:2)
160. ശെബ (25:3)
161. ദെദാൻ (25:3)
162. അശ്ശൂരീം (25:3)
163. ലെത്തൂശീം (25:3)
164. ലെയുമ്മീം (25:3)
165. ഏഫാ (25:4)
166. ഏഫെർ (25:4)
167. ഹനോക് (25:4)
168. അബീദാ (25:4)
169. എൽദാഗാ (25:4)
170. നെബായോത്ത് (25:13)
171. കേദാർ (25:13)
172. അദ്ബെയേൽ (25:13)
173. മിബ്ശാം (25:13)
174. മിശ്മാ (25:13)
175. ദൂമാ (25:13)
176. മശ്ശാ (25:13)
177. ഹദാദ് (25:13)
178. തേമാ (25:13)
179. യെതൂർ (25:13)
180. നാഫീശ് (25:13)
181. കേദെമാ (25:13)
182. ഏശാവ്, ഏദോം (25:25, 30)
183. യാക്കോബ്, യിസ്രായേൽ (25:26, 35:10)
184. അബീമേലെക്ക് (26:1)
185. അഹൂസത്ത് (26:26)
186. ഫീക്കോൽ (26:26)
187. ബേരി, അന (26:34, 36:2)
188. യെഹൂദീത്ത്, ഒഹൊലീബാമ (26:34, 36:2)
189. ഏലോൻ (26:34)
190. ബാസമത്ത്, ആദാ (26:34, 36:2)
191. നെബായോത്ത് (28:9)
192. മഹലത്ത്, ബാസമത്ത് (28:9, 36:3)
193. റാഹേൽ (29:6)
194. ലേയാ (29:16)
195. സില്പ (29:24)
196. ബിൽഹ (29:29)
197. രൂബേൻ (29:32)
198. ശിമെയോൻ (29:33)
199. ലേവി (29:34)
200. യെഹൂദാ (29:35)
201. ദാൻ (30:6)
202. നഫ്താലി (30:8)
203. ഗാദ് (30:11)
204. ആശേർ (30:13)
205. യിസ്സാഖാർ (30:18)
206. സെബൂലൂൻ (30:20)
207. ദീനാ (30:21)
208. യോസേഫ്, സാപ്നത്ത് പനേഹ് (30:24, 41:45)
209. ശേഖേം (33:19)
210. ഹമോർ (33:19)
211. ദെബോരാ (35:8)
212. ബെനോനീ, ബെന്യാമീൻ (35:18)
213. സിബെയോൻ (36:20)
214. എലീഫാസ് (36:4)
215. രെയൂവേൽ (36:4)
216. യെയൂശ് (36:5)
217. യലാം (36:5)
218. കോരഹ് (36:5)
219. തേമാൻ (36:11)
220. ഓമാർ (36:11)
221. സെഫോ (36:11)
222. ഗത്ഥാം (36:11)
223. കെനസ് (36:11)
224. തിമ്നാ (36:12)
225. അമാലേക്ക് (36:12)
226. നഹത്ത് (36:13)
227. സേറഹ് (36:13)
228. ശമ്മാ (36:13)
229. മിസ്സാ (36:13)
230. സേയീർ (36:20)
231. ലോതാൻ (36:20)
232. ശോബാൽ (36:20)
233. അനാ (36:21)
234. ദീശോൻ (36:21)
235. ഏസെർ (36:21)
236. ദീശാൻ (36:21)
237. ഹോരി (36:22)
238. ഹേമാം (36:22)
239. അൽവാൻ (36:23)
240. മാനഹത്ത് (36:23)
241. ഏബാൽ (36:23)
242. ശെഫോ (36:23)
243. ഓനാം (36:23)
244. അയ്യാവ് (36;24)
245. അനാവ്, അനാ (36:24)
246. ദീശോൻ (36:25)
247. ഹൊദാൻ (36:26)
248. എശ്ബാൻ (36:26)
249. യിത്രാൻ (36:26)
250. കെരാൻ (36:26)
251. ബിൽഹാൻ (36:27)
252. സാവാൻ (36:27)
253. അക്കാൻ (36:27)
254. ഊസ് (36:28)
255. അരാൻ (36:28)
256. ബെയോർ (36:32)
257. ബേല (36:32)
258. സേരഹ് (36:33)
259. യോബാബ് (36:33)
260. ഹൂശാം (36:34)
261. ബെദദ് (36:35)
262. ഹദദ് (36:35)
263. സമ്ളാ (36:36)
264. ശൌൽ (36:37)
265. അക്ബോർ (36:38)
266. ബാൽഹാനാൻ (36:38)
267. ഹദർ (36:39)
268. മെഹെതബേൽ (36:39)
269. മേസാഹാബ് (36:39)
270. മത്രേദ് (36:39)
271. തിമ്നാ (36:40)
272. അൽവാ (36:40)
273. യെഥേത്ത് (36:40)
274. ഒഹൊലീബാമാ (36:40)
275. ഏലാ (36:41)
276. പീനോൻ (36:41)
277. കെനസ് (36:41)
278. തേമാൻ (36:41)
279. മിബ്സാർ (36:42)
280. മഗ്ദീയേൽ (36:42)
281. ഈരാം (36:42)
282. ഫറവോൻ (37:36)
283. പോത്തീഫർ (37:36)
284. ഹീരാ (38:1)
285. ശൂവാ (38:2)
286. ഏർ (38:3)
287. ഓനാൻ (38:4)
288. ശേലാ (38:5)
289. താമാർ (38:6)
290. പെരെസ്സ് (38:29)
291. സേരഹ് (38:30)
292. പോത്തിഫേറ (41:45)
293. ആസ്നത്ത് (41:45)
294. മനശ്ശെ (41:51)
295. എഫ്രയീം (41:52)
296. ഹാനോക് (46:9)
297. ഫല്ലൂ (46:9)
298. ഹെസ്രോൻ (46:9)
299. കർമ്മി (46:9)
300. യെമൂവേൽ (46:10)
301. യാമീൻ (46:10)
302. ഓഹദ് (46:10)
303. യാഖീൻ (46:10)
304. സോഹർ (46:10)
305. ശൌൽ (46)
306. ഗേർശോൻ (46:11)
307. കഹാത്ത് (46:11)
308. മെരാരി (46:11)
309. ഹെസ്രോൻ (46:13)
310. ഹാമൂൽ (46:13)
311. തോലാ (46:13)
312. പുവ്വാ (46:13)
313. യോബ് (46:13)
314. ശിമ്രോൻ (46:13)
315. സേരെദ് (46:14)
316. ഏലോൻ (46:14)
317. യഹ്ളെയേൽ (46:14)
318. സിഫ്യോൻ (46:16)
319. ഹഗ്ഗീ (46:16)
320. ശൂനീ 46:16)
321. എസ്ബോൻ (46:16)
322. ഏരി (46:16)
323. അരോദീ (46:16)
324. അരേലീ (46:16)
325. യിമ്നാ (46:17)
326. യിശ്വാ (46:17)
327. യിശ്വീ (46:18)
328. ബെരീയാ (46:19)
329. സേരഹ് (46:17)
330. ഹേബെർ (46:18)
331. മൽക്കീയേൽ (46:18)
332. ബേല (46:21)
333. ബേഖെർ (46:21)
334. അശ്ബെൽ (46:21)
335. ഗേരാ (46:21)
336. നാമാൻ (46:21)
337. ഏഹീ (46:21)
338. രോശ് (46:21)
339. മുപ്പീം (46:21)
340. ഹുപ്പീം (46:21)
341. ആരെദ് (36:21)
342. ഹൂശീം (46:23)
343. യഹസേൽ (46:24)
344. ഗൂനീ (46:24)
345. യേസെർ (46:24)
346. ശില്ലോ (46:24)
347. മാഖീർ (50:23)
Nice presentation
പുറപ്പാട് പുസ്തകത്തിലെ ക്വിസ് കിട്ടുമോ?
പുറപ്പാട് എഴുതിയിട്ടില്ല. ഇനി ഇപ്പോഴൊന്നും സമയം കിട്ടുമെന്ന് തോന്നുന്നില്ല ദയവായി ക്ഷമിക്കുക.