അപ്പൊസ്തലന്മാർ
അപ്പൊസ്തലൻ എന്ന പദത്തിനർത്ഥം അയക്കപ്പെട്ടവൻ അഥവാ പ്രേക്ഷിതൻ എന്നാണ്. ആ അർത്ഥത്തിൽ ആകെ 91/93 അപ്പൊസ്തലന്മാരുണ്ട്.
യേശുക്രിസ്തു 12 ശിഷ്യന്മാരെ തിരഞ്ഞെടുത്തത് കൂടാതെ 70 ശിഷ്യന്മാരെക്കൂടി തിരഞ്ഞെടുത്തതായി കാണാം. (ചില പരിഭാഷകളിൽ 72 എന്നും കാണുന്നുണ്ട്). യേശു ഉൾപ്പെടെ 24 പേരെ ‘അപ്പൊസ്തലൻ’ എന്നു ബൈബിളിൽ സംബോധന ചെയ്തിട്ടുണ്ട്. അതിൽ മത്ഥിയാസ്, ശീലാസ്, ബർന്നബാസ് എന്നീ മൂന്നുപേർ 72 ശിഷ്യന്മാരുടെ കൂട്ടത്തിൽ ഉൾപ്പെട്ടവരാണ്. കാരണം, മത്ഥിയാസിനെ പെന്തെക്കൊസ്തിനു മുമ്പേ അപ്പൊസ്തലന്മാർ തിരഞ്ഞെടുത്തതാണ്. ശീലാസ് യെരൂശലേം സഭയിലെ ഒരു പ്രധാന ശിഷ്യനായിരുന്നു; ബർന്നബാസിനെയും പെന്തെക്കൊസ്തു മുതൽ കാണുന്നുണ്ട്. മാത്രമല്ല, 72 പേരുടെ പട്ടികയിൽ ഇവരുടെ പേരുമുണ്ട്. എന്നാൽ, ഈ പട്ടികയിൽ ഉൾപ്പെട്ടതും, ബൈബിളിൽ അപ്പൊസ്തലന്മാർ എന്നു പറഞ്ഞിരിക്കുന്നതുമായ; യേശുവിൻ്റെ സഹോദരനായ യാക്കോബ് യേശുവിൻ്റെ ശുശ്രൂഷാകാലത്ത് അവനിൽ വിശ്വസിച്ചിരുന്നില്ല. അന്ത്രൊനിക്കൊസ്, യൂനിയാവ്, അപ്പൊല്ലോസ്, തീത്തൊസ്, തിമൊഥെയൊസ്, എപ്പഫ്രൊദിത്തൊസ് തുടങ്ങിയവർ പിൽക്കാലത്ത് വിശ്വാസത്തിലേക്ക് വന്നവരാണ്. ആകയാൽ, ബൈബിളിലെ 24 പേരുകളിൽ; മത്ഥിയാസ്, ശീലാസ്, ബർന്നബാസ് എന്നീ മൂന്നു പേരുകൾ കുറച്ചാൽ 21+70/72 = 91/93 അപ്പൊസ്തലന്മാർ എന്നു കിട്ടും. യേശു 70 പേരെയാണ് രണ്ടാമത് തിരഞ്ഞെടുത്തതെങ്കിൽ 91 അപ്പൊസ്തലന്മാരെന്നും; 72 പേരെയാണ് തിരഞ്ഞെടുത്തതെങ്കിൽ 93 പേരെന്നും കിട്ടും.
ആകെ അപ്പൊസ്തലന്മാർ
യേശു: “അതുകൊണ്ടു വിശുദ്ധ സഹോദരന്മാരേ, സ്വർഗ്ഗീയവിളിക്കു ഓഹരിക്കാരായുള്ളോരേ, നാം സ്വീകരിച്ചുപറയുന്ന അപ്പൊസ്തലനും മഹാപുരോഹിതനുമായ യേശുവിനെ ശ്രദ്ധിച്ചുനോക്കുവിൻ.” (എബ്രാ, 3:1). യേശു അവരോടു പറഞ്ഞതു: “എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്തു അവന്റെ പ്രവൃത്തി തികെക്കുന്നതു തന്നെ എന്റെ ആഹാരം.” (യോഹ, 4:34).
പന്തണ്ട് ശിഷ്യന്മാർ: “നേരം വെളുത്തപ്പോൾ അവൻ ശിഷ്യന്മാരെ അടുക്കെ വിളിച്ചു, അവരിൽ പന്ത്രണ്ടുപേരെ തിരഞ്ഞെടുത്തു, അവർക്കു അപ്പൊസ്തലന്മാർ എന്നും പേർ വിളിച്ചു.” (ലൂക്കോ, 6:13; മത്താ, 10:2,2; മർക്കൊ, 3:14,15).
എഴുപത് (72) ശിഷ്യന്മാർ: “അനന്തരം കർത്താവു വേറെ എഴുപതു പേരെ നിയമിച്ചു, താൻ ചെല്ലുവാനുള്ള ഓരോ പട്ടണത്തിലേക്കും സ്ഥലത്തിലേക്കും അവരെ തനിക്കു മുമ്പായി ഈരണ്ടായി അയച്ചു, അവരോടു പറഞ്ഞതു:” (ലൂക്കോ, 10:1. സ.വേ.പു). “അതിനുശേഷം വേറെ എഴുപത്തിരണ്ടുപേരെ യേശു നിയമിച്ചു. അവിടുന്ന് അവരെ രണ്ടുപേരെ വീതം താന്‍ പോകാനിരുന്ന ഓരോ പട്ടണത്തിലേക്കും മറ്റു സ്ഥലങ്ങളിലേക്കും അയച്ചു. യേശു അവരോടു പറഞ്ഞു: (സ.വേ.പു.നൂ.പ; ഇ.ആർ.വി).
പൗലൊസ്: “കർത്താവു അവനോടു: നീ പോക; അവൻ എന്റെ നാമം ജാതികൾക്കും രാജാക്കന്മാർക്കും യിസ്രായേൽമക്കൾക്കും മുമ്പിൽ വഹിപ്പാൻ ഞാൻ തിരഞ്ഞെടുത്തിരിക്കുന്നൊരു പാത്രം ആകുന്നു.” (പ്രവൃ, 9:15).
യാക്കോബ് (ഗലാ, 1:19), അന്ത്രൊനിക്കൊസ് (റോമ, 16:7), യൂനിയാവ് (റോമ, 16:7), അപ്പൊല്ലൊസ് (1കൊരി, 4:6-9), തീത്തൊസ് (2കൊരീ, 8:23), തിമൊഥെയൊസ് (1തെസ്സ, 2:6), എപ്പഫ്രൊദിത്തൊസ് (ഫിലി, 2:25)
1+12+70+1+7 = 91 പേർ. 72 പേരെയാണ് യേശു തിരഞ്ഞെടുത്തതെങ്കിൽ 93 അപ്പൊസ്തലന്മാരാകും.
24 പേരെ അപ്പൊസ്തലന്മാർ എന്നു ബൈബിളിൽ പറഞ്ഞിട്ടുണ്ട്:
1. യേശുക്രിസ്തു
പിതാവ് പുത്രനെ അയച്ചതുകൊണ്ട് പ്രഥമ അപ്പൊസ്തലൻ യേശുവാണ്. (യോഹ, 20:21; 1യോഹ, 4:14). “അതുകൊണ്ടു വിശുദ്ധ സഹോദരന്മാരേ, സ്വർഗ്ഗീയവിളിക്കു ഓഹരിക്കാരായുള്ളോരേ, നാം സ്വീകരിച്ചുപറയുന്ന അപ്പൊസ്തലനും മഹാപുരോഹിതനുമായ യേശുവിനെ ശ്രദ്ധിച്ചുനോക്കുവിൻ.” (എബ്രായർ 3:1).
2. പത്രൊസ്
യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് അപ്പൊസ്തലന്മാരിൽ പ്രഥമൻ: “പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: ഒന്നാമൻ പത്രൊസ് എന്നു പേരുള്ള ശിമോൻ.” (മത്താ, 10:2; മർക്കൊ, 3:15,16; ലൂക്കൊ, 6:14; പ്രവൃ, 1:13).
3. അന്ത്രെയാസ്
യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരുവനും പത്രൊസിൻ്റെ സഹോദരനും: “പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: ശീമോന്റെ സഹോദരൻ അന്ത്രെയാസ്.” (മത്താ, 10:2; മർക്കൊ, 3:18; ലൂക്കൊ, 6:14; പ്രവൃ, 1:13).
4. യാക്കോബ്
യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരുവനും സെബെദിയുടെ മകനും: “പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: “സെബെദിയുടെ മകൻ യാക്കോബ്.” (മത്താ, 10:2; മർക്കൊ, 3:17; ലൂക്കൊ, 6:14; പ്രവൃ, 1:13).
5. യോഹന്നാൻ
യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരുവനും യാക്കോബിൻ്റെ സഹോദരനും: “പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: യാക്കോബിന്റെ സഹോദരൻ യോഹന്നാൻ.” (മത്താ, 10:2,3; മർക്കൊ, 3:17; ലൂക്കൊ, 6:14; പ്രവൃ, 1:13).
6. ഫിലിപ്പൊസ്
യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരുവൻ: “പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: ഫിലിപ്പൊസ്.” (മത്താ, 10:2,3; മർക്കൊ, 3:18; ലൂക്കൊ, 6:14; പ്രവൃ, 1:13).
7. ബർത്തൊലൊമായി
യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരുവൻ: “പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: ബർത്തൊലൊമായി.” (മത്താ, 10:2,3; മർക്കൊ, 3:18; ലൂക്കൊ, 6:14; പ്രവൃ, 1:13).
8. തോമാസ്
യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരുവൻ: “പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: തോമസ്.” (മത്താ, 10:2,3; മർക്കൊ, 3:18; ലൂക്കൊ, 6:15; പ്രവൃ, 1:13).
9. മത്തായി
യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരുവൻ: പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: ചുങ്കക്കാരൻ മത്തായി.” (മത്താ, 10:2,3; മർക്കൊ, 3:18; ലൂക്കൊ, 6:15; പ്രവൃ, 1:13).
10. ചെറിയ യാക്കോബ്
യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരുവൻ: പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: അല്ഫായുടെ മകൻ യാക്കോബ്.” (മത്താ, 10:2,3; മർക്കൊ, 3:18; ലൂക്കൊ, 6:16; പ്രവൃ, 1:13).
11. തദ്ദായി
യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരുവൻ: പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: തദ്ദായി.” (മത്താ, 10:2, 4; മർക്കൊ, 3:18; ലൂക്കൊ, 6:15; പ്രവൃ, 1:13).
12. ശിമോൻ
യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരുവൻ: “പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: എരിവുകാരനായ ശിമോൻ.” (മത്താ, 10:2, 4; മർക്കൊ, 3:18; ലൂക്കൊ, 6:15; പ്രവൃ, 1:13).
13. യൂദാ
യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരുവൻ: പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: യേശുവിനെ കാണിച്ചുകൊടുത്ത ഈസ്കര്യോത്താ യൂദാ.” (മത്താ, 10:2, 4; മർക്കൊ, 3:19; ലൂക്കൊ, 6:16).
14. മത്ഥിയാസ്
ഈസ്കര്യോത്താ യൂദാ ഒഴിഞ്ഞുപോയ സ്ഥാനത്തേക്ക് അപ്പൊസ്തലന്മാർ തിരഞ്ഞെടുത്തവൻ: “ചീട്ടു മത്ഥിയാസിന്നു വീഴുകയും അവനെ പതിനൊന്നു അപ്പൊസ്തലന്മാരുടെ കൂട്ടത്തിൽ എണ്ണുകയും ചെയ്തു.” (പ്രവൃ, 1:26).
15. പൗലൊസ്
കർത്താവ് തിരഞ്ഞെടുത്ത്, ‘ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു ജാതികളുടെ വെളിച്ചമാക്കി വെച്ച’ (പ്രവൃ, 13:47) ജാതികളുടെ അപ്പൊസ്തലനായ (റോമ, 11:13) പൗലൊസ്: “മനുഷ്യരിൽ നിന്നല്ല മനുഷ്യനാലുമല്ല യേശുക്രിസ്തുവിനാലും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിച്ച പിതാവായ ദൈവത്താലുമത്രേ അപ്പൊസ്തലനായ പൌലൊസും” (ഗലാ, 1:1; 2:8).
16. ബർന്നബാസ്
“ഇതു അപ്പൊസ്തലന്മാരായ ബർന്നബാസും പൌലൊസും കേട്ടിട്ടു വസ്ത്രം കീറിക്കൊണ്ടു പുരുഷാരത്തിന്റെ ഇടയിലേക്കു ഓടിച്ചെന്നു നിലവിളിച്ചു പറഞ്ഞതു:” (പ്രവൃ, 14:14).
17. യാക്കോബ് (യേശുവിന്റെ സഹോദരൻ)
“എന്നാൽ കർത്താവിന്റെ സഹോദരനായ യാക്കോബിനെ അല്ലാതെ അപ്പൊസ്തലന്മാരിൽ വേറൊരുത്തനെയും കണ്ടില്ല.” (ഗലാ, 1:19; 2:9; യാക്കോ, 1:1).
18. അന്ത്രൊനിക്കൊസ്
“എന്റെ ചാർച്ചക്കാരും സഹബദ്ധന്മാരായ അന്ത്രൊനിക്കൊസിന്നും യൂനിയാവിന്നും വന്ദനം ചൊല്ലുവിൻ; അവർ അപ്പൊസ്തലന്മാരുടെ ഇടയിൽ പേർകൊണ്ടവരും എനിക്കു മുമ്പെ ക്രിസ്തുവിൽ വിശ്വസിച്ചവരും ആകുന്നു.” (റോമ, 16:7).
19. യൂനിയാവ്
“എന്റെ ചാർച്ചക്കാരും സഹബദ്ധന്മാരായ അന്ത്രൊനിക്കൊസിന്നും യൂനിയാവിന്നും വന്ദനം ചൊല്ലുവിൻ; അവർ അപ്പൊസ്തലന്മാരുടെ ഇടയിൽ പേർകൊണ്ടവരും എനിക്കു മുമ്പെ ക്രിസ്തുവിൽ വിശ്വസിച്ചവരും ആകുന്നു.” (റോമ, 16:7).
20. അപ്പൊല്ലോസ്
“സഹോദരന്മാരേ, ഇതു ഞാൻ നിങ്ങൾനിമിത്തം എന്നെയും അപ്പൊല്ലോസിനെയും ഉദ്ദേശിച്ചു പറഞ്ഞിരിക്കുന്നതു: ……. ഞങ്ങൾ ലോകത്തിന്നു, ദൂതന്മാർക്കും മനുഷ്യർക്കും തന്നേ, കൂത്തുകാഴ്ചയായി തീർന്നിരിക്കയാൽ ദൈവം അപ്പൊസ്തലന്മാരായ ഞങ്ങളെ ഒടുക്കത്തവരായി മരണവിധിയിൽ ഉൾപ്പെട്ടവരെപ്പോലെ നിറുത്തി എന്നു എനിക്കു തോന്നുന്നു.” (1കൊരി, 4:6-9)
21. തീത്തൊസ്
“തീതൊസ് എനിക്കു കൂട്ടാളിയും നിങ്ങൾക്കായിട്ടു കൂട്ടുവേലക്കാരനും ആകുന്നു; നമ്മുടെ സഹോദരന്മാർ സഭകളുടെ ദൂതന്മാരും (apostolos) ക്രിസ്തുവിന്നു മഹത്വവും തന്നേ.” (2കൊരി, 8:23). ദൂതൻ എന്നതിന് ഗ്രീക്കിൽ അപ്പൊസ്തലനാണ്.
22. ശീലാസ്, സില്വാനൊസ്
“പൌലൊസും സില്വാനൊസും തിമൊഥെയൊസും പിതാവായ ദൈവത്തിലും കർത്താവായ യേശുക്രിസ്തുവിലും ഉള്ള തെസ്സലൊനീക്യസഭെക്കു എഴുതുന്നതു: നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. (1തെസ്സ, 1:1). “ക്രിസ്തുവിന്റെ അപ്പൊസ്തലന്മാർ എന്ന അവസ്ഥെക്കു ഘനത്തോടെയിരിപ്പാൻ കഴിവുണ്ടായിട്ടും ഞങ്ങൾ മനുഷ്യരോടു, നിങ്ങളോടാകട്ടെ മറ്റുള്ളവരോടാകട്ടെ മാനം അന്വേഷിച്ചില്ല;” (1തെസ്സ, 2:6).
23. തിമൊഥെയൊസ്
“പൌലൊസും സില്വാനൊസും തിമൊഥെയൊസും പിതാവായ ദൈവത്തിലും കർത്താവായ യേശുക്രിസ്തുവിലും ഉള്ള തെസ്സലൊനീക്യസഭെക്കു എഴുതുന്നതു: നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. (1തെസ്സ, 1:1). “ക്രിസ്തുവിന്റെ അപ്പൊസ്തലന്മാർ എന്ന അവസ്ഥെക്കു ഘനത്തോടെയിരിപ്പാൻ കഴിവുണ്ടായിട്ടും ഞങ്ങൾ മനുഷ്യരോടു, നിങ്ങളോടാകട്ടെ മറ്റുള്ളവരോടാകട്ടെ മാനം അന്വേഷിച്ചില്ല;” (1തെസ്സ, 2:6).
24. എപ്പഫ്രൊദിത്തൊസ്
“എന്നാൽ എന്റെ സഹോദരനും കൂട്ടുവേലക്കാരനും സഹഭടനും നിങ്ങളുടെ ദൂതനും (apostolo) എന്റെ ബുദ്ധിമുട്ടിന്നു ശുശ്രൂഷിച്ചവനുമായ എപ്പഫ്രൊദിത്തൊസിനെ നിങ്ങളുടെ അടുക്കൽ അയക്കുന്നതു ആവശ്യം എന്നു എനിക്കു തോന്നി.” (ഫിലി, 2:25). ദൂതൻ ഗ്രീക്കിൽ അപ്പൊസ്തലനാണ്.
എഴുപത്തിരണ്ട് ശിഷ്യന്മാർ
പന്ത്രണ്ടു ശിഷ്യന്മാരെ കൂടാതെ യേശു തിരഞ്ഞെടുത്തവർ. ശമര്യയുടെ പ്രദേശത്ത് വെച്ചായിരുന്നു യേശു എഴുപത്തിരണ്ടു ശിഷ്യന്മാരെ തിരഞ്ഞെടുത്തത്. ഈ എഴുപത്തിരണ്ടുപേർക്കും മത്തായിയിൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ തന്റെ പന്ത്രണ്ടു ശിഷ്യന്മാർക്കു നല്കിയ അതേ നിർദ്ദേശങ്ങളും ഉപദേശങ്ങളും തന്നെ നല്കി അയച്ചു. “അനന്തരം അവൻ തന്റെ പ്രന്ത്രണ്ടു ശിഷ്യന്മാരെയും അടുക്കൽ വിളിച്ചു. അശുദ്ധാത്മാക്കളെ പുറത്താക്കുവാനും സകലവിധദീനവും വ്യാധിയും പൊറുപ്പിക്കാനും അവർക്കു അധികാരം കൊടുത്തു.” (മത്താ, 10:1). “അതിനുശേഷം വേറെ എഴുപത്തിരണ്ടുപേരെ യേശു നിയമിച്ചു. അവിടുന്ന് അവരെ രണ്ടുപേരെ വീതം താന്‍ പോകാനിരുന്ന ഓരോ പട്ടണത്തിലേക്കും മറ്റു സ്ഥലങ്ങളിലേക്കും അയച്ചു. യേശു അവരോടു പറഞ്ഞു: “കൊയ്ത്തു വളരെയുണ്ട്, പക്ഷേ, വേലക്കാര്‍ ചുരുക്കം. അതുകൊണ്ട് നിലമുടമസ്ഥനോടു കൊയ്ത്തിനു വേലക്കാരെ അയച്ചുതരുവാന്‍ അപേക്ഷിക്കുക. ചെന്നായ്‍ക്കളുടെ ഇടയിലേക്ക് ആട്ടിന്‍കുട്ടികളെ എന്നപോലെ ഞാന്‍ നിങ്ങളെ അയയ്‍ക്കുന്നു; നിങ്ങള്‍ പോകുക. പണസഞ്ചിയോ, ഭാണ്ഡമോ, ചെരുപ്പോ കൊണ്ടുപോകേണ്ടാ; വഴിയില്‍വച്ച് ആരെയും അഭിവാദനം ചെയ്യേണ്ടതില്ല. ..… ആ പട്ടണത്തിലെ രോഗികളെ സുഖപ്പെടുത്തുകയും ‘ദൈവരാജ്യം നിങ്ങളുടെ അടുക്കലെത്തിയിരിക്കുന്നു’ എന്ന് അവരോടു പറയുകയും ചെയ്യുക.” (ലൂക്കോ 10:14, 9. സ.വേ.പു.നൂ.പ). കർത്താവ് പന്ത്രണ്ടു ശിഷ്യന്മാരെ നിയമിച്ചു അവർക്കു കൊടുത്ത നിർദ്ദേശങ്ങൾ മത്തായി 10:1-23-ൽ കാണാം. അതിൽനിന്നും വ്യത്യസ്തമായിരുന്നില്ല എഴുപതു ശിഷ്യന്മാർക്കു നല്കിയ നിർദ്ദേശങ്ങൾ. (ലൂക്കൊ, 10:1-24). സുവിശേഷകന്മാരിൽ യെഹൂദേതരനായിരുന്നു ലൂക്കൊസ്. ലൂക്കൊസിൻ്റെ സുവിശേഷത്തിൽ മാത്രമേ എഴുപതുപേരെ അയച്ചതിനെക്കുറിച്ചു രേഖപ്പെടുത്തിയിട്ടുള്ളൂ. യെഹൂദന്മാരിൽ തന്റെ കർത്തൃത്വം വെളിപ്പെടുത്തുവാൻ പന്ത്രണ്ടുപേരെ നിയമിച്ചതുപോലെ സകലജാതികളുടെമേലും യേശുവിനുള്ള കർത്തൃത്വത്തെ വെളിപ്പെടുത്തുവാൻ ആയിരുന്നു എഴുപതുപേരെ നിയമിച്ചത്.
70 പേരെന്നും, 72 പേരെന്നും കാണുന്നുണ്ട്: മലയാളം CS; മലയാളം SI; സത്യവേദ പുസ്തകം; ANDRESON; AKJV; ASV; AMP; CJB; COMMON; DARBY; EMTV; ETHERIDGE; FBE; GNV; GW; HCSB; PHILLIPS; JUB; KJV; TLB; MSG; NOG; NKJV; NLV; NRSV; NRSVA; NRSVACE; NRSVCE; OJB; RSV; RSVCE; VOICE; WEB; WE; YLT തുടങ്ങിയവയിൽ 70 പേരാണ്. മലയാളം ERV; സത്യവേദപുസ്തകം CL; മലയാളം ഓശാന; AUV; BLB; BSB; CEB; CEV; CGV; CLNT; CPDV; DRA; EHV; ERV; ESV; ESVUK; EXB; GB; GNT; HNC; LEB; MOUNCE; NASB; NCV; NET; NHEBJE; NIRV; NIV; NIVUK; NLT; NOG; OEB-cw; OEB-us; REM; WYC തുടങ്ങിയവയിൽ 72 പേരാണ്. പൊതുവായി അംഗീകരിക്കപ്പെട്ട ഒരു കാനോൻ പ്രകാരമുള്ള 72 ശിഷ്യന്മാരുടെ പേരുകൾ ചുവടെ ചേർക്കുന്നു:
1. അംപ്ലിയാത്തൊസ് (റോമ, 16:8)
2. അംസുംക്രിതൊസ് (റോമ, 16:14)
3. അക്വിലാസ് (18:2)
4. അഖായിക്കൊസ് (1കൊരി, 16:7)
5. അഗബൊസ് (പ്രവൃ, 11:28)
6. അനന്യാസ് (പ്രവൃ, 9:10)
7. അന്ത്രൊനിക്കൊസ് (റോമ, 16:7)
8. അപ്പെലേസ് (റോമ, 16:10)
9. അപ്പൊല്ലോസ് (പ്രവൃ, 18:24)
10. അരിസ്തർഹോസ് (പ്രവൃ, 19:29)
11. അരിസ്തൊബൂലസ് (റോമ, 16:10)
12. അർത്തെമാസ് (തീത്തൊ, 3:12)
13. അർഹിപ്പൊസ് (കൊലൊ, 4:17)
14. ഉർബ്ബാനൊസ് (റോമ, 16:9)
15. എപ്പഫ്രാസ് (കൊലൊ,1:7)
16. എപ്പഫ്രൊദിത്തൊസ് (ഫിലി, 2:25)
17. എപ്പൈനത്തൊസ് (റോമ, 16:5)
18. എരസ്തൊസ് (പ്രവൃ, 19:22)
19. ഒനേസിഫൊരൊസ് (2തിമൊ, 1:16)
20. ഒനേസിമൊസ് (കൊലൊ, 4:9)
21. ഒലുമ്പാസ് (റോമ, 16:15)
22. കർപ്പൊസ് (2തിമൊ, 4:13)
23. കേഫാസ് (Cephas) (ഇക്കോണിയം ബിഷപ്പ്, പാംഫില്ലിയ)
24. ക്രിസ്പൊസ് (പ്രവൃ, 18:8)
25. ക്രേസ്കേസ് (2തിമൊ, 4:10)
26. ക്ളെയൊപ്പാവ് (യോഹ, 19:25)
27. ക്ളേമന്ത് (ഫിലി, 4:3)
28. ക്വർത്തൊസ് (റോമ, 16:23)
29. ക്വാഡ്രാറ്റസ് (Quadratus) (ഏഥൻസിലെ ബിഷപ്പ്. അദ്ദേഹം അപ്പോളോജിയയുടെ രചയിതാവായിരുന്നു. കല്ലെറിഞ്ഞെങ്കിലും രക്ഷപ്പെട്ടു. താമസിയാതെ, ജയിലിൽ പട്ടിണി കിടന്ന് അദ്ദേഹം മരിച്ചു.)
30. ഗായൊസ് (പ്രവൃ, 19:29)
31. തിമൊഥെയൊസ് (പ്രവൃ, 16:1)
32. തിമോൻ (പ്രവൃ, 6:5)
33. തീത്തൊസ് (പ്രവൃ, 18:7)
34. തുഹിക്കൊസ് (പ്രവൃ, 20:4)
35. തെർതൊസ് (റോമ, 16:22)
36. ത്രൊഫിമൊസ് (പ്രവൃ, 20:4)
37. നർക്കിസ്സൊസ് (റോമ, 16:11)
38. നിക്കാനോർ (പ്രവൃ, 6:5)
39. നിക്കൊലാവൊസ് (പ്രവൃ, 6:5)
40. പത്രൊബാസ് (റോമ, 16:14)
41. പർമ്മെനാസ് (പ്രവൃ, 6:5)
42. പൂദെസ് (2തിമൊ, 4:21)
43. പ്രൊഖൊരൊസ് (പ്രവൃ, 6:5)
44. പ്ളെഗോൻ (റോമ, 16:14)
45. ഫിലിപ്പൊസ് (പ്രവൃ, 6:8)
46. ഫിലേമോൻ (ഫിലേ, 1:1)
47. ഫിലൊലൊഗൊസ് (റോമ, 16:15)
48. ഫൊർത്തുനാതൊസ് (1കൊരി, 16:17)
49. ബർന്നബാസ് (പ്രവൃ, 4:36)
50. മത്ഥിയാസ് (പ്രവൃ, 1:23)
51. മർക്കൊസ് (പ്രവൃ, 12:12)
52. മിക്കാനോർ (പ്രവൃ, 6:5)
53. യാക്കോബ് (പ്രവൃ, 12:17)
54. യാസോൻ (പ്രവൃ, 17:7)
55. യുസ്തൊസ് (പ്രവൃ, 1:23)
56. രൂഫൊസ് (മർക്കൊ, 15:21)
57. ലീനൊസ് (2തിമൊ, 4:21)
58. ലൂക്കൊസ് (കൊലൊ, 4:14)
59. ലൂക്യൊസ് (പ്രവൃ, 13:1)
60. ശിമോൻ (മത്താ, 13:55)
61. ശീലാസ് (പ്രവൃ, 15:22)
62. സക്കായി (ലൂക്കോ, 19:10)
63. സില്വാനൊസ് (2കൊരി, 1:19)
64. സീസർ (Caesar) (ഡിറാച്ചിയം ബിഷപ്പ്, ഗ്രീസിന്റെ പെലോപ്പൊന്നീസിൽ)
65. സേനാസ് (തീത്തൊ, 3:13)
66. സോസിപത്രൊസ് (റോമ, 16:21)
67. സോസ്തെനേസ് (1കൊരി, 1:1)
68. സ്താക്കു (റോമ, 16:9)
69. സ്തെഫാനൊസ് (പ്രവൃ, 6:5)
70. ഹെരോദിയോൻ (റോമ, 16:11)
71. ഹെർമ്മാസ് (റോമ, 16:14)
72. ഹെർമ്മോസ് (റോമ, 16:14)
ബൈബിളിൽ ‘അപ്പൊസ്തലൻ’ എന്നു പറഞ്ഞിരിക്കുന്ന 24 പേരെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും അറിയാൻ:👇