അദ്രമുത്ത്യം (Adramyttium)
പേരിനർത്ഥം – മരണസൗധം
ഏഷ്യാമൈനറിന്റെ വടക്കു പടിഞ്ഞാറെ മൂലയിൽ മുസ്യയിൽ സ്ഥിതിചെയ്യുന്ന ഒരു തുറമുഖപട്ടണം. ആധുനിക തുർക്കിയിൽ തുറമുഖസ്ഥാനം കരട്ടാഷ് (Karatash) എന്നും, ഉൾനാടൻ പട്ടണം എദ്രെമിത്ത് (Edrermit) എന്നു പഴയ പേരിലും അറിയപ്പെടുന്നു. പൗലൊസും യൂലിയസും കൈസര്യയിൽ നിന്നു യാത്രചെയ്തത് അദ്രമൂത്ത്യ കപ്പലിലായിരുന്നു (പ്രവൃ, 27:2-5). റോമൻ പട്ടാളത്തിലെ ശതാധിപനായ യൂലിയൊസിന്റെ നിയന്ത്രണത്തിലായിരുന്നു ബദ്ധനായ പൗലൊസ് യാത്ര ചെയ്തത്.