പ്രവാചകന്മാർ (22)

പ്രവാചകന്മാർ

തിരുവെഴുത്തുകളിൽ പ്രവാചകൻ എന്ന് ആദ്യം വിളിക്കപ്പെട്ടത് അബ്രാഹാമാണ്. (ഉല്പ, 20:7). അബ്രാഹാമിനും ആദാമിനും ഇടയ്ക്കു പ്രവാചകനെന്നു പറയപ്പെട്ട ഒരു വ്യക്തിയാണ് ഹനോക്ക്. “ആദാം മുതൽ ഏഴാമനായ ഹനോക്കും ഇവരെക്കുറിച്ചു: ഇതാ കർത്താവു എല്ലാവരെയും വിധിപ്പാനും ആയിരമായിരം വിശുദ്ധന്മാരോടുകൂടെ വന്നിരിക്കുന്നു എന്നു പ്രവചിച്ചു.” (യൂദാ, 14,15). ഈ പുതിയ നിയമസുചനയൊഴിച്ചു ഹനോക്കിനെ പ്രവാചകനായി പറഞ്ഞു കാണുന്നില്ല. അബ്രാഹാമിനു ശേഷം യഥാർത്ഥ പ്രവാചകനായി അറിയപ്പെടുന്നതു മോശയാണ്. പ്രവാചകലക്ഷണങ്ങളെല്ലാം ഒത്തിണങ്ങിക്കണ്ടതു മോശയിലത്രേ.  “യഹോവ അഭിമുഖമായി അറിഞ്ഞ മോശയെപ്പോലെ ഒരു പ്രവാചകൻ യിസ്രായേലിൽ പിന്നെ ഉണ്ടായിട്ടില്ല.” (ആവ, 34:12). ശമൂവേൽ പ്രവാചകന്റെ കാലത്തോടു കൂടി ഒരനുസൃതമായ പ്രവാചക ശുശ്രൂഷ ആരംഭിക്കുകയും മലാഖിയുടെ കാലം വരെ അതു തുടരുകയും ചെയ്തു. നാനൂറു വർഷങ്ങളുടെ നിശ്ശബ്ദതയ്ക്ക് ശേഷം വീണ്ടും മരുഭൂമിയിൽ വിളിച്ചു പറയുന്ന പ്രവാചകന്റെ ശബ്ദം മുഴങ്ങിക്കേട്ടു. (മർക്കൊ, 1:2).

പ്രവചനത്തിന്റെ ഉറവിടം: പ്രവചനത്തിന്റെ പ്രഭവസ്ഥാനം ദൈവമാണ്. ജനത്തിനു നല്കേണ്ട സന്ദേശം പ്രവാചകനു ദൈവം നല്കുന്നു. യഹോവ അരുളിചെയ്യുന്നു എന്ന മുഖവുരയോടെയാണ് പ്രവാചകൻ സന്ദേശത്തിന് ആരംഭം കുറിക്കുന്നത്. യഹോവയുടെ അരുളപ്പാടു എനിക്ക് ഉണ്ടായി (യിരെ, 1:4) എന്നു പ്രവാചകൻ പറയുമ്പോൾ ആ അരുളപ്പാടിന്റെ വ്യക്തിഗതവും പ്രത്യക്ഷവുമായ അവബോധം പ്രവാചകനു ലഭിച്ചു എന്നത് സുവ്യക്തമാണ്. മോശയോടുളള ബന്ധത്തിലാണ് ഇതും ആദ്യം പറയപ്പെട്ടിരിക്കുന്നു എന്നതു പ്രത്യേകം പ്രസ്താവ്യമത്രേ. “യഹോവ മോശയോട് അരുളിച്ചെയ്തത്; നോക്കു, ഞാൻ നിന്നെ ഫറവോനും ദൈവമാക്കിയിരിക്കുന്നു; നിന്റെ സഹോദരൻ അഹരോൻ നിനക്ക് പ്രവാചകനായിരിക്കും. ഞാൻ നിന്നോടു കല്പിക്കുന്നതു ഒക്കെയും നീ പറയേണം.” (പുറ, 7:1,2. ഒ.നോ: പുറ, 4:15,16). ദൈവം തന്റെ വചനം പ്രവാചകനും പ്രവാചകനിലുടെ ജനത്തിനും നല്കുന്നു. വ്യക്തിപരമായ കൂട്ടായ്മയിൽ ദൈവം വാക്കുകളെ പ്രവാചകനു നല്കുന്നു. “പിന്നെ യഹോവ കൈനീട്ടി എന്റെ വായെ തൊട്ടു: ഞാൻ എന്റെ വചനങ്ങളെ നിന്റെ വായിൽ തന്നിരിക്കുന്നു.” (യിരെ, 1:9). ദൈവം യിരെമ്യാപ്രവാചകന്റെ വായെ സ്പർശിച്ചു, സ്പർശനത്തിലൂടെ വചനങ്ങളെ നല്കിയതായി കാണുന്നു. ഇതേ ആശയം തന്നെയാണു മറ്റൊരിടത്ത് (യിരെ, 23:22) “പ്രവാചകൻ യഹോവയുടെ ആലോചന സഭയിൽ നിന്നെങ്കിൽ” എന്നതുകൊണ്ടും സൂചിപ്പിക്കുന്നത്. പഞ്ചഗ്രന്ഥങ്ങളിൽ മാത്രം യഹോവ അരുളിച്ചെയ്യുന്നു എന്നതിന് സമാനമായ പ്രയോഗങ്ങൾ അഞ്ഞൂറിലേറെയുണ്ട്. ചരിത്രപുസ്തകങ്ങളിലും പദ്യപുസ്തകങ്ങളിലും 300 പ്രാവശ്യം; പ്രവാചക പുസ്തകങ്ങളിൽ 1200-ലേറെ പ്രാവശ്യവും പറയുന്നുണ്ട്. പഴയനിയമത്തിന്റെ ദൈവനിശ്വാസ്യതയ്ക്ക് ഏറ്റവും പ്രകടമായ ആഭ്യന്തരതെളിവാണിത്. ദൈവവചനമാണെന്നു രണ്ടായിരം പ്രാവശ്യം സ്വയം സാക്ഷ്യം പറയുന്നു. ഒരു പ്രവാചകനും തന്റെ വചനമാണിതെന്ന അർത്ഥത്തിൽ യെശയ്യാവ് അരുളിച്ചെയ്യുന്നു; യിരെമ്യാവ് അരുളിച്ചെയ്യുന്നു എന്നിങ്ങനെ പറഞ്ഞിട്ടില്ല. എന്നാൽ പ്രവചനത്തിന്റെ കേന്ദ്രവിഷയവും പ്രവാചകനുമായ കർത്താവായ യേശു “ഞാനോ നിങ്ങളോടു അരുളിച്ചെയ്യുന്നതു” എന്നിങ്ങനെ പ്രസ്താവിച്ചിട്ടുണ്ട്. എബായലേഖനത്തിന്റെ മുഖവാക്യം ഈ സത്യം പ്രസഷ്ടമാക്കുന്നു. “ദൈവം പണ്ടു ഭാഗം ഭാഗമായിട്ടും വിവിധമായിട്ടും പ്രവാചകന്മാർ മുഖാന്തരം പിതാക്കന്മാരോടു അരുളിച്ചെയ്തിട്ട് ഈ അന്ത്യകാലത്ത് പൂതൻ മുഖാന്തരം നമ്മോടു അരു ളിച്ചെയ്തിരിക്കുന്നു.” (എബ്രാ, 1:1,2). അരുളിച്ചെയ്തത് ദൈവമാണ്; പ്രവാചകൻ മാധ്യമം മാത്രം. മൂന്നു പ്രവാചകന്മാർ വചനം ഭക്ഷിച്ചതായി പ്രത്യേകം പ്രസ്താവിച്ചിട്ടുണ്ട്: യിരെമ്യാവു് (15:16), യെഹെസ്ക്കേൽ (3:1), യോഹന്നാൻ (വെളി, 10:10).

വലിയ പ്രവാചകന്മാർ

1. യെശയ്യാവ്

2. യിരെമ്യാവ്

3. യെഹെസ്ക്കേൽ

4. ദാനീയേൽ

ചെറിയ പ്രവാചകന്മാർ

5. ഹോശേയ

6. യോവേൽ

7. ആമോസ്

8. ഓബദ്യാവ്

9. യോനാ

10. മീഖാ

11. നഹൂം

12. ഹബക്കൂക്

13. സെഫന്യാവ്

14. ഹഗ്ഗായി

15. സെഖര്യാവ്

16. മലാഖി

മറ്റു പ്രവാചകന്മാർ

17. ഏലീയാവ്

18. എലീശ

19. ഗാദ്

20. മീഖായാവ്

21. നാഥാൻ

22. ശമൂവേൽ

ആകെ, പ്രവാചകൻ/പ്രവാചകി എന്നു പേർപെട്ടവർ

1. അഗബൊസ് (പ്രവൃ, 21:10)

2. അഗൂർ (സദൃ, 30:1)

3. അബ്രാഹാം (ഉല്പ, 20:7)

5. അസര്യാവ് (2ദിന, 15:1,8)

7. അഹരോൻ (പുറ, 7:1)

8. അഹിയാ (1രാജാ, 11:29)

7. ആമോസ് (ആമോ, 7:15)

6. ആസാഫ് (2ദിന, 29:30)

9. ഇദ്ദോ (2ദിന, 13:22)

10. ഊരീയാവ് (യിരെ, 26:20)

11. ഏലീയാവ് (1രാജാ, 18:36)

12. എലീയേസെർ (2ദിന, 20:37)

13. എലീശാ (2രാജാ, 9:1)

14. എല്ദാദ് (സംഖ്യാ, 11:26)

15. ഓദേദ് (അസര്യാവിൻ്റെ അപ്പൻ) (2ദിന, 15:8) 

16. ഓദേദ് (2ദിന, 28:9)

17. ഓബദ്യാവ് (ഓബ, 1:1)

18. ഗാദ് (1ശമൂ, 22:5)

19. ദാനീയേൽ (മത്താ, 24:15)

20. ദാവീദ് (എബ്രാ, 11:32)

21. ദെബോരാ (ന്യായാ, 4:4)

22. നഹൂം (നഹൂം, 1:1)

23. നാഥാൻ (2ശമൂ, 7:2)

24. നീഗർ എന്ന ശിമോൻ (പ്രവൃ, 13:1)

25. ബർന്നബാസ് (പ്രവൃ, 13:1)

26. മനായേൽ (പ്രവൃ, 13:1)

27. മലാഖി (മലാ, 1:1)

28. മിർയാം (പുറ, 15:20)

29.മീഖാ (മീഖാ, 1:1)

30. മീഖായാവ് (1രാജാ, 22:9,14)

31. മേദാദ് (സംഖ്യാ, 11:26)

32. മോശെ (ആവ, 18:15)

33. യഹസീയേൽ (2ദിന, 20:14)

34. യിരെമ്യാവ് (യിരെ, 20:2)

35. യൂദ (പ്രവൃ, 15:32)

36. യെശയ്യാവ് (2രാജാ, 19:2)

37. യേശുക്രിസ്തു (മത്താ, 21:11, ആവ, 18:15)

38.യേഹൂ (1രാജാ, 16:7)

39. യെഹെസ്കേൽ (യെഹെ, 1:3, 2:5)

40. യോനാ (2രാജാ, 14:25)

41. യോവേൽ (പ്രവൃ, 2:16)

42. യോഹന്നാൻ സ്നാപകൻ (മത്താ, 11:13, ലൂക്കോ, 1:76)

43. ലൂക്യൊസ് (പ്രവൃ, 13:1)

44. ശമൂവേൽ (പ്രവൃ, 3:24)

45. ശിമ്യോൻ (ലൂക്കോ, 2:25, 26)

46. ശീലാസ് (പ്രവൃ, 15:32)

47. ശെമയ്യാവാ (1രാജാ, 12:22)

48. ശൗൽ (പൗലൊസ്) (പ്രവൃ, 13:1)

49. ശൗൽ (രാജാവ്) (1ശമൂ, 10:10)

50. സെഖര്യാവ് (ലൂക്കോ 1:67)

51. സെഖര്യാവ് (സെഖ, 1:1)

52. സെഖര്യാവ് (യെഹോയാദാവിൻ്റെ മകൻ) (2ദിന,24:20)

53. സെഫെന്യാവ് (സെഫ, 1:1)

54. ഹഗ്ഗായി (ഹഗ്ഗാ, 1:1)

55. ഹനാനി (2ദിന, 16:7)

56. ഹന്നാ (ലൂക്കോ, 2:36)

57. ഹബക്കൂക് (ഹബ, 1:1)

58. ഹാബേൽ (ലൂക്കോ, 11:50-51)

59. ഹാനോക്ക് (യൂദാ, 1:14)

60. ഹുൽദാ (2രാജാ, 22:14)

61. ഹോശേയ (ഹോശേ, 1:1)

പേർ പറയപ്പെടാത്തവർ

1. ആഹാബിനോടു പ്രവചിച്ച പ്രവാചകൻ (1രാജാ, 20:13,22)

2. ആഹാബിനോടു പ്രവചിച്ച ദൈവപുരുഷൻ (1രാജാ, 20:28)

3. എഴുപത് മൂപ്പന്മാർ (സംഖ്യാ, 11:24-25).

4. ദൈവപുരുഷൻ (1ശമൂ, 2:27)

5. പ്രവാചകൻ (ന്യായാ, 6:8)

6. പ്രവാചക ശിഷ്യൻ (1രാജാ, 20:35)

7. ഫിലിപ്പോസിൻ്റെ നാലു പെൺമക്കൾ (പ്രവൃ, 21:8-9)

8. മഹോദ്രവകാലത്തെ രണ്ടു പ്രവാചകന്മാർ (വെളി, 11:10).

9. യെശയ്യാ പ്രവാചകൻ്റെ ഭാര്യ (യെശ, 8:3).

10. യെഹൂദയിലെ ദൈവപുരുഷൻ (1രാജാ, 13:1)

11. വൃദ്ധനായ പ്രവാചകൻ (1രാജാ, 13:11)

കള്ള പ്രവാചകന്മാർ

1. ആഹാബ് (യിരെ, 29:21)

2. ഈസബേൽ (വെളി, 2:20)

3. ഏലീമാസ് (പ്രവൃ, 13:6-8) 

4. നോവദ്യാ (നെഹെ 6:14)

5. ബർയേശു (പ്രവൃ, 13:6)

6. ബാലിൻ്റെ പ്രവാചകന്മാർ 450 പേർ (1രാജാ, 18:19,22)

7. ബിലെയാം (സംഖ്യാ, 31:16)

8. വെളിപ്പാടിലെ കള്ളപ്രവാചകന്മാർ (16:13, 19:20, 20:10)

9. ശീമോൻ (പ്രവൃ 8:9–24)

10. സിദെക്കിയാവ് (യിരെ 29:21, 1രാജാ,22:24)

11. ഹനന്യാവ് (യിരെ, 28:1,15)