☛ ക്രിസ്തുവും യോഹന്നാൻ സ്നാപകനും:
➦ ക്രിസ്തു യോഹന്നാൻ സ്നാപകനെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്: ❝സ്ത്രീകളിൽ നിന്ന് ജനിച്ചവരിൽ യോഹന്നാൻ സ്നാപകനെക്കാൾ വലിയവൻ ആരും എഴുന്നേറ്റിട്ടില്ല; സ്വർഗരാജ്യത്തിൽ ഏറ്റവും ചെറിയവനോ; അവനിലും വലിയവൻ എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.❞ (മത്താ, 11:11; ലൂക്കൊ, 7:28). ➟ഈ വേദഭാഗം, മലയാളത്തിലെ ബെഞ്ചമിൻ ബെയ്ലി, മാണിക്കത്തനാർ, വിശുദ്ധ ഗ്രന്ഥം, ഹെർമ്മൻ ഗുണ്ടർട്ട് തുടങ്ങിയ മലയാള പരിഭാഷകളിലും 𝐊𝐉𝐕 പോലുള്ള ഇംഗ്ലീഷ് പരിഭാഷകളിലും മത്തായിയിൽ ❝യോഹന്നാനെക്കാൾ വലിയവൻ ആരും എഴുന്നേറ്റിട്ടില്ല❞ എന്നും ലൂക്കൊസിൽ ❝യോഹന്നാനെക്കാൾ വലിയ പ്രവാചകൻ ആരും എഴുന്നേറ്റിട്ടില്ല❞ എന്നുമാണ് കാണുന്നത്. ➟യോഹന്നാനെക്കാൾ വലിയവൻ ഇല്ലെന്നു പറഞ്ഞാലും വലിയ പ്രവാചകൻ ഇല്ലെന്നു പറഞ്ഞാലും ശരിയാണ്. ➟ന്യായപ്രമാണത്തിലെ സകല പ്രവാചകന്മാരും സ്തീയിൽനിന്നാണ് ജനിച്ചത്. ➟അതുപോലെ പ്രവാചകണായ യേശുവും മറിയ എന്ന സ്ത്രീയിലൂടെയാണ് ജനിച്ചത്. ➟യേശുവിൻ്റെ അമ്മ, മറിയയുടെ മകൻ എന്നിങ്ങനെ 37 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. [കാണുക: മറിയയുടെ മകൻ]. ➟അതിൽ, അവളുടെ ആദ്യജാതൻ (prototokos) എന്ന് രണ്ട് പ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. (മത്താ, 1:25; ലൂക്കൊ, 2:7). ➟മറിയയെ കർത്താവിൻ്റെ അമ്മയെന്നും വിശേഷിപ്പിച്ചിട്ടുണ്ട്. (ലൂക്കൊ, 1:43). ➟മക്കളെ പ്രസവിക്കുന്നവളെയാണ് അമ്മയെന്ന് വിളിക്കുന്നത്. ➟തന്മൂലം, ക്രിസ്തു സ്ത്രീയിൽനിന്ന് ജനിച്ചവനല്ലെന്ന് ആർക്കും പറയാൻ കഴിയില്ല. ➟പ്രവാചകനെന്നും (മത്താ, 21:11), വലിയ പ്രവാചകനെന്നും (ലൂക്കൊ, 7:16), വാക്കിലും പ്രവൃത്തിയിലും ശക്തിയുള്ള പ്രവാചകനെന്നും ക്രിസ്തുവിനെ വിശേഷിപ്പിച്ചിട്ടുണ്ട്: (ലൂക്കൊ, 24:19). ➟യേശുവും യോഹന്നാനും അഭിഷിക്തരാണ്. ➟എന്നാൽ അതിലൊരു വ്യത്യാസമുണ്ട്: യേശു മറിയയുടെ മൂത്തമകനായി ജനിച്ച് ഏകദേശം മുപ്പത് വർഷങ്ങൾക്ക് ശേഷം അവൻ്റെ ശുശ്രുഷ തുടങ്ങുന്നതിനു മുമ്പുമാത്രമാണ് പരിശുദ്ധാത്മാവിനാൽ അഭിഷേകം പ്രാപിച്ചത്: (യെശ, 61:1; ലൂക്കൊ, 3:22; 4:16-21; പ്രവൃ, 10:38). ➟എന്നാൽ ന്യായപ്രമാണത്തിൻ്റെ അവസാനത്തെ പ്രവാചകനായ യോഹന്നാനെ പ്രവാചകനായി അഭിഷേകം ചെയ്യാൻ മറ്റൊരഭിഷിക്തൻ ഇല്ലാത്തതിനാൽ, അമ്മയുടെ ഉദരത്തിൽവെച്ചുതന്നെ പരിശുദ്ധാത്മാവിനാൽ അവൻ അഭിഷേകം പ്രാപിച്ചതാണ്: (ലൂക്കൊ, 1:15; 1:41). ➟❝അഭിഷിക്തനായി ഭൂമിയിൽ ജനിച്ചവീണ ഒരേയൊരുത്തനാണ് യോഹന്നാൻ.❞ അതുകൊണ്ടാണ്, ❝സ്ത്രീകളിൽ നിന്ന് ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയ പ്രവാചകൻ ആരും എഴുന്നേറ്റിട്ടില്ല❞ എന്ന് യേശു പറഞ്ഞത്. ➟സ്ത്രീകളിൽനിന്നു ജനിച്ച മനുഷ്യനെന്ന നിലയിലും പ്രവാചകനെന്ന നിലയിലും യോഹന്നാൻ എല്ലാവരെക്കാളും വലിയവനാണ്. ➟എന്നാൽ സ്വർഗരാജ്യത്തിൽ ഏറ്റവും ചെറിയവൻപോലും യോഹന്നാനിലും വലിയവനാണ്. ➟സ്വർഗ്ഗരാജ്യത്തിൻ്റെ അവകാശി അതിന്റെ ആഗമനം വിളംബരം ചെയ്യുന്നവനെക്കാൾ ശ്രേഷ്ഠനാണ്. ➟സ്വർഗ്ഗരാജ്യത്തിൻ്റെ അവകാശി സ്ത്രീയിൽനിന്നല്ല; ദൈവവചനത്താൽ വീണ്ടുംജനിച്ചവരാണ്: (യാക്കോ, 1:18; 1പത്രൊ, 1:23). ➟അവരുടെ ജനനം സ്ത്രീയിൽനിന്നല്ല; ദൈവത്തിൽനിന്നാണ്: ❝അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചതു.❞ (യോഹ, 1:13). ➟അതുകൊണ്ടാണ്, ❝സ്വർഗരാജ്യത്തിൽ ഏറ്റവും ചെറിയവനോ; അവനിലും വലിയവൻ❞ എന്ന് യേശു സത്യചെയ്ത് പറഞ്ഞത്. ➟മറിയയെന്ന സ്ത്രീയിൽനിന്ന് ജനിച്ച പ്രവാചകനായ യേശുവാണ് പറയുന്നത്: സ്ത്രീകളിൽനിന്ന് ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവൻ അല്ലെങ്കിൽ, അവനെക്കാൾ വലിയ പ്രവാചകൻ എഴുന്നേറ്റിട്ടില്ല. ➟ക്രിസ്തു ദൈവം ആണെങ്കിൽ, അവൻ്റെ വാക്കുകളുടെ അർത്ഥം എന്താണ്❓ ➟താൻ യോഹന്നാൻ സ്നാപകനെക്കാൾ കുറഞ്ഞ ദൈവമാണോ❓ ➟ഒരു ദാസനെപ്പോലെ സ്വശിഷ്യന്മാരുടെ കാൽകഴുകിയ താഴ്മയുടെ ആൽരൂപമായ യേശു താൻ യോഹന്നാനെക്കാളോ, മോശെയെക്കാളോ വലിയവനാണെന്ന് അവകാശപ്പെട്ടിട്ടില്ല. [കാണുക: ക്രിസ്തുവും മോശെയും]. ➟എന്നാൽ, നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽമരിച്ച പുരുഷനായ (𝐌𝐚𝐧) നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ട് അവനെ മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയപ്പോൾ, അവൻ സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നു: (1പത്രൊ, 2:24; പ്രവൃ, 2:23-24; പ്രവൃ, 2:36; പ്രവൃ, 5:31; എബ്രാ, 7:26). ➟ക്രിസ്തു ആരാണ്? എന്നറിയാത്തവരാണ് അവനെ വചനവിരുദ്ധമായി ദൈവമാക്കാൻ നോക്കുന്നത്. [കാണുക: സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]
☛ ദൈവം ഒരുവനല്ലാതെ നല്ലവൻ ആരുമില്ല:
➦ ❝ഒരു പ്രമാണി യേശുവിനോടു: നല്ല ഗുരോ, ഞാൻ നിത്യജീവനെ അവകാശമാക്കേണ്ടതിന്നു എന്തു ചെയ്യേണം എന്നു ചോദിച്ചു. അതിന്നു യേശു: “എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരും ഇല്ല.❞ (ലൂക്കോ, 18:18-19). ➟സമവീക്ഷണ സുവിശേഷങ്ങളിലെല്ലാം ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്: (മത്താ, 9:16-17; മർക്കൊ, 10:17-18). ➟യേശു നല്ലവനല്ല എന്നല്ല പറഞ്ഞിതനർത്ഥം; ദൈവപുത്രനെയും അരിമത്യയിലെ യോസേഫിനെയും നല്ലവനെന്ന് ബൈബിൾതന്നെ വിശേഷിപ്പിച്ചിട്ടുണ്ട്: (ലൂക്കൊ, 23:50; യോഹ, 7:12). ➟എന്നാൽ ആത്യന്തികമായി, ❝നല്ലവൻ❞ എന്ന പദവിക്ക് യോഗ്യനായി ദൈവം ഒരുത്തൻ മാത്രമേയുള്ളു: (എസ്രാ, 3:11; സങ്കീ, 34:8; 86:5; 100:5; 106:1). ➟ക്രിസ്തു താൻ ദൈവമല്ലാത്തതുകൊണ്ടും ആരാധനയ്ക്കോ, ദൈവമഹത്വത്തിനോ യോഗ്യൻ അല്ലാത്തതുകൊണ്ടാണ്, ദൈവത്തിൻ്റെ പദവിയായ ❝നല്ലവൻ❞ എന്നു വിളിച്ചപ്പോൾ താൻ നിഷേധിച്ചത്; അല്ലാതെ താൻ നല്ലവൻ അല്ലാത്തതുകൊണ്ടല്ല. ((Joh, 5:44, Joh, 17:3, Joh, 8:40; മത്താ, 4:10). ➟പ്രമാണി യേശുവിനെ ❝ദൈവമേ” എന്നല്ല; ❝നല്ലവൻ❞ എന്നാണ് വിളിച്ചത്. ➟തന്നെ നല്ലവനെന്ന് വിളിച്ചതുപോലും നിഷേധിച്ച ദൈവപുത്രൻ ദൈവമാണെന്ന് പറയുന്നവർ, ക്രിസ്തുവിനെ കള്ളനാക്കുകയാണ് ചെയ്യുന്നത്. ➟തന്നെയുമല്ല, ❝ദൈവം ഒരുവനല്ലാതെ നല്ലവനില്ല❞ എന്ന് പ്രഥമപുരുഷ ഏകവചന സർവ്വനാമത്തിലാണ് (𝟑𝐫𝐝 𝐩𝐞𝐫𝐬𝐨𝐧 𝐬𝐢𝐧𝐠𝐮𝐥𝐚𝐫 𝐩𝐫𝐨𝐧𝐨𝐮𝐧) അവൻ പറഞ്ഞത്. ➟താൻ ദൈവമാണെങ്കിൽ, ദൈവത്തിൻ്റെ പദവിയായ ❝നല്ലവൻ❞ എന്ന് വിളിച്ചപ്പോൾ ക്രിസ്തു നിഷേധിക്കുകയോ, ❝ദൈവം ഒരുവൻ അല്ലാതെ നല്ലവനില്ല❞ എന്ന് പ്രഥമപുരുഷനിൽ പറയുകയോ ചെയ്യുമായിരുന്നില്ല. ➟ഭാഷയുടെ വ്യാകരണ നിയമങ്ങളെയെല്ലാം അതിലംഘിച്ചുകൊണ്ട് ഉപദേശം ഉണ്ടാക്കാനാണെങ്കിൽ, മുന്നല്ല; മുപ്പത്തി മുക്കോടി ദൈവങ്ങളെ വേണമെങ്കിലും ഉണ്ടാക്കാം. ➟എന്നാൽ പിതാവായ യഹോവയല്ലാതെ മറ്റൊരു ദൈവത്തെക്കുറിച്ച് ചിന്തിക്കുന്നവൻ ജീവനിൽ കടക്കുമെന്ന് മാത്രം വിചാരിക്കരുത്. ➟ഒന്നാം കല്പന ലംഘിക്കുന്നവനെ ദൈവരാജ്യത്തിൻ്റെ പടി ചവിട്ടിക്കില്ല. (പുറ, 20:2-3; ആവ, 5:6-7). ➟ക്രിസ്തു ആരാണ്? എന്നറിയാത്തവരാണ് അവനെ വചനവിരുദ്ധമായി ദൈവമാക്കാൻ നോക്കുന്നത്. [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]
☛ സത്യത്തിനു് സാക്ഷിനില്ക്കാൻ ജനിച്ചവൻ:
➦ ❝പീലാത്തൊസ് അവനോടു: എന്നാൽ നീ രാജാവു തന്നേയല്ലോ എന്നു പറഞ്ഞതിന്നു യേശു: നീ പറഞ്ഞതുപോലെ ഞാൻ രാജാവുതന്നേ; സത്യത്തിന്നു സാക്ഷിനിൽക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കുകേൾക്കുന്നു എന്നു ഉത്തരം പറഞ്ഞു.❞ (യോഹ, 18:37). ➟ക്രിസ്തു പീലാത്തൊസിൻ്റെ മുമ്പിൽ നിന്നപ്പോൾ പറഞ്ഞതാണിത്. സത്യദൈവം (𝐓𝐡𝐞 𝐭𝐫𝐮𝐞 𝐆𝐨𝐝) എന്ന പ്രയോഗം പിതാവിനെ കുറിക്കാൻ ഏഴുപ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്: (ആവ, 7:9; 2ദിന, 15:3; യെശ, 65:16; യിരെ, 10:10; യോഹ, 17:3; 1തെസ്സ, 1:9; 1യോഹ, 5:20). ➟KJV-യിൽ ഒരിടത്ത് ❝വിശ്വസ്തദൈവം❞ (𝐟𝐚𝐢𝐭𝐡𝐟𝐮𝐥 𝐆𝐨𝐝) എന്നും (Deut, 7:9), ഒരിടത്ത് ❝സത്യത്തിൻ്റെ ദൈവം❞ (𝐆𝐨𝐝 𝐨𝐟 𝐭𝐫𝐮𝐭𝐡) എന്നുമാണ്: (Isa, 65:16). ➟❝സത്യവചനം❞ എന്ന പ്രയോഗവും ഏഴുപ്രാവശ്യമുണ്ട്: (സങ്കീ, 119:43; 2കൊരി, 6:6; എഫെ, 1:13; കൊലൊ, 1:3; 2തിമൊ, 2:15; യാക്കോ, 1:18; വെളി, 19:9). ➟❝ദൈവത്തിൻ്റെ സത്യം❞ എന്ന് മൂന്നുപ്രാവശ്യമുണ്ട്: (റോമ, 1:25; 3:7; 15:9). ദൈവത്തിൻ്റെ വചനം സത്യമാണ്: (വെളി, 19:9). ➟ദൈവപുത്രനായ ക്രിസ്തുവും സത്യമാണ്: (യോഹ, 14:6). ➟❝ദൈവം ഒരുത്തൻ മാത്രം – 𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝 (യോഹ, 5:44), പിതാവ് മാത്രം സത്യദൈവം – 𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝 (യോഹ, 17:3), പിതാവിനെ മാത്രം (𝐨𝐧𝐥𝐲) ആരാധിക്കണം (മത്താ, 4:10; ലൂക്കൊ, 4:8), എൻ്റെ പിതാവു് മാത്രമാണ് (𝐨𝐧𝐥𝐲) സകലവും അറിയുന്നത് (മത്താ, 24:36), എന്റെ പിതാവു എല്ലാവരിലും വലിയവൻ (യോഹ, 10:29), പിതാവു് എന്നെക്കാൾ വലിയവൻ (യോഹ, 14:28), എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല (യോഹ, 5:30), ഞാൻ മനുഷ്യനാണ് (യോഹ, 8:40), പിതാവ് എന്റെ ദൈവമാണ്❞ (യോഹ, 20:17) എന്നൊക്കെ പഠിപ്പിച്ച ക്രിസ്തുവിനെ, വചനവിരുദ്ധമായി ദൈവം ആക്കിയാലും അവൻ സത്യദൈവം ആകില്ല. മോശെയെപ്പോലെ ഒരു മനുഷ്യദൈവമേ ആകയുള്ളു: (പുറ, 4:16; പുറ, 7:1). ➟𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝 എന്ന് ക്രിസ്തു പ്രഥമപുരുഷനിൽ (𝟑𝐫𝐝 𝐩𝐞𝐫𝐬𝐨𝐧) പറഞ്ഞാൽ, പിതാവ് മാത്രം ദൈവമാണെന്നും താൻ ദൈവം അല്ലെന്നുമാണ് അർത്ഥം. ➟𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧-ൽ 𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐨𝐧𝐥𝐲 എന്നാണ്: [കാണുക: NMV]. ➟പിതാവ് മാത്രം ദൈവം എന്നുപറഞ്ഞാൽ, ഭാഷാപരമായി പുത്രനും മറ്റാരും ദൈവമല്ലെന്നാണ് അർത്ഥം. ➟𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝 എന്നുപറഞ്ഞാൽ, ❝പിതാവാണ് സത്യദൈവം❞ എന്നല്ല; ❝പിതാവ് മാത്രമാണ് സത്യദൈവം❞ എന്നാണ്. ➟❝പിതാവ് മാത്രമാണ് സത്യദൈവം❞ എന്ന് വായിൽ വഞ്ചനയില്ലാത്ത പുത്രൻ പറഞ്ഞാൽ, പിതാവല്ലാതെ, ഭാഷാപരമായി പുത്രനും സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള മറ്റാരും സത്യദൈവം അല്ലെന്നാണർത്ഥം. ➟❝മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39 – ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25). ➟സത്യദൈവവും നിത്യജീവനുമായ പിതാവിനെ അറിയാൻ വിവേകം തന്നവനാണ് ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തു: (1യോഹ, 5:20; 1തിമൊ, 3:15-16). ➟ക്രിസ്തു പഠിപ്പിച്ചതെല്ലാം സത്യമാണ്: (മത്താ, 5:18; 5:26; 6:2; 6:5; 6:16). ➟❝സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും❞ എന്നാണ് അവൻ പഠിപ്പിച്ചത്: (യോഹ, 8:32). ➟ദൈവത്തോടു കേട്ടിട്ടുള്ള സത്യമാണ് മനുഷ്യനായ ക്രിസ്തു പഠിപ്പിച്ചത്: (യോഹ, 8:40). ➟സുവിശേഷം സത്യവചനമാണ്: എഫെ, 1:13; കൊലൊ, 1:3). ➟സത്യവചനമായ സുവിശേഷത്താലാണ് നാം വീണ്ടുംജനിച്ചത്: (യാക്കോ, 1:18, 1പത്രൊ, 1:23). ➟❝നമ്മിൽ വസിക്കുന്നതും നമ്മോടുകൂടെ എന്നേക്കും ഇരിക്കുന്നതുമായ സത്യം❞ എന്ന് യോഹന്നാൻ പറയുന്നത് നമ്മോടൊപ്പം എന്നേക്കും ഇരിക്കുന്ന സത്യത്തിൻ്റെ ആത്മാവിനെക്കുറിച്ചാണ്: (2യോഹ, 1:1 – യോഹ, 14:16; 1കൊരി, 3:16-17; 6:19). ➟സത്യേകദൈവമായ പിതാവിനും അവൻ്റെ സത്യവചനത്തിനും സാക്ഷിനിൽക്കാനാണ് താൻ ജനിച്ചതെന്നാണ് ക്രിസ്തു പറയുന്നത്: (യോഹ, 18:37 – 1യോഹ, 5:20). ➟സത്യത്തിനു് സാക്ഷി നില്ക്കാൻ ജനിച്ച പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനെപ്പിടിച്ച് സത്യദൈവം ആക്കിയവരാണ് ത്രിത്വവിശ്വാസികൾ: (1Tim, 3:16; 1Tim, 2:6). ➟ക്രിസ്തു ആരാണ്? എന്നറിയാത്തവരാണ് അവനെ വചനവിരുദ്ധമായി ദൈവമാക്കാൻ നോക്കുന്നത്. [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]