ബെന്യാമീന്യനായ ഗേരയുടെ മകൻ. യിസ്രായേലിലെ രണ്ടാമത്തെ ന്യായാധിപനായിരുന്നു ഏഹുദ്. യിസ്രായേല്യർ യഹോവയെ ഉപേക്ഷിച്ചപ്പോൾ മോവാബ്യ രാജാവായ എഗ്ലോനെ യഹോവ ബലപ്പെടുത്തി. അമ്മോന്യരുടെയും അമാലേക്യരുടെയും സഹായത്തോടുകൂടെ എഗ്ലോൻ യെരീഹോനഗരം പിടിച്ചടക്കി: (ന്യായാ, 3:12,13). യിസ്രായേൽ പതിനെട്ടു വർഷം അവനു കപ്പം കൊടുത്തു. ഏഹൂദ് കപ്പവുമായി രാജാവിന്റെ അടുക്കൽ വന്നു. എഗ്ലോനോട് ഒരു രഹസ്യസന്ദേശം അറിയിക്കാനുണ്ടെന്നു പറഞ്ഞു് ഭൃത്യരെ പുറത്താക്കി. അവൻ തനിച്ചായപ്പോൾ ദൈവത്തിൽ നിന്നൊരു സന്ദേശം അറിയിക്കാനുണ്ടെന്നു ഏഹൂദ് പറഞ്ഞു. ദൈവിക സന്ദേശം സ്വീകരിക്കുന്നതിന് എഗ്ലോൻ ആദരപൂർവ്വം എഴുന്നേറ്റുനിന്നു . ഉടൻതന്നെ ഇടങ്കയ്യനായ ഏഹൂദ് ചുരികയെടുത്ത് എഗ്ലോൻ്റെ വയറ്റിൽ കുത്തിക്കടത്തി. മുറിയിൽ നിന്നിറങ്ങി മാളികയുടെ വാതിൽ അടച്ചുപൂട്ടി ഏഹൂദ് അവിടെനിന്നും രക്ഷപ്പെട്ട് സെയീരയിൽ ചെന്നുചേർന്നു. യിസായേൽമക്കളെ കൂട്ടിച്ചേർത്ത് അവൻ മോവാബ്യരോടു യുദ്ധം ചെയ്തു അവരിൽ പതിനായിരം പേരെ കൊന്നു. തുടർന്നു എൺപതുവർഷം ദേശത്തിനു സ്വസ്ഥത ലഭിച്ചു: (ന്യായാ, 3:15-30).
കാലേബിന്റെ അനുജനായ കെനസിന്റെ മകൻ: (ന്യായാ, 3:9). കിര്യത്ത്-സേഫെർ അഥവാ ദെബീർ കീഴടക്കുന്നവന് സ്വപുതിയായ അക്സയെ വിവാഹം ചെയ്തുകൊടുക്കും എന്ന് കാലേബ് പറഞ്ഞു. ഒത്നീയേൽ കിര്യത്ത്-സേഫെർ പിടിക്കുകയും അക്സയെ വിവാഹം ചെയ്യുകയും ചെയ്തു: (യോശു, 15:16,17; ന്യായാ, 1:12,13). യഹോവയെ മറന്നതുകൊണ്ട് യിസ്രായേല്യരെ യഹോവ മെസൊപ്പൊത്താമ്യയിലെ രാജാവായ കൂശൻ രിശാഥയീമിന്റെ കയ്യിൽ ഏല്പിച്ചു. എട്ടുവർഷം അവർ കുശൻ രിശാഥയീമിനെ സേവിച്ചു. തുടർന്നു അവർ ദൈവത്തോടു നിലവിളിക്കയും യഹോവ അവർക്കു രക്ഷകനായി കെനിസ്യനായ ഒത്നീയേലിനെ എഴുന്നേല്പിക്കുകയും ചെയ്തു. അയാൾ കൂശൻ രിശാഥയീമിനെ ജയിച്ചു, യിസ്രായേലിനു ന്യായപാലനം ചെയ്തു. തുടർന്ന് ദേശത്തിനു നാല്പതു വർഷം സ്വസ്ഥത ലഭിച്ചു: (ന്യായാ, 3:7-11). 1ദിനവൃത്താന്തം 27:15-ൽ നെതോഫാത്യ കുടുംബത്തലവനായി ഹെൽദായിയുടെ പൂർവ്വികനായി ഒരു ഒതീയേലിനെക്കുറിച്ചു പറയുന്നുണ്ട്. ഇയാൾ മേല്പറഞ്ഞ ഒത്നീയേൽ ആയിരിക്കുവാൻ സാദ്ധ്യതയുണ്ട്.
ന്യായവിസ്താരത്തെക്കുറിക്കുന്ന എബ്രായപദമായ മിഷ്പാത്ത് ഏകദേശം 425 പ്രാവശ്യം പഴയനിയമത്തിലുണ്ട്. വ്യവഹാരം കേട്ടു ഉചിതമായ വിധി പുറപ്പെടുവിക്കാൻ വേണ്ടിയുള്ള ന്യായാധിപന്റെ ഇരിപ്പിനെയാണ് പ്രസ്തുത പദം വിവക്ഷിക്കുന്നത്. “ദൈവം നല്ലതും തീയതുമായ സകല പ്രവൃത്തിയെയും സകല രഹസ്യങ്ങളുമായി ന്യായവിസ്താരത്തിലേക്കു വരുത്തുമല്ലോ.” (സഭാ, 12:14). ന്യായം, വിധി (പുറ, 21:1; ആവ, 17:9) എന്നിങ്ങനെയും ഈ പദത്തെ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ന്യായവിധിയെക്കുറിക്കുന്ന പ്രധാന ഗ്രീക്കു പദങ്ങളാണ് ‘ക്രിമ, ക്രിസിസ്.’ വ്യവഹാരം, വിധി, തീരുമാനം, ശിക്ഷാവിധി, ന്യായവിധി എന്നിങ്ങനെ ‘ക്രിമ’യെ വിവർത്തനം ചെയ്തിട്ടുണ്ട്. (മത്താ, 7:2; 23:13; മർക്കൊ, 12:40; ലൂക്കൊ, 24:20; റോമ, 2:2,3; 3:8; 5:16; 11:33; 13:2). ന്യായവിധിയെക്കുറിക്കുന്ന മറെറാരു പദമാണു് ക്രിസിസ്. (മത്താ, 5:21,22; യോഹ, 5:22, 27; 2പത്രൊ, 2:4, 11). റോമർ 2:5-ലെ നീതിയുള്ള വിധി ഗ്രീക്കിൽ ഡികായിയൊക്രിസിയ (ഡികായിയോസ് + ക്രിസിസ്) ആണ്.
ദൈവത്തിന്റെ പ്രവൃത്തികളിലൊന്നായ ന്യായവിധി ദൈവനീതിയുടെ പ്രദർശനമാണ്. സൃഷ്ടിയോടുള്ള ബന്ധത്തിൽ ദൈവത്തിനു തന്റെ നീതി വെളിപ്പെടുത്തുവാനുള്ള സന്ദർഭമാണ് ന്യായവിധിയിലുള്ളത്. “എന്നാൽ നിന്റെ കാഠിന്യത്താലും അനുതാപമില്ലാത്ത ഹൃദയത്താലും നീ ദൈവത്തിന്റെ നീതിയുള്ള വിധി വെളിപ്പെടുന്ന കോപദിവസത്തേക്കു നിനക്കുതന്നെ കോപം ചരതാച്ചു വെക്കുന്നു. അവൻ ഓരോരുത്തനു അവനവന്റെ പ്രവൃത്തിക്കു തക്ക പകരം ചെയ്യും.” (റോമ, 2:5,6). ദൈവം നിതിയിൽ ലോകത്തെ ന്യായം വിധിക്കും. “എന്നാൽ യഹോവ എന്നേക്കും വാഴുന്നു; ന്യായവിധിക്കു അവൻ സിംഹാസനം ഒരുക്കിയിരിക്കുന്നു. അവൻ ലോകത്ത നീതിയോടെ വിധിക്കും; ജാതികൾക്കു നേരോടെ ന്യായപാലനം ചെയ്യും.” (സങ്കീ, 9:7,8). ലോകാവസാനത്തിൽ ഒരേയൊരു ന്യായവിധി നടക്കുന്നതായിട്ടാണു ഭൂരിഭാഗം ക്രൈസ്തവരും മനസ്സിലാക്കിയിട്ടുള്ളത്. എന്നാൽ വ്യത്യസ്ത കാലങ്ങളിൽ നടക്കുന്ന വിഭിന്ന ന്യായവിധികൾ ഉണ്ടെന്നു തിരുവെഴുത്തുകൾ വ്യക്തമാക്കുന്നു. വ്യത്യസ്തഗണങ്ങളാണു ന്യായവിധിക്കു വിധേയരാവുന്നത്. അവരുടെ ചുറ്റുപാടുകളും പശ്ചാത്തലങ്ങളും വിഭിന്നങ്ങളാണ്. അതനുസരിച്ചു ന്യായവിധികളും വിഭിന്നങ്ങളായിരിക്കും, ഒരേയൊരു മാനദണ്ഡത്തിലോ ചുറ്റുപാടിലോ എല്ലാ ഗണങ്ങളെയും വിധിക്കുക സാദ്ധ്യമല്ല. പ്രധാനമായും എട്ടു ന്യായവിധികൾ തിരുവെഴുത്തുകളിൽ പ്രകടമായി കാണാവുന്നതാണ്. അവയിൽ ഒന്നാമത്തേതു കഴിഞ്ഞതും രണ്ടും മൂന്നും വിശ്വാസികളുടെ ജീവിതത്തിൽ നടന്നു കൊണ്ടിരിക്കുന്നതും ഒടുവിലത്തെ അഞ്ചെണ്ണം ഭാവികവുമാണ്.
1. കുശിലെ ന്യായവിധി: ക്രിസ്തു ക്രൂശിക്കപ്പെട്ടപ്പോൾ മനുഷ്യന്റെ പാപത്തിന്റെ ശിക്ഷ ദൈവം ക്രിസ്തുവിൽ നടത്തുകയായിരുന്നു. “ജഡത്താലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണത്തിനു കഴിയാഞ്ഞതിനെ സാധിപ്പാൻ ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു, പാപത്തിനു ജഡത്തിൽ ശിക്ഷ വിധിച്ചു.” (റോമ, 8:3). “പാപം അറിയാത്തെവനെ, നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിനു, അവൻ നമുക്കുവേണ്ടി പാപം ആക്കി. (1കൊരി, 5:21). യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്റെമേൽ ചുമത്തി. (യെശ, 53:6). ഈ ന്യായവിധിയുടെ ഫലമായി ക്രിസ്തുവിന്റെ മരണവും വിശ്വാസിയുടെ നീതീകരണവും സംഭവിച്ചു. ക്രിസ്തുവിനെ സ്വന്തരക്ഷിതാവായി സ്വീകരിക്കുന്ന സമയം ഒരു വ്യക്തിയിലെ ആദാമ്യപാപസ്വഭാവം ക്രിസ്തുവിനോടൊപ്പം ക്രൂശിക്കപ്പെടുകയാണ്. “അതുകൊണ്ടു ഇപ്പോൾ ക്രിസ്തുയേശുവിലുള്ളവർക്കു ഒരു ശിക്ഷാവിധിയും ഇല്ല.” (റോമ, 8:1). ക്രിസ്തുവിന്റെ ക്രൂശുമരണത്തിൽ സാത്താൻ വിധിക്കപ്പെട്ടു. സാത്താന്റെ ആയുധമായ മരണത്താൽ തന്നെ ക്രിസ്തു സാത്താനെ നിരായുധനാക്കി. മനുഷ്യന്റെ വീണ്ടെടുപ്പുവില ക്രിസ്തു നല്കി. (യോഹ, 12:31-33; 16:8, 11; 5:24; ഗലാ, 3:13; എബ്രാ, 9:26-28; 1പത്രൊ, 2:24).
2. സ്വയം വിധിക്കുക: ഒരു വിശ്വാസി അനുദിനവും സ്വയം വിധിക്കേണ്ടതാണ്. ദൈവഹിതത്തിന്നനുസരണമായി സ്വന്തജീവിതത്തെയും പ്രവൃത്തികളെയും ക്രമീകരിക്കുയും ബലഹീനതകൾ ഏറ്റുപറഞ്ഞ് പാപത്തിൽ നിന്നൊഴിയുകയും ചെയ്യണം. “നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമാടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മം ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.” (1യോഹ, 1:49). വാസ്തവത്തിലുള്ള ഏറ്റുപറച്ചിൽ തൽക്ഷണമുളള ശുദ്ധീകരണത്തിനും ദൈവത്തോടുള്ള കൂട്ടായ്മയിലേക്കു മടങ്ങുന്നതിനും നമ്മെ സഹായിക്കുന്നു. “നാം നമ്മത്തന്നെ വിധിച്ചാൽ വിധിക്കപ്പെടുകയില്ല.” (1കൊരി, 11:31).
3. കർത്താവിന്റെ ബാലശിക്ഷ: “വിധിക്കപ്പെടുന്നു എങ്കിലോ നാം ലോകത്തോടു കൂടെ ശിക്ഷാവിധിയിൽ അകപ്പെടാതിരിക്കേണ്ടതിനു കർത്താവു നമ്മ ബാലശിക്ഷ കഴിക്കയാകുന്നു.” (1കൊരി, 11:32). തെറ്റിൽ അകപ്പെട്ടു പോകുന്ന ദൈവപൈതലിനെ അപ്പൻ മകനെ എന്നവണ്ണം ദൈവം ശിക്ഷിക്കുന്നു. വിശുദ്ധിയിൽ തികഞ്ഞവരാകേണ്ടതിനു ശുദ്ധീകരണത്തിനും ആത്മിക വർദ്ധനയ്ക്കും വേണ്ടിയാണത്. ഒരു വിശ്വാസി സ്വന്തം ബലഹീനതകളെ യഥാസമയം കണ്ടുപിടിച്ചു പരിഹരിക്കാതിരിക്കുമ്പോഴാണ് ദൈവം ഇടപെട്ടു ബാലശിക്ഷ കഴിക്കുന്നത്. (എബാ, 12:6-9). ബാലശിക്ഷയുടെ ഫലമായി പരിശോധനകളും (1പത്രൊ, 1:7), രോഗം, ബലഹീനത തുടങ്ങിയവയും (1കൊരി, 11:30) ഉണ്ടാകും.
4. വിശ്വാസികളുടെ പ്രവൃത്തികൾക്കുള്ള ന്യായവിധി: ഈ ന്യായവിധിക്കു വിധേയർ വിശ്വാസികളാണ്. ഇതു പാപത്തിനുള്ള ന്യായവിധിയല്ല; അതു ക്രൂശിൽ നടന്നു കഴിഞ്ഞു. ഇനിയൊരിക്കലും വിശ്വാസി പാപത്തിന്നായി വിധിക്കപ്പെടുകയില്ല. (യോഹ, 5:24; റോമ, 8:1). വിശ്വാസിയുടെ ജീവിതവും പ്രവൃത്തികളുമാണ് ക്രിസ്തുവിന്റെ ന്യായാസനത്തിന്മുമ്പിൽ വിധിക്കപ്പെടുന്നത്. ന്യായവിധിയുടെ ഫലം പ്രതിഫല പ്രാപ്തിയോ നഷ്ടമോ ആണ്. (2കൊരി, 5:10; റോമ, 14:10; എഫെ, 6:8; 2തിമൊ, 4:8). സഭയുടെ ഉൽപ്രാപണശേഷം ക്രിസ്തുവിന്റെ മഹത്വ പ്രത്യക്ഷതയ്ക്കു മുമ്പു സ്വർഗ്ഗത്തിൽ ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പിലാണ് ഈ ന്യായവിധി നടക്കുന്നത്.
5. യിസ്രായേലിന്റെ ന്യായവിധി: സഹസ്രാബ്ദരാജ്യത്തിൽ പ്രവേശിക്കുന്നതിനുമുമ്പ് യിസ്രായേൽ ന്യായവിധിയിലൂടെ കടന്നുപോകും. (യെഹ, 20:33-44). പത്തു കന്യകമാരുടെ ഉപമയും (മത്താ, 25:1-13) ഈ ന്യായവിധിയെ വെളിപ്പെടുത്തുന്നു. സഹസ്രാബ്ദ വാഴ്ചയ്ക്കു മുമ്പ് മഹാപീഡനത്തിന്റെ അന്ത്യത്തിൽ പഴയനിയമ വിശുദ്ധന്മാർ ഉയിർത്തെഴുന്നേല്ക്കും. “ആ കാലത്തു നിന്റെ സ്വജാതിക്കാർക്കു തുണ നില്ക്കുന്ന മഹാപ്രഭുവായ മീഖായേൽ എഴുന്നേല്ക്കും; ഒരു ജാതി ഉണ്ടായതു മുതൽ ഈ കാലം വരെ സംഭവിച്ചിട്ടില്ലാത്ത കഷ്ടകാലം ഉണ്ടാകും; അന്നു നിന്റെ ജനം, പുസ്തകത്തിൽ എഴുതി ക്കാണുന്ന ഏവനും തന്നേ, രക്ഷപ്രാപിക്കും. നിലത്തിലെ പൊടിയിൽ നിദ്രകൊളളുന്നവരിൽ പലരും ചിലർ നിത്യജീവനായും ചിലർ ലജ്ജക്കും നിത്യനിന്ദയ്ക്കമായും ഉണരും. എന്നാൽ ബുദ്ധിമാന്മാർ ആകാശമണ്ഡലത്തിന്റെ പ്രഭ പോലെയും പലരെയും നീതിയിലേക്കു തിരിക്കുന്നവർ നക്ഷത്രങ്ങളെപ്പോലെയും എന്നും എന്നേക്കും പ്രകാശിക്കും.” (ദാനീ, 12:13).
6. ജാതികളുടെ ന്യായവിധി: മത്തായി 25:31-46-ൽ വിവരിക്കുന്നത് ജാതികളുടെ ന്യായവിധിയാണ് യിസ്രായേലിനോടുള്ള പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് ജാതികൾ വിധിക്കപ്പെടുന്നത്. “രാജാവു അവരോടു: എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തനു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അരുളിചെയ്യും.” “ഈ ഏറ്റവും ചെറിയവരിൽ ഒരുത്തനു നിങ്ങൾ ചെയ്യാഞ്ഞെടത്തോളമെല്ലാം എനിക്കു ആകുന്നു ചെയ്യാഞ്ഞതു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു ഉത്തരം അരുളും.” (മത്താ, 25:40, 45). ഇടത്തുളളവരെ നിത്യാഗ്നിയിലേക്കു അയക്കും. വലത്തുള്ളവർ സഹസ്രാബ്ദരാജ്യത്തിൽ പ്രവേശിക്കും. മഹാപീഡന കാലത്തു ജാതികൾ യിസ്രായേലിനോടു ഇടപെട്ടതിന്റെ അടിസ്ഥാനത്തിലാണ് അവർക്ക് സഹസാബ്ദ രാജ്യത്തിൽ പ്രവേശിക്കാനുള്ള അനുവാദം ലഭിക്കുന്നത്. ചില ജാതികളും യിസ്രായേലിനു വാഗ്ദത്തം ചെയ്യപ്പെട്ട രാഷ്ടത്തിൽ പ്രവേശിക്കും എന്നു വ്യക്തമാക്കുന്ന പഴയനിയമപ്രവചനങ്ങളുണ്ട്. (യെശ, 60:3; 61:6; 62:2). മനുഷ്യപുത്രൻ തന്റെ തേജസ്സിൽ സകലവിശുദ്ധദൂതന്മാരുമായി വരുമ്പോഴാണ് ജാതികളുടെ ന്യായവിധി നടക്കുന്നത്. “മനുഷ്യപുത്രൻ തന്റെ തേജസ്സോടെ സകല വിശുദ്ധ ദൂതന്മാരുമായി വരുമ്പോൾ അവൻ തന്റെ തേജസ്സിന്റെ സിംഹാസനത്തിൽ ഇരിക്കും. സകല ജാതികളെയും അവന്റെ മുമ്പിൽ കൂട്ടും; അവൻ അവരെ ഇടയൻ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മിൽ വേർതിരിക്കുന്നതുപോലെ വേർതിരിച്ചു, ചെമ്മരിയാടുകളെ തന്റെ വലത്തും കോലാടുകളെ ഇടത്തും നിറുത്തും.” (മത്താ, 25:31-33). ന്യായവിധിയുടെ രംഗം യെഹോശാഫാത്ത് താഴ്വരയാണ്. (യോവേ, 3:1,2).
7. ദൂതന്മാരുടെ ന്യായവിധി: പാപംചെയ്ത ദൂതന്മാരുടെ ന്യായവിധിയാണിത്. അന്ത്യന്യായവിധിയോടു ബന്ധപ്പെട്ടായിരിക്കണം ദൂതന്മാരുടെ ന്യായവിധി. പാപം ചെയ്ത ദൂതന്മാരെ നരകത്തിലാക്കി ന്യായവിധിക്കായി സൂക്ഷിച്ചിരിക്കുകയാണ്. “പാപം ചെയ്ത ദൂതന്മാരെ ദൈവം ആദരിക്കാതെ അന്ധതമസ്സിന്റെ ചങ്ങലയിട്ടു നരകത്തിലാക്കി ന്യായവിധിക്കായി കാപ്പാൻ ഏല്പിക്കയും.” (2പത്രൊ, 2:4). “തങ്ങളുടെ വാഴ്ച കാത്തുകൊളളാതെ സ്വന്തവാസസ്ഥലം വിട്ടുപോയ ദൂതന്മാരെ മഹാദിവസത്തിന്റെ വിധിക്കായി എന്നേക്കുമുള്ള ചങ്ങലയിട്ടു അന്ധകാരത്തിൻ കീഴിൽ സൂക്ഷിച്ചിരിക്കുന്നു.” (യൂദാ, 6). നിത്യാഗ്നി ഒരുക്കപ്പെട്ടിരിക്കുന്നത് പിശാചിനും അവന്റെ ദൂതന്മാർക്കുമാണ്. (മത്താ, 25:41).
8. വെളളസിംഹാസന ന്യായവിധി: ഭൂമിയുടെ അഗ്നി ശുദ്ധീകരണത്തിനു ശേഷവും നിത്യരാജ്യസ്ഥാപനത്തിനു മുമ്പുമാണ് അന്ത്യന്യായവിധി. എല്ലാ യുഗങ്ങളിലും മരിച്ചദുഷ്ടന്മാർ എല്ലാവരും വെള്ള സിംഹാസനത്തിനു മുമ്പിൽ വിധിക്കപ്പെടും. അവർ എല്ലാം തീപ്പൊ യ്ക്കയിൽ തള്ളപ്പെടും. (വെളി, 20:1-15). ന്യായവിധിയുടെ മാനദണ്ഡം പ്രവൃത്തികളാണ്. അതിൽനിന്നു ശിക്ഷയ്ക്കു വൈവിദ്ധ്യവും തരതമ്യഭേദവും ഉണ്ടെന്നു മനസ്സിലാക്കാം. ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും. ഇതിനെ രണ്ടാം മരണം എന്നു വിളിക്കുന്നു. (വെളി, 20:15; 21:8).
യഹോവയായ ദൈവം മോശെ മുഖാന്തരം ഈജിപ്തില്‍നിന്ന് വിടുവിച്ചു കൊണ്ടുവന്ന സ്വന്തജനമായ യിസ്രായേലിനു കൊടുത്ത ചട്ടങ്ങളെയും വിധികളെയുമാണ് പൊതുവേ ‘ന്യായപ്രമാണം’ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഒരു യിസ്രായേല്യനു ദൈവത്തോടും മനുഷ്യരോടുമുള്ള ബന്ധം എങ്ങനെയായിരിക്കണം എന്ന് ന്യായപ്രമാണം വിശദീകരിക്കുന്നു. മൊത്തം 613 കല്പനകളാണ് ന്യായപ്രമാണത്തില്‍ ഉള്ളതെങ്കിലും പത്ത് കല്പനകളാണ് ഏറെ പ്രസിദ്ധം. ഈ പത്തു കല്പനകളില്‍ ആദ്യത്തെ നാലെണ്ണം ദൈവത്തോടുള്ള ഒരു യിസ്രായേല്യന്‍റെ ബന്ധവും ബാക്കി ആറെണ്ണം മനുഷ്യരോടുള്ള അവന്‍റെ ബന്ധവും എങ്ങനെയായിരിക്കണമെന്ന് വിവരിക്കുന്നു. ഈ പത്തു കല്പനകളുടെ വിശദീകരണമാണ് പുറകെ വരുന്ന 613 കല്പനകൾ. ഈ 613 കല്പനകളില്‍ ഏതെങ്കിലും ഒന്ന് ലംഘിച്ചാലും അവന്‍ സകലത്തിലും കുറ്റക്കാരനായി പരിഗണിക്കപ്പെടും. (യാക്കോ, 2:10).
613 കല്പനകൾ
റബ്ബിമാരുടെ പാരമ്പര്യം അനുസരിച്ച് ന്യായപ്രമാണത്തിലെ കല്പനകള്‍ 613 ആണ്. സീനായി പര്‍വ്വതത്തില്‍ വെച്ച് ഈ കല്പനകള്‍ എല്ലാം യഹോവ മോശെയ്ക്കു വെളിപ്പെടുത്തിക്കൊടുത്തു എന്ന് വിശ്വസിക്കപ്പെടുന്നു. ഈ 613 കല്പനകള്‍ രണ്ടു ഗണമായിട്ട് യെഹൂദാ റബ്ബിമാര്‍ വിഭജിച്ചിട്ടുണ്ട്. വിധികളും നിഷേധങ്ങളും (ചെയ്യേണ്ടതും ചെയ്യരുതാത്തതും). 613 കല്പനകളില്‍ 248 എണ്ണം വിധികളും 365 എണ്ണം നിഷേധങ്ങളും ആണ്.
വിധികൾ
I. ദൈവം
1. ദൈവം ഉണ്ട് എന്ന് വിശ്വസിക്കണം. (പുറ.20:2).
2. ദൈവം ഏകനാണെന്ന് ഏറ്റു പറയണം. (ആവ.6:4).
3. ദൈവത്തെ സ്നേഹിക്കണം. (ആവ.6:5).
4. ദൈവത്തെ ഭയപ്പെടണം. (ആവ.6:13).
5. ദൈവത്തെ സേവിക്കണം. (പുറ.23:25; ആവ.11:13).
6. ദൈവത്തോട് ചേര്‍ന്ന് ഇരിക്കണം. (ആവ.10:20).
7. അവന്‍റെ നാമത്തില്‍ സത്യം ചെയ്യണം. (ആവ.10:20).
8. അവന്‍റെ വഴികളില്‍ നടക്കണം. (ആവ.28:9).
9. യഹോവയുടെ നാമം വിശുദ്ധീകരിക്കണം. (ലേവ്യാ.22:32).
16. ഏഴേഴു വര്‍ഷം കൂടുമ്പോള്‍ വിമോചനസംവത്സരത്തിലെ കൂടാരപ്പെരുന്നാളില്‍ ന്യായപ്രമാണം കേള്‍ക്കുന്നതിനു എല്ലാവരും കൂടി വരണം: (ആവ.31:11).
17. രാജാവ് ന്യായപ്രമാണത്തിന്‍റെ ഒരു പകര്‍പ്പ് എഴുതിയെടുക്കേണ്ടതാണ്: (ആവ.17:18).
18. ഓരോ യെഹൂദനും ന്യായപ്രമാണത്തിന്‍റെ ചുരുള്‍ ഉണ്ടായിരിക്കേണ്ടതാണ്. (ആവ.31:19).
19. ഭക്ഷണത്തിന് ശേഷം ദൈവത്തിനു സ്തോത്രം ചെയ്യണം. (ആവ. 8:10).
III. ദൈവാലയവും പുരോഹിതനും
20. യെഹൂദന്മാര്‍ ഒരു വിശുദ്ധ മന്ദിരം നിര്‍മ്മിക്കേണം: (പുറ. 25:8).
21. വിശുദ്ധ മന്ദിരത്തോട് ഭയഭക്തി കാണിക്കണം. (ലേവ്യ. 19:30).
22. അതിനെ എല്ലായ്പ്പോഴും സൂക്ഷിക്കണം: (സംഖ്യാ. 18:4)
23. ലേവ്യര്‍ അതിലെ പ്രത്യേക ചുമതലകള്‍ നിര്‍വ്വഹിക്കണം: സംഖ്യാ. 18:23).
24. വിശുദ്ധ മന്ദിരത്തില്‍ പ്രവേശിക്കയോ, അതിലെ ശുശ്രൂഷകളില്‍ പങ്കെടുക്കുകയോ ചെയ്യുന്നതിന് മുന്‍പ് പുരോഹിതന്മാര്‍ തങ്ങളുടെ കൈകളും കാലുകളും കഴുകണം: (പുറ. 30:19).
25. പുരോഹിതന്മാര്‍ ദിവസവും നിലവിളക്ക് കത്തിക്കണം: (പുറ. 27:20,221).
50. കൂടാരപ്പെരുന്നാളില്‍ ദിവസവും ദഹനയാഗം കഴിക്കണം. (സംഖ്യാ.29:13).
51. എട്ടാം ദിവസവും ഹോമയാഗം അര്‍പ്പിക്കണം. (സംഖ്യാ.29:36).
52. സകല യിസ്രായേല്യ പുരുഷന്മാരും വര്‍ഷത്തില്‍ മൂന്നു പ്രാവശ്യം ദൈവാലയത്തില്‍ വരണം. (പുറ.23:14).
53. മൂന്നു വാർഷിക മഹോത്സവങ്ങളിലും യിസ്രായേല്യ പുരുഷന്മാര്‍ ദൈവസന്നിധിയില്‍ എത്തണം: (പുറ.34:23; ആവ.16:16). പെസഹ, പെന്തെക്കൊസ്ത്, കൂടാരപ്പെരുന്നാള്‍ എന്നിവയാണ് മഹോത്സവങ്ങള).
54. ഈ ഉത്സവങ്ങളില്‍ എല്ലാവരും സന്തോഷിക്കണം. (ആവ.16:14).
55 നീസാന്‍ മാസം പതിനാലാം തിയ്യതി പെസഹക്കുഞ്ഞാടിനെ അറുക്കണം: (പുറ.12:6).
56. കുഞ്ഞാടിനെ ചുട്ടു അതിന്‍റെ മാംസം രാത്രി ഭക്ഷിക്കണം: (പുറ.12:8).
57. നീസാന്‍ മാസത്തില്‍ കാര്‍മ്മികമായി അശുദ്ധരായവര്‍ ഈയ്യാര്‍ മാസം പതിനാലാം തിയ്യതി പെസഹാക്കുഞ്ഞാടിനെ അറുക്കണം: (സംഖ്യാ.9:11).
58. അത് പുളിപ്പില്ലാത്ത അപ്പത്തോടും കയ്പ്പു ചീരയോടും കൂടെ കഴിക്കേണ്ടതാണ്: (സംഖ്യാ.9:11).
102. കുഷ്ഠബാധിതമായ വസ്ത്രം കാര്‍മ്മികമായി അശുദ്ധമാണ്: (ലേവ്യ.13:51).
103. കുഷ്ഠം ബാധിച്ച വീട് കാര്‍മ്മികമായി അശുദ്ധമാണ്: (ലേവ്യ.14:44).
104. സ്രവക്കാരന്‍ അശുദ്ധനാണ്: (ലേവ്യ.15:2).
105. ബീജം അശുദ്ധമാണ്: (ലേവ്യ.15:16).
106. രക്തസ്രവക്കാരി അശുദ്ധയാണ്: (ലേവ്യ.15:19).
107. മനുഷ്യശവം അശുദ്ധമാണ്: (സംഖ്യാ.19:14).
108. ശുദ്ധീകരണ ജലം അശുദ്ധനെ ശുദ്ധിയാക്കുന്നു. എന്നാല്‍ അത് ശുദ്ധനെ കാര്‍മ്മികമായി അശുദ്ധിയാക്കുന്നു: (സംഖ്യാ.19:13,21).
109. കാര്‍മ്മികമായ സ്നാനം കൊണ്ട് കാര്‍മ്മികമായി ശുദ്ധനാകണം എന്നത് കല്പനയാണ്: (ലേവ്യ.15:16).
110. കുഷ്ഠശുദ്ധീകരണത്തിന് പ്രത്യേക നടപടി ക്രമം പിന്തുടരേണ്ടതാണ്: (ലേവ്യ.14:2).
111. കുഷ്ഠരോഗി സകല രോമവും ക്ഷൌരം ചെയ്യണം: (ലേവ്യ.14:9).
112. ശുദ്ധീകരിക്കപ്പെടുന്നത് വരെ കുഷ്ഠരോഗി തിരിച്ചറിയും വിധം തലമൂടാതിരിക്കുകയും വസ്ത്രം കീറിക്കളയുകയും വേണം: (ലേവ്യ.13:45).
113. കാര്‍മ്മികമായ ശുദ്ധീകരണത്തിന് ചുവന്ന പശുക്കിടാവിന്‍റെ ഭസ്മം ഉപയോഗിക്കേണ്ടതാണ്: (സംഖ്യാ.19:2-9).
VII. വിശുദ്ധ മന്ദിരത്തിലേക്കുള്ള സംഭാവനകൾ
114. ഒരാള്‍ തന്‍റെ മതിപ്പ് വില വിശുദ്ധ മന്ദിരത്തിലേക്ക് കൊടുക്കുവാന്‍ നേരുകയാണെങ്കില്‍ അവന്‍ അപ്രകാരം ചെയ്യണം: (ലേവ്യ.27:2-8).
115. ഒരുവന്‍ അശുദ്ധ മൃഗത്തെ വിശുദ്ധ മന്ദിരത്തിലേക്ക് നേരുകയാണെങ്കില്‍ പുരോഹിതന്‍റെ മതിപ്പ് അനുസരിച്ച് മൃഗത്തിന്‍റെ വില പണമായി കൊടുക്കണം: (ലേവ്യ.27:11,12).
116. വീടിനെ സംബന്ധിച്ച് ഇത് തന്നെ ചെയ്യണം: (ലേവ്യ.27:14).
117. അവകാശ നിലത്തെ സംബന്ധിച്ചും ഇത് പോലെ ചെയ്യണം: (ലേവ്യ.27:16,22,23).
118. ഒരുവന്‍ അറിയാതെ വിശുദ്ധ മന്ദിരത്തിന്‍റെ വസ്തുക്കളില്‍ നിന്ന് എന്തെങ്കിലും എടുക്കുകയാണെങ്കില്‍ പൂര്‍ണ്ണമായ നഷ്ടപരിഹാരവും അഞ്ചില്‍ ഒന്നും ചേര്‍ത്തു കൊടുക്കണം: (ലേവ്യ.5:16).
119. നാലാം വര്‍ഷത്തിലെ വൃക്ഷഫലം വിശുദ്ധമാണ്. അത് യെരുശലേമില്‍ വെച്ചു ഭക്ഷിക്കണം: (ലേവ്യ.19:24).
120. നിലം കൊയ്യുമ്പോള്‍ അതിലെ അരികുകള്‍ സാധാരണക്കാര്‍ക്ക് വേണ്ടി കൊയ്യാതെ വിടണം: (ലേവ്യ.19:9).
180. കള്ളസാക്ഷി കുറ്റം ആരോപിക്കപ്പെട്ടവന് വരുത്തുവാന്‍ ആഗ്രഹിച്ചത് അവനോടു ചെയ്യണം: (ആവ.19:19). കുറ്റം ആരോപിക്കപ്പെട്ടവന് നല്‍കേണ്ട ശിക്ഷ കള്ളസാക്ഷിക്ക് നല്‍കണം)
181. തെളിയാത്ത കൊലപാതകത്തിനു ചുവന്ന പശുക്കിടാവിന്‍റെ യാഗം അര്‍പ്പിക്കണം: (ആവ.21:4).
182. ആറു സാങ്കേതനഗരങ്ങള്‍ വേര്‍തിരിക്കണം: (ആവ.19:3).
ദൈവത്തിന്റെ വിശുദ്ധഹിതം സമ്പൂർണ്ണമായി വെളിപ്പെടുത്തിയ ന്യായപ്രമാണം സമഗ്രമായിരുന്നു. ഒന്നും കൂട്ടിച്ചേർക്കുവാൻ ആവശ്യമില്ലാത്തവിധം ധാർമ്മികവും പൌരസംബന്ധവും മാർഗ്ഗീയവും ആയ എല്ലാ നിയമങ്ങളും ന്യായപ്രമാണം ഉൾക്കൊള്ളുന്നു. 613 കല്പനകൾ ഉൾക്കൊള്ളുന്ന ന്യായപ്രമാണത്തിനു മൂന്നു വിഭാഗങ്ങളുണ്ട്. ഒന്ന്; കല്പനകൾ: ഇവ ധാർമ്മിക നിയമങ്ങളാണ്. (പുറ, 20:1-17). രണ്ട്; വിധികൾ: ഇവ സിവിൽ നിയമങ്ങളാണ്. ദേശത്ത് ജീവിക്കുമ്പോൾ പൌരജീവിതത്തിന്റെ ക്രമീകരണത്തിന് ഇവ അനുസരിക്കേണ്ടതാണ്. (പുറ, 21:1-24:11). മൂന്ന്; ആരാധനാ നിയമങ്ങൾ: (പുറ, 24:12-31:18).
I. ധാർമ്മികനിയമങ്ങൾ
എക്കാലത്തുമുള്ള ഏതു മനുഷ്യനും അനുസരിക്കുവാൻ കടപ്പെട്ടതാണ് ധാർമ്മിക നിയമങ്ങൾ. ശരിയും തെറ്റും വിവേചിക്കുന്നത് ദൈവിക നിയമമനുസരിച്ചാണ്. പത്തു കല്പന രണ്ടു കല്പലകകളിലാണു എഴുതപ്പെട്ടത്. ഒന്നാമത്തേതിൽ മനുഷ്യന് ദൈവത്തോടുള്ള കടപ്പാടുകളും (പുറ, 20:3-11), രണ്ടാമത്തേതിൽ സഹമനുഷ്യരോടുള്ള കടപ്പാടുകളും (പുറ, 20:12-17) വ്യക്തമാക്കുന്നു. പത്തു കല്പനകളുടെയും സാരാംശം ക്രിസ്തു രണ്ടു കല്പനകളിലായി സംഗ്രഹിച്ചു പറഞ്ഞു. “അവരിൽ ഒരു വൈദികൻ അവനെ പരീക്ഷിച്ചു: ഗുരോ, ന്യായപ്രമാണത്തിൽ എതു കല്പന വലിയതു എന്നു ചോദിച്ചു. യേശു അവനോടു: നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണ ഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും കുടെ സ്നേഹിക്കേണം. ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്പന. രണ്ടാമത്തേതു അതിനോടു സമം. കൂട്ടുകാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കണം. ഈരണ്ടു കല്പനകളിൽ സകല ന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.” (മത്താ, 22:35-40).
II. സാമൂഹിക നിയമങ്ങൾ
എല്ലാ കല്പനകളുടെയും അടിസ്ഥാനമാണ് പത്തു കല്പന. പത്തുകല്പന നല്കിയശേഷം അവയുടെ പ്രയുക്തി തുടർന്നുള്ള ഭാഗങ്ങളിൽ വ്യക്തമായി വെളിപ്പെടുത്തി. രാഷ്ട്രീയം, പൌരസംബന്ധം, നീതിനിർവ്വഹണപരം എന്നിങ്ങനെയുള്ള നിയമങ്ങൾ നിയമപുസ്തകത്തിലും (പുറ, 20:23-23:33) വിശുദ്ധിയുടെ പ്രമാണങ്ങളിലും (ലേവ്യ, 17-26 അ) ആവർത്തന പുസ്തകത്തിലും കൊടുത്തിട്ടുണ്ട്.
1. രാഷ്ട്രത്തെ സംബന്ധിക്കുന്ന നിയമങ്ങൾ: യഹോവയാണ് രാജാവ്; ന്യായാധിപനും ന്യായദാതാവും യഹോവ തന്നെയാണ്. (യെശ, 33:22). ദൈവത്തിൽ നിന്നാണ് രാജാധികാരം ഭൗമിക ഭരണാധിപന്മാർക്കു ലഭിക്കുന്നത്. മനുഷ്യരുടെ രാജത്വത്തിന്മേൽ യഹോവ വാഴുകയും തനിക്കിഷ്ടപ്പെട്ടവർക്കു അതു നല്കുകയും ചെയ്യുന്നു. (ദാനീ, 4:25,35, 7:13-14). യിസായേലിന് രാജാവിനെ തിരഞ്ഞടുക്കുന്നത് യഹോവയാണ്. വിജാതീയൻ രാജാവാകാൻ പാടില്ല. രാജാവു കുതിരകളെ വർദ്ധിപ്പിക്കുകയോ അനേകം ഭാര്യമാരെ എടുക്കുകയോ അധികം വെള്ളിയും പൊന്നും സമ്പാദിക്കുകയോ ചെയ്യാൻ പാടില്ല. ന്യായപ്രമാണത്തിന്റെ ഒരു പകർപ്പു രാജാവ് സൂക്ഷിക്കുകയും ആയുഷ്കാലം മുഴുവൻ പാരായണം ചെയ്യുകയും അതിലെ വചനങ്ങളും ചട്ടങ്ങളും അനുസരിക്കുകയും വേണം. (ആവ, 17:14-20).
2. സൈനികനിയമങ്ങൾ: യുദ്ധം യഹോവയ്ക്കുളളതാണ്. യുദ്ധത്തിനു പോകുന്നതിനു മുമ്പു സൈന്യത്തെ ശുദ്ധീകരിക്കണം. (സംഖ്യാ, 21:15, 2ദിന, 20:15, 1ശമൂ, 21:1-6). സൈന്യത്തിൽ ചേരുന്ന പ്രായം 20 വയസ്സാണു. (സംഖ്യാ, 1:2-3, 26:1-4). ലേവ്യർ സൈന്യസേവനം അനുഷ്ഠിക്കേണ്ടതില്ല. (സംഖ്യാ, 1:47-49). ഭീരുവും പുതിയ വീടു പണിത് ഗൃഹപ്രവേശം നടത്താത്തവനും, വിവാഹനിശ്ചയം കഴിഞ്ഞ് ഭാര്യയെ പരിഗ്രഹിക്കാത്തവൻ വിവാഹശേഷം ഒരുവർഷം യുദ്ധത്തിനു പോകേണ്ടതില്ല. (ആവ, 20:5-8, ന്യായാ, 7:3). പാളയത്തിൽ സ്ത്രീകൾക്കു ചെല്ലാൻ അനുവാദമില്ല. ആവർത്തനം 7:1-ൽ പറഞ്ഞിട്ടുള്ള ഏഴുജാതികളുടെ പട്ടണങ്ങളിൽ ഒന്ന് ആക്രമിച്ചാൽ അവയിലെ നിവാസികളെ ഒക്കെയും ശപഥാർപ്പിതമായി കൊല്ലേണ്ടതാണ്. (ആവ, 20:15-17, യോശു, 11:1-14, ആവ, 2:32-34). ഈ ഏഴുജാതികളുടെ പട്ടണങ്ങളല്ലെങ്കിൽ പട്ടണത്തിനടുത്തു ചെല്ലുമ്പോൾ സമാധാനം വിളിച്ചു പറയണം. അവർ കീഴടങ്ങിയാൽ അതിലെ നിവാസികളെ ഊഴിയവേലക്കാരായി എടുക്കാം. അവർ കീഴടങ്ങിയില്ലെങ്കിൽ പട്ടണം നിരോധിച്ചു് പുരുഷന്മാരെ ഒക്കെയും കൊല്ലണം. സ്ത്രീകളെയും കുട്ടികളെയും സമ്പത്തും കൊള്ളയായി എടുക്കാം, (ആവ, 20:10-14). ഫലവൃക്ഷങ്ങളെ ഒരിക്കലും നശിപ്പിക്കരുതു. (ആവ, 20:19-20).
3. പൗരത്വം: എല്ലാ യിസ്രായേൽ പുരുഷന്മാരും സഭയിൽ അംഗങ്ങളാണ്. ഷണ്ഡനോ ഛിന്നലിംഗനോ, കൗലടേയനോ, അമ്മോന്യനോ, മോവാബ്യനാ യിസായേല്യസഭയിൽ പ്രവേശിച്ചുകൂടാ. ഏദോമ്യനെയും മിസ്രയീമ്യനെയും വെറുക്കുവാൻ പാടില്ല. മൂന്നാം തലമുറയായി മിസ്രയീമ്യനു ജനിക്കുന്ന മക്കളെ യഹോവയുടെ സഭയിൽ പ്രവേശിപ്പിക്കാം. (ആവ, 23:18(. അന്യനെയും പരദേശിയെയും സംബന്ധിച്ചുള്ള വ്യക്തമായ കല്പനകൾ ഉണ്ട്. മൂന്നു വിധത്തിലുള്ള പരദേശികളാണുളളത്: പരിച്ഛേദനം ചെയ്തവർ, അഗ്രചർമ്മികൾ, പരിച്ഛേദനം ചെയ്യാതെ താത്ക്കാലികമായി പാർക്കുന്നവർ. അവരെ ഒരിക്കലും ക്ലേശിപ്പിക്കുവാൻ പാടില്ല. (പുറ, 22:21, 23:9, ലേവ്യ, 19:33-34, ആവ, 24:17). പരിച്ഛേദനം കഴിഞ്ഞ പരദേശികൾ പെസഹ ആചരിക്കുകയും (പുറ, 12:48-49, സംഖ്യാ, 9:14), യാഗം അർപ്പിക്കുകയും ചെയ്യണം. (സംഖ്യാ, 15:14-16). താനേ ചത്തവയെ പരദേശിക്കു തിന്നാൻ കൊടുക്കുകയോ അന്യജാതിക്കാരനു വിലക്കുകയോ ചെയ്യാം. അങ്ങനെയുള്ളവയെ യിസ്രായേല്യൻ ഉപയോഗിക്കുവാൻ പാടില്ല. (ആവ, 14:21).
4. അടിമകൾ: എബ്രായദാസനെ വിലയ്ക്കു വാങ്ങിയാൽ ഏഴാമത്തെ വർഷം ഒന്നും കൊടുക്കാതെ അവനെ വിട്ടയയ്ക്കണം. എബ്രായനെ സ്ഥിരമായി അടിമയാക്കി വച്ചിരിക്കുവാൻ പാടില്ല. എബായ അടിമയെ ഏഴാം വർഷമോ യോബേൽ സംവത്സരമോ ഏതാണോ ആദ്യം വരുന്നതു അപ്പോൾ സ്വതന്ത്രനാക്കണം. അടിമയോട് അനുകമ്പയോടെ പെരുമാറേണ്ടതാണ്. (പുറ, 21:2, ആവ, 15:12, ലേവ്യ, 25:10). എഴാമത്തെ വർഷത്തിനുശേഷം എബായ അടിമ ആഗ്രഹിക്കുന്നു എങ്കിൽ അവന് യജമാനനോടൊപ്പം കഴിയാവുന്നതാണ്. (പുറ, 21:5-6, ആവ, 15:16-17). ഒരു എബ്രായൻ തന്റെ മകളെ മറെറാരു എബ്രായനു വിറ്റാൽ അവന് അവളെ വെപ്പാട്ടിയായി സ്വീകരിക്കാം. അല്ലെങ്കിൽ അവളെ വീണ്ടെടുക്കാം. ഒരിക്കലും അന്യജാതിക്കാരന് വില്ക്കാൻ പാടില്ല. (പുറ, 21:7-11). വിജാതീയ അടിമയെ കുടുംബാവകാശമായി കൈമാറാം. (ലേവ്യ, 25:44-46). അടിമ യജമാനൻ മുതലാണ്. അടിമയെ അടിക്കുവാനുള്ള സ്വാതന്ത്ര്യം യജമാനനുണ്ട്. അവന് അംഗഛേദം ഭവിച്ചാൽ ശിക്ഷയായി അടിമയ്ക്ക് സ്വതന്ത്ര്യം നല്കണം. അടികൊണ്ട് അടിമ മരിച്ചുപോയാൽ ഉടമയെ ശിക്ഷിക്കേണ്ടതാണ്. (പുറ, 21:20-27). ദാസന്മാരും പരിച്ഛേദനത്തിനു വിധേയരാകണം. അവർക്കു പെസഹ ഭക്ഷിക്കാം. (പുറ, 12:44). ഒരു കാള അടിമയെ കുത്തിയാൽ യജമാനന് കൊടുക്കേണ്ട നഷ്ടപരിഹാരം 30 ശേക്കെൽ വെള്ളിയാണ്. (പുറ, 21:32). എബായ അടിമയെ സ്വതന്തനാക്കുമ്പോൾ അവനെ ഔദാര്യദാനം നല്കി വേണം അയക്കേണ്ടത്. (ആവ, 15:13-15).
5. കുടുംബം: സമുഹത്തിന്റെ അടിസ്ഥാനഘടകം കുടുംബമാണ്. കുടുംബത്തിലെ വിവിധ ബന്ധങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങൾ താഴെ പറയുന്നവയാണ്: ദേശത്തിന്റെ അവകാശികളാണെങ്കിൽ സ്ത്രീകൾ ഗോത്രത്തിനുള്ളിൽ നിന്നു തന്നെ വിവാഹം കഴിക്കേണ്ടതാണ്. (സംഖ്യാ, 36:6-9). ഒരു കന്യകയെ ബലാത്കാരം ചെയ്യുന്നവൻ അവളെ വിവാഹം കഴിക്കുകയും അവളുടെ പിതാവിന് 50 വെളളിക്കാശ് പിഴ കൊടുക്കുകയും വേണം. അവൻ ഒരിക്കലും അവളെ ഉപേക്ഷിക്കുവാൻ പാടില്ല. (പുറ, 22:16-17, ആവ, 22:28-29). പുരോഹിതന്മാർ വേശ്യയെയോ, ദുർന്നടപ്പുകാരിയെയോ, ഉപേക്ഷിക്കപ്പെട്ടവളെയോ വിവാഹം കഴിച്ചു കൂടാ. (ലേവ്യ, 21:7).ദേവരവിവാഹം നിഷേധിക്കുന്നവൻ നിന്ദിക്കപ്പെടും. (അവ, 25:5-10). വിജാതീയരുമായുള്ള വിവാഹബന്ധം നിഷിദ്ധമാണ്. (പുറ, 34:12-16, ആവ, 7:1-4, നെഹെ, 13:23-27). എന്നാൽ ബദ്ധരായ സ്ത്രീകളെ വിവാഹം കഴിക്കുവാൻ അനുവാദം ഉണ്ട്. (ആവ, 21:10-14). ഭാര്യ എടുക്കുന്ന നേർച്ചയം വതവും സ്ഥിരപ്പെടുത്തുവാനും ദുർബ്ബലപ്പെടുത്തുവാനുമുള്ള അവകാശം ഭർത്താവിനുണ്ട്. (സംഖ്യാ, 30:6-8, 10-15). ഭർത്താവിനു മാത്രമേ വിവാഹമോചനത്തിനു വാദമുള്ളൂ. ഉപേക്ഷണപത്രം എഴുതി കയ്യിൽ കൊടുത്ത് അയക്കേണ്ടതാണ്. ഒരിക്കൽ വിവാഹമോചനം ചെയ്ത സ്ത്രീയെ വീണ്ടും വിവാഹം ചെയ്യുവാൻ പാടില്ല. (ആവ, 24:1-4). കുഞ്ഞുങ്ങൾ മാതാപിതാക്കളെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യേണ്ടതാണ്. (പുറ, 20:12, ആവ, 5:16, 21:18-21). ദൈവത്തിന്റെ ന്യായപ്രമാണം മക്കളെ പഠിപ്പിക്കേണ്ട ചുമതല ഗൃഹനാഥനുണ്ട്. (ആവ, 6:6-9, 20-25). അവിവാഹിതയായ മകളുടെ വ്രതവും നേർച്ചയും സ്ഥിരീകരിക്കുവാനും ദുർബലപ്പെടുത്തുവാനും പിതാവിന് അവകാശമുണ്ട്. (സംഖ്യാ, 30:35). പിതാവിനു പുതിയെ അടിമയായി വില്ക്കാം. (പുറ, 21:17).
6 . അവകാശം: ഗൃഹനാഥൻ കഴിഞ്ഞാൽ കുടുംബത്തിലെ അടുത്ത അവകാശം ആദ്യജാതനാണ്. (1ശമൂ, 17:28, 20:29). സ്വത്തിന്റെ ഇരട്ടിപ്പങ്ക് ആദ്യജാതനുള്ളതാണ്. ഒരു പുരുഷന് രണ്ടു ഭാര്യമാരുണ്ടായിരിക്കുകയും ഒരുവൾ ഇഷ്ടയും മറ്റവൾ അനിഷ്ടയും അനിഷ്ടയുടെ പുത്രൻ ആദ്യജാതനായിരിക്കുകയും ചെയ്താൽ ജ്യേഷ്ഠാവകാശം ഇഷ്ടയുടെ പുത്രനു കൊടുക്കുവാൻ പിതാവിനു അവകാശമില്ല. (ആവ, 21:15-17). ഭർത്താവിന്റെ അവകാശം ഭാര്യയ്ക്കു ലഭിക്കയില്ല. എന്നാൽ പുത്രനില്ലാതെ ഭർത്താവ് മരിക്കയാണെങ്കിൽ ദേവരവിവാഹം വഴി അവകാശം കുടുംബത്തിൽ സംരക്ഷിക്കപ്പെടാവുന്നതാണ്. (രൂത്ത്, 4:52). പുത്രനില്ലെങ്കിൽ അവകാശം പുത്രിമാർക്കു ലഭിക്കും. പുത്രിമാരും ഇല്ലെങ്കിൽ അയാളുടെ സഹോദരന്മാർക്കും; സഹോദരന്മാരും ഇല്ലെങ്കിൽ പിതൃസഹോദരന്മാർക്കും അവരും ഇല്ലെങ്കിൽ ഏറ്റവും അടുത്ത ചാർച്ചക്കാർക്കും അവകാശം ലഭിക്കും. (സംഖ്യാ, 27:6-11). ഒരു ഗോത്രത്തിന്റെ അവകാശം മറ്റൊരു ഗോത്രത്തിനു കൈമാറ്റം ചെയ്യാവുന്നതല്ല. (സംഖ്യാ, 36 :1-12). ഒരു വ്യക്തിക്ക് ഭൂമി എന്നേക്കുമായി വില്ക്കുവാൻ അനുവാദമില്ല. യോബേൽ സംവത്സരത്തിൽ ഭൂമി മടക്കിക്കൊടുക്കേണ്ടതാണ്. അതുകൊണ്ട് യോബേൽ സംവത്സരം വരെ കൈവശം വയ്ക്കുന്നതിന് ശേഷിക്കുന്ന വർഷങ്ങൾക്കുള്ള ഉത്പന്നങ്ങളുടെ വില കണക്കാക്കി മാത്രമേ ഭൂമി കൈമാറ്റം ചെയ്യാവൂ. (ലേവ്യ, 25:15-16 , 23-28). വ്യക്തികൾ എന്ന നിലയിൽ ലേവ്യർക്കു യിസ്രായേലിനോടുകൂടെ അവകാശമില്ല. യഹോവയാണ് അവരുടെ അവകാശം. (ആവ, 18:1-2(. 48 പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും ലേവ്യർക്കു അവകാമായി നല്കി. അവയിൽ 13 പട്ടണങ്ങൾ പുരോഹിതന്മാർക്കുളളതാണ്. (സംഖ്യാ, 35:2-8, യോശു, 21:3-42).
7. ഭക്ഷണവും ആരോഗ്യ പരിപാലനവും: വിജാതിയരിൽ നിന്നും വേർപാടും വിശുദ്ധിയും പാലിക്കുന്നതിനു യെഹൂദന്മാർക്കു ഭക്ഷണം, ആരോഗ്യപരിപാലനം, ശുചിത്വം എന്നിവയെ സംബന്ധിക്കുന്ന പ്രമാണങ്ങളും നല്കി. മൃഗങ്ങളെയും പക്ഷികളെയും ശുദ്ധമെന്നും അശുദ്ധമെന്നും രണ്ടായി തിരിച്ചു. ജീവന്റെ അധിഷ്ഠാനം രക്തമാകയാൽ രക്തം ഭക്ഷിക്കുവാൻ അനുവാദമില്ല. (ലേവ്യ, 17:12,14, ആവ, 12:23). അറുക്കുന്ന ജന്തുവിന്റെ രക്തം തറയിയിൽ ഒഴിച്ചു കളഞ്ഞു മണ്ണിട്ട് മൂടേണ്ടതാണ്. (ലേവ്യ, 17:13, ആവ, 12:16). തനിയേ ചത്ത യാതൊന്നിന്റെയും മാംസം ഭക്ഷിച്ചുകൂടാ. (ആവ, 14:21). ശുദ്ധിയുളളവയും ശുദ്ധിയില്ലാത്തവയും ആയ ജന്തുക്കളുടെ പട്ടിക ലേവ്യപുസ്തകത്തിലും (11:1-31), ആവർത്തനപുസ്തകത്തിലും കൊടുത്തിട്ടുണ്ട്. ഇവയിൽ ശുദ്ധിയുളളവയെ മാത്രമേ ഭക്ഷിക്കാവു. നിഷിദ്ധജന്തുക്കളെ ഭക്ഷിക്കുന്നതും പിണം സ്പർശിക്കുന്നതും അശുദ്ധിക്ക് കാരണമാണ്. ശവസ്പർശനം കൊണ്ട് പാത്രങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവയും അശുദ്ധമാകും. (ലേവ്യ, 11:32-35). കുഷ്ഠരോഗം അശുദ്ധമാക്കുന്ന രോഗമാണ്. കുഷ്ഠം കണ്ടുപിടിക്കേണ്ട ചുമതല പുരോഹിതനാണ്. (ലേവ്യ, 13,14 അ).
8. സാമ്പത്തിക പ്രമാണങ്ങൾ: കൃത്യമായ അളവും തുക്കവും പാലിക്കണം. (ലേവ്യ, 19:35-36, ആവ, 25:13-15). വേലക്കാരന്റെ കൂലി അന്നന്ന്കൊടുക്കണം. (ആവ, 24:14-15). ദരിദ്രന്റെ പുറംകുപ്പായം പണയമായി വാങ്ങിയാൽ സൂര്യൻ അസ്തമിക്കുന്നതിനു മുമ്പ് മടക്കിക്കൊടുക്കേണ്ടതാണ്. അതു മാത്രമായിരിക്കും ദരിദ്രന്റെ പുതപ്പ്. പണയവസ്തു വാങ്ങേണ്ടതിനു, ഉത്തമർണ്ണൻ അധമവർണ്ണന്റെ വീട്ടിനകത്തു കടക്കാൻ പാടില്ല. ഉത്തമർണ്ണൻ വീടിനു പുറത്തു നില്ക്കുമ്പോൾ പണയവസ്തു പുറത്തു കൊണ്ടു കൊടുക്കേണ്ടതാണ്. തിരികല്ലും മേല്ക്കല്ലും പണയം വാങ്ങാൻ പാടില്ല. (ആവ,24:6-17, പുറ, 22:26-27).
III. നീതിന്യായ നിർവ്വഹണം
ന്യായപ്രമാണത്തിലെ ക്രിമിനൽ നിയമത്തിനടിസ്ഥാനം കർക്കശവും നീതിപൂർവ്വവുമായ പകരത്തിനു പകരമാണ്. സമൂഹത്തിൽ നിന്ന് ദുഷ്ടത ഇല്ലാതാക്കുകയും വിശുദ്ധനായ ദൈവത്തിന്റെ നീതിയെക്കുറിച്ചു ധാരണ നല്കുകയുമാണ് അതിന്റെ ലക്ഷ്യം. കുറ്റക്കാരന് കുറ്റത്തിന്റെ കാഠിന്യം അനുസരിച്ചു് ശിക്ഷ നൽകേണ്ടതാണ്. കുറ്റക്കാരനെയല്ലാതെ അവന്റെ പുത്രനെ ശിക്ഷിക്കുവാൻ പാടില്ല. (ആവ, 24:16). കുറ്റങ്ങളെക്കുറിച്ചും അതിനു നല്കേണ്ട ശിക്ഷകളെക്കുറിച്ചും ന്യായപ്രമാണത്തിൽ വിശദമായ പ്രമാണങ്ങൾ നല്കിയിട്ടുണ്ടു. എല്ലാ കുറ്റവും ആത്യന്തികമായി ദൈവത്തിനെതിരെയാണ്. പിതാക്കന്മാരുടെ കാലത്ത് നീതിന്യായ നിർവ്വഹണത്തിനുള്ള പൂർണ്ണമായ അധികാരം കുടുംബത്തലവനായിരുന്നു. വധശിക്ഷപോലും നല്കാനുള്ള അവകാശം പിതാവിനുണ്ടായിരുന്നു. (ഉല്പ, 38:24). കുടുംബങ്ങൾ വർദ്ധിച്ചപ്പോൾ ഈ അധികാരം ഗോത്രങ്ങളുടെയും കുലങ്ങളുടെയും തലവന്മാർക്കായി. പുറപ്പാടിനുശേഷം ന്യായം വിധിച്ചത് മോശെയായിരുന്നു. വ്യവഹാരങ്ങളുടെ ആധിക്യം നിമിത്തം മോശെ യിത്രോയുടെ ഉപദേശം അനുസരിച്ചു് 1000 പേർക്കും 100 പേർക്കും 50 പേർക്കും 10 പേർക്കും അധിപതിമാരെ നിയമിച്ചു. അവർ ജനത്തിനു ന്യായം വിധിച്ചു. പ്രയാസമുള്ള കാര്യങ്ങൾ മാത്രം മോശെയുടെ അടുക്കൽ അവർ കൊണ്ടു വന്നു. (പുറ, 18:13-26, ആവ . 1:13-18).
കാനാനിൽ പ്രവേശിച്ചശേഷം ന്യായവിസ്താരത്തെ സംബന്ധിച്ചുള്ള പൊതുവായ ഒരു കല്പന മാത്രമേ നിലവിലുണ്ടായിരുന്നുള്ളു. “നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന എല്ലാ പട്ടണങ്ങളിലും ഗോത്രം തോറും ന്യായാധിപതിമാരെയും പ്രമാണികളെയും നിയമിക്കേണം; അവർ ജനത്തിനു നീതിയോടെ ന്യായപാലനം ചെയ്യേണം” (ആവ, 16:18-19). പ്രമാണിമാർ പ്രാദേശിക ന്യായാധിപന്മാർ ആയിരുന്നു. ചെറിയ വ്യവഹാരങ്ങളിൽ അവർ ന്യായപ്രമാണം അനുസരിച്ചു തീർപ്പു കല്പിക്കയും കുറ്റക്കാരനെ ശിക്ഷിക്കുകയും ചെയ്തു. പ്രയാസമുള്ള വ്യവഹാരങ്ങൾ കൈകാര്യം ചെയ്യുന്നതിനു് ഉന്നതാധികാരമുള്ള ഒരു കോടതിയെ നിയമിച്ചു. മഹാപുരോഹിതനും ഉന്നത ന്യായാധിപനും ഉൾപ്പെടെ പുരോഹിതന്മാരും ന്യായാധിപന്മാരും ഉൾപ്പെട്ട ഈ കോടതിയുടെ ആസ്ഥാനം വിശുദ്ധമന്ദിരമായിരുന്നു. (ആവ, 17:8-9, 19:16-20). ഈ കോടതിയിൽ ന്യായാധിപന്മാർ നല്ലവണ്ണം അന്വേഷണവും വിസ്താരവും നടത്തും. (ആവ, 19-18). വ്യവഹാരത്തെ സംബന്ധിച്ചിടത്തോളം ന്യായപ്രമാണത്തിൽ നിന്നും ഉപദേശം നൽകേണ്ടത് പുരോഹിതനാണ്. (ലേവ്യ, 10:11). ഒടുവിലായി ന്യായാധിപൻ വിധി പുറപ്പെടുവിക്കും.
പ്രാദേശിക കോടതികൾ കൂടാതെ ഓരോ പട്ടണത്തിലെയും മൂപ്പന്മാർ ചേർന്നു ഒരു സഭ രൂപീകരിച്ചിട്ടുണ്ട്. നിയമപരമായ അന്വേഷണം വളരെയൊന്നും ആവശ്യമില്ലാത്ത കുടുംബ വ്യവഹാരങ്ങളിലെല്ലാം അവർ തീരുമാനം എടുക്കുകയും കുറ്റക്കാരനെ ശിക്ഷിക്കുകയും ചെയ്യും. വധശിക്ഷ നൽകുവാനും അവർക്കു അവകാശമുണ്ട്. മന:പൂർവ്വം വധം നടത്തിയവനെ രക്തപ്രതികാരകന്റെ കയ്യിൽ ഏല്പിക്കും. (ആവ, 19:12)0. മത്സരിയായ പുത്രൻ, ഭാര്യയുടെ ചാരിത്രത്തെക്കുറിച്ചുള്ള ഭർത്താവിൻ്റെ കുറ്റാരോപണം, ദേവര വിവാഹതിരസ്കരണം തുടങ്ങിയ വ്യവഹാരങ്ങളാണ് ഈ സഭയുടെ അധികാര പരിധിയിൽ വരുന്നത്. (ആവ, 21:18-21, 22:22-29). ദാവീദ് 6000 ലേവ്യരെ പ്രമാണികളും ന്യായാധിപന്മാരുമായി നിയമിച്ചു. (1ദിന, 23:4, 26 ::29). യെഹോശാഫാത്ത് രാജാവ് പട്ടണം തോറും ന്യായാധിപന്മാരെ നിയമിച്ചു. കൂടാതെ യെരുശലേമിൽ ഒരു സുപ്രീം കോടതിയും രൂപീകരിച്ചു. അതിൽ ലേവ്യരും പുരോഹിതന്മാരും പിതൃഭവനത്തലവന്മാരും മഹാപുരോഹിതനും യെഹൂദാഗൃഹത്തിന്റെ പ്രഭുവും ഉൾപ്പെട്ടിരുന്നു. (2ദിന, 19:7-11). പില്ക്കാലത്തു നിലവിൽ വന്ന സംഘമാണു് ന്യായാധിപസംഘം.
നീതിന്യായ നടപടികൾ വളരെ ലളിതമാണ്. മോശെ നിയമിച്ച ന്യായാധിപന്മാർ എല്ലാക്കാലത്തും ജനത്തിനു ന്യായം വിധിച്ചു. (പുറ, 18:22(. മോശെയും അഹരോനും പ്രമാണിമാരും സമാഗമനകൂടാരത്തിന്റെ മുമ്പിൽ ഇരിക്കും. (സംഖ്യാ, 27:2). നഗരത്തിലെ ന്യായാധിപന്മാർ പട്ടണവാതില്ക്കലാണ്. ഇരിക്കുന്നത്. (ആവ, 21:19, 22:15). പരാതിക്കാർ അവരുടെ മുമ്പിൽ വാചികമായി കാര്യങ്ങൾ ബോധിപ്പിക്കും. (ആവ, 1-16, 21-19-20, 25:1). കുററക്കാരൻ വന്നില്ലെങ്കിൽ അവനെ വിളിപ്പിക്കും. (ആവ, 25:8). ന്യായാധിപന്മാർ പരസ്യമായിട്ടാണ് കേസ് വിധിച്ചിരുന്നത്. ദെബോരാ ഈന്തപ്പനയുടെ കീഴിലിരുന്ന് ന്യായപാലനം ചെയ്തു. (ന്യായാ, 4:5). ശലോമോൻ ന്യായവിസ്താരത്തിനായി കൊട്ടാരത്തിൽ ഒരു സിംഹാസനമണ്ഡപം പണിതു. (1രാജാ, 7:7). പില്ക്കാലത്ത് പ്രഭുക്കന്മാർ ന്യായവിസ്താരത്തിനായി ദൈവാലയത്തിന്റെ പുതിയ വാതിലിനു മുമ്പിൽ ഇരിക്കുമായിരുന്നു. വ്യവഹാരം ശ്രദ്ധാപൂർവ്വം കേട്ട് സൂക്ഷ്മമായി പരിശോധിച്ചുവേണം വിധി കല്പിക്കേണ്ടത്. തെളിവുകൾ സാഹചര്യം അനുസിരിച്ചു് വിഭിന്നമാണ്. ഒരു സാധാരണ സത്യമോ (പുറ, 22:11), കുറ്റാരോപകന്റെ വാക്കോ (പുറ, 21:18), അടയാളമോ (ആവ, 22:15-17) ആയിരിക്കും തെളിവ്. രണ്ടോ മൂന്നോ സാക്ഷികളുടെ വായ്മൊഴിയിൽ വേണം വ്യവഹാരം തീരുമാനിക്കേണ്ടത്. (ആവ, 19:15). സാക്ഷിവിസ്താരം കർക്കശമാണ്. കള്ളസ്സാക്ഷി എന്നു തെളിഞ്ഞാൽ അവനു കുററക്കാരന്റെ ശിക്ഷയാണ്. (ആവ, 19:18-19). മററു തെളിവുകൾ ഇല്ലെങ്കിൽ ചീട്ടിട്ട് കാര്യം തീരുമാനിക്കും. (സദ്യ, 18-18, 16:33). വിധി പുറപ്പെടുവിക്കുന്നത് മൗഖികമായിട്ടാണ്. ശിക്ഷ ന്യായാധിപന്റെ മുമ്പിൽ വച്ചു ഉടൻതന്നെ നടത്തും. (സംഖ്യാ, 15:36, ആവ, 22:18, 22:5. വധശിക്ഷ കല്ലെറിഞ്ഞു കൊല്ലുകയാണ്. സഭ മുഴുവനായോ (സംഖ്യാ, 15:36), പട്ടണത്തിലെ ആളുകളോ (ആവ, 22:2), ആണ് കല്ലെറിയുന്നത്. സാക്ഷിയാണ് ആദ്യം കല്ലെറിയേണ്ടത്. (ആവ, 13:9, 17:9). അതുകൊണ്ട് മതിയായ തെളിവില്ലാതെ ആരും സാക്ഷി പറയുകയില്ല. രാജവാഴ്ച്ചയ്ക്കുശേഷം രാജാവിന്റെ ഉദ്യോഗസ്ഥന്മാരോ അകമ്പടി സൈന്യമോ ആണ് ശിക്ഷ നടപ്പിലാക്കിയിരുന്നത്.
IV മതനിയമങ്ങൾ
ആരാധന, ദൈവത്തോടുള്ള ബന്ധം എന്നിവയെ സംബന്ധിക്കുന്ന നിയമങ്ങളാണ് മതനിയമങ്ങൾ. വിശുദ്ധമന്ദിരം, പൌരോഹിത്യം, അനുഷ്ഠാനങ്ങൾ, ഉത്സവങ്ങൾ, യാഗങ്ങൾ എന്നിവയെ സംബന്ധിക്കുന്ന പ്രമാണങ്ങളാണ് അധികവും. പത്തു കല്പ്പനകളിൽ ആദ്യത്തെ നാലും ദൈവത്തോടുള്ള മനുഷ്യന്റെ ബന്ധത്തെക്കുറിച്ചുള്ളതാണ്.ഴയഹോവയെ അല്ലാതെ മറ്റു ദേവന്മാരെയോ, വിഗ്രഹങ്ങളെയോ ആരാധിക്കുവാൻ പാടില്ല. ആഭിചാരം, മന്ത്രവാദം എന്നിവ വിലക്കപ്പെട്ടതാണ്.. ദൈവദൂഷണത്തിന് വധശിക്ഷയാണ് നല്കിയിരുന്നത്. ശബ്ബത്ത് ആചരിക്കേണ്ടതാണ്. സീനായി പർവ്വതത്തിൽ വച്ച് ദൈവം മോശെക്കു നല്കിയ മാതൃക അനുസരിച്ചാണ് സമാഗമനകൂടാരം നിർമ്മിച്ചത്. ദൈവാലയത്തിന്റെ നിർമ്മാണവും ആ മാതൃകയെ പിന്തുടർന്നായിരുന്നു. ദൈവം സ്വന്തജനത്തിനു മദ്ധ്യേ വസിക്കുന്നത് മന്ദിരത്തിലാണ്. അവിടെയാണ് ദൈവം ജനത്തിന്റെ അടുക്കലേക്കും ജനം ദൈവത്തിന്റെ അടുക്കലേക്കും വരുന്നത്. ഈ മന്ദിരത്തിന്റെ ഘടനയും മറ്റു പ്രമാണങ്ങളും ദൈവത്തിന്റെ വിശുദ്ധിയെ ചൂണ്ടിക്കാണിക്കുന്നു. യാഗപീഠം വീണ്ടെടുപ്പിന്റെയും ആരാധനയുടെയും പ്രാധാന്യം വ്യക്തമാക്കുന്നു. തൊട്ടി ആരാധകന്റെ ശുദ്ധീകരണത്തെ പ്രതീകവത്ക്കരിക്കുന്നു. സ്തുതിയുടെയും സ്തോത്രത്തിന്റെയും പ്രാധാന്യത്തെ സൂചിപ്പിക്കുന്നതാണ് സുഗന്ധ ധൂപപീഠം. അതിവിശുദ്ധസ്ഥലം, ദൈവത്തിനു മനുഷ്യനോടുള്ള സമീപനത്തെ കാണിക്കുന്നു. നിയമപെട്ടകത്തിലെ ന്യായപ്രമാണത്തിന്റെ കല്പനകൾ ചൂണ്ടിക്കാണിക്കുന്നത് മനുഷ്യൻ പാപപൂർണ്ണനാണെന്നും അവനു ഒരിക്കലും ദൈവസന്നിധിയിൽ കടന്നുവരാൻ കഴിയുകയില്ലെന്നുമാണ്. പെട്ടകത്തിന്റെ മൂടിയായ കൃപാസനം മനുഷ്യനുവേണ്ടി ദൈവം ഒരുക്കിയ വീണ്ടെടുപ്പിനെ കാണിക്കുന്നു. ആരാധകന് പ്രാകാരം വരെ മാത്രമേ വരാൻ അനുവാദമുള്ളൂ. സാധാരണ പുരോഹിതനു വിശുദ്ധസ്ഥലത്ത് പ്രവേശിക്കാം. മഹാപുരോഹിതനു വർഷത്തിലൊരിക്കൽ അതിവിശുദ്ധ സ്ഥലത്തും.
രക്തം ചൊരിഞ്ഞാൽ മാത്രമേ പാപത്തിന് മോചനമുള്ള എന്ന് യാഗങ്ങൾ വ്യക്തമാക്കുന്നു. (ലേവ്യ, 4:20, എബ്രാ, 9:22). യാഗമൃഗം ആരാധകനു പകരമാണ്. (ലേവ്യ, 16:20-22). യാഗമൃഗങ്ങളെല്ലാം ക്രിസ്തുവിന്റെ ക്രൂശുമരണത്തെ ചൂണ്ടിക്കാണിക്കുകയായിരുന്നു. (യെശ, 53:10). വിവിധ യാഗങ്ങളെക്കുറിച്ചു വ്യക്തമായ നിർദ്ദേശങ്ങൾ ലേവ്യപുസ്തകത്തിൽ നല്കിയിട്ടുണ്ട്. പാപിയായ മനുഷ്യന് ദൈവത്തോടടുത്തു വരുന്നതിന് ഒരു മധ്യസ്ഥൻ ആവശ്യമാണെന്നു കാണിക്കുകയാണ് പൌരോഹിത്യം. ഈ മധ്യസ്ഥൻ വിശുദ്ധിയുടെയും പൂർണ്ണതയുടെയും പ്രതീകമായിരിക്കണം. യിസായേൽ ജാതിയെ മുഴുവൻ പുരോഹിത വംശമായി ദൈവം തിരഞ്ഞെടുത്തു. അനന്തരം അവരിൽ നിന്നു ലേവ്യരെയും ഒടുവിലായി ഒരു വ്യക്തിയെയും അഥവാ മഹാപുരോഹിതനെയും എടുത്തു. ഉത്സവങ്ങൾ ചരിത്രപരവും പ്രതീകാത്മകവും പ്രിതിരൂപ പരവുമാണ്. മിസയീമ്യ അടിമത്തത്തിൽ നിന്ന് യിസ്രായേൽ ജനത്തെ വീണ്ടെടുത്തതിന്റെ സ്മാരകമാണു പെസഹ. (പുറ, 12:17, ആവ, 16:1). കൊയ്ത്തുപെരുനാളായ പെന്തെക്കൊസ്ത് സന്തോഷത്തിന്റെയും സ്തോത്രാർപ്പണത്തിന്റെയും ഉത്സവമാണ്. (ആവ, 6:9-10). കൂടാരപ്പെരുനാൾ മരുഭൂമിപ്രയാണത്തിൽ യഹോവ അവർക്കു നല്കിയ പിതൃസഹജമായ കരുതലിന്റെയും സ്നേഹത്തിന്റെയും സ്മാരകമാണ്. രക്തത്താലുള്ള വീണ്ടെടുപ്പിന്റെയും പാപമോചനത്തിന്റെയും ആവശ്യം ഊന്നിപ്പറയുകയാണ് പാപപരിഹാരപ്പെരുനാൾ.
ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിൻ്റെ മരണത്തിലൂടെ സാധിക്കേണ്ടിയിരുന്ന രക്ഷയെക്കുറിച്ച് ദൈവം സംസാരിക്കുകയായിരുന്നു അനുഷ്ഠാന നിയമങ്ങളിലൂടെ. അതുകൊണ്ട് അവ അപൂർണ്ണവും താത്ക്കാലികവും ആയിരുന്നു. യിസായേലിനെ സംബന്ധിക്കുന്ന സാമൂഹിക നീയമങ്ങൾ ഒരു പ്രത്യേക കാലത്തിനും സംസ്കാരത്തിനു വേണ്ടിയുള്ളതായിരുന്നു. എന്നാൽ ഇവയുടെ അടിസ്ഥാന പ്രമാണങ്ങൾ കാലാതിവർത്തിയാണ്. അവ ഒരിക്കലു. ദുർബ്ബലപ്പെടുന്നതല്ല.
ആരാധനയുടെ നവീകരണത്തിനു വേണ്ടിനുള്ള ശ്രമത്തിൽ ഹിസ്ക്കീയാവ് രാജാവ് നശിപ്പിച്ച താമ്രസർപ്പത്തിന്റെ പേര്. (2രാജാ, 18:4). മരുഭൂമിയിൽ വച്ചു മോശെ നിർമ്മിച്ച താമ്രസർപ്പമായിരുന്നു അത്: യിസായേല്യർ ഏദോം ദേശത്തുകൂടി സഞ്ചരിച്ചപ്പോൾ അവർക്കു ഭക്ഷണവും വെള്ളവും ദുർല്ലഭമായി. തന്മൂലം അവർ മോശെക്കും ദൈവത്തിനും വിരോധമായി സംസാരിച്ചു. യഹോവ ജനങ്ങളുടെ ഇടയിൽ അഗ്നിസർപ്പങ്ങളെ അയച്ചു. അവയുടെ കടിയേറ്റ് അനേകംപേർ മരിച്ചു. യഹോവയുടെ കല്പന അനുസരിച്ചു മോശെ ഒരു താമ്രസർപ്പം നിർമ്മിച്ചു കൊടിമരത്തിൽ തുക്കി. കടിയേറ്റവർ വിശ്വാസത്താൽ താമ്രസർപ്പത്തെ നോക്കുകയും രക്ഷ പ്രാപിക്കുകയും ചെയ്തു. (സംഖ്യാ, 21:4-9). യിസ്രായേൽ ജനം മരുഭൂമിയിൽനിന്ന് പോന്നപ്പോൾ താമ്രസർപ്പത്തെയും കൂടെക്കൊണ്ടുവന്നു; കനാനിൽ അതിനെ പ്രതിഷ്ഠിച്ചു ധൂപം കാട്ടിപ്പോന്നു. ഹിസ്ക്കീയാവ് അധികാരമേറ്റപ്പോൾ, താമ്രസർപ്പത്തെ ഉടച്ചുകളഞ്ഞതിനോടൊപ്പം പൂജാഗിരികളെ നീക്കി വിഗ്രഹസ്തംഭങ്ങളെ തകർത്തു അശേരാ പ്രതിഷ്ഠയെ വെട്ടിമുറിക്കുകയും ചെയ്തു. (2രാജാ, 18:4). താമ്രത്തിന്റെ എബ്രായപേരായ നെഹോഷത്-മായി അടുത്ത ബന്ധമുളള പദമാണ് നെഹുഷ്ഠാൻ. ഹിസ്ക്കീയാവ് താമസർപ്പത്തിനു അവജ്ഞാപൂർവ്വം നല്കിയ പേരാണിതെന്നു കരുതുന്ന പണ്ഡിതന്മാരുണ്ട്. എന്നാൽ ആദ്യം മുതല്ക്കെ ഈ പേരുണ്ടായിരുന്നു എന്നതാണ് ബൈബിൾ വിവരണത്തിൽ നിന്നു മനസ്സിലാകുന്നത്. ഇതാണ് താമ്രസർപ്പത്തിൻ്റെ ചരിത്രം.
എന്നാൽ ഉയർത്തപ്പെട്ട താമ്രസർപ്പത്തിന് ഒരു ആത്മീയ അർത്ഥമുണ്ട്. അത് ദൈവപുത്രനായ യേശുക്രിസ്തു പറഞ്ഞുതരും: “മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനെയും ഉയർത്തേണ്ടതാകുന്നു. അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കേണ്ടതിന്നു തന്നേ.” (യോഹ, 3:14-15). അതായത്, നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ ക്രൂശുമരണത്തിൻ്റെ നിഴലായിരുന്നു മരുഭൂമിയിൽ ഉയർത്തപ്പെട്ട താമ്രസർപം. അടുത്തവാക്യം: “ഞാനോ ഭൂമിയിൽ നിന്നു ഉയർത്തപ്പെട്ടാൽ എല്ലാവരെയും എങ്കലേക്കു ആകർഷിക്കും എന്നു ഉത്തരം പറഞ്ഞു. ഇതു താൻ മരിപ്പാനുള്ള മരണവിധം സൂചിപ്പിച്ചു പറഞ്ഞതത്രേ.” (യോഹ, 12:32-33). മാനവകുലത്തിൻ്റെ രക്ഷയ്ക്കായി ദൈവപുത്രൻ പരമയാഗമായതിൻ്റെയും ഏതൊരു നീചപാപിക്കും ക്രിസ്തുവിലേക്ക് നോക്കി സൗജന്യമായി രക്ഷപ്രാപിക്കാം എന്നതിൻ്റെയും മുൻകുറിയായിട്ടാണ് താമ്രസർപ്പം മരുഭൂമിയിൽ ഉയർത്തപ്പെട്ടത്.
“മോശെയുടെ ന്യായപ്രമാണത്താൽ നിങ്ങൾക്കു നീതീകരണം വരുവാൻ കഴിയാത്ത സകലത്തിൽ നിന്നും വിശ്വസിക്കുന്ന ഏവനും ഇവനാൽ നീതീകരിക്കപ്പെടുന്നു എന്നും നിങ്ങൾ അറിഞ്ഞുകൊൾവിൻ.” (പ്രവൃ, 13:39)
നീതി, നീതീകരണം എന്നീ പദങ്ങൾ പരസ്പരബന്ധമുള്ളവയാണ്. നീതീകരണത്തിന് ഗ്രീക്കിൽ ഡികായിയോ (δικαιόω – dikaioo – പ്രവൃ, 13:39) എന്നും, നീതി എന്നതിന് ഡികായിയോസ് (δίκαιος – díkaios – മത്താ, 1:19) എന്നുമാണ് പ്രയോഗങ്ങൾ. നീതിക്ക് എബ്രായയിൽ റ്റ്സാദിക് (צַדִּיק – tsaddiyq – ഉല്പ, 6:9) ആണ്. ന്യായം, ശരി, നേര് എന്നിവയാണ് സാമാന്യമായ അർത്ഥം. പഴയനിയമത്തിൽ നീതി എന്നത് ധാർമ്മികവും നിയമപരവും മനഃശാസ്ത്രപരവും ആത്മികവുമായ തത്ത്വങ്ങൾക്കനുസരണമായ പെരുമാറ്റമാണ്. സഹമനുഷ്യനോടുള്ള പെരുമാറ്റമോ ഓരോരുത്തർക്കും അർഹമായതു നല്കുകയോ ചെയ്യുന്നതല്ല നീതി. ഇവയ്ക്കെല്ലാം ഉപരി മനുഷ്യനോടും ദൈവത്തോടുമുള്ള ബന്ധത്തിൽ ചെയ്യേണ്ടവ നിവർത്തിക്കയാണ് നീതി. പരസ്പര ബന്ധങ്ങൾക്ക് പ്രത്യേകം ചുമതലകൾ ഉണ്ട്. പ്രസ്തുത ചുമതലകളുടെ നിർവ്വഹണമാണ് നീതി. പ്രസ്തുതത ബന്ധത്തിന് വെളിയിൽ നീതിക്ക് മാനദണ്ഡമില്ല. ഉടമ്പടി ബന്ധത്തിൽ ആയിരുന്നതുകൊണ്ടു രാജാവ്, പ്രജ എന്ന നിലയിൽ ശൗലിനെ കൊല്ലാൻ വിസ്സമ്മതിച്ചുകൊണ്ട് ദാവീദ് നീതിമാനായി. “പിന്നെ അവൻ ദാവീദിനോടു പറഞ്ഞത്: നീ എന്നെക്കാൾ നീതിമാൻ; ഞാൻ നിനക്കു തിന്മ ചെയ്തതിനു നീ എനിക്കു നന്മ പകരം ചെയ്തിരിക്കുന്നു.” (1ശമൂ, 24:17). അമ്മായപ്പനായ യെഹൂദാ മരുമകളായ താമാറിനോടുള്ള തന്റെ കടമ നിർവ്വഹിക്കാത്തതുകൊണ്ട് അവളെക്കുറിച്ചു യെഹൂദാ അവൾ എന്നിലും നീതിയുള്ളവൾ എന്നു പറഞ്ഞു. (ഉല്പ, 38:26).
കോടതിയിലെ വ്യവഹാരവുമായി ബന്ധപ്പെട്ട പദമാണ് നീതി. റോമർ 8:33,34-ൽ നീതീകരിക്കുക എന്നതിന്റെ ഈ ആശയം സ്പഷ്ടമായി കാണാം: “ദൈവം തിരഞ്ഞെടുത്തവരെ ആർ കുറ്റം ചുമത്തും? നീതീകരിക്കുന്നവൻ ദൈവം. ശിക്ഷ വിധിക്കുന്നവൻ ആർ? ക്രിസ്തുയേശു മരിച്ചവൻ; മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റവൻ തന്നെ; അവൻ ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കയും നമുക്കുവേണ്ടി പക്ഷവാദം കഴിക്കയും ചെയ്യുന്നു.” നീതീകരിക്കുക, ശിക്ഷ വിധിക്കുക എന്നീ പ്രയോഗങ്ങൾ അടുത്തടുത്ത് പ്രയോഗിച്ചിരിക്കുന്നത് നീതീകരിക്കുക എന്ന ക്രിയയുടെ വ്യാവഹാരിക സ്വഭാവം വെളിപ്പെടുത്തുന്നു.
ദൈവസന്നിധിയിൽ മർത്യൻ നീതിമാനാകുന്നതെങ്ങനെ? (ഇയ്യോ, 9:2) സ്ത്രീ പ്രസവിച്ചവൻ എങ്ങനെ നിർമ്മലനാകും? (ഇയ്യോ, 25:4). ഏതു കാലത്തും മനുഷ്യഹൃദയത്തിൽ നിന്നുയരുന്ന ചോദ്യമാണിത്. ദാവീദ് ദൈവത്തോടു അപേക്ഷിക്കുകയാണ് “അടിയനെ ന്യായവിസ്താരത്തിൽ പ്രവേശിപ്പിക്കരുതേ; ജീവനുള്ളവൻ ആരും തിരുസന്നിധിയിൽ നീതിമാനാകയില്ലല്ലോ.” (സങ്കീ, 143:2). വിശ്വാസത്താലുള്ള നീതീകരണം പഴയനിയമ കാലത്തും ലഭിച്ചിരുന്നു. അബ്രാഹാം വിശ്വാസത്താൽ നീതീകരിക്കപ്പെട്ടു എന്ന് പൗലൊസ് വ്യക്തമാക്കുന്നു. (റോമ, 4:1-5). വിശ്വാസത്താലുളള നീതീകരണം തിരുവെഴുത്തുകളിൽ രൂഢമൂലമാണ്. പുതിയനിയമത്തിൽ റോമാ ലേഖനത്തിലെയും ഗലാത്യ ലേഖനത്തിലെയും പ്രമുഖ പ്രതിപാദ്യം ഇതത്രേ.
വിശ്വാസത്താൽ ക്രിസ്തുവിനോടു ചേരുന്ന പാപി ക്രിസ്തുവിൻ നിമിത്തം ഇനിയൊരിക്കലും ശിക്ഷാവിധിയിൻ കീഴിലല്ലെന്നും തിരുമുമ്പിൽ നീതിമാൻ എന്ന നിലയിലാണെന്നും ദൈവം വിധിപ്രഖ്യാപനം നടത്തുന്ന പ്രവൃത്തിയാണ് നീതീകരണം. നിഷ്ക്കളങ്കനെ കുറ്റം വിധിക്കുവാനോ കുറ്റക്കാരനെ നീതീകരിക്കാനോ പാടില്ലെന്നുളളതാണ് ശിക്ഷാനിയമത്തിന്റെ അടിസ്ഥാനതത്വം. “ദുഷ്ടനെ നീതീകരിക്കുന്നവനും നീതിമാനെ കുറ്റം വിധിക്കുന്നവനും രണ്ടുപേരും യഹോവയ്ക്കു വെറുപ്പു.” (സദൃ, 17:15). യിസ്രായേലിൽ നീതിനിർവ്വഹണത്തിനു ഈ അടിസ്ഥാനതത്വം ന്യായപ്രമാണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. “മനുഷ്യർക്കു തമ്മിൽ വ്യവഹാരം ഉണ്ടായിട്ടു അവർ ന്യായാസനത്തിങ്കൽ വരികയും അവരുടെ കാര്യം വിസ്തരിക്കയും ചെയ്യുമ്പോൾ നീതിമാനെ നീതീകരിക്കയും കുറ്റക്കാരനെ കുറ്റം വിധിക്കയും വേണം.” (ആവ, 25:1). നീതിനിർവ്വഹണത്തിൽ ഈ ന്യായപ്രമാണതത്വം തന്നെയാണ് ദൈവം പാലിക്കുന്നത്. ദൈവം വിശുദ്ധനും നീതിമാനുമായ ന്യായാധിപതിയാണ് നിയമം ദൃഢമാണ്. എന്നാൽ നീതിമാനായ ദൈവത്തിന് തന്റെ സന്നിധിയിൽ പാപികളെ സ്വീകരിക്കുകയും വേണം. മനുഷ്യവർഗ്ഗത്തിന്റെ അവസ്ഥ എല്ലാവരും പാപം ചെയ്തു ദൈവതേജസ്സ് ഇല്ലാത്തവരായിത്തീർന്നു എന്നതത്രേ. (റോമ, 3:23). തന്മൂലം നീതിമാനായ ന്യായാധിപന്റെ മുന്നിൽ ലോകം മുഴുവൻ കുറ്റക്കാരാകയാൽ കുറ്റക്കാർ എന്ന വിധി മാത്രമേ പുറപ്പെടുവിക്കാനാവു. മഹാദയയും മനസ്സലിവും ഉള്ള കൃപാലുവായ ദൈവത്തിനു മനുഷ്യനെ എങ്ങനെ രക്ഷിക്കുവാൻ കഴിയും എന്നതാണ് പ്രധാനപ്രശ്നം.
നീതിക്കു വിരോധമായി ദൈവത്തിന് മനുഷ്യരോടു ഇടപെടാനാവുകയില്ല. സർവ്വലോകവും കുറ്റത്തിലായിരിക്കെ മനുഷ്യനെ രക്ഷിക്കുവാൻ ഏകമാർഗ്ഗമേയുള്ളൂ; മനുഷ്യനെ നീതീകരിക്കുക. നീതിമാൻ എന്നു പ്രഖ്യാപിക്കുകയാണ് നീതീകരണം. കുറ്റക്കാരനിൽ പരിവർത്തനമോ മേന്മയോ പ്രതീക്ഷിക്കുകയോ വരുത്തുകയോ അല്ല; മറിച്ച്, കുറ്റക്കാരനു നീതിമാനാണെന്ന വിധി നല്കുകയാണ്. ഏതെങ്കിലും അഭിപ്രായത്തെയോ പെരുമാറ്റത്തെയോ പ്രസ്താവനയെയോ നീതീകരിക്കുന്നു എന്നു പറയുമ്പോൾ അവയെ മെച്ചമാക്കുകയല്ല; മറിച്ച്, അവയ്ക്ക് അനുകൂലമായ വിധി നേടുന്നു എന്നർത്ഥം. നീതീകരണം എന്നതു കോടതി ഭാഷയിൽ നീതിമാൻ എന്ന വിധി നേടലാണ്.
നീതീകരണത്തിന്റെ വ്യാപ്തി: ഒരു വിശ്വാസിയുടെ വർത്തമാന കാലത്തിൽ ആരംഭിക്കുകയും ഭൂതഭാവികാലങ്ങളിലേക്കു വ്യാപിച്ചു നില്ക്കുകയും ചെയ്യുന്ന ഒന്നാണ് നീതീകരണം. നീതീകരണത്തിൽ പലകാര്യങ്ങളുണ്ട്: 1. പാപമോചനം: പാപമോചനം പാപത്തിൽ നിന്നും ശിക്ഷയിൽ നിന്നും ഉള്ള വിടുതലാണ്. പാപത്തിന്റെ ശിക്ഷ മരണമാണ്; ഭൗതികവും ആത്മീയവുമായ നിത്യമരണം. (ഉല്പ, 2:17; റോമ, 5:12-14; 6:23). മനുഷ്യനെ രക്ഷിക്കണമെങ്കിൽ ഈ ശിക്ഷ ആദ്യമേ നീക്കിക്കളയണം. ക്രിസ്തു തന്റെ ശരീരത്തിൽ നമ്മുടെ പാപത്തിന്റെ ശിക്ഷ വഹിച്ച് ക്രൂശിൽ മരിച്ചു. (യെശ, 53:5; 1പത്രൊ, 2:24). ക്രിസ്തു നമ്മുടെ പാപത്തിന്റെ ശിക്ഷ വഹിച്ചുകൊണ്ട് ക്രിസ്തുവിൽ വിശ്വസിക്കുന്നവരുടെ പാപത്തിന്റെ ശിക്ഷ മോചിക്കുന്നു. “ആകയാൽ സഹോദരന്മാരേ, ഇവൻ മൂലം നിങ്ങളോടു പാപമോചനം അറിയിക്കുന്നു എന്നും മോശയുടെ ന്യായപ്രമാണത്താൽ നിങ്ങൾക്കു നീതീകരണം വരുവാൻ കഴിയാത്ത സകലത്തിൽ നിന്നും വിശ്വസിക്കുന്ന ഏവനും ഇവനാൽ നീതീകരിക്കപ്പെടുന്നു എന്നും നിങ്ങൾ അറിഞ്ഞുകൊൾവിൻ.” (പ്രവൃ, 13:38,39. ഒ.നോ: റോമ, 8:1, 33,34; സംഖ്യാ, 23:21; മീഖാ, 7:18,19; 2കൊരി, 5:21).
2. നീതി കണക്കിടുക: പൂർവ്വകാല പാപം ക്ഷമിക്കുന്നതോടൊപ്പം ദൈവത്തോടു കൂട്ടായ്മ ലഭിക്കുന്നതിനുമുമ്പ് നീതി നല്കേണ്ടതുണ്ട്. അത് ക്രിസ്തുവിന്റെ നീതി പാപിയുടെ പേരിൽ കണക്കിട്ടുകൊണ്ടാണ് ദൈവം നിവർത്തിച്ചത്. ദൈവം അകൃത്യം കണക്കിടാതിരിക്കുന്ന മനുഷ്യൻ ഭാഗ്യവാനാണ്. (സങ്കീ, 32:2; റോമ, 4:6). “പാപം അറിയാത്തവനെ നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിനു, അവൻ നമുക്കു വേണ്ടി പാപം ആക്കി.” (2കൊരി, 5:21). ക്രിസ്തുവിന്റെ നീതി നമ്മിൽ കണക്കിട്ടുകൊണ്ടാണ് ദൈവം നമ്മെ യഥാസ്ഥാനപ്പെടുത്തിയത്.
3. ദൈവപ്രസാദം നല്കുക: പാപി ശിക്ഷയ്ക്കു വിധേയനായി എന്നു മാത്രമല്ല അവനു ദൈവപ്രസാദവും നഷ്ടപ്പെട്ടു. (യോഹ, 3:36; റോമ, 1:18; 5.9; ഗലാ, 2:16). നീതീകരണം വെറും കുറ്റവിമുക്തി മാത്രമല്ല, ദൈവപ്രസാദത്തിലേക്കു മടക്കിവരുത്തലുമാണ്. നീതീകരിക്കപ്പെട്ടവൻ ദൈവത്തിന്റെ സഖിയും (2ദിന, 20:7; യാക്കോ, 2:23), ദൈവത്തിന്റെ അവകാശിയും ക്രിസ്തുവിനു കൂട്ടവകാശിയും ആയിത്തീരുന്നു. (റോമ, 8:16,17; ഗലാ, 3:26; എബ്രാ, 2:11).
നീതീകരണത്തിന്റെ വിധം: നിഷ്ക്കളങ്കനെ നീതീകരിക്കുവാനേ മനുഷ്യനു കഴിയുകയുള്ളൂ. എന്നാൽ ദൈവം കുറ്റക്കാരനെയാണ് നീതീകരിക്കുന്നത്. മനുഷ്യൻ നീതീകരിക്കപ്പെടുന്നത്: 1. ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാലല്ല; പ്രവൃത്തികളാൽ നീതീകരിക്കപ്പെടുന്നതിനു ഒരു മനുഷ്യൻ ന്യായപ്രമാണത്തിൽ രേഖപ്പെടുത്തിയിട്ടുളളതെല്ലാം ചെയ്യുവാൻ ബാദ്ധ്യസ്ഥനാണ്. (ഗലാ, 3:10; യാക്കോ, 2:10). അതാരും ചെയ്തിട്ടില്ല; ആർക്കും ചെയ്യാൻ കഴിയുകയുമില്ല. ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ ഒരു ജഡവും നീതീക രിക്കപ്പെടുന്നില്ല. (റോമ, 3:20; ഗലാ, 2:16; 5:4; തീത്തോ, 3:5). ആരെയും രക്ഷിക്കുവാനോ നീതീകരിക്കുവാനോ അല്ല ന്യായപ്രമാണം നല്കിയത്; പ്രത്യുത ഏതുവായും അടഞ്ഞു സർവ്വലോകവും ദൈവസന്നിധിയിൽ ശിക്ഷാ യോഗ്യമായിത്തീർന്നു (റോമ, 3:19) എന്നു കാണിക്കുന്നതിനും, പാപത്തെക്കുറിച്ചുള്ള അറിവു നല്കുന്നതിനും (റോമ, 7:7), പാപത്തിന്റെ കാഠിന്യം (റോമ, 7:13) വെളിപ്പെടുത്തുന്നതിനും, പാപിയെ ക്രിസ്തുവിങ്കലേക്കു നടത്തുന്നതിനും (ഗലാ, 3:24) വേണ്ടിയായിരുന്നു.
2. ദൈവകൃപയാൽ: “അവന്റെ കൃപയാൽ കിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൌജന്യമായത്രേ നീതീകരിക്കപ്പെടുന്നത്. (റോമ, 3:24). “നമ്മുടെ രക്ഷിതാവായ യേശു ക്രിസ്തുമൂലം നമ്മുടെമേൽ ധാരാളമായി പകർന്ന പരിശുദ്ധാത്മാവിന്റെ നവീകരണം കൊണ്ടു തന്നേ.” (തീത്തൊ, 3:7). നീതീകരിക്കുന്നവൻ ദൈവം ആണ്. ദൈവം തിരഞ്ഞെടുത്തവരെ ആർ കുററം ചുമത്തും? (റോമ, 8:33). എല്ലാപാപവും അടിസ്ഥാനമായി ദൈവത്തിനെതിരെയാണ്. അതിനാൽ നാം നീതീകരിക്കപ്പെടേണ്ടത് ദൈവത്താലാണ്. നാം ചെയ്ത നീതിപ്രവൃത്തികളാലല്ല, ദൈവം തന്റെ കരുണയാലത്രേ നമ്മെ നീതീകരിച്ചത്. (തീത്തോ, 3:5; എഫെ, 2:4, 8).
3. ക്രിസ്തുവിന്റെ രക്തത്താൽ: നമ്മുടെ നീതി സംവിധാനം ചെയ്തതു ദൈവമാണ്. ദൈവം തന്നെ നമുക്കു നീതി ഒരുക്കി; അത് ക്രിസ്തു ക്രൂശിൽ ചൊരിഞ്ഞ രക്തത്താലായിരുന്നു. “വിശ്വസിക്കുന്നവർക്കു അവൻ തന്റെ രക്തം മൂലം പ്രായശ്ചിത്തമാകുവാൻ ദൈവം അവനെ പരസ്യമായി നിറുത്തിയിരിക്കുന്നു.” (റോമ, 3:25). നമ്മുടെ നീതീകരണത്തിന്റെ അടിസ്ഥാനം ക്രിസ്തുവിന്റെ രക്തമാണ്. “അവന്റെ രക്തത്താൽ നീതീകരിക്കപ്പെട്ട ശേഷമോ നാം അവനാൽ എത്ര അധികമായി . കോപത്തിൽനിന്നു രക്ഷിക്കപ്പെടും.” (റോമ, 5:9). “ന്യായപ്രമാണപ്രകാരം ഏകദേശം സകലവും രക്തത്താൽ ശുദ്ധീകരിക്കപ്പെടുന്നു; രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല.” (എബാ, 9:22). നീതീകരണത്തിൽ നമ്മുടെ പാപങ്ങൾ ക്ഷമിക്കുകയായിരുന്നില്ല; അവയുടെ ശിക്ഷ നമുക്കു പകരമായി ക്രിസ്തുവിൽ നടത്തുകയായിരുന്നു.
4. വിശ്വാസത്താൽ: “അങ്ങനെ മനുഷ്യൻ ന്യായപ്രമാണത്തിന്റെ പ്രവൃത്തി കൂടാതെ വിശ്വാസത്താൽ തന്നേ നീതീകരിക്കപ്പെടുന്നു എന്നു നാം അനുമാനിക്കുന്നു.” (റോമ, 3:28). “വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിട്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം നമുക്കു ദൈവത്തോടു സമാധാനം ഉണ്ട്.” (റോമ, 5:1). ഒരുവനു നീതീകരണം ലഭിക്കുന്നത് വിശ്വാസത്തിലൂടെയാണ്. വിശ്വാസം നീതീകരണത്തിന് കാരണമല്ല, ഉപാധി മാത്രമാണ്. ദൈവകൃപ പ്രദാനം ചെയ്യുന്ന നീതീകരണത്തെ വിശ്വാസം സ്വീകരിക്കുക മാത്രമേ ചെയ്യുന്നുള്ളു.
5. ആത്മാവിനാൽ: “നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും നിങ്ങളെത്തന്നെ കഴുകി ശുദ്ധീകരണവും നീതീകരണവും പ്രാപിച്ചിരിക്കുന്നു.” (1കൊരി, 6:11). വീണ്ടുംജനനത്തിനു കാരണമായ പരിശുദ്ധാത്മാവ് ക്രിസ്തുവിൽ വിശ്വാസിയെ ആക്കുന്നു. ഒരുവൻ ക്രിസ്തുയേശുവിൽ ആയതുകൊണ്ടു മാത്രം അവൻ നീതിമാൻ എന്ന വിധി ദൈവം പ്രഖ്യാപിക്കുന്നു.
നീതീകരണത്തിന്റെ ഫലങ്ങൾ: 1. ശിക്ഷയിൽനിന്നുള്ള വിടുതൽ: അതുകൊണ്ടു ഇപ്പോൾ ക്രിസ്തുയേശുവിലുളളവർക്കു ഒരു ശിക്ഷാവിധിയും ഇല്ല. ദൈവം തിരഞ്ഞെടുത്തവരെ ആർ കുറ്റം ചുമത്തും? നീതീകരിക്കുന്നവൻ ദൈവം. ശിക്ഷ വിധിക്കുന്നവൻ ആർ?” (റോമ, 8:1,33). 2. ദൈവപ്രസാദം ലഭ്യമായി: “അധർമ്മം മോചിച്ചും പാപം മറെച്ചും കിട്ടിയവർ ഭാഗ്യവാന്മാർ. കർത്താവു പാപം കണക്കിടാത്ത മനുഷ്യൻ ഭാഗ്യവാൻ.” (റോമ, 4:6,7; 1കൊരി, 1:30; 2കൊരി, 5:21). 3. ദൈവത്തോടു സമാധാനം ഉണ്ടായി: “വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിട്ടു നമ്മുടെ കർത്താവായ യേശു ക്രിസ്തുമൂലം നമുക്കു ദൈവത്തോടു സമാധാനം ഉണ്ട്. (റോമ, 5:1). 4. ക്രിസ്തുവിന്റെ നീതി നമുക്കു കണക്കിട്ടു: “പ്രവർത്തിക്കാത്തവൻ എങ്കിലും അഭക്തനെ നിതീകരിക്കുന്നവനിൽ വിശ്വസിക്കുന്നവന്നോ അവന്റെ വിശ്വാസം നീതിയായി കണക്കിടുന്നു.”(റോമ, 4:5). 5. അവകാശം ലഭിച്ചു: “നാം അവന്റെ കൃപയാൽ നീതീകരിക്കപ്പെട്ടിട്ടു പ്രത്യാശ്രപ്രകാരം നിത്യജീവന്റെ അവകാശികളായി തീരേണ്ടതിനു പുനർജ്ജനനസ്ഥാനം കൊണ്ടും (തീത്തൊ, 3:6). 6. കോപത്തിൽ നിന്നു രക്ഷ: “അവന്റെ രക്തത്താൽ നീതീകരിക്കപ്പെട്ടശേഷമോ നാം അവനാൽ എത്ര അധികമായി കോപത്തിൽ നിന്നു രക്ഷിക്കപ്പെടും.” (റോമ, 5:9; 1തെസ്സ, 1:9). 7. ഭാവി തേജസ്കരണത്തിന്റെ ഉറപ്പും സാക്ഷാൽക്കാരവും: “മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമി രിക്കുന്നു.” (റോമ, 8:30).
അനാദിയും അനന്തതയും ഉൾക്കൊള്ളുന്ന നിത്യത ഭാവനാതീതമാണ്. സ്ഥലകാല സീമകൾക്കുള്ളിൽ നടക്കുന്ന സംഭവങ്ങൾ മാത്രമാണ് അനുഭവവേദ്യമാകുന്നത്. പ്രസ്തുത സംഭവങ്ങൾ എല്ലാം പരിമാണവിധേയവുമാണ്. നിത്യനായ ദൈവത്തിനു മാത്രമേ നിത്യത എന്തെന്നു അറിയാവൂ. “നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏക ദൈവത്തിനു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ” (1തിമൊ, 1:17). ആദി, അനാദി, അനന്തം, ശാശ്വതം, നിത്യം, പുരാതനം എന്നേക്കും എന്നെന്നേക്കും എന്നീ പദങ്ങളാണ് നിത്യതയുടെ ആശയത്തിൽ ബൈബിളിൽ പ്രയോഗിച്ചിട്ടുള്ളത്. (സങ്കീ, 90’2; ഉല്പ, 49:26; സങ്കീ, 132:14) “അവൻ സകലവും അതതിന്റെ സമയത്തു ഭംഗിയായി ചെയ്ത നിത്യതയും മനുഷ്യരുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നു; എങ്കിലും ദൈവം ആദിയോടന്തം ചെയ്യുന്ന പ്രവൃത്തിയെ ഗ്രഹിപ്പാൻ അവർക്കു കഴിവില്ല.” (സഭാ, 3:11).
കാലത്തോടുള്ള ബന്ധത്തിലുള്ള ദൈവത്തിന്റെ അനന്തതയാണ് നിത്യത. കാലത്തിനു കാരണഭൂതനായ ദൈവം കാലത്തിന്റെ നൈരന്തര്യത്തിൽ നിന്നും സ്വതന്ത്രനാണ്. സ്വയാസ്തിക്യം കാരണമായി ദൈവത്തിന് ആരംഭവും അവസാനവും ഇല്ല. നിത്യദൈവം (ഉല്പ, 21:33), അനാദിയായും ശാശ്വതമായും ദൈവം (സങ്കീ, 90:2), സംവത്സരങ്ങൾ അവസാനിക്കാത്ത ദൈവം (സങ്കീ, 102:27), ശാശ്വതവാസി (യെശ, 57:15), താൻ മാത്രം അമർത്യതയുള്ളവൻ (1തിമൊ, 6:16), പുരാതനൻ (ഹബ, 1:12) എന്നിങ്ങനെ തിരുവെഴുത്തുകൾ ദൈവത്തെ വർണ്ണിക്കുന്നു. സംഭവങ്ങളുടെ അനുക്രമം കൊണ്ടാണ് സമയം അളക്കപ്പെടുന്നത്. ദിവസം, ആഴ്ച, മാസം, വർഷം എന്നിവ മനുഷ്യന്റെ അസ്തിത്വത്തിനു അതിരിടുന്നു. എന്നാൽ എല്ലാകാല നൈരന്തര്യത്തിൽനിന്നും സ്വത്രന്തനായ ദൈവത്തിന്റെ മുന്നിൽ എല്ലാ അറിവും ഏകമായി എല്ലായ്പ്പോഴും ഉണ്ട്. അതിനാൽ ഭാഗം ഭാഗത്തെ പിന്തുടരുന്ന പ്രശ്നമില്ല; ഭൂതം, വർത്തമാനം, ഭാവി എന്ന കാലവിഭജനം ആവശ്യവുമില്ല. ഒരു ഇപ്പോൾ അഥവാ ഏകനിത്യവർത്തമാനം ആണ് ദൈവത്തിന്. അതാണു നിത്യത. അതിന് ബൈബിളിൽ നിത്യദിവസം (ഹീമെറാൻ അയോനാസ്: 2പത്രൊ, 3:18. സ.വേ.പു.ത്തിൽ ‘എന്നെന്നേക്കും’ എന്നു തർജ്ജമ) എന്നും ‘ഇന്നു’ (സങ്കീ, 2:7, ഒ.നോ: 2പത്രൊ, 3:8) എന്നും പ്രതിപാദിച്ചിരിക്കുന്നു. കാലം ദൈവത്തിന് ഒരു വസ്തുനിഷ്ഠസത്യമല്ല എന്നു കരുതേണ്ടതില്ല. മൂന്നുകാലവും ദൈവം ഏകകാലം പോലെ കാണുന്നുവെന്നു മാത്രം. ഒരു ഉയർന്ന ഗോപുരത്തിൽ നിന്ന് നോക്കുന്ന വ്യക്തിക്കു ഘോഷയാത്രയുടെ എല്ലാഭാഗങ്ങളും ഒറ്റനോട്ടത്തിൽ കാണാൻ കഴിയും. എന്നാൽ ഒരു തെരുക്കോണിൽ നിന്നു നോക്കുന്ന വ്യക്തിക്ക് അതിന്റെ ഒരു ഭാഗം മാത്രമേ കാണാൻ കഴിയു. ദൈവം എല്ലാം ഏകമായി കാണുന്നു. കാലവും സ്ഥലവും പദാർത്ഥങ്ങളോ പരിച്ഛദങ്ങളോ അല്ല. അവ സാന്തമായ അസ്തിത്വത്തിന്റെ ബന്ധങ്ങൾ മാത്രം. നിത്യത കാലരാഹിത്യമല്ല. ദൈവത്തിന്റെ കേവലനിത്യത ഒരിക്കലും സൃഷ്ടമായ സ്ഥലകാലവ്യവസ്ഥയുടെ സ്വാഭാവിക യാഥാർത്ഥ്യത്തെ നിഷേധിക്കുന്നില്ല. സൃഷ്ടി, സംരക്ഷണം, കരുതൽ, ജഡധാരണം, വീണ്ടെടുപ്പ്, യുഗസമാപ്തി എന്നിവയെല്ലാം കാലബദ്ധമായ ലോകത്തിലെ സത്യങ്ങളാണ്. ദാർശനികന്മാർ ചൂണ്ടിക്കാണിക്കുന്നതു പോലെ അവ മിഥ്യയോ മായയോ അല്ല. നിത്യത എന്നത് അനന്തമായി നീണ്ടുകിടക്കുന്നകാലം മാത്രം.
നിത്യത സീമാരഹിതമായ കാലമായിരിക്കുമ്പോൾ ഒരറ്റത്ത് സൃഷ്ടിയും പരകോടിയിൽ യുഗാന്ത്യസംഭവങ്ങളും കൊണ്ട് സീമാബദ്ധമാണ് കാലം. അയോൻ എന്ന ഗ്രീക്കുപദം പുതിയനിയമത്തിൽ നിശ്ചിതവും അനിശ്ചിതവുമായ കാലയളവിനും നിത്യതയ്ക്കും പ്രയോഗിച്ചിട്ടുണ്ട്. ഇതിൽ നിന്നും നിത്യത കാലരഹിതമല്ലെന്നും അവസാനിക്കാത്ത കാലമാണെന്നും വ്യക്തമാണ്. ഈ യുഗത്തിനും അടുത്ത യുഗത്തിനും അതായത്, നിത്യതയ്ക്കും ‘അയോൻ’ പ്രയോഗിക്കുന്നു. വീണ്ടെടുപ്പിന്റെ നാടകം പുരോഗാമിയായ കാലത്തെ വിവക്ഷിക്കുന്നു. കാലം മൂന്നു യുഗങ്ങളായി തിരിയുന്നു. സൃഷ്ടിപൂർവ്വകാലം, സ്യഷ്ടിമുതൽ യുഗാന്ത്യം വരെയുള്ള കാലം, അനന്തര കാലം. ആദ്യത്തേത് ആരംഭമില്ലാത്തതും ഒടുവിലത്തേത് അവസാനത്തേതുമാണ്. ഇതിനെ ഭൂതകാല നിത്യത, കാലം, ഭാവികാലനിത്യത എന്നിങ്ങനെയും പരാമർശിക്കുന്നുണ്ട്. ഈ പ്രയോഗങ്ങൾ മാനുഷിക വീക്ഷണത്തിലുള്ള വ്യാവഹാരിക യാഥാർത്ഥ്യങ്ങളായി മാത്രം മനസ്സിലാക്കിയാൽ മതി. നിത്യതയെ അനന്തമായ കാലം എന്ന നിലയ്ക്കു മാത്രമല്ല കാലമില്ലായ്മ എന്ന നിലയ്ക്കും നാം മനസ്സിലാക്കുന്നു. എന്നാൽ നിത്യതയ്ക്കു കാലമില്ലായ്മ എന്ന ധാരണ ബൈബിളിലില്ല. ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനും ആണ് ദൈവം. (വെളി, 1:4). നിത്യദൈവം കാലരഹിതനായ ദൈവത്തെയല്ല നിത്യതയുടെ അധിപനായ ദൈവത്തെയാണ് വ്യഞ്ജിപ്പിക്കുന്നത്. ദൈവിക പരിച്ഛദമായ നിത്യതയെ ദൈവത്തിന്റെ മറ്റു പരിച്ഛദങ്ങളിൽ നിന്നു വ്യാവർത്തിപ്പിക്കുവാൻ സാധ്യമല്ല. ദൈവത്തിന്റെ സർവ്വജ്ഞത്വം കാലാതീതമായ നിത്യതയെ ഉറപ്പിക്കുന്നു. ദൈവികമനസ്സിലെ ആശയങ്ങളുടെ നൈരന്തര്യം കൊണ്ടാണ് ദൈവത്തിന്റെ അറിവെങ്കിൽ ദൈവം സർവ്വജ്ഞനല്ലാതാകും.
നിത്യമായത്: ബൈബിളിൽ പറഞ്ഞിരിക്കുന്ന നിത്യമായ കാര്യങ്ങൾ
“പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ.” (റോമ, 6:23)
ദൈവത്തിന്റെ ദാനമാണു നിത്യജീവൻ. അനന്തമായ അസ്തിത്വവും നിത്യജീവനും ഒന്നല്ല. വീണ്ടെടുക്കപ്പെട്ടവർക്കും വീണ്ടെടുക്കപ്പെടാത്തവർക്കും അനന്തമായ അസ്തിത്വം ഉണ്ട്. ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്കു ലഭിക്കുന്ന അമൂല്യനിധിയാണ് നിത്യജീവൻ. അവർക്കു ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ട് ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നതു (യോഹ, 10:10) എന്നു ക്രിസ്തു വെളിപ്പെടുത്തി. മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളിൽ ഇരിക്കുന്നു (കൊലൊ, 1:27) എന്നതു തന്നെയാണു നിത്യജീവൻ. ക്രിസ്തുവിനെ കൈക്കൊള്ളുന്നവർ ദൈവത്തിൽ നിന്നു ജനിച്ച ദൈവമക്കളാണ്. (യോഹ, 1:13; 3:3; 1യോഹ, 5:12). നിത്യജീവനും സ്വാഭാവിക ജീവനും ഒന്നല്ല. ജനനത്തിൽ ലഭിക്കുന്ന സ്വാഭാവിക ജീവൻ മരണത്തിനധീനമാണ്. നിത്യജീവന് (ആത്മീയ ജീവൻ) ആരംഭമുണ്ടെങ്കിലും അവസാനം ഇല്ല. നിത്യജീവൻ പ്രാപിക്കാതെ ഭൗതികജീവൻ മാത്രം ഉള്ളവർ അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരാണ്. (എഫെ, 2:1). പ്രാകൃതജീവൻ മാത്രമുള്ള വ്യക്തി ദൈവത്തിൽ നിന്നും വേർപെട്ടു തീപ്പൊയ്കയിൽ നിത്യം കഴിയേണ്ടി വരും. നിത്യജീവൻ പ്രാപിച്ചവർ നിത്യത മുഴുവൻ ദൈവവുമായുള്ള കൂട്ടായ്മയിൽ വസിക്കും. ദൈവത്തിൽ നിന്നുള്ള വേർപാടു നിത്യമരണവും ദൈവവുമായുള്ള കൂട്ടായ്മ നിത്യജീവനും അത്രേ.
നിത്യജീവനെക്കുറിച്ചുള്ള പ്രതീക്ഷയും സമാന്തര സൂചനകളും പഴയനിയമത്തിൽ ഉണ്ടെങ്കിൽത്തന്നെയും നിത്യജീവൻ ഒരു പുതിയ നിയമവെളിപ്പാടാണ്. യോഹന്നാന്റെ സുവിശേഷത്തിലും ലേഖനത്തിലുമാണ് നിത്യജീവനെക്കുറിച്ചു അധികം പരാമർശങ്ങളുള്ളത്. പുനരുത്ഥാന ബന്ധത്തിലാണ് പഴയനിയമത്തിൽ ആദ്യം ‘നിത്യജീവൻ’ പറയപ്പെട്ടിട്ടുള്ളത്. (ദാനീ, 12:2). നിത്യജീവൻ പുനരുത്ഥാന ജീവനാണ്. ചില സ്ഥാനങ്ങളിൽ നിത്യജീവന്നു പകരം ജീവൻ എന്നു മാത്രം പറഞ്ഞിരിക്കും. (ഉദാ: 1യോഹ, 5:12). ഭൗതിക ജീവനിൽ നിന്ന് നിത്യജീവനെ വ്യാവർത്തിപ്പിക്കുവാൻ അയോനിയൊസ് എന്ന വിശേഷണം ചിലേടത്ത് പ്രയോഗിച്ചിട്ടുണ്ട്. യുഗം എന്നർത്ഥമുള്ള അയോനിൽ നിന്നാണ് ഇതിന്റെ ഉത്പത്തി.
തിരുവെഴുത്തുകൾ നിത്യജീവനെ വർണ്ണിക്കുന്നതോടൊപ്പം എന്താണ് നിത്യജീവൻ എന്നതും യോഹന്നാൻ 17:3-ൽ കൃത്യമായി നിർവ്വചിച്ചിട്ടുണ്ട്: “ഏക സത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നെ നിത്യജീവൻ ആകുന്നു.”. വിശ്വാസത്തിന്റെ പൂർവ്വവർത്തിയായി നല്കപ്പെടുന്ന കൃപയും നിത്യജീവനും ഒന്നല്ല. പരിശുദ്ധാത്മാവിന്റെയും ക്രിസ്തുവിന്റെയും ഉൾവാസവും നിത്യജീവനും ഒന്നല്ല. പരിശുദ്ധാത്മാവിന്റെയും ക്രിസ്തുവിന്റെയും ഉൾവാസം നിത്യജീവനോടുകൂടെ സംഭവിക്കുന്നതും നിത്യജീവന്റെ ആവിഷ്ക്കാരവുമാണ്. വീണ്ടും ജനനവുമായി ബന്ധപ്പെട്ട നിത്യജീവൻ രക്ഷയുടെ ഹേതുവല്ല; രക്ഷയുടെ ഫലമാണ്. നിത്യജീവന്റെ ആരംഭം ദൈവഹിതത്തിലാണ്. ക്രിസ്തുവിൽ വിശ്വസിക്കുമ്പോൾ പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാൽ നിത്യജീവൻ ലഭിക്കുന്നു. നമ്മുടെ നിത്യജീവന് ദൈവിക നിർണ്ണയത്തിൽ ഒരു ഭൂതകാല നിത്യത ഉണ്ടെങ്കിലും വീണ്ടും ജനനത്തോടുകൂടിയാണ് നമുക്ക് അത് അനുഭവവേദ്യമാകുന്നത്. (തീത്തൊ, 3:4-7). നിത്യജീവൻ പ്രദാനം ചെയ്യുന്നതിൽ ദൈവത്തിൻ്റെ മൂന്നു പദവികൾക്കും ബന്ധമുള്ളതായി ബൈബിൾ പറയുന്നു. പിതാവായ ദൈവമാണ് ജനിപ്പിക്കുന്നത്. (യാക്കോ, 1:17,18). വിശ്വാസിക്കു ലഭിക്കുന്ന നിത്യജീവൻ ക്രിസ്തുവിന്റെ ജീവനാണ്. (യോഹ, 5:21; 17:2,3; 2കൊരി, 5:17; ഗലാ, 2:20; 1യോഹ, 5:12). വീണ്ടും ജനിക്കുന്നത് പരിശുദ്ധാത്മാവിനാലാണ്. (യോഹ, 3:3, 7; തീത്തൊ, 3:6).
നിത്യജീവൻ നല്കുന്നതിനെ മൂന്നു നിലകളിലാണ് ചിത്രണം ചെയ്തിട്ടുള്ളത്: 1. വീണ്ടും ജനനം ഒരു പുതിയ ജനനമാണ്. ദൈവത്തിൽ നിന്നുമാണ് ജനിക്കുകയാണ്. (യോഹ, 1:13; 3:3). നിത്യജീവൻ പ്രാപിക്കുന്നതോടുകൂടി ദൈവവും വിശ്വാസിയും പിതൃപുത്രബന്ധത്തിൽ പ്രവേശിക്കുന്നു. 2. ക്രിസ്തുവിലെ പുതിയജീവൻ ആത്മീയ പുനരുത്ഥാനമാണ്. വിശ്വാസി ക്രിസ്തുവിനോടുകൂടെ ഉയിർപ്പിക്കപ്പെട്ടു. (കൊലൊ, 3:1). ക്രിസ്തു ഇതു പ്രവചിച്ചു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: മരിച്ചവർ ദൈവപുത്രന്റെ ശബ്ദം കേൾക്കയും കേൾക്കുന്നവർ ജീവിക്കുകയും ചെയ്യുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു.” (യോഹ, 5:25). 3. പുതിയ ജീവൻ ഒരുവനെ പുതു സൃഷ്ടിയാക്കുന്നു. (2 കൊരി, 5:17). നിത്യജീവൻ പ്രാപിച്ചവൻ സൽപ്രവൃത്തികൾക്കായിട്ടു ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവനാണ്. (എഫെ, 2:10).