All posts by roy7

അന്തിപത്രിസ്

അന്തിപത്രിസ് (Antipatris)

പേരിനർത്ഥം — പിതാവിനു പകരം

പിതാവിന്റെ സ്മാരകമായി മഹാനായ ഹെരോദാവ് ബി.സി. 9-ൽ പുതുക്കിപ്പണിത പട്ടണം. രാജപാതയിൽ കൈസര്യയ്ക്ക് 42 കി.മീറ്റർ തെക്കാണ് ഇതിന്റെ സ്ഥാനം. ഇന്നത്തെ പേര് റാസ് എൽ-അയിൻ (Ras el-Ain). ശാരോൻ സമതലത്തിലെ ഫലപുഷ്ടിയുള്ള പ്രദേശമാണിത്. പൗലൊസിനെ ബദ്ധനാക്കി റോമൻ സൈന്യം യെരൂശലേമിൽ നിന്നു കൈസര്യയിലേക്കു കൊണ്ടുപോകുമ്പോൾ 64 കി.മീറ്ററോളം സഞ്ചരിച്ചു അന്തിപത്രിസിലെത്തി. “പടയാളികൾ കല്പനപ്രകാരം പൗലൊസിനെ കൂട്ടി രാത്രിയിൽ അന്തിപത്രിസോളം കൊണ്ടു ചെന്നു. പിറ്റെന്നാൾ കുതിരച്ചേവകരെ അവനോടു കൂടെ അയച്ചു കോട്ടയിലേക്കു മടങ്ങിപ്പോന്നു.” (പ്രവൃ, 23:31).

അദ്രമുത്ത്യം

അദ്രമുത്ത്യം (Adramyttium)

പേരിനർത്ഥം – മരണസൗധം

ഏഷ്യാമൈനറിന്റെ വടക്കു പടിഞ്ഞാറെ മൂലയിൽ മുസ്യയിൽ സ്ഥിതിചെയ്യുന്ന ഒരു തുറമുഖപട്ടണം. ആധുനിക തുർക്കിയിൽ തുറമുഖസ്ഥാനം കരട്ടാഷ് (Karatash) എന്നും, ഉൾനാടൻ പട്ടണം എദ്രെമിത്ത് (Edrermit) എന്നു പഴയ പേരിലും അറിയപ്പെടുന്നു. പൗലൊസും യൂലിയസും കൈസര്യയിൽ നിന്നു യാത്രചെയ്തത് അദ്രമൂത്ത്യ കപ്പലിലായിരുന്നു (പ്രവൃ, 27:2-5). റോമൻ പട്ടാളത്തിലെ ശതാധിപനായ യൂലിയൊസിന്റെ നിയന്ത്രണത്തിലായിരുന്നു ബദ്ധനായ പൗലൊസ് യാത്ര ചെയ്തത്.

അഥേന

അഥേന (Athens)

പേരിനർത്ഥം – അനിശ്ചിതത്വം

ഗ്രീസിന്റെ തലസ്ഥാനനഗരം. ഗ്രീസിന്റെ തെക്കുകിഴക്കു ചുണ്ണാമ്പുകല്ലുകൾ നിറഞ്ഞ ഒരു നിരപ്പല്ലാത്ത ഭാഗത്ത് സ്ഥിതിചെയ്യുന്നു. പട്ടണത്തിന്റെ കാവൽ ദേവതയായ അഥേനയിൽ (ഹീഅഥീനി) നിന്നാണ് പട്ടണത്തിനു അഥേനയെന്ന പേർ ലഭിച്ചത്. ഗ്രീസിലെ പ്രധാന പ്രവിശ്യയായ ആററിക്കയുടെ (Attica) തലസ്ഥാനമായിരുന്നു. ബി.സി. 5-4 നൂറ്റാണ്ടുകളിൽ സംസ്കാരത്തിന് പ്രസിദ്ധിയാർജ്ജിച്ച പട്ടണമായിരുന്നു. നാടകകൃത്തുക്കളും പ്ലേറ്റോ, അരിസ്റ്റോട്ടിൽ തുടങ്ങിയ വലിയ ദാർശനികന്മാരും ഇവിടെ ജീവിച്ചിരുന്നു. രണ്ടു പ്രധാന നിയമകർത്താക്കളായ ഡ്രേക്കോയും സോളനും അഥേനയുടെ സന്താനങ്ങളാണ്. ബി.സി. 490-ൽ മാരത്തോണിൽ വെച്ചും 480-ൽ സലാമിസിൽവെച്ചും പേർഷ്യക്കാരെ പരാജയപ്പെടുത്തിയ ശേഷം അവർ ഒരു ചെറിയ സാമ്രാജ്യം കെട്ടിപ്പടുക്കുകയും അതിന്റെ തലസ്ഥാനമായി അഥേന ശോഭിക്കുകയും ചെയ്തു. പെരിക്ലീസിന്റെ ഭരണകാലം അഥേനയുടെ സുവർണ്ണയുഗമായിരുന്നു. പേർഷ്യൻ യുദ്ധത്തെ തുടർന്നു അരനൂറ്റാണ്ടുകാലം അഥേന അതിന്റെ സമസ്ത സർഗ്ഗശക്തികൾക്കും ബഹിസ്ഫുരണം നല്കി. അഥേനയുടെ നാമം അനശ്വരമാക്കിയത് ഈ അരനൂറ്റാണ്ടാണ്. ഈ കാലഘട്ടത്തിന്റെ സന്താനങ്ങളായിരുന്നു ഈസ്കിലസ്, സോഫൊക്ലിസ്, യൂറിപ്പിഡീസ്, അരിസ്റ്റോഫനീസ്, സോക്രട്ടീസ് തുടങ്ങിയ മഹാപ്രതിഭകൾ. പെരിക്ലീസിന്റെ മരണത്തിനു മുമ്പ് പെലപ്പണേഷ്യൻ യുദ്ധം പൊട്ടിപ്പുറപ്പെടുകയും (ബി.സി. 431) ഒടുവിൽ ബി.സി. 404-ൽ സ്പാർട്ടയ്ക്കു കീഴടങ്ങുകയും ചെയ്തു. അലക്സാണ്ടർ ചക്രവർത്തിയുടെ അധീനതയിലായിരുന്ന കാലത്ത് (336-323) തങ്ങളുടെ സ്വയംഭരണാവകാശം ഏറെക്കുറെ നിലനിർത്താൻ അഥേനയ്ക്കു കഴിഞ്ഞു. ബി.സി. 146-ൽ ഗ്രീക്കുനഗരങ്ങൾ റോമൻ ഗവർണ്ണറുടെ കീഴിലായി. അക്കാലത്തും അഥേനയുടെ സ്വാതന്ത്യത്തിനു വലിയ കോട്ടം സംഭവിച്ചില്ല. ബി.സി. 86-ൽ റോമൻ ജനറലായ സുള്ളാ (Sulla) പട്ടണം പിടിച്ചടക്കി. പൗലൊസ് അഥേന സന്ദർശിക്കുമ്പോൾ പട്ടണം റോമിന്റെ കീഴിലായിരുന്നു. (പ്രവൃ, 17:15). ദേവന്മാരെ ആരാധിക്കുന്നതിൽ മറ്റേതു ദേശത്തെക്കാളും മുന്നിലായിരുന്ന അഥേന ബിംബങ്ങൾ (പ്രവൃ, 17:16) നിറഞ്ഞ പട്ടണമായിരുന്നു. ഇവിടെ അരയോപഗക്കുന്നിൽ പൗലൊസ് സുവിശേഷം പ്രസംഗിച്ചു. അഥേനയിൽ ചിലർ വിശ്വസിച്ചു; എന്നാൽ ഇവിടെ ഒരു സഭ സ്ഥാപിക്കുവാൻ സാധിച്ചില്ല. 

ബൈസന്റൈൻ സാമ്രാജ്യത്തിന്റെ വളർച്ചയോടുകൂടി ഒരു സാംസ്കാരിക കേന്ദ്രമെന്ന നിലയിൽ അഥേന അധഃപതിക്കാൻ തുടങ്ങി. തുർക്കികളുടെ ഭരണകാലത്തു് 1458-1821) ഏകദേശം 5000 ജനസംഖ്യയുള്ള ഒരു ദരിദ്ര ഗ്രാമമായിത്തീർന്നു. ഗ്രീക്കു സ്വാതന്ത്ര്യ സമരകാലത്തു് (1821-1829) പട്ടണത്തിനു സാരമായ കേടുപാടുകൾ സംഭവിച്ചു. ഗ്രീസിനു സ്വാതന്ത്ര്യം ലഭിച്ചപ്പോൾ 1834-ൽ അഥേന പുതിയ രാഷ്ട്രത്തിന്റെ തലസ്ഥാനമായി. രണ്ടാം ലോകമഹായുദ്ധം നടക്കുമ്പോൾ അഥേന 1941 മുതൽ 1944 വരെ ജർമ്മൻ പട്ടാളത്തിന്റെ അധീനതയിലായിരുന്നു. യുദ്ധാനന്തരം വിദേശസഹായംകൊണ്ട് അഥേന വളർന്നുതുടങ്ങി. ഇന്ന് ഗ്രീസിന്റെ രാഷ്ട്രീയ സാമ്പത്തിക കേന്ദ്രമാണ് അഥേന.

അഖായ

അഖായ (Achaia)

പേരിനർത്ഥം – അശാന്തി

പൗരാണിക ഗ്രീസിലെ മക്കെദോന്യയ്ക്ക് തെക്കുള്ള അധികഭാഗങ്ങളും ഉൾപ്പെട്ട റോമൻ പ്രവിശ്യ. (പ്രവൃ, 18:12, 27; 19:21; റോമ, 15:26; 1കൊരി, 16:15; 2കൊരി, 1:1; 92; 11:10; 1തെസ്സ, 1:7,8). കൊരിന്ത് ഉൾക്കടലിന്റെ ദക്ഷിണ തീരത്തായി കിടക്കുന്ന അഖായയുടെ പേർ കൊരിന്തുമായി ബന്ധപ്പെട്ടാണ് വരുന്നത്. (2കൊരി, 1:1; 9:2; 11:10). ഹോമറിന്റെ ഇതിഹാസങ്ങളിൽ അഖായയെക്കുറിച്ചു പറയുന്നുണ്ട്. തെസ്സലയുടെ സമീപത്തുള്ള അഖായയെ ഹെരോഡോട്ടസ് പരാമർശിക്കുന്നു. ഇന്നു അഖായ എന്നു വിളിക്കുന്ന പ്രദേശം പെലെപ്പൊണെസസ് (Peloponnesus) ആണെന്നും അദ്ദേഹം പ്രസ്താവിക്കുന്നു. അഖായയിലെ നഗരങ്ങൾ ചേർന്നുള്ള അഖായൻ സഖ്യത്തിൽ (Achaian League) നായകസ്ഥാനം കൊരിന്തിനായിരുന്നു. ബി.സി. 146-ൽ അഖായൻ സഖ്യത്തെ റോം തോല്പിച്ചു കീഴടക്കി; ഒരു റോമൻ പ്രവിശ്യയാക്കി. കെംക്രയയിൽ ഒരു സഭയുണ്ടായിരുന്നു. (റോമ, 16:1). അഥേനയിൽ (Athens) വിശ്വാസികൾ ഉണ്ടായിരുന്നു. (പ്രവൃ, 17:34). തന്മൂലം സ്തെഫനാസിന്റെ കുടുംബത്തെ അഖായയിലെ ആദ്യഫലം (1കൊരി, 1615) എന്നു പറയുമ്പോൾ, അഖായ എന്നതുകൊണ്ടു പൗലൊസ് ഉദ്ദേശിക്കുന്നത് കൊരിന്തിനെ ആയിരിക്കണം.

അക്കല്ദാമ

അക്കല്ദാമ (Aceldama)

പേരിനർത്ഥം – രക്തനിലം

ഇന്നു ഹക് എദ്-ദമ്മ എന്നറിയപ്പെടുന്നു. മുമ്പു കുശവന്റെ നിലം എന്നറിയപ്പെട്ടിരുന്നു. (മത്താ, 27:8; പ്രവൃ, 1:18,19). ഹിന്നോം താഴ്വരയുടെ ദക്ഷിണപാർശ്വത്തിൽ സ്ഥിതിചെയ്യുന്നു. വിശുദ്ധ ജെറോമിന്റെ കാലം മുതലുള്ള പാരമ്പര്യം ഈ സ്ഥാനനിർണ്ണയത്തിന് അവലംബമായുണ്ട്. യൂദാ ഈസ്ക്കര്യോത്താവു ആത്മഹത്യ ചെയ്തതിവിടെയാണ്. യൂദാ മന്ദിരത്തിൽ എറിഞ്ഞു കളഞ്ഞ മുപ്പതു വെള്ളിക്കാശുകൊണ്ടു പുരോഹിതന്മാർ പരദേശികളെ കുഴിച്ചിടുവാൻ ഈ നിലം വാങ്ങി. രക്തത്തിന്റെ വില കൊടുത്തു വാങ്ങിയതുകൊണ്ടു നിലത്തിനു അക്കല്ദാമ എന്ന പേർ ലഭിച്ചു. യിരെമ്യാവ് 18:2-ലെ കുശവന്റെ വീടു ഈ സ്ഥലമായിരിക്കാനാണ് സാദ്ധ്യത.

അംഫിപൊലിസ്

അംഫിപൊലിസ് (Amphipolis)

പേരിനർത്ഥം – ചുറ്റപ്പെട്ട പട്ടണം 

മക്കദോന്യയിലെ ഒരു പട്ടണം. അയോൻ (Eion) തുറമുഖത്തിനും ഈജിയൻ (Aegean) കടലിനും 4.8 കി.മീറ്റർ വടക്കു മാറി സ്ട്രൈമൊൻ (Strymon) നദീതീരത്തു സ്ഥിതി ചെയ്യുന്നു. മൂന്നു വശവും നദിയാൽ ചുറ്റപ്പെട്ടു, കുന്നിന്മേൽ സ്ഥിതി ചെയ്യുകയാലാണ് പട്ടണത്തിനു ഈ പേർ ലഭിച്ചത്. ഫിലിപ്പി പട്ടണത്തിനു 48 കിലോമീറ്റർ അകലെയായാണ് അംഫിപൊലിസിന്റെ സ്ഥാനം. ബി.സി. അഞ്ചാം നൂറ്റാണ്ടിൽ അഥീനിയൻ കോളനിയായി പണിത പട്ടണം പിന്നീടു മക്കെദോന്യരുടെ കീഴിലായി. ബി.സി . 167-ൽ റോമക്കാർ മക്കെദോന്യയെ നാലു ജില്ലകളായി വിഭജിച്ചപ്പോൾ അംഫിപൊലിസിനെ പ്രഥമ ജില്ലയുടെ പ്രമുഖ പട്ടണമാക്കി. പൗലൊസും ശീലാസും അംഫിപൊലിസ് കടന്നു തെസ്സലൊനീക്കയിലെത്തി. (പ്രവൃ, 17:1). അംഫിപൊലിസിന്റെ സ്ഥാനത്തു ഇന്നുള്ളതു ‘നെയൊഖോറി’ എന്ന ഗ്രാമമാണ്.

സ്ഥലങ്ങൾ II

ആകെ സ്ഥലങ്ങൾ

1. അംഫിപൊലീസ് (പ്രവൃ, 17:1)

2. അക്കല്ദാമ (മത്താ, 27:8)

3. അക്കാദ് (ഉല്പ, 10:10)

4. അക്കോ (ന്യായാ, 1:31)

5. അക്ശാഫ് (യോശു, 11:1)

6. അക്റീബ് (യോശു, 19:29)

7. അഖായ (പ്രവൃ, 18:21)

8. അതാരോത്ത് (സംഖ്യാ, 32:34)

9. അഥേന (പ്രവൃ, 17:15)

10. അദുമ്മീം (യോശു, 15:7)

11. അദുല്ലാം (യോശു, 12:15)

12. അദ്രമുത്ത്യം (പ്രവൃ, 27:2)

13. അനാഥോത്ത് (യോശു, 21:18)

14. അനാബ് (സംഖ്യാ, 13:33)

15. അന്തിപത്രിസ് (പ്രവൃ,23:31)

16. അന്ത്യൊക്യ (പ്രവൃ, 6:5)

17. അനാഹരോത്ത് (യോശു, 19:19)

18. അപ്യപുരം (പ്രവൃ, 28:15)

19. അഫേക് (യോശു, 13:4)

20. അബിലേന (ലൂക്കോ, 3:1)

21. അബ്രോന (സംഖ്യാ, 33:34)

22. അമാദ് (യോശു, 19:26)

23. അയീൻ (യോശു, 15:32)

24. അയ്യാലോൻ (യോശു, 10:12)

25. അരയോപഗക്കുന്ന് (പ്രവൃ, 17:34)

26. അരാം (1ദിന, 2:23) 

27. അരാദ് (ന്യായാ, 1:16)

28. അരാബ (ആവ, 3:17)

29. അരിമഥ്യ (മത്താ, 27:57)

30. അരോവേർ (ആവ, 2:36)

31. അർഗ്ഗോബ് (ആവ, 3:4)

32. അർപ്പാദ് (2രാജാ, 18:34)

33. അർവ്വാദ് (യെഹയ, 27:8)

34. അറബിദേശം (യെശ, 21:13)

35. അലക്സാന്ത്രിയ (പ്രവൃ, 18:24)

36. അല്മോദിബ്ലാഥയീം (സംഖ്യാ, 33:46)

37. അല്മോൻ (യോശു, 21:18)

38. അവ്വ (2രാജാ, 17:24)

39. അവ്വീം (യോശു, 18:23)

40. അശ്ശൂർ (ഉല്പ, 10:11) 

41. അസേക്ക (യോശു, 15:35)

42. അസ്കലോൻ (യോശു, 13:3)

43. അസ്താരോത്ത് (ആവ, 1:4)

44. അസ്തെരോത്ത് കർന്നയീം (ഉല്പ, 14:5)

45. അസ്തോദ് (യോളൊ, 13:3)

46. അസ്മാവെത്ത് (എസ്രാ, 2:1)

47. അസ്സൊസ് (പ്രവൃ, 20:13)

48. അഹ്മെഥാ (എസ്രാ, 6:1)

49. അഹ്ലാബ് (ന്യായാ, 1:31)

50. ആഖോർ (യോശു, 15:7) 

51. ആദാം (യോശു, 3:16)

52. ആദ്മ (ഉല്പ, 10:19)

53. ആമീം (യോശു, 15:48)

54. ആനേം (യോശു, 21:29)

55. ആനേർ (1ദിന, 6:70)

56. ആബേൽ-ബേത്ത്-മയഖ (2ശമൂ,  20:14)

57. ആബേൽ-മയീം (2ദിന, 16:4)

58. ആബേൽ-മെഹോല (ന്യായാ, 7:22)

59. ആബേൽ-ശിത്തീം (സംഖ്യാ, 33:48)

60. ആലൂശ് (സംഖ്യാ, 33:13)

61. ആവെൻ (ഹോശേ, 10:8)

62. ആശാൻ (യോശു, 15:42)

63. ആസ്യ (പ്രവൃ, 2:9) 

64. ഇക്കോന്യ (പ്രവൃ, 15:51) 

65. ഇതൂര്യ (ലൂക്കോ, 3:1)

66. ഇത്തല്യ (പ്രവൃ, 18:2)

67. ഇയ്യീം (യോശു, 15:29)

68. ഇയ്യേ-അബാരീം (സംഖ്യാ, 33:44)

69. ഇല്ലൂര്യദേശം (റോമ, 15:19)

70. ഈന്തനഗരം (ആവ, 14:3)

71. ഈയീം (യോശു, 15:21)

72. ഈയോൻ (1രാജാ, 15:20)

73. ഈർനാഹാശ് 1ദിന, 4:12)

74. ഈർമോവാബ് (സംഖ്യാ, 22:36)

75. ഈർ-ശരമെശ് (1ദിന, 4:12)

76. ഈർ-ഹമേലഹ് (യോശു, 15:62)

77. ഈർ-ഹഹേരെസ് (യേശ, 19:18)

78. ഉദയദേശം (സെഖ, 8:7)

79. ഉപ്പുപട്ടണം (യോശു, 15:62)

80. ഉമ്മ (യോശു, 19:30)

81. ഉസ്സേൻ-ശെയെര (1ദിന, 7:24)

82. ഊഫാസ് (യിരെ, 10:9)

83. ഊർ (ഉല്പ, 11:31)

84. ഊസ് (ഇയ്യോ, 1:1)

85. എക്രോൻ (യോശു, 13:3)

86. എഗ്ലത്ത്-ശെലീശിയ (യെശ, 15:5)

87. ഏഗ്ലയീം (യെശ, 15:8)

88. എഗ്ലോൻ (യോശു, 15:39)

89. എദ്രെയി (സംഖ്യാ, 21:34)

90. എഫെസൊസ് (പ്രവൃ, 18:18)

91. എഫ്രയീം (യോഹ, 11:54)

92. എഫ്രാത്ത (ഉല്പ, 35:16)

93. എഫ്രോൻ (2ദിന, 13:19)

94. എമ്മവുസ് (ലൂക്കൊ, 24:13)

95. എലാസാർ (ഉല്പ, 14:1)

96. എലീശാദ്വീപുകൾ (ഉല്പ, 10:4)

97. എലെയാലേ (സംഖ്യാ, 32:3)

98. എല്ക്കോശ് (നഹൂം,1:1)

99. എല്തെക്കേ (യോശു, 19:44)

100. എല്തെക്കോൻ (യോശു, 15:20)

101. എല്തോലദ് (യോശു, 15:30)

102. ഏശാൻ (യോശു, 15:20)

103. എശ്ക്കോൽ (സംഖ്യാ, 13:23)

104. എസ്തായോൽ (യോശു, 15:20)

105. എസ്തെമോവ (യോശു, 15:50)

106. എസ്യോൻ-ഗേബെർ (സംഖ്യാ, 33:35)

107. ഏതാം (2ദിന, 11:6)

108. എത്ത്-കാസീൻ (യോശു, 19:13)

109. ഏഥാം (പുറ, 13:20)

110. ഏഥെർ (യോശു, 15:42)

111. ഏദെൻ (ഉല്പ, 2:8)

112. ഏദെർ (യോശു, 15:21)

113. ഏദോം (ഉല്പ, 36:16)

114. ഏൻ-ഏഗ്ലയീം (യെഹെ, 47:10)

115. ഏൻ-ഗെന്നീം (യോശു, 15:34)

116. ഏൻ-ഗെദി (യോശു, 15:62)

117. ഏൻ-ദോർ (യോശു, 17:11)

118. ഏൻ-മിശ്പാത്ത് (ഉല്പ, 14:7)

119. ഏൻ-രിമ്മോൻ (യോശു, 15:32)

120. ഏൻ-ശേമെശ് (യോശു, 15:7)

121. ഏൻ-ഹദ്ദ (യോശു, 19:17)

122. ഏൻ-ഹാസോർ (യോശു, 19:32)

123. ഏനയീം (ഉല്പ, 38:14)

124. ഏമാം (യോശു, 15:33)

125. ഏഫെസ്-ദമ്മീം (1ശമൂ, 17:1)

126. ഏബെൻ-ഏസെർ (1ശമൂ, 7:12)

127. ഏബെസ് (യോശൂ, 19:20)

128. ഏമെക്-കെസീസ് (യോശു, 18:21)

129. ഏരെക് (ഉല്പ, 10:10)

130. ഏൽ-ബേഥേൽ (ഉല്പ, 35:7)

131. ഏലാ (1ശമൂ, 17:2)

132. ഏലാം (ഉല്പ, 14:1)

133. ഏലീം (പുറ, 15:27)

134. ഏലെഫ് (യോശു, 18:28)

135. ഏലോത്ത് (1രാജാ, 9:26)

136. ഏലോൻ (യോശു, 19:43)

137. ഏലോൻമോരേ (ഉല്പ, 12:6)

138. ഏൽ പാരാൻ (ഉല്പ, 14:6)

139. ഏസെം (ഉല്പ, 36:21)

140. ഏസെൽ (1ശമൂ, 20:19)

141. ഒഫ്നി (യോശു, 18:21)

142. ഒഫ്ര (യോശു, 18:23)

143. ഓൻ (ഉല്പ, 41:45)

144. ഓനോ (1ദിന, 8:12)

145. ഓഫീർ (2ദിമ, 8:18)

146. ഓഫേൽ (2ദിന, 27:3)

147. ഓബോത്ത് (സംഖ്യാ, 21:10)

148. കണ്ണുനീർ താഴ്വര (സങ്കീ, 84:6)

149. കത്താത്ത് (യോശു, 19:10)

150. കനാൻ (ഉല്പ, 11:31)

151. കഫർന്നഹൂം (മത്താ, 4:13)

152. കഫ്തോർ (ആമോ, 9:7)

153. കബ്ബോൻ (യോശു, 15:40)

154. കർക്കെമീശ് (2ദിന, 35:20)

155. കർക്കൊർ (ന്യായാ, 8:10)

156. കർത്ഥ (യോശു, 21:34)

157. കർത്ഥാൻ (യോശു, 21:32)

158. കർമ്മേൽ (യോശു, 15:1)

159. കല്നേ (ഉല്പ, 10:10)

160. കല്നോ (യെശ, 10:9)

161. കാദേശ് (സംഖ്യാ, 32:8)

162. കാനാ (യോഹ, 2:1)

163. കാബൂൽ (യോശു, 19:7)

164. കാമോൻ (ന്യായാ, 10:5)

165. കാർക്ക (യോശു, 15:3)

166. കാലഹ് (ഉല്പ, 10:12)

167. കാലെബ്-എഫ്രാത്ത (1ദിന, 2:24)

168. കാൽവരി (മത്താ, 27:31)

169. കാസിഫ്യാ (എസ്രാ, 8:17)

170. കിത്തീം (യെശ, 23:1)

171. കിത്ത്ലീശ് (യോശു, 15:40)

172. കിന്നെരോത്ത് (യോശു, 19:35)

173. കിബ്സയീം (1ദിന, 6:68)

174. കിര്യത്തയീം (സംഖ്യാ, 32:37)

175. കിര്യത്തർബ്ബാ (മെഹെ, 11:25)

176. കിര്യത്ത് (യോശു, 15:60)

177. കിര്യത്ത്-യെയാരീം (യോശു, 9:17)

178. കിര്യത്ത്-സന്ന (യോശു, 15:49)

179. കിര്യത്ത്-സേഫെർ (യോശു, 15:15)

180. കിര്യത്ത്-ഹൂസോത്ത് (സംഖ്യാ, 22:39)

181. കിര്യഥയീം (1ദിന, 6:76)

182. കിലിക്യ (ഗലാ, 1:21)

183. കില്മദ് (യെഹെ, 27:23)

184. കിശ്യോൻ (യോശു, 19:20)

185. കിസ്ളോത്ത്-താബോർ (യോശു, 19:12)

186. കീന (യോശു, 15:21)

187. കീർ (2രാജാ, 16:9)

188. കീർ-ഹരേശെത്ത് (യിരെ, 48:31)

189. കുപ്രൊസ് (പ്രവൃ, 21:3)

190. കുറേന (മർക്കൊ, 15:21)

191. കൂഥാ (2രാജാ, 17:23)

192. കൂൻ (1ദിന, 18:8)

193. കൂശ് (യെഹെ, 29:10)

194. കെംക്രെയ (പ്രവൃ, 18:18)

195. കെദേമോത്ത് (യോശു, 13:18)

196. കെനാത്ത് (സംഖ്യാ, 32:42)

197. കെഫാർ-അമ്മോനി (യോശു, 18:24)

198. കെഫീര (യോശു, 9:7)

199. കെബ്സെയേൽ (യോശു, 15:21)

200. കെയീല (യോശു, 15:44)

201. കെരീയോത്ത് (യോശു, 15:25)

202. കെസാലോൻ (യോശു, 15:10)

203. കെസീൽ (യോശു, 19:4)

204. കെസുല്ലോത്ത് (യോശു, 19:18)

205. കെഹേലാഥ (സംഖ്യാ, 33:22)

206. കൈസര്യ (പ്രവൃ, 8:40)

207. കൊദെശ് (യോശു, 15:23)

208. കൊരിന്ത് (പ്രവൃ, 18:4)

209. കൊലൊസ്യ (പ്രവൃ, 19:10)

210. കോരസീൻ (മത്താ, 11:20)

211. കോർ-ആശാൻ (യോശു, 15:42)

212. കോസ് (പ്രവൃ, 21:1)

213. കോസേബ (1ദിന, 4:22)

214. ക്നീദൊസ് (പ്രവൃ, 27:7)

215. ക്രേത്ത (പ്രവൃ, 27:7)

216. ക്ലൗദ (പ്രവൃ, 27:16)

217. ഖിയൊസ് (പ്രവൃ, 20:15)

218. ഗത്ത്-രിമ്മോൻ (യോശു, 21:20)

219. ഗത്ത്-ഗേഫെർ (2രാജാ, 14:25)

220. ഗദര (മത്താ, 8:28)

221. ഗലാത്യ (പ്രവൃ, 16:6)

222. ഗലീല (മത്താ, 2:21)

223. ഗല്ലീം (1ശമൂ, 25:44)

224. ഗസ്സ (പ്രവൃ, 8:26)

225. ഗിംസോ (2ദിന, 28:18)

226. ഗിദോം (ന്യായാ, 20:45)

227. ഗിബെൽ (യോശു, 13:5)

228. ഗിബെയ (യോശു, 18:28)

229. ഗിബെയോൻ (യോശു, 9:17)

230. ഗിബ്ബദോൻ (യോശു, 19;44)

231. ഗിലെയാദ് (യിരെ, 8:22)

232. ഗില്ഗാൽ (യോശു, 4:19)

233. ഗീലോ (യോശു, 15:51)

234. ഗീഹ് (2ശമൂ, 2:24)

235. ഗുദ്ഗോദ (ആവ, 10:7)

236. ഗൂർ-ബാൽ (2ദിന, 26:7)

237. ഗെത്ത്ശെമന (യോഹ, 18:1)

238. ഗെദെരോഥയീം (യോശു, 15:36)

239. ഗെദെരാ (യോശു, 12:13)

240. ഗെദേരോത്ത് (യോശു, 15:41)

241. ഗെദോർ (യോശു, 15:58)

242. ഗെന്നേസരെത്ത് (മത്താ, 14:34)

243. ഗെബാൽ (സങ്കീ, 83:7)

244. ഗെബീം (യെശ, 10:31)

245. ഗെരാർ (ഉല്പ, 10:19)

246. ഗെലീലോത്ത് (യോശു, 18:17)

247. ഗെശൂർ (2ശമൂ, 15:8)

248. ഗേദെർ (യോശു, 12:13)

249. ഗേബ (യോശു, 21:17)

250. ഗേസെർ (യോശു, 16:3)

251. ഗൊമോര/ഗൊമോറ (ഉല്പ, 10:19)

252. ഗൊല്ഗോഥ (മത്താ, 27:33)

253. ഗോബ് (2ശമൂ, 21:18)

254. ഗോലാൻ (ആവ, 4:43)

255. ഗോവഹ് (യിരെ, 31:39)

256. ഗോശെൻ (ഉല്പ, 45:10)

257. ഗോസാൻ (2രാജാ, 17:6)

258. ഗ്രീസ് (സെഖ, 9:13) യവനദേശം

259. ജലനഗരം (2ശമൂ, 12:27)

260. തദ്മോർ (2ദിന, 8:4)

261. തപ്പൂഹ (യോശു, 17:7)

262. തബേര (സംഖ്യാ, 11:1)

263. തബ്ബത്ത് (ന്യായാ, 7:22)

264. തരല (യോശു, 18:27)

265. തർശീശ് (1രാജാ, 10:22)

266. തർസോസ് (പ്രവൃ, 9:11)

267. തഹത്ത് (സംഖ്യാ, 33:26)

268. തഹ്തീം-ഹൊദ്ശി (2ശമൂ, 24:6)

269. തഹ്പനേസ് (യിരെ, 2:16)

270. താനത്ത്-ശീലോ (യോശു, 16:5)

271. താനാക് (യോശു, 21:25)

271. താബോർ (1ദിന, 6:77)

272. താമാർ (യെഹെ, 47:19)

272. താരഹ് (സംഖ്യാ, 33:27)

272. തിഫ്സഹ് (1രാജാ, 4:24)

273. തിബെര്യാസ് (യോഹ, 6:23)

274. തിബ്ഹത്ത് (1ബിന, 18;8)

275. തിമ്ന (യോശു, 15:10)

276. തിമ്നാത്ത്-സേരെഹ് (യോശു, 19:50)

277. തിമ്നാത്ത്-ഹേരെസ് (ന്യായാ, 2:8)

278. തിർസ (യോശു, 12:24)

279. തുയത്തൈരാ (പ്രവൃ, 16:14)

280. തെക്കേദേശം (ഉല്പ, 21:14)

281. തെക്കോവ (2ദിന, 11:6)

282. തെലസ്സാർ (2രാജാ, 19:12)

283. തെസ്സലോനീക്യ (പ്രവൃ, 17:1)

284. തേബെസ് (ന്യായാ, 9:50)

285. തേമാൻ (ഉല്പ, 36:34)

286. തേലെം (യോശു, 15:24)

287. തേൽ-ആബീബ് (യെഹെ,3:15)

288. തേൽ-മേലെഹ് (എസ്രാ, 2:59)

289. തേൽ ഹർശ (എസ്രാ, 2:59)

290. തോഖെൻ (ഉല്പ,10:3)

291. തോഗർമ്മാ (യെഹെ, 27:14)

292. തോഫെത്ത് (യിരെ, 7:31)

293. തോലാദ് (1ദിന, 4:29)

294. ത്രഖോനിത്തി (ലൂക്കൊ, 3:1)

295. ത്രിമണ്ഡപം (പ്രവൃ, 28:15)

296. ത്രോവാസ് (പ്രവൃ, 16:7)

297. ദന്ന (യോശു, 15:49)

298. ദബ്ബേശെത്ത് (യോശു, 19:11)

299. ദമസ്കൊസ് (പ്രവൃ, 9:2)

300. ദല്മനൂഥ (മർക്കൊ, 8:10)

301. ദല്മാത്യ (2തിമൊ, 4:10)

302. ദാൻ (ന്യായാ, 20:1)

303. ദാൻ-യാൻ (2ശമൂ, 24:6)

304. ദാബെരത്ത് (യോശു, 19:12)

305. ദാവീദിൻ്റെ നഗരം (2ശമൂ, 5:7)

306. ദിമോന (യോശു, 15:22)

307. ദിമ്നി (യോശു, 21:35)

308. ദിലാൻ (യോശു, 15:38)

309. ദീബോൻ (സംഖ്യാ, 21:26)

310. ദീബോൻ-ഗാദ് (സംഖ്യാ, 33:45)

311. ദീമോൻ (യെശ, 15:9)

312. ദീസാഹാബ് (ആവ, 1:1)

313. ദൂമാ (യോശു, 15:52)

314. ദൂരാ (ദാനീ, 3:1)

315. ദെക്കപ്പൊലി (മത്താ, 4:25)

316. ദെബീർ (യോശു, 10:38)

317. ദെർബ്ബെ (പ്രവൃ, 14:6)

318. ദൊഫ്ക്ക സംഖ്യാ, 33:12)

319. ദോഥാൻ (ഉല്പ, 37:17)

320. ദോർ (യോശു, 11:1)

321. നയീൻ (ലൂക്കൊ, 7:11)

322. നയ്യോത്ത് (1ശമൂ, 19:18)

323. നവപൊലി (പ്രവൃ, 16:11)

324. നസറെത്ത് (ലൂക്കൊ, 4:16)

325. നഹലേഗാശ് (2ശമൂ, 23:30)

326. നഹല്ലോൻ (യോശു, 19:15)

327. നാഫത്ത്-ദോർ (1രാജാ, 4:11)

328. നാരാത്ത് (യോശു, 16:7)

329. നിക്കൊപ്പൊലിസ് (തീത്തൊ, 3:12)

330. നിബ്ശാൻ (യോശു, 15:20)

331. നിമ്രാ (സംഖ്യാ, 32:3)

332. നിമ്രീം (യെശ, 15:6)

333. നീനെവേ (2രാജാ, 18:14)

334. നെതായീം (1ദിന, 4:23)

335. നെതോഫാ (1ദിന, 2:54)

336. നെബല്ലാത്ത് (നെഹെ, 11:34)

337. നെബോ (സംഖ്യാ, 32:3)

338. നെയീയേൽ (യോശു, 19:27)

339. നെസീബ് (യോശു, 15:43)

340. നെസീഹ (നെഹെ, 7:56)

341. നേക്കെബ് (യോശു, 19:33)

342. നേയാ (യോശു, 19:13)

343. നോ-അമ്മോൻ (നഹൂം, 3:8)

344. നോദ് (1ദിന, 5:19)

345. നോഫ് (യെശ, 19:13)

346. നോഫ (സംഖ്യാ, 21:30)

347. നോബ് (1ശമൂ, 21:9)

348. നോബഹ് (സംഖ്യാ, 32:42)

349. പംഫുല്യ (പ്രവൃ, 13:13)

350. പത്തര (പ്രവൃ, 21:1)

351. പത്മൊസ് (വെളി, 1:9)

352. പത്രോസ് (യെശ, 11:11)

353. പദ്ദൻ (ഉല്പ, 48:7)

354. പർബാർ (1ദിന, 26:18)

355. പലസ്തീൻ (പുറ, 15:4)

356. പസ്-ദമ്മീം (1ശമൂ, 17:1)

357. പാഫൊസ് (പ്രവൃ, 13:6)

358. പാർത്ഥ്യ (പ്രവൃ, 2:9)

359. പാർസി (2ദിന, 32:20)

360. പി-ബേസെത്ത് (യെഹെ, 30:17)

361. പിരാഥോൻ (ന്യായാ, 12:15)

362. പിസിദ്യ (പ്രവൃ, 13:14)

363. പിസ്ഗ (ആവ, 3:17)

364. പീഥോം (പുറ, 1:11)

365. പീഹഹീരോത്ത് (പുറ, 14:2)

366. പുത്യൊലി (പ്രവൃ, 28:13)

367. പൂനോൻ (സംഖ്യാ, 33:47)

368. പെഥോർ (സംഖ്യാ, 22:5)

369. പെനീയേൽ (ഉല്പ, 32;31)

370. പെർഗ്ഗ (പ്രവൃ, 13:13)

371. പെർഗ്ഗമൊസ് (വെളി, 2:13)

372. പേരെസ്സ്-ഉസ്സാ (2:ശമൂ, 6:8)

373. പൊന്തൊസ് (പ്രവൃ, 18:2)

374. പ്തൊലെമായിസ് (പ്രവൃ, 21:7)

375. ഫിലദെൽഫ്യ (വെളി, 1:11)

376. ഫിലിപ്പി (പ്രവൃ, 16:11)

377. ഫിലിപ്പിൻ്റെ കൈസര്യ (മത്താ, 16:3)

378. ഫൊയ്നീക്യ (പ്രവൃ, 27:8)

379. ഫ്രുഗ്യ (പ്രവൃ, 13:13)

380. ബയാലോത്ത് (യോശു, 15:24)

381. ബയിത്ത് (യെശ, 15:2)

382. ബഹൂരീം (2ശമൂ, 3:15)

383. ബാത്ത്-റബ്ബീം (ഉത്ത, 7:5)

384. ബാബിലോൻ (പ്രവൃ, 7:43)

385. ബാബേൽ (ഉല്പ, 10:10)

386. ബാമോത്ത് (സംഖ്യാ, 21:20)

387. ബാമോത്ത്-ബാൽ (സംഖ്യാ, 22:41)

388. ബാലത്ത്-ബേർ (യോശു, 19:18)

389. ബാലാ (യോശു, 15:29)

390. ബാലാത്ത് (യോശു, 19:45)

391. ബാലേ-യെഹൂദ (2ശമൂ, 6:2)

392. ബാൽ-ഗാദ് (യോശു, 11:16)

393. ബാൽ-താമാർ (ന്യായാ, 20:33)

394. ബാൽ-പെരാസീം (2ശമൂ, 5:20)

395. ബാൽ-മെയോൻ (സംഖ്യാ, 32:38)

396. ബാൽ-ശാലീശ (2രാജാ, 4:42)

397. ബാൽ-സെഫോൻ (പുറ, 14:2)

398. ബാൽ-ഹാമോൻ (ഉത്ത, 8:11)

399. ബാൽ-ഹാസോർ (2ശമൂ, 13:23)

400. ബാൽ-ഹെർമ്മോൻ (1ദിന, 5:23)

401. ബാശാൻ (ആവ, 3:3)

402. ബിഥൂന്യ (പ്രവൃ, 16:7)

403. ബിസോത്യ (യോശു, 15:28)

404. ബെതഹ് (2ശമൂ, 8:8)

405. ബെതോനീം (യോശു, 13:26)

406. ബെൻ-ഹിന്നോം (യോശു, 15:8)

407. ബെനേ-ബെരാക്ക് (യോശു, 19:45)

408. ബെനേ-യാക്കാൻ (സംഖ്യാ, 33:31)

409. ബെയാലോത്ത് (1രാജാ, 4:16)

410. ബെയെരോത്ത് (നെഹെ, 7:29)

411. ബെയെസ്തെര (യോശു, 21:27)

412. ബെയോൻ (സംഖ്യാ, 32:3)

413. ബെരാഖാ (2ദിന, 20:26)

414. ബെരോതാ (2ശമൂ, 8:8)

415. ബേരോത്ത് (2ശമൂ, 4:2)

416. ബെരോവ (പ്രവൃ, 17:10)

417. ബേതെൻ (യോശു, 19:25)

418. ബേത്ത്-അക്സീബ് (മീഖാ, 1:14)

419. ബേത്ത്-അനാത്ത് (യോശു, 19:38)

420. ബേത്ത്-അനോത്ത് (യോശു, 15:59)

421. ബേത്ത്-അഹ്റ (മീഖാ, 1:10)

422. ബേത്ത്-അരാബ (യോശു, 18:18)

423. ബേത്ത്-അർബേൽ (ഹോശേ, 10:14)

424. ബേത്ത്-അശ്ബെയ (1ദിന, 4:21)

425. ബേത്ത്-അസ്മാവെത്ത് (നെഹെ, 7:28)

426. ബേത്ത്-ആവെൻ (യോശു, 18:12)

427. ബേത്ത്-ഏമെക് (യോശു, 19:27)

428. ബേത്ത്-ഏസെൽ (മീഖാ, 1:11)

429. ബേത്ത്-കാർ (1ശമൂ, 7:11)

430. ബേത്ത്-ഗാദേർ (യോശു, 12:13)

431. ബേത്ത്-ഗാമൂൽ (യിരെ, 28:23)

432. ബേത്ത്-ഗില്ഗാൽ (നെഹെ, 12:23)

433. ബേത്ത്-തപ്പൂഹ (യോശു, 15:20)

434. ബേത്ത്-ദാഗോൻ (യോശു, 15:41)

435. ബേത്ത്-ദിബ്ളാത്തയീം (യിരെ, 48:22)

436. ബേത്ത്-നിമ്രാ (സംഖ്യാ, 32:36)

437. ബേത്ത്-പസ്ലേസ് (യോശു, 19:21)

438. ബേത്ത്-പെയോർ (യോശു, 13:20)

439. ബേത്ത്-പേലെത് യോശു, 15:21)

440. ബേത്ത്-ഫാഗ (മർക്കൊ, 11:1)

441. ബേത്ത്-ബാരാ (ഉല്പ, 32:22)

442. ബേത്ത്-ബാൽ-മേയോൻ (യോശു, 13:17)

443. ബേത്ത്-ബിരി (1ദിന, 4:31)

444. ബേത്ത്-മർക്കാബോത് (യോശു, 19:5)

445. ബേത്ത്-മാഖ (2ശമൂ, 20:14)

446. ബേത്ത്-മെയോൻ (യിരെ, 48:23)

447. ബരത്ത്-മെർഹാക്ക് (2ശമൂ, 15:17)

448. ബേത്ത്-യെശീമോത്ത് (സംഖ്യാ, 33:49)

449. ബേത്ത്-രെഹോബ് (ന്യായാ, 18:28)

450. ബേത്ത്-ലെബായോത്ത് (യോശു, 19:5)

451. ബേത്ത്ലേഹേം (രൂത്ത്, 1:22)

452. ബേത്ത്-ശിത്താ (ന്യായാ, 7:22)

453. ബേത്ത്-ശെയാൻ (യോശു, 17:11)

454. ബേത്ത്-ശെമെശ് (1ശമൂ, 15:10)

455. ബേത്ത്സയിദ (യോഹ, 1:44)

456. ബേത്ത്-സൂർ (2ദിന, 11:7)

457. ബേത്ത്-ഹഖേരെം (നെഹെ, 3:14)

458. ബേത്ത്-ഹാരാം യോശു, 13:27)

459. ബേത്ത്-ഹോഗ്ള (യോശു, 15:6)

460. ബേത്ത്-ഹോരാൻ (യോശു, 16:3)

461. ബേഥാന്യ (യോഹ, 1:28)

462. ബേഥാവൻ (യോശു, 7:2)

463. ബേഥേൽ (ഉല്പ,12:8)

464. ബേരോത്ത് (യോശു, 9:17)

465. ബേരോത്ത (യെഹെ, 47:16)

466. ബേർ (സംഖ്യാ, 21:16)

467. ബേർ-ഏലീം (യെശ, 15:8)

468. ബേർ-ശേബ (ഉല്പ, 21:14)

469. ബേസെർ (ആവ, 4:43)

470. ബൊസ്കത്ത് (യോശു, 15:39)

471. ബൊസ്ര (ഉല്പ, 36:33)

472. ബോഖീം (ന്യായാ, 2:1)

473. മക്കെദോന്യ (2കൊരി, 1:16)

474. മക്കേദ (യോശു, 15:40)

475. മക്തേശ് (സെഫെ, 1:11)

476. മക്ബേന (1ദിന, 2:49)

477. മക്ഹേലോത്ത് (സംഖ്യാ, 33:25)

478. മഗ്ദല (മത്താ, 27:56)

479. മഗദാ (മഗ്ദല) (മത്താ, 15:39)

480. മത്ഥാന (സംഖ്യാ, 21:19)

481. മദ്മന്ന (യോശു, 15:31)

482. മദ്മേന (യെശ, 10:31)

483. മമ്രേ (ഉല്പ, 14:13)

484. മരല (യോശു, 19:11)

485. മസ്രേക്ക (ഉല്പ, 36:36)

486. മസ്സാ (പുറ, 17:7)

487. മഹനയീം (ഉല്പ, 32:2)

488. മഹനേ-ദാൻ (ന്യായാ, 13:25)

489. മാക്കസ് (1രാജാ, 4:9)

490. മാഖാ (2ശമൂ, 10:6)

491. മാദോൻ (യോശു, 11:1)

492. മാനഹത്ത് (1ദിന, 8:6)

493. മാരാത്ത് (യോശു, 15:59)

494. മാരേശാ (2ദിന, 11:8)

495. മാരോത്ത് (മീഖാ, 1:12)

496. മാറാ (പുറ, 15:23)

497. മാവോൻ (1ശമൂ, 23:24)

498. മാശാൽ (1ദിന, 6:74)

499. മിക്മാസ് (1ശമൂ, 13:16)

500. മിഖ്മെഥാത്ത് (യോശു, 16:6)

501. മിഗ്ദൽ-ഏൽ (യോശു, 19:38)

502. മിഗ്ദൽ-ഗാദ് (യോശു, 15:37)

503. മിഗ്ദോൽ (പുറ, 14:2)

504. മിഗ്രോൻ (യയശ, 10:28)

505. മിതുലേന (പ്രവൃ, 20:14)

506. മിത്ത്ക്കാ (സംഖ്യാ, 3:28)

507. മിദ്യാൻ (പുറ, 2:15)

508. മിദ്ദീൻ (യോശു, 15:61)

509. മിന്നീത്ത് (ന്യായാ, 11:33)

510. മിലേത്തൊസ് (പ്രവൃ, 20:15)

511. മിഷാൽ (യോശു, 21:30)

512. മിസ്ഗാബ് (യിരെ, 48:1)

513. മിസ്പാ (1ശമൂ, 22:3)

514. മിസ്രയീം (ഉല്പ, 12:10)

515. മിസ്റെഫോത്ത്-മയീം (യോശു, 11:8)

516. മുറാ (പ്രവൃ, 27:2)

517. മൂസ്യ (പ്രവൃ, 16:7)

518. മെഖോന (നെഹെ, 11:28)

519. മെഗിദ്ദോ (യോശു, 17:11)

520. മെദേബ (യോശു, 13:9)

521. മെയാരാ (യോശു, 13:4)

522. മെരീബാ (പുറ, 17:7)

523. മെറാഥയീം (യിരെ, 50:21)

524. മെലിത്ത (പ്രവൃ, 27:4)

525. മെസൊപ്പൊത്താമ്യ (ഉല്പ, 24:10)

526. മേദ്യ (എസ്ഥേ, 1:3)

527. മേഫാത്ത് (യോശു, 13:15)

528. മേയർക്കോൻ (യോശു, 19:46)

529. മേരോസ് (ന്യായാ, 5:23)

530. മേശാ (ഉല്പ, 10:30)

531. മോഫ് (ഹോശേ, 9:6)

532. മോരേശെത്ത്-ഗത്ത് (മീഖാ, 1:14)

533. മോലാദ (യോശു, 15:26)

534. മോവാബ് (സംഖ്യാ, 22:1)

535. മോസര (ആവ, 10:6)

536. മോസേരോത്ത് (സംഖ്യാ, 33:30)

537. യത്ഥീർ (യോശു, 15:20)

538. യബ്നെ (2ദിന, 26:6)

539. യബ്നേൽ (യോശു, 15:11)

540. യബ്ബേസ് (1ദിന, 2:55)

541. യർമ്മൂത്ത് (യോശു, 15:35)

542. യസേർ (റംഖ്യാ, 21:31)

543. യഹസ (യോശു, 13:18)

544. യാഗൂർ (യോശു, 15:21)

545. യാനീം (യോശു, 15:53)

546. യാനോവഹ് (1രാജാ, 15:29)

547. യാനോഹ (യോശു, 16:7)

548. യാഫീയ (യോശു, 19:12)

549. യാഫോ (യോശു, 19;46)

550. യാബേശ് (1ദിന, 10:12)

551. യാബേശ്-ഗിലെയാദ് (1ശമൂ, 31:11)

552. യിത്ത്നാൻ (യോശു, 15:23)

553. യിത്ല (യോശു, 19:40)

554. യിദല (യോശു, 19:15)

555. യിപ്താഹ് (യോശു, 15:43)

556. യിബ്ലെയാം (യോശു, 17:11)

557. യിരോൻ (യോശു, 19:38)

558. യിർപ്പേൽ (യോശൂ, 18:27)

559. യിസ്രായേൽ (2ശമൂ, 21:5)

560. യിസ്രെയേൽ (യോശു, 19:18)

561. യിഹൂദ് (യോശു, 19:45)

562. യുത്ത, യൂത (യോശു, 21:16, 15:55)

563. യെക്കബ്സയേൽ (നെഹെ, 11:25)

564. യെബൂസ് (യോശു, 15:63)

565. യെരീഹോ (സംഖ്യാ, 22:1)

566. യെരൂശലേം (യോശു, 10:1)

567. യെശാന (2ദിന, 13:19)

568. യെഹൂദാരാജ്യം (1ശമൂ, 17:1)

569. യെഹൂദ്യ (മത്താ, 2:1)

570. യൊക്തെയേൽ (യോശു, 15:38)

571. യൊക്നെയാം (യോശു, 12:22)

572. യൊക്മെയാം (1ദിന, 6:68)

573. യൊഗ്ബെഹാ (സംഖ്യാ, 32:35)

574. യൊത്ബ (2രാജാ, 21:19)

575. യൊത്-ബെത്ത (സംഖ്യാ, 33:33)

576. യോക്ക്ദെയാം (യോശു, 15:56)

577. യോപ്പ (പ്രവൃ, 9:36)

578. രക്കോൻ (യോശു, 19:46)

579. രബ്ബ (യോശു, 13:25)

580. രബ്ബീത്ത് (യോശു, 19:20)

581. രമാ (യെഹെ, 27:22)

582. രമെസേസ്, റയംസേസ് (ഉല്പ, 47:11)

583. രാഖാൽ (1ശമൂ, 30:29)

584. രാമ, റാമ (യോശു, 19:29)

585. രാമത്ത്-മിസ്പെ (യോശു, 13:26)

586. രാമത്ത്-ലേഹി (ന്യായാ, 15:17)

587. രാമഥയീം സോഫീം (1ശമൂ, 1:1)

588. രാമോത്ത് (1ദിന, 6:73)

589. രാമോത്ത്-ഗിലെയാദ് (യോശു, 20:8)

590. രിത്ത്മ (സംഖ്യാ, 33:18)

591. രിബ്ല (2രാജാ, 23:33)

592. രിമ്മോൻ (യോശു, 15:32)

593. രിമ്മോൻ-പേരെസ് (സംഖ്യാ, 33:19)

594. രിസ്സ (സംഖ്യാ, 33:21)

595. രെഫീദീം (പുറ, 17:1)

596. രെഹോബ് (സംഖ്യാ, 13:21)

597. രേമെത്ത് (യോശു, 19:21)

598. രേസെൻ (ഉല്പ, 10:12)

599. രൊദൊസ് (യെഹെ, 27:15)

600. രോഗെലീം (2ശമൂ, 19;31)

601. രോശ് (യെഹെ, 38:2,3)

602. റോമ (പ്രവൃ, 23:11)

603. ലമ്മാ (ന്യായാ, 18:7)

604. ലവുദിക്യ, ലവൊദിക്ക്യാ (വെളി, 1:11)

605. ലാഖീശ് (യോശു, 10:3)

606. ലാശ (ഉല്പ, 10:19)

607. ലിബ്ന (സംഖ്യാ, 33:20)

608. ലിബ്യാ (ഉല്പ, 10:13)

609. ലുക്കൊവോന്യ (പ്രവൃ, 14:11)

610. ലുക്കിയ (പ്രവൃ, 27:5)

611. ലുദ്ദ (പ്രവൃ, 9:32)

612. ലുസ്ത്ര (പ്രവൃ, 14:8)

613. ലൂസ് (ഉല്പ, 28:19)

614. ലൂഹിത് (യെശ, 15:15)

615. ലെബായോത്ത് (യോശു, 15:32)

616. ലെബോന (ന്യായാ, 29:19)

617. ലേഖ (1ദിന, 4:21)

618. ലേശെം (യോശു, 19:47)

619. ലേഹി (ന്യായാ, 15:9)

620. ലോദ് (1ദിന, 8:12)

621. ലോദെബാർ (2ശമൂ, 9:4)

622. ശമര്യ (1രാജാ, 13:32)

623. ശാഫീർ (മീഖാ, 1:11)

624. ശാമീർ (യോശു, 15:48)

625. ശാരയീം (യോശു, 15:36)

626. ശരൂഹെൻ (യോശു, 19:6)

627. ശരോൻ (യോശു, 12:18)

628. ശാലബ്ബീൻ (യോശു, 19:42)

629. ശാലീശാ (1ശമൂ, 9:4)

630. ശാലേം (യെരൂശലേം) (ഉല്പ, 14:18)

631. ശാവേ-കിര്യാത്തായീം (സംഖ്യാ, 32:37)

632. ശിക്രോൻ (യോശു, 15:11)

633. ശിത്തീം (സംഖ്യാ, 25:1)

634. ശിനാർ (ഉല്പ, 10:10)

635. ശിമ്രോൻ (യോശു, 19:15)

636. ശില്ഹീം (യോശു, 15:32)

637. ശീലോ (ന്യായാ, 21:19)

638. ശൂനേം (യോശു, 19:18)

639. ശൂർ (ഉല്പ, 16:7)

640. ശൂശൻ (നെഹെ, 1:1)

641. ശെഖേം (ഉല്പ, 12:6)

642. ശെഫാം (സംഖ്യാ, 34:10)

643. ശെബാരീം (യോശു, 7:5)

644. ശേൻ (1ശമൂ, 7:12)

645. ശേബ (യോശു, 19:2)

646. ശോഫാൻ (സംഖ്യാ, 32:35)

647. സനോഹ (യോശു, 15:34)

648. സൻസന്ന (യോശു, 15:31)

649. സമൊത്രാക്കെ (പ്രവൃ, 20:6)

650. സർദ്ദിസ് (വെളി, 1:11)

651. സലമീസ് (പ്രവൃ, 13:5)

652. സല്മോന (സംഖ്യാ, 33:41)

653. സാനന്നീം (യോശു, 19:33)

654. സാഫോൻ (യോശു, 13;27)

655. സാമൊസ് (പ്രവൃ, 20:15)

656. സായിർ (2രാജാ, 8:21)

657. സാരീദ് (യോശു, 19:10)

658. സാരെഥാൻ (യോശു, 3:16)

659. സാരെഫാത്ത് (1രാജാ, 7:46)

660. സിഫ്മോത്ത് (1ശമൂ, 30:28)

661. സിഫ്രോൻ (സംഖ്യാ, 34:9)

662. സിബ്മ (യോശു, 13:19)

663. സിബ്രയീം (യെഹെ, 47:16)

664. സില്ലോ (2രാജാ, 12:20)

665. സീദോൻ (മത്താ, 11:21)

666. സീൻ (യെഹെ, 30:15)

667. സീനായി (പുറ, 19:1)

668. സീനീം (യെശ, 49:12)

669. സീഫ് (യോശു, 15:24)

670. സീയോൻ (1രാജാ, 8:1)

671. സീയോർ (യോശു, 15:54)

672. സുക്കോത്ത് (ഉല്പ, 33:17)

673. സുഖാർ (യോഹ, 4:5)

674. സുറിയ (മത്താ, 4:24)

675. സൂഫ (സംഖ്യാ, 21:14)

676. സൂര്യനഗരം (യെശ, 19:18)

677. സെഖാഖ (യോശു, 15:61)

678. സെദാദ് (സംഖ്യാ, 34:8)

679. സെനാൻ (യോശു, 15:37)

680. സെഫർവ്വയീം (2രാജാ, 17:24)

681. സെഫാത്ത് (ന്യായാ, 1:17)

682. സെഫാരെദ് (ഓബ, 20)

683. സെഫാർ (ഉല്പ, 10:30)

684. സെബാം (സംഖ്യാ, 32:3)

685. സെബോയീം (ഉല്പ, 10:19)

686. സെമരായീം (യോശു, 18:22)

687. സെയീര (ന്യായാ, 3:26)

688. സെരേദ (1രാജാ, 11:26)

689. സെലൂക്യ (പ്രവൃ, 13:4)

690. സെല്സഹ് (1ശമൂ, 10:2)

691. സെവേനെ (യെഹെ, 29:10)

692. സേയീർ (ഉല്പ, 32:3)

693. സേരെത്ത്-ശഹർ (യോശു, 13:19)

694. സേരേദ് (ആവ, 2:13)

695. സേർ (യോശു, 19:35)

696. സേല (യോശു, 1828)

697. സൊദോം (ഉല്പ, 10:19)

698. സൊരാ (ന്യായാ, 13:2)

699. സോഖോ (യോശു, 15:35)

700. സോഫീം (സംഖ്യാ, 23:14)

701. സോബ (1ശമൂ, 14:47)

702. സോരേക്ക് (ന്യായാ, 16:4)

703. സോർ (2ശമൂ, 5:11)

704. സോവർ (ഉല്പ, 14:2)

705. സോവാൻ (സംഖ്യാ, 13:22)

706. സ്പാന്യ (പ്രവൃ, 15:24)

707. സ്മുർന്നാ (വെളി, 1:11)

708. ഹദത്ഥ (യോശു, 15:25)

709. ഹദദ്-രിമ്മോൻ (സെഖ, 12:11)

710. ഹദാശ (യോശു, 15:37)

711. ഹദ്രാക് (സെഖ, 9:1)

712. ഹന്നാഥോൻ (യോശു, 19:14)

713. ഹഫാരയീം (യോശു, 19:19)

714. ഹമാത്ത് (സംഖ്യാ, 34:8)

715. ഹമാത്ത്-സോബ (2ദിന, 8:3)

716. ഹമോന (യെഹയ, 39:16)

717. ഹമ്മത് (യോശു, 19:35)

718. ഹമ്മോത്ത്-ദോർ (യോശു, 21:32)

719. ഹമ്മോൻ (യോശു, 19:28)

720. ഹരാദ (സംഖ്യാ, 33:24)

721. ഹരോദ് (ന്യായാ, 7:1)

722. ഹരോശെത്ത് (ന്യായാ, 4:2)

723. ഹർമ്മഗെദ്ദോൻ (വെളി, 16:16)

724. ഹലഹ് (2രാജാ, 17:6)

725. ഹലി (യോശു, 19:25)

726. ഹൽഹൂൽ (നെഹെ, 3:12)

727. ഹർമ്മഗെദ്ദോൻ (വെളി, 16:16)

728. ഹവീലാ (ഉല്പ, 2:11)

729. ഹവ്വോത്ത്-യാരീർ (റംഖ്യാ, 32:41)

730. ഹശ്മോനാ (സംഖ്യാ, 33:29)

731. ഹസർ-അദ്ദാർ (സംഖ്യാ, 34:4)

732. ഹസർ-ഗദ്ദ (യോശു, 15:27)

733. ഹസർ-ശൂവാൽ (യോശു, 15:28)

734. ഹസർ-സൂസ (യോശു, 19:15)

735. ഹസാർ-ഏനാൻ (സംഖ്യാ, 34:9)

736. ഹസെസോൻ-താമാർ (2ദിന, 20:2)

737. ഹസേരോത്ത് (സംഖ്യാ, 33:17)

738. ഹാം (ഉല്പ, 14:5)

739. ഹാദീദ് (എസ്രാ, 2:33)

740. ഹാനേസ് (യെശ, 30:4)

741. ഹാമോൻ-ഗോഗ് (യെഹെ, 39:11)

742. ഹായി (ഉല്പ, 12:8)

743. ഹാരാൻ (ഉല്പ, 11:32)

744. ഹാസോർ (യോശു, 11:1)

745. ഹിന്ദുദേശം (എസ്ഥേ, 1:1)

746. ഹിന്നോം താഴ്വര (യോശു, 15:8)

747. ഹിയരപ്പൊലി (കൊലൊ, 4:13)

748. ഹീലരൽ (1ദിന, 6:58)

749. ഹുകോക്ക് (യോശു, 19:34)

750. ഹുമ്ത (യോശു, 15:54)

751. ഹെത്ലോൻ (യെഹെ, 47:15)

752. ഹെബ്രോൻ (സംഖ്യാ, 13:22)

753. ഹെല്കത്ത് (യോശു, 21:31)

754. ഹെല്കത്ത്-ഹസ്സൂരീം (2ശമൂ, 2:16)

755. ഹെല്ബാ (ന്യായാ, 1:32)

756. ഹെശ്ബോൻ (സംഖ്യാ, 21:25)

757. ഹെസ്രോൻ (യോശു, 15:3)

758. ഹേന (2രാജാ, 18:34)

759. ഹേലാം (2ശമൂ, 10:16)

760. ഹേലെഫ് (യോശു, 19:33)

761. ഹൊരേം (യോശു, 19:38)

762. ഹോബാ (ഉല്പ, 14:15)

763. ഹോരോനയീം (യെശ, 15:5)

764. ഹോർമ്മ (യോശു, 15:30)

765. ഹോർ-ഹഗ്ഗിദ്ഗാദ് (സംഖ്യാ, 33:32)

766. ഹോലോൻ (യോശു, 15:51)

767. ഹൗറാൻ (യെഹെ, 47:16)

<—-Previous Page

അഗ്രിപ്പാ II

ഹെരോദാ അഗ്രിപ്പാ (Herod Agrippa ||) 

അഗ്രിപ്പാ ഒന്നാമന്റെ പുത്രൻ, അഗ്രിപ്പാ (പ്രവൃ, 25:22,23; 26:32), അഗ്രിപ്പാ രാജാവ് (പ്രവൃ, 25:26; 26:27,28) എന്നിങ്ങനെ പുതിയ നിയമത്തിൽ പറയപ്പെട്ടിരിക്കുന്നു. ജനനം എ.ഡി. 27. എ.ഡി. 48-ൽ ക്ലൗദ്യോസ് ചക്രവർത്തി ഇയാൾക്ക് ഒരു ചെറിയ രാജ്യം നല്കി. എ.ഡി. 56-ൽ നീറോ ചക്രവർത്തി ഗലീലയുടെയും പെരേയയുടെയും ഭാഗങ്ങൾ വിട്ടുകൊടുത്തു. ഫിലിപ്പിന്റെ കൈസര്യയുടെ പേര് നീറോയുടെ ബഹുമാനാർത്ഥം നെറോനിയാസ് എന്നു മാറ്റി. ദൈവാലയത്തിൽ അധികാരം ചെലുത്തുവാൻ ശ്രമിക്കുക മുലം പുരോഹിതന്മാർ അയാൾക്കു ശത്രുക്കളായി. എ.ഡി. 66-ൽ റോമിനെതിരെ യെഹൂദന്മാർ നടത്തിയ വിപ്ലവം ഒഴിവാക്കുവാൻ അഗ്രിപ്പാ രണ്ടാമൻ ആവോളം ശ്രമിച്ചു; പക്ഷേ ഫലമുണ്ടായില്ല. യുദ്ധമുണ്ടായപ്പോൾ റോമിന്റെ പക്ഷത്തു നിന്നു. എ.ഡി. 100-ൽ അയാൾ അനപത്യനായി മരിച്ചു. ഫെസ്തൊസിന്റെ കല്പപനയാൽ പൗലൊസ് അഗ്രിപ്പാവിന്റെ മുമ്പിൽ വിസ്തരിക്കപ്പെട്ടു. ,(പ്രവൃ,  26:1).

അഗ്രിപ്പാ I

ഹെരോദാ അഗ്രിപ്പാ (Herod Agrippa I) 

മഹാനായ ഹെരോദാവിന്റെ പുത്രനായ അരിസ്റ്റോബുലസിന്റെ മകൻ. ഹെരോദാവ് എന്നും ഹെരോദാ രാജാവ് എന്നും പുതിയനിയമത്തിൽ പറഞ്ഞിട്ടുണ്ട്. (പ്രവൃ, 12:1,6,7,11,19-21. ഹെരോദാ അന്തിപ്പാസ് വിവാഹം ചെയ്ത ഹെരോദ്യാ ഇയാളുടെ സഹോദരിയായിരുന്നു. അന്തിപ്പാസിന്റെ മേൽ രാജ്യദ്രോഹക്കുറ്റം ആരോപിച്ചത് ഇയാളാണ്. അഗ്രിപ്പാ ഒന്നാമൻ ബാല്യവും യൗവനവും റോമിൽ കഴിച്ചുകൂട്ടി. ഋണബാദ്ധ്യത നിമിത്തം എ.ഡി. 23-ൽ റോം വിടേണ്ടിവന്നു. സഹോദരിയുടെ ശ്രമം മൂലം അന്തിപ്പാസിന്റെ രാജധാനിയിൽ കഴിഞ്ഞു. അന്തിപ്പാസിനോടു കലഹിച്ച് അഗ്രിപ്പാ റോമിലേക്കു മടങ്ങി. നിയന്ത്രണമില്ലാത്ത സംഭാഷണം നിമിത്തം ആറുമാസം കാരാഗൃഹവാസം അനുഭവിച്ചു. തിബെര്യാസ് കൈസറിനുശേഷം ചക്രവർത്തിയായ കാളിഗുള (ഗായാസ്)യാണ് അഗ്രിപ്പാവിനെ ജയിൽ വിമുക്തനാക്കിയത്. ജയിൽ മുക്തനായ അഗ്രിപ്പാവിനെ പലസ്തീന്റെ വടക്കു കിഴക്കുള്ള പ്രദേശങ്ങളുടെ രാജാവായി അവരോധിച്ചു. എ.ഡി 39-ൽ ഹെരോദാ അന്തിപ്പാസിന്റെ നാടും ഇയാൾക്കു ലഭിച്ചു. എ.ഡി. 41-ൽ ചക്രവർത്തിയായ ക്ലൗദ്യോസ് യെഹൂദ്യ, ശമര്യപ്രദേശങ്ങളും അഗിപ്പാവിനു വിട്ടുകൊടുത്തു. മഹാനായ ഹെരോദാവിനു ശേഷം രാജത്വം ലഭിച്ചു പലസ്തീൻ മുഴുവൻ വാണ ഹെരോദാവു ഇയാൾ മാത്രമാണ്. മറിയാമ്നെ വഴിക്കു ഹശ്മോന്യ പുരോഹിത കുടുംബവുമായി ഇയാൾക്കു ബന്ധമുണ്ടായിരുന്നു. തന്മൂലം അഗ്രിപ്പാവിന്റെ രാജത്വം യെഹൂദന്മാർ അംഗീകരിച്ചു. യെഹൂദന്മാരുടെ പ്രീതി നേടുവാൻ വേണ്ടി അപ്പൊസ്തലനായ യാക്കോബിനെ കൊല്ലിക്കുകയും പത്രൊസിനെ തടവിലടയ്ക്കുകയും ചെയ്തു. (പ്രവൃ, 12:1-3). എ.ഡി. 44-ൽ തന്റെ 54-മത്തെ വയസ്സിൽ അഗ്രിപ്പാ ഒന്നാമൻ ശീഘ്രമരണത്തിനു വിധേയനായി. (പ്രവൃ, 12:20-23). ഇയാളുടെ പുത്രനാണ് അഗ്രിപ്പാ II, പുത്രിമാർ ബർന്നീക്കയും (പ്രവൃ, 25:13), ദ്രുസില്ലയും (അപ്പൊ, 24:24).

ഫീലിപ്പോസ് II

ഹെരോദാ ഫീലിപ്പോസ് (Herod Philip II)

ഭരണകാലം ബി.സി. 4–എ.ഡി. 34. മഹാനായ ഹെരോദാവിന്റെയും ക്ലിയോപാട്രയുടെയും പുത്രൻ. ഹെരോദാവിന്റെ മരണപ്പത്രം അനുസരിച്ചു രാജ്യത്തിന്റെ പകുതി അർക്കെലയൊസിനും പകുതി ഫീലിപ്പോസ് രണ്ടാമനും അന്തിപ്പാസിനുമായി നല്കി. ബതനയ്യാ, ത്രഖൊനിത്തിസ്, ഔറൊനിത്തിസ്, ഇതുര്യ എന്നിവയാണു ഇയാൾക്കു ലഭിച്ചത്. (ലൂക്കൊ, 3:1). പലസ്തീനിലെ ഉത്തരപൂർവ്വഭാഗത്താണ് ഈ ദേശങ്ങൾ. ഹെരോദാ രാജാക്കന്മാരിൽ വച്ചു ഏറ്റവും നല്ല വ്യക്തി ഇയാളാണ്. ഇയാളുടെ ഭരണം ദീർഘവും ശാന്തവും നീതിപൂർണ്ണവുമായിരുന്നു. പ്രജകളെക്കുറിച്ചുള്ള പരിഗണന പ്രത്യേകം പ്രസ്താവ്യമാണ്. യാത്രയിൽപ്പോലും പ്രജകളുടെ കാര്യം നിവർത്തിച്ചു കൊടുക്കയും ആവലാതികൾ കേട്ടു പരിഹാരം നിർദ്ദേശിക്കയും ചെയ്തിരുന്നു. ധാരാളം വികസന പ്രവർത്തനങ്ങൾ ചെയ്തു. ഹെർമ്മോൻ പർവ്വതത്തിന്റെ അടിവാരത്തിൽ ഒരു പുതിയ പട്ടണം പണിതു ഫിലിപ്പിന്റെ കൈസര്യ എന്നു പേരിട്ടു. (മത്താ, 16:13). ബേത്ത്-സയിദ ഗ്രാമത്തെ ഒരു നഗരത്തിന്റെ പദവിയിലുയർത്തി. ഔഗുസ്തൊസ് കൈസറുടെ പുത്രിയായ ജൂലിയയുടെ സ്മരണാർത്ഥം ആ പട്ടണത്തിനു ജൂലിയാസ് എന്നു പേരിട്ടു. എ.ഡി. 34-ൽ ഇയാൾ മരിച്ചു. ഹെരോദ്യയുടെ മകളായ സലോമിയായിരുന്നു ഭാര്യ. അവർക്കു മക്കളില്ലായിരുന്നു. മരണാനന്തരം അയാളുടെ കീഴിലുണ്ടായിരുന്ന പ്രദേശങ്ങൾ സുറിയാ പ്രവിശ്യയോടു ചേർത്തു. മേല്പറഞ്ഞ നാലുപേരും മഹാനായ ഹെരോദാവിന്റെ രണ്ടാം തലമുറയിലുള്ളവരാണ്. മൂന്നാം തലമുറയിലുള്ളവരാണ് അഗ്രിപ്പാ ഒന്നാമനും രണ്ടാമനും.