സഭയെ സംബന്ധിച്ച മൂന്ന് തെറ്റിദ്ധാരണ

☛ എ.ഡി. 𝟑𝟑, മെയ് 𝟐𝟒 ഞായറാഴ്ച പെന്തെക്കൊസ്തുനാളിൽ രാവിലെ 𝟗 മണിക്ക് യെരൂശലേമിൽ സ്ഥാപിതമായ ക്രൈസ്തവ സഭയെ സംബന്ധിച്ച ചില തെറ്റിദ്ധാരണകളാണ് നാം പരിശോധിക്കുന്നത്.
❶ സഭയുടെ പ്രഥമാംഗങ്ങൾ 𝟏𝟐𝟎 പേരാണ്.
❷ പെന്തെക്കൊസ്തു നാളിൽ കൂടിയിരുന്ന എല്ലാവരും അന്യഭാഷ പറഞ്ഞു. 
❸ സഭ സ്ഥാപിതമായത് മാളികമുറിയിലാണ്. ➟നമുക്ക് എല്ലാം വചനപ്രകാരം പരിശോധിക്കാം:
1️⃣ എ.ഡി. 𝟑𝟑, മെയ് 𝟏𝟒 വ്യാഴാഴ്ച കർത്താവ് ഒലിവുമലയിൽനിന്ന് സ്വർഗ്ഗാരോഹണം ചെയ്തശേഷം ഇങ്ങനെയാണ് വായിക്കുന്നത്: ➤❝അവർ യെരൂശലേമിന്നു സമീപത്തു ഒരു ശബ്ബത്ത് ദിവസത്തെ വഴിദൂരമുള്ള ഒലീവ് മലവിട്ടു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു. അവിടെ എത്തിയപ്പോൾ അവർ പാർത്ത മാളികമുറിയിൽ കയറിപ്പോയി,❞ (പ്രവൃ, 1:12-13). ➟ഈ വേദഭാഗത്ത്, ❛Hyperōon hou ēsan katamenontes❜ എന്ന ഗ്രീക്കുപ്രയോഗത്തിനു് ❛അവർ പാർത്തിരുന്ന മുകളിലത്തെ മുറി❜ എന്നാണർത്ഥം. [കാണുക: വി.ഗ്ര]. ➟അല്ലാതെ, അതൊരു വലിയ മാളികയാണ് എന്നർത്ഥമില്ല. ➟ക്രിസ്തുവിൻ്റെ ക്രൂശീകരണത്തിനുശേഷം യെഹൂദന്മാരെ പേടിച്ച് അപ്പൊസ്ഥലന്മാർ ഒളിച്ചുപാർത്ത ഇടമാണ് ഈ പറയുന്ന മുറി: (യോഹ, 20:19).
➦ യേശുവും അപ്പൊസ്തലന്മാരും പെസഹ ഭക്ഷിച്ച മാളികമുറിയും അപ്പൊസ്തലന്മാർ പാർത്തിരുന്ന മാളികമുറിയും ഒന്നല്ല. (മർക്കൊ, 14:15; ലൂക്കൊ, 22:12). ➟ഗ്രീക്കിൽ മാളികമുറിയെ കുറിക്കുന്ന രണ്ട് വ്യത്യസ്ത പദങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ➟ആദ്യത്തേത്, ❛𝐚𝐧𝐚𝐠𝐚𝐢𝐨𝐧❜ എന്ന പദവും രണ്ടാമത്തേത്, ❛𝐇𝐲𝐩𝐞𝐫ō𝐨𝐧❜ എന്ന പദവുമാണ്. സുവിശേഷങ്ങളിലെ ❛അനോജിയോൺ❜ എന്ന പദത്തിനു് ❛നിലത്തുനിന്ന് ഉയർന്ന ഒരു ഹാൾ❜ എന്നാണർത്ഥം. ➟തന്നെയുമല്ല, അതിനു് ❛വൻ/വലിയ❜ (𝐦𝐞𝐠𝐚 ⁃⁃ 𝐋𝐚𝐫𝐠𝐞) എന്നൊരു വിശേഷണവും ഉണ്ട്. ➟എന്നാൽ പ്രവൃത്തികളിലെ ❛ഹൈപെറോൺ❜ എന്നത് ❛ഒരു വീടിന്റെ മുകളിലത്തെ നിലയിലുള്ള ചെറിയൊരു മുറിയെയാണ് സൂചിപ്പിക്കുന്നത്.❜ ➟അതായത്, ➤പെസഹ ഭക്ഷിച്ചത് ❛മുകളിലുള്ള വലിയ ഹാളിലും❜ (𝐥𝐚𝐫𝐠𝐞 𝐮𝐩𝐩𝐞𝐫 𝐫𝐨𝐨𝐦) ➤അപ്പൊസ്ഥലന്മാർ പാർത്തത് ❛മുകളിലുള്ള ഒരു സാധാരണ മുറിയിലും❜ (𝐮𝐩𝐩𝐞𝐫 𝐫𝐨𝐨𝐦) ആണ്. ➟ഒളിച്ചുപാർക്കാൻ വന്മാളിക ആരും തിരഞ്ഞെടുക്കില്ല. ➟കർത്താവിൻ്റെ സ്വർഗ്ഗാരോഹണശേഷവും ശിഷ്യന്മാർ അവിടേക്കാണ് പോയത്. ➟അവിടെയാണ് യേശുവിൻ്റെ അമ്മയായ മറിയയും അവൻ്റെ സഹോദരന്മാരും മറ്റു സ്ത്രീകളുമായി ഒരുമനപ്പെട്ട് പ്രാർത്ഥന കഴിച്ചു പോന്നത്: (പ്രവൃ, 1:13-14). 
2️⃣ ❝ആ കാലത്തു ഏകദേശം നൂറ്റിരുപതു പേരുള്ള ഒരു സംഘം കൂടിയിരിക്കുമ്പോൾ പത്രൊസ് സഹോദരന്മാരുടെ നടുവിൽ എഴുന്നേറ്റുനിന്നു പറഞ്ഞതു:❞ (പ്രവൃ, 1:15). ➟ഇവിടെ ❛𝐇ē𝐦𝐞𝐫𝐚𝐢𝐬 𝐭𝐚𝐮𝐭𝐚𝐢𝐬❜ എന്ന ഗ്രീക്ക് പ്രയോഗത്തിനു് ➤❛ആ ദിവസങ്ങളിൽ❜ (𝐢𝐧 𝐭𝐡𝐨𝐬𝐞 𝐝𝐚𝐲𝐬) എന്നാണ്. [കാണുക: വി.ഗ്ര]. ➟അതായത്, കർത്താവ് സ്വർഗ്ഗാരോഹണം ചെയ്ത അന്നേ ദിവസമല്ല; അതിനടുത്ത ഒരു ദിവസത്തിലാണ്. ➟അടുത്ത ശ്രദ്ധേയമായ പ്രയോഗം: ❛𝐞𝐩𝐢 𝐭𝐨 𝐚𝐮𝐭𝐨❜ ആണ്. ➟അതിൻ്റെ അർത്ഥം: ➤❛ഒരുമിച്ചുകൂടി അല്ലെങ്കിൽ ഒരു സ്ഥലത്തു ഒരുമിച്ചുകൂടി❜ (𝐆𝐚𝐭𝐡𝐞𝐫𝐞𝐝 𝐭𝐨𝐠𝐞𝐭𝐡𝐞𝐫 𝐢𝐧 𝐨𝐧𝐞 𝐩𝐥𝐚𝐜𝐞) എന്നാണ്. [കാണുക: സ.വേ.പു.CL). ➟അതായത്, അവർ പാർത്തിരുന്ന മുറിയിലാണ് ഒത്തുകൂടിയതെന്ന് അവിടെ പറയുന്നില്ല. ➟അക്കാലത്തെ ഒരു വീടിൻ്റെ മകളിലത്തെ മുറിയിൽ 𝟏𝟐𝟎 പേർക്ക് ഒരുമിച്ചുകൂടാൻ ഒരിക്കലും കഴിയില്ല. ➟തന്നെയുമല്ല, ഇത് പെഹഹഭോജനം കഴിച്ചപോലുള്ള വലിയ ഹാളല്ല; ഒരു വീടിൻ്റെ മുകളിലത്തെ ഒരു മുറിയാണ്. ➟പതിനൊന്ന് ശിഷ്യന്മാരെ കൂടാതെ, മുകളിലത്തെ മുറിയിൽ ഉണ്ടായിരുന്നതായി പറയുന്നത്: ➤❝സ്ത്രീകളോടും യേശുവിന്റെ അമ്മയായ മറിയയോടും അവന്റെ സഹോദരന്മാരോടും കൂടെ ഒരുമനപ്പെട്ടു പ്രാർത്ഥന കഴിച്ചു പോന്നു.❞ (പ്രവൃ, 1:14). ➟യേശുവിനെ സ്ഥിരമായി അനുഗമിച്ചിരുന്ന മൂന്നുനാല് സ്ത്രീകളും അവൻ്റെ അമ്മയും സഹോദരന്മാരും പതിനൊന്നു ശിഷ്യന്മാരും ചേർത്ത് ആകെ ഇരുപതോളം പേരാണ് മാളികമുറിയിൽ പ്രാർത്ഥന കഴിച്ചുപോന്നത്. ➟യേശുവിൻ്റെകൂടെ സ്ഥിരമായി നടന്നിരുന്ന അപ്പൊസ്തലന്മാർക്കും സ്ത്രീകൾക്കും അമ്മയ്ക്കും സഹോദരന്മാർക്കും അല്ലാതെ മറ്റാർക്കും യെഹൂദന്മാരെ പേടിക്കേണ്ട കാര്യമില്ല. ➟അപ്പോൾ, നൂറ്റിരുപതു പേരുള്ള ഒരു സംഘം ഒന്നിച്ചുകൂടിയത് മാളികമുറിയിൽ അല്ലെന്ന് മനസ്സിലാക്കാം. ➟മത്ഥിയാസിനെ അപ്പൊസ്തലന്മാരിൽ ഒരുവനായി തിരഞ്ഞെടുക്കുന്ന ശുശ്രൂഷയിലാണ് 𝟏𝟐𝟎 പേർ ഉണ്ടായിരുന്നത്. സ്ഥലത്തിനല്ല; ആ പ്രവർത്തിക്കാണ് പ്രാധാന്യം എന്നതുകൊണ്ട് അത് എവിടെവെച്ചാണെന്ന് വ്യക്തമാക്കിയിട്ടില്ല: (പ്രവൃ, 1:23-26). 
➦ 𝐊𝐉𝐕, 𝐍𝐊𝐉𝐕, 𝐍𝐀𝐒𝐁, 𝐍𝐈𝐕, 𝐄𝐒𝐕 മുതലായ അനേകം ഇംഗ്ലീഷ് പരിഭാഷകളിലും മലയാളത്തിലെ ഇ.ആർ.വി, ബെഞ്ചമിൻ ബെയ്‌ലി മുതലായ പരിഭാഷകളിലും 𝟏𝟐𝟎 പേർ എന്ന ഭാഗം സന്ദിഗ്ധം (സംശയിക്കത്തക്ക) എന്ന നിലയിൽ ബ്രാക്കറ്റിലാണ് ഇട്ടിരിക്കുന്നത്. ➟എന്നാൽ ഇന്ന് ലഭ്യമായതിൽവെച്ച് ഏറ്റവും പുരാതനമായ മൂന്നു കയ്യെഴുത്തു പ്രതിയായ 𝐂𝐨𝐝𝐞𝐱 𝐕𝐚𝐭𝐢𝐜𝐚𝐧𝐮𝐬 (𝐀.𝐃. 𝟑𝟎𝟎–𝟓𝟎) 𝐂𝐨𝐝𝐞𝐱 𝐒𝐢𝐧𝐚𝐢𝐭𝐢𝐜𝐮𝐬 (𝟑𝟑𝟎-𝟑𝟔𝟎), 𝐂𝐨𝐝𝐞𝐱 𝐀𝐥𝐞𝐱𝐚𝐧𝐝𝐫𝐢𝐧𝐮𝐬 (𝟒𝟎𝟎-𝟒𝟒𝟎) ആ ഭാഗം കാണുന്നുണ്ട്. 
3️⃣ ❝പെന്തെക്കൊസ്തനാൾ വന്നപ്പോൾ എല്ലാവരും ഒരു സ്ഥലത്തു ഒന്നിച്ചു കൂടിയിരുന്നു.❞ (പ്രവൃ, 2:1). ➟ഇത് കർത്താവ് സ്വർഗ്ഗാരോഹണം ചെയ്തതിനും പത്തുദിവസങ്ങൾക്ക് ശേഷം മെയ് 𝟐𝟒-ാം തീയതി പെന്തെക്കൊസ്തുനാളിൽ രാവിലെ 𝟑-ാം മണിനേരത്ത് (𝟗 𝐀𝐌) നടക്കുന്ന സംഭവമാണ്. ➟ഈ വേദഭാഗത്തെ, ❛എല്ലാവരും❜ (𝐩𝐚𝐧𝐭𝐞𝐬 ⁃⁃ 𝐚𝐥𝐥) എന്നപദത്തിനു് എത്രപേരുണ്ടെന്നോ, ആരൊക്കെയാണെന്നോ പറയാൻ സാദ്ധ്യമല്ല; അത് താഴെവരുമ്പോൾ അറിയാം. ➟അടുത്ത പ്രയോഗം: ❛ഒരു സ്ഥലത്തു ഒന്നിച്ചു കൂടിയിരുന്നു❜ എന്നാണ്. ➟അതിൻ്റെ ഗ്രീക്കിലെ അർത്ഥം: ➤❛ഒരേ മനസ്സോടെ ഒരിടത്ത് കൂടിയിരുന്നു❜ എന്നാണ്. ➟ഇത് അവർ താമസിച്ചിരുന്ന മുറിയല്ല. അവിടെ അവർ ഒരുമനപ്പെട്ട് അല്ലെങ്കിൽ ഒരേ മനസ്സോടെ പ്രാർത്ഥനകഴിച്ചു പോന്നവരാണ്: (പ്രവൃ, 1:14). ➟പെന്തെക്കോസ്ത് നാളിലും അവിടെത്തന്നെയാണ് അവർ കൂടിയിരുന്നതെങ്കിൽ, പിന്നെയും ➤❛ഒരു സ്ഥലത്തു ഒന്നിച്ചു കൂടിയിരുന്നു❜ എന്ന് പറയേണ്ട കാര്യമില്ല. ➟അവർ മറ്റെവിടെയോ ആണ് ഒന്നിച്ചുകൂടിയിരുന്നത്. ➟അതെവിടെയാണെന്ന് താഴെ മനസ്സിലാക്കാം. 
4️⃣ ❝പെട്ടെന്നു കൊടിയ കാറ്റടിക്കുന്നതുപോലെ ആകാശത്തനിന്നു ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരുന്ന വീടു മുഴുവനും നിറെച്ചു.❞ (പ്രവൃ, 2:2). ➟ഇവിടെ രണ്ട് കാര്യങ്ങൾ കാണാം:
❶ അവർ ഒരു വീട്ടിലാണ് ഇരുന്നിരുന്നതെന്നാണ് വായിക്കുന്നത്. ➤❛അവർ ഇരുന്നിരുന്ന വീടു❜ എന്ന പ്രയോഗം നോക്കുക. ➟അതുകൊണ്ടാണ്, മാളികമുറിയിലാണ് (വീട്) സഭ സ്ഥാപിതമായതെന്ന് പലരും വിചാരിക്കുന്നത്. ➟എന്നാൽ ❛വീടു❜ (𝐡𝐨𝐮𝐬𝐞) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ❛𝐨𝐢𝐤𝐨𝐬❜ എന്ന ഗ്രീക്കുപദം വീടിനെ മാത്രം കുറിക്കുന്നതല്ല: (മത്താ, 9:6). ➤യിസ്രായേൽ ഗൃഹം (മത്താ, 10:6), ➤രാജഗൃഹം (മത്താ, 11:8), ➤ദൈവാലയം (മത്താ, 12:4), ➤ദാവീദ് ഗൃഹം (ലൂക്കൊ, 1:27), ➤യാക്കോബ് ഗൃഹം (ലൂക്കൊ, 1:33), ➤ദൈവത്തിൻ്റെ സഭ (1തിമൊ, 3:15), ➤ആത്മികഗൃഹം (1പത്രൊ, 2:5) എന്നിങ്ങനെ അഭിന്നമായി ഉപയോഗിച്ചിരിക്കുന്ന ഒരു പദമാണ്. ➟അതിൽ, ❛വീടു❜ കഴിഞ്ഞാൽ ഏറ്റവും അധികം ഉപയോഗിക്കുന്നത്, ❛ദൈവാലയം❜ (𝐡𝐨𝐮𝐬𝐞 𝐨𝐟 𝐆𝐨𝐝) എന്ന അർത്ഥത്തിലാണ്.
❷ വീടു മുഴുവൻ നിറച്ച ഒരു വലിയ മുഴക്കം ഉണ്ടായി. ➤❝കൊടിയ കാറ്റടിക്കുന്നതുപോലെ ആകാശത്തനിന്നു ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരുന്ന വീടു മുഴുവനും നിറെച്ചു.❞ പരിശുദ്ധാത്മാവിൻ്റെ അവരോഹണത്തോടൊപ്പം ഉണ്ടായത് ഒരു സ്വർഗ്ഗീയ മുഴക്കമാണെന്ന (𝐚 𝐬𝐨𝐮𝐧𝐝 𝐟𝐫𝐨𝐦 𝐡𝐞𝐚𝐯𝐞𝐧) കാര്യത്തിൽ സംശയമില്ല. ➟എന്നാൽ ആ മുഴക്കം യെരൂശലേം മുഴുവനും നിറച്ചു എന്നല്ല; ➤❛അവർ ഇരുന്നിരുന്ന വീടു മുഴുവനും നിറെച്ചു❜ എന്നാണ് പറഞ്ഞിരിക്കുന്നത്. ➟തുടർന്ന് അവർ അന്യഭാഷകളിൽ സംസാരിച്ചതായും പറഞ്ഞിട്ടുണ്ട്: (പ്രവൃ 2:4). ➟ഇവിടെ ചിന്തനീയമായ ഒരു വിഷയമുണ്ട്: അവർ യെരൂശലേമിലെ ഏതെങ്കിലും വീടിൻ്റെ മുകളിലായിരുന്നെങ്കിൽ, ആ മുറി മുഴുവൻ നിറച്ച ഒരു മുഴക്കമുണ്ടായാലോ, അവിടെയിരുന്ന് അവർ അന്യഭാഷ പറഞ്ഞാലോ ആകാശത്തിൻ കീഴുള്ള സകല ജാതികളിൽ നിന്നും യെരൂശലേമിൽ വന്നു പാർക്കുന്ന പുരുഷാരം വന്നുകൂടുമോ❓ (പ്രവൃ, 2:5-6). ➟അന്ന് യെഹൂദാ പുരുഷന്മാർ എല്ലാവരും നിർബന്ധമായും വന്നുചേരേണ്ട മൂന്ന് മഹോത്ഭവങ്ങളിൽ രണ്ടാമത്തേതായ പെന്തെക്കൊസ്ത് പെരുനാളാണ്. ➟ദൈവാലയത്തെ കേന്ദീകരിച്ചാണ് പുരുഷാരം ഉണ്ടാകുന്നത്. ➟അപ്പൊസ്തലന്മാർ പാർത്തിരുന്നത് യെരൂശലേമിൽ ആണെന്നല്ലാതെ, ദൈവാലയത്തിനു് അടുത്താണെന്ന് പറഞ്ഞിട്ടില്ല. ➟അതിനാൽ, ഏതെങ്കിലും ഒരു വീടിൻ്റെ മുകളിലാണ് സഭ സ്ഥാപിതമായതെന്ന് പറയാൻ നിവൃത്തിയില്ല.
5️⃣ പരിശുദ്ധാത്മാവ് അവരോഹണം ചെയ്തപ്പോഴുള്ള അടുത്ത സംഭവം ഇപ്രകാരമാണ്: ➤❝എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞവരായി ആത്മാവ് അവർക്ക് ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചുതുടങ്ങി.❞ (പ്രവൃ, 2:4). ➟ഈ വാക്യം സത്യവേദപുസ്തകത്തിൽ ഒറ്റയായിട്ടാണ് എഴുതിയിരിക്കുന്നതെങ്കിലും, മൂലഭാഷയായ ഗ്രീക്കിൽ രണ്ട് ഭാഗങ്ങളാണ്. ➟രണ്ട് ഭാഗങ്ങളുടെയും മദ്ധ്യേ ❛കൈ❜ (𝐤𝐚𝐢 – 𝐚𝐧𝐝) എന്ന ❛സംയോജനപദം❜ (𝐂𝐨𝐧𝐣𝐮𝐧𝐜𝐭𝐢𝐨𝐧) ഇട്ടിരിക്കുന്നതുകാണാം. ➟മറ്റു പരിഭാഷകളിൽ അർധവിരാമമോ (Semicolon), അല്പവിരാമമോ (𝐂𝐨𝐦𝐦𝐚) ഇട്ട് രണ്ട് ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ➟ആദ്യഭാഗത്ത് ➤❝എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞവരായി❞ എന്നും അടുത്തഭാഗത്ത്, ➤❝ആത്മാവ് അവർക്ക് ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചുതുടങ്ങി❞ എന്നുമാണ്. ➟𝐁𝐒𝐈-ടെതന്നെ സത്യവേദപുസ്തകം സമകാലിക പരിഭാഷ കാണുക: ➤❝എല്ലാവരും പരിശുദ്ധാത്മാവുകൊണ്ടു നിറഞ്ഞു; ആത്മാവ് അവര്‍ക്ക് ഉച്ചരിക്കുവാന്‍ നല്‌കിയ വരം അനുസരിച്ച് വിവിധ ഭാഷകളില്‍ അവര്‍ സംസാരിക്കുവാന്‍ തുടങ്ങി.❝ [കാണുക: സ.വേ.പു.CL ⁃⁃ പി.ഒ.സി]. ➟അതായത്, എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞവരായി. ➟എന്നാൽ എല്ലാവരും അന്യഭാഷ പറഞ്ഞു എന്ന് പറയുന്നില്ല. ➟ആത്മാവ് അവർക്ക് ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചുതുടങ്ങി. എല്ലാവരും അന്യഭാഷകളിൽ സംസാരിച്ചിരുന്നു എങ്കിൽ, ➤❝എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞവരായി അന്യഭാഷകളിൽ സംസാരിച്ചുതുടങ്ങി❞ എന്നേ പറയുമായിരുന്നുള്ളു. 
➦ ഒരു വരവും ഒരുപോലെ എല്ലാവർക്കും ഉള്ളതല്ല എന്നതിൻ്റെ വ്യക്തമായ തെളിവ് വചനത്തിലുണ്ട്. ➤❝എന്നാൽ ഓരോരുത്തന്നു ആത്മാവിന്റെ പ്രകാശനം പൊതുപ്രയോജനത്തിന്നായി നല്കപ്പെടുന്നു. ഒരുത്തന്നു ആത്മാവിനാൽ ജ്ഞാനത്തിന്റെ വചനവും മറ്റൊരുത്തന്നു അതേ ആത്മാവിനാൽ പരിജ്ഞാനത്തിന്റെ വചനവും നല്കപ്പെടുന്നു; വേറൊരുത്തന്നു അതേ ആത്മാവിനാൽ വിശ്വാസം, മറ്റൊരുവന്നു അതേ ആത്മാവിനാൽ രോഗശാന്തികളുടെ വരം; മറ്റൊരുവന്നു വീര്യപ്രവൃത്തികൾ; മറ്റൊരുവന്നു പ്രവചനം; മറ്റൊരുവന്നു ആത്മാക്കളുടെ വിവേചനം; വേറൊരുവന്നു പലവിധ ഭാഷകൾ; മറ്റൊരുവന്നു ഭാഷകളുടെ വ്യാഖ്യാനം.❞ (1കൊരി, 12:7-10). ➤ഒരുത്തന്നു ഒരു വരം, ➤മറ്റൊരുവന്നു മറ്റൊരു വരം, ➤വേറൊരുവന്നു വേറൊരു വരം എന്നീ പ്രയോഗങ്ങൾ ശ്രദ്ധിക്കുക. 
➦ അടുത്തവാക്യം: ➤❝എല്ലാവർക്കും രോഗശാന്തിക്കുള്ള വരം ഉണ്ടോ❓ എല്ലാവരും അന്യഭാഷകളിൽ സംസാരിക്കുന്നുവോ❓ എല്ലാവരും വ്യാഖ്യാനിക്കുന്നുവോ❓ ശ്രേഷ്ഠവരങ്ങളെ വാഞ്ഛിപ്പിൻ; ഇനി അതിശ്രേഷ്ഠമായോരു മാർഗ്ഗം ഞാൻ നിങ്ങൾക്കു കാണിച്ചുതരാം.❞ (1കൊരി, 12:30-31). ➟ദൈവം ഒരേവരം എല്ലാവർക്കും കൊടുക്കുന്നില്ലെന്ന് ഈ വേദഭാഗത്ത് വ്യക്തമാണല്ലോ❓ ➟സഭയാകുന്ന ക്രിസ്തുവിൻ്റെ ശരീരത്തോടുള്ള ബന്ധത്തിലും (1കൊരി, 12:12-25) ➟ശുശ്രൂഷയോടുള്ള ബന്ധത്തിലും അത് വ്യക്തമാക്കിയിട്ടുണ്ട്: (എഫെ, 4:11). ➟പത്രൊസിനോടുള്ള ബന്ധത്തിൽ അത് കൂടുതൽ വ്യക്തമാകും.
6️⃣ പെന്തെക്കൊസ്തുനാളിൽ പത്രൊസ് അന്യഭാഷ പറഞ്ഞില്ല എന്നതിൻ്റെ തെളിവ് അവൻ്റെ നാവിൽനിന്നുതന്നെ തരാം: ➤❝നിങ്ങൾ ഊഹിക്കുന്നതുപോലെ ഇവർ ലഹരി പിടിച്ചവരല്ല; പകൽ മൂന്നാംമണിനേരമേ ആയിട്ടുള്ളുവല്ലോ.❞ (പ്രവൃ, 2:15). ➟ഈ വേഭാഗത്ത്, ❛നിങ്ങൾ ഊഹിക്കുന്നതുപോലെ ഇവർ ലഹരി പിടിച്ചവരല്ല❜ എന്നതിനു് ഗ്രീക്കിൽ ❛𝐨𝐮 𝐠𝐚𝐫 𝐡ō𝐬 𝐡𝐲𝐦𝐞𝐢𝐬 𝐡𝐲𝐩𝐨𝐥𝐚𝐦𝐛𝐚𝐧𝐞𝐭𝐞 𝐡𝐨𝐮𝐭𝐨𝐢 𝐦𝐞𝐭𝐡𝐲𝐨𝐮𝐬𝐢𝐧❜ എന്നാണ്. ➟ഇതിൽ ❛ഹുമീസ്❜ (𝐡𝐲𝐦𝐞𝐢𝐬), ❛ഹൂത്തോയ്❜ (𝐡𝐨𝐮𝐭𝐨𝐢) എന്നീ രണ്ട് പദങ്ങൾ പത്രൊസ് ഉപയോഗിക്കുന്നത് ശ്രദ്ധേയമാണ്. ➟ആദ്യത്തേത്, ❛നിങ്ങൾ❜ (𝐲𝐞) എന്നർത്ഥമുള്ള മധ്യമപുരുഷ ബഹുവചന സർവ്വനാമവും (𝟐𝐧𝐝 𝐏𝐞𝐫𝐬𝐨𝐧 𝐏𝐥𝐮𝐫𝐚𝐥 𝐏𝐫𝐨𝐧𝐨𝐮𝐧), ➟അടുത്തത്, ❛ഇവർ❜ (these) എന്നർത്ഥമുള്ള പ്രഥമപുരുഷ ബഹുവചന സർവ്വനാമവുമാണ് (𝟑𝐧𝐝 𝐏𝐞𝐫𝐬𝐨𝐧 𝐏𝐥𝐮𝐫𝐚𝐥 𝐏𝐫𝐨𝐧𝐨𝐮𝐧). ➤❛നിങ്ങൾ❜ എന്ന മധ്യമപരുഷനിൽനിന്നും (പുതുവീഞ്ഞ് കുടിച്ചിരിക്കുന്നു എന്നുപറഞ്ഞ് പരിഹസിച്ച യെഹൂദന്മാർ) ➤❛ഇവർ❜ എന്ന പ്രഥമപുരുഷനിൽ നിന്നും (അന്യഭാഷ പറഞ്ഞവർ) പത്രൊസ് ❛തന്നെ❜ വേർതിരിച്ചാണ് പറയുന്നത്. ➟ഒന്നുകൂടി വ്യക്തമാക്കിയാൽ, അന്യഭാഷ പറഞ്ഞവരുടെ കൂട്ടത്തിലോ, പരിഹാസികളുടെ കൂട്ടത്തിലോ പത്രൊസില്ല. ➟പത്രൊസ് അന്യഭാഷ പറഞ്ഞിരുന്നു എങ്കിൽ, ➤❛ഇവർ ലഹരി പിടിച്ചവരല്ല❜ എന്ന് പ്രഥമപുരുഷ സർവ്വനാമത്തിൽ പറയാതെ, ➤❛ഞങ്ങൾ ലഹരി പിടിച്ചവരല്ല❜ എന്ന് തന്നെയും ചേർത്ത് ഉത്തമപുഷ സർവ്വനാമത്തിൽ (𝟏𝐫𝐝 𝐩𝐞𝐫𝐬𝐨𝐧 𝐩𝐫𝐨𝐧𝐨𝐮𝐧) പറയുമായിരുന്നു. ➟അതായത്, ❛ഇവർ❜ (𝐭𝐡𝐞𝐬𝐞) എന്നർത്ഥമുള്ള ❛ഹൂത്തോയ്❜ (𝐡𝐨𝐮𝐭𝐨𝐢) എന്നല്ല; ഞങ്ങൾ (𝐰𝐞) എന്നർത്ഥമുള്ള ❛ഹെമേയ്സ്❜ (𝐡ē𝐦𝐞𝐢𝐬) ഉപയോഗിക്കുമായിരുന്നു. ➟അതാണ് ഭാഷയുടെ നിയമം. ➟ഇതേ അദ്ധ്യായത്തിലും അടുത്ത അദ്ധ്യായങ്ങളിലും തന്നെയും ചേർത്ത് ❛hēmeis❜ എന്ന ഉത്തമപുരുഷ സർവ്വനാമം പത്രൊസ് പറയുന്ന പല വാക്യങ്ങളുമുണ്ട്. ➟ഉദാ: ➤❝അതിന്നു ഞങ്ങൾ (𝐰𝐞 – 𝐡ē𝐦𝐞𝐢𝐬) എല്ലാവരും സാക്ഷികൾ ആകുന്നു.❞ (പ്രവൃ, 2:32 ⁃⁃ പ്രവൃ, 3:15; 4:20; 5:32). ➟കർത്താവിൻ്റെ പുനുരുത്ഥാനമാണ് ഈ വേദഭാഗത്തെ വിഷയം. ➟പുനരുത്ഥാനം ചില അപ്പൊസ്തലന്മാർ മാത്രമല്ല; എല്ലാവരും ഒരുപോലെ കണ്ടതാണ്. ➟അതുകൊണ്ടാണ്, ➤❛ഞങ്ങൾ എല്ലാവരും സാക്ഷികൾ❜ എന്ന് പറയുന്നത്. ➟എന്നാൽ അന്യഭാഷ എല്ലാവരും പറഞ്ഞില്ല; അതിനാലാണ്, ➤❛ഇവർ ലഹരി പിടിച്ചവരല്ല❜ എന്ന് തന്നെ ഒഴിവാക്കി പറഞ്ഞത്. ➟ബൈബിളിൽ മറ്റൊരിടത്തും പത്രൊസ് അന്യഭാഷ പറഞ്ഞതായി കാണാനും കഴിയില്ല. ➟അതിനാൽ, ➤അവൻ അന്യഭാഷ പറഞ്ഞിട്ടില്ലെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ➟ദൈവം മനുഷ്യർക്ക് മനസ്സിലാകാനാണ് മനുഷ്യരുടെ ഭാഷയിൽ മനുഷ്യരെക്കൊണ്ട് ബൈബിൾ എഴുതിച്ചിരിക്കുന്നത്. ➟തന്മൂലം, ബൈബിളിനെ വ്യാകരണവിരുദ്ധമായി വ്യാഖ്യാനിക്കുന്നതാണ് പ്രധാന ദുരുപദേശം. 
7️⃣ പത്രൊസ് അന്യഭാഷ പറഞ്ഞിട്ടില്ലെന്ന് മനസ്സിലാക്കാൻ, ഒരു ഉദാഹരണം പറയാം: ➤കുറച്ചുപേർ കൂടിയിരുന്ന് ദൈവത്തെ പാട്ടുപാടി ആരാധിക്കുന്ന ഒരു കൂട്ടായ്മയിലേക്ക്, ആരാടാ ബഹളം വെക്കുന്നത് എന്ന് ചോദിച്ചുകൊണ്ട് ക്രൈസ്തവവിരോധികൾ വാളും വടിയുമായി കടന്നുവന്നുവെന്നിരിക്കട്ടെ. ➟അവിടെയുള്ള പാസ്റ്റർ എഴുന്നേറ്റുനിന്നിട്ട് എന്തുപറയും: ➤❝സഹോദരന്മാരെ, ഞങ്ങൾ ബഹളംവെച്ചതല്ല; ദൈവത്തെ ആരാധിച്ചതാണെന്ന് പറയും.❞ ➟അവർ ചിലപ്പോൾ അത് വിശ്വസിച്ചിട്ട് തിരിച്ചുപോകും, ➟അല്ലെങ്കിൽ എല്ലാവർക്കും ഓരോന്ന് കിട്ടും. ➟എന്നാൽ അവിടുത്തെ പാസ്റ്റർ കള്ളനാണെങ്കിൽ, തൻ്റെ തടി കേടാകാതിരിക്കാൻ പറയുന്നത് ഇപ്രകാരമായിരിക്കും: ➤❝ഇവർ ബഹളം വെച്ചതല്ല; ദൈവത്തെ ആരാധിച്ചതാണ്.❞ ➟വന്നവർക്ക് തല്ലാൻ ഉദ്ദേശമുണ്ടെങ്കിൽ, അവർ പാസ്റ്ററോട് പറയുന്നത് ഇപ്രകാരമായിരിക്കും: ➤❝നീ അങ്ങോട്ട് മാറി നില്ക്ക്, അവരെ ഞങ്ങൾ കൈകാര്യം ചെയ്യാം.❞ ➟അതായത്, ➤❛ഞങ്ങൾ❜ എന്ന ഉത്തമപുരുഷ സർവ്വനാമം മാറ്റിയിട്ട് തൽസ്ഥാനത്ത്, ➤❛ഇവർ❜ എന്ന പ്രഥമപുരുഷ സർവ്വനാമം ചേർത്ത് അവിടെയുള്ള വിശ്വാസികളെ തള്ളിപ്പറഞ്ഞാൽ, പാസ്റ്ററിനു് തടി കേടാകാതെ രക്ഷപെടാം. ➟ഭാഷയ്ക്ക് ഒരു വ്യാകരണ നിയമമുണ്ട്. ➟ഭാഷയെയും വചനത്തെയും അതിക്രമിച്ചാൽ, അത് വേറൊരു ഉപദേശമാകും. ➟താൻ അന്യഭാഷ പറഞ്ഞിരുന്നു എങ്കിൽ, 3,000-ലേറെ യെഹൂദന്മാർ കൂടിവന്ന സ്ഥലത്തുവെച്ച് സഹശിഷ്യന്മാരെ തള്ളിപ്പറയാൻ, പത്രൊസ് ഒരു കള്ളയപ്പൊസ്തലൻ അല്ലെന്ന് ദയവായി മനസ്സിലാക്കുക.
➦ ❝ക്രിസ്തുയേശു തന്നേ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു.❞ (എഫെ, 2:20). ➟ഈ വേദഭാഗപ്രകാരം, പെന്തെക്കൊസ്തിൽ പ്രവചനവരം ലഭിച്ചവരുണ്ടെന്ന് വ്യക്തമാകുന്നു. ➟പത്രോസിനു് ജ്ഞാനവരം ഉള്ളതായിട്ട് അനന്യാസിനോടും സഫീരയോടുമുള്ള ബന്ധത്തിൽ മനസ്സിലാക്കാം: (പ്രവൃ, 5:1-11). ➟അതിനാൽ, പെന്തെക്കൊസ്തുനാളിൽ അപ്പൊസ്തലന്മാർക്ക് ❛അന്യഭാഷ❜ എന്ന ഒരേ വരമല്ല; പലവിധ വരങ്ങളാണ് ലഭിച്ചതെന്ന് മനസ്സിലാക്കാം.
8️⃣ ഇനിയൊരു പ്രധാനപ്പെട്ട വേദഭാഗം കാണാം: ➤❝അപ്പോൾ പത്രൊസ് പതിനൊന്നുപേരോടുകൂടെ നിന്നുകൊണ്ടു ഉറക്കെ അവരോടു പറഞ്ഞതു: യെഹൂദാപുരുഷന്മാരും യെരൂശലേമിൽ പാർക്കുന്ന എല്ലാവരുമായുള്ളോരേ, ഇതു നിങ്ങൾ അറിഞ്ഞിരിക്കട്ടെ; എന്റെ വാക്കു ശ്രദ്ധിച്ചുകൊൾവിൻ.❞ (പ്രവൃ, 2:14). ➟ഈ വാക്യത്തിൽ ചില കാര്യങ്ങളുടെ പൊരുൾ തിരിയും: 
❶ പത്രൊസ് 𝟏𝟏𝟗 പേരോടുകൂടെയല്ല; 𝟏𝟏 പേരോടുകൂടെയാണ് എഴുന്നേറ്റുനിന്നത്. ➟ഇവിടെ യെഹൂദന്മാരോട് സംസാരിക്കുന്നത് പത്രൊസ് മാത്രമാണ്. ➟𝟏𝟐𝟎 പേർ ഉണ്ടായിരുന്നെങ്കിൽ, അപ്പൊസ്തലന്മാർക്കൊപ്പം എല്ലാവരും എഴുന്നേറ്റു നില്ക്കുമായിരുന്നു. ➟അങ്ങനെയായിരുന്നെങ്കിൽ, 𝟏𝟏 പേരോടുകൂടി എന്നുപറയാതെ, പത്രൊസ് 𝟏𝟏𝟗 പേരോടുകൂടെ എഴുന്നേറ്റുനിന്നു എന്ന് ലൂക്കൊസ് രേഖപ്പെടുത്തുമായിരുന്നു. ➟തന്മൂലം, ➤സഭയുടെ പ്രഥമാംഗങ്ങൾ 𝟏𝟐 അപ്പൊസ്തലന്മാർ മാത്രമാണെന്ന് വ്യക്തമാണ്. 
❷ പത്രൊസ് ഇറങ്ങിച്ചെന്ന് സംസാരിച്ചു എന്നല്ല; നിന്നുകൊണ്ടാണ് സംസാരിച്ചു എന്നാണ് പറഞ്ഞിരിക്കുന്നത്. ➟ഇവിടെ ❛𝐒𝐭𝐚𝐭𝐡𝐞𝐢𝐬❜ എന്ന ഗ്രീക്കുപദത്തിനു് ❛എഴുന്നേറ്റു നിന്നു❜ (𝐬𝐭𝐨𝐨𝐝 𝐮𝐩) എന്നാണർത്ഥം. ➟മാളികമുറിയിലാണ് പരിശുദ്ധാത്മാവ് അവരോഹണം ചെയ്തിരുന്നതെങ്കിൽ, ശബ്ദംകേട്ട് ഓടിക്കൂടിയ മൂവായിരത്തിലേറെ യെഹൂദന്മാരെ സംബോധന ചെയ്തുകൊണ്ട് സംസാരിക്കാൻ ❛ഇറങ്ങിച്ചെന്നു❜ എന്നർത്ഥമുള്ള ❛𝐊𝐚𝐭𝐚𝐛𝐚𝐬❜ എന്ന പദം ഉപയോഗിക്കുമായിരുന്നു. ➟പത്രൊസ് വെണ്മാടത്തിൽ നിന്ന് ഇറങ്ങിച്ചെന്നു എന്ന് പറയാനും പൗലൊസ് മാളികയിൽനിന്ന് ഇറങ്ങിച്ചെന്നു എന്ന് പറയാനും ആ പദമാണ് ഉപയോഗിക്കുന്നത്: (പ്രവൃ, 10:21; 20:10). ➟അവർ മാളികമുറിയിൽ ആയിരുന്നെങ്കിൽ, മൂവായിരംപേർക്ക് എന്തായാലും മാളികമുറിയിൽ കേറാൻ പറ്റില്ല; ശിഷ്യന്മാർ ഇറങ്ങിവന്നേ മതിയാകൂ. ➟അതിനാൽ, ➤സഭാസ്ഥാപനം മാളികമുറിയിൽ ആയിരുന്നില്ല എന്നും സംശയലേശമന്യേ മനസ്സിലാക്കാം.
9️⃣ ❝അവന്റെ വാക്കു കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മുവായിരത്തോളം പേർ അവരോടു ചേർന്നു.❞ (പ്രവൃ, 2:41). ➟പത്രൊസിൽനിന്ന് വചനം കൈക്കൊണ്ട മുവായിരത്തോളം പേരാണ് അന്ന് സഭയോടു ചേർന്നത്. ➟വാക്യം ശ്രദ്ധിക്കുക: ➤മൂവായിരത്തോളം പേരാണ് അവിടെ കൂടിയതെന്നല്ല പറയുന്നത്; സഭയോടു ചേർന്നവരുടെ കണക്കാണത്. ➟പെന്തക്കോസ്ത് നാളായതിനാൽ അന്ന് ആകാശത്തിൻ കീഴുള്ള സകല ജാതികളിൽ നിന്നുമൂള്ള എല്ലാ പുരുഷന്മാരും യെരൂശലേമിൽ ഉണ്ടാകുന്ന ദിവസമാണ്. ➟മറ്റൊരു പ്രത്യേകത എന്താണെന്ന് ചോദിച്ചാൽ, ➤പകൽ മൂന്നാം മണി നേരത്താണ് (𝟗 𝐀𝐌) പരിശുദ്ധാത്മാവ് അവരോഹണം ചെയ്തത്. ➟ദിവസവും മൂന്നുനേരമാണ് യെഹൂദന്മാർ പ്രാർത്ഥന കഴിച്ചിരുന്നത്: ➤❝ഞാൻ വൈകുന്നേരത്തും കാലത്തും ഉച്ചെക്കും സങ്കടം ബോധിപ്പിച്ചു കരയും; അവൻ എന്റെ പ്രാർത്ഥന കേൾക്കും.❞
(സങ്കീ, 55:17). ➟അതിൽ രണ്ടാമത്തെ പ്രാർത്ഥനാസമയമാണ് രാവിലെ ഒൻപതുമണി. ➟പ്രാർത്ഥനാ സമയങ്ങളിൽ യെരൂശലേമിലോ, അതിനടുത്തോ താമസിച്ചിരുന്ന ഭക്തിയുള്ള പുരുഷന്മാർ ദൈവാലയത്തിൽകൂടി പ്രാർത്ഥിക്കുക പതിവായിരുന്നു. ➟പെന്തക്കോസ്ത് നാളായതിനാൽ ലക്ഷക്കണക്കിന് യെഹൂദന്മാർ യെരൂശലേമിൽ പാർത്തിരുന്നു. ➟അതിൽ പതിനായിരക്കണക്കിനുപേർ പ്രഭാത പ്രാർത്ഥനയ്ക്കായി ദൈവാലയത്തിൽ കൂടിയിട്ടുണ്ടാകാം. ➟അപ്പൊസ്തലന്മാരും പതിവായി പ്രാർത്ഥനയ്ക്ക് പോയിരുന്നവരാണ്: (പ്രവൃ, 3:1). ➟നസറായൻ്റെ അനുയായികളെ ദൈവാലയത്തിൽ പ്രവേശിപ്പിക്കുവാൻ ഇടയില്ല; അപ്പൊസ്തലന്മാർ പന്ത്രണ്ടുപേരും ഒന്നിച്ചുകൂടിയിരുന്ന് പ്രാർത്ഥിച്ചത് ജാതികളുടെ പ്രാകാരത്തിൽ സ്ഥിതിചെയ്യുന്ന ശലോമോൻ്റെ മണ്ഡപത്തിലാണ്. ➟അവിടെയായിരുന്നു അപ്പൊസ്തലന്മാരുടെ പിന്നീടുള്ള പ്രധാന ശുശ്രൂഷകൾ എന്നതും ഇക്കാര്യം ശരിവെക്കുന്നതാണ്: (പ്രവൃ, 3:11; 5:12). ➟യേശുവും ശലോമോൻ്റെ മണ്ഡപത്തിൽ നടന്നതായി പറഞ്ഞിട്ടുണ്ട്: (യോഹ, 10:23).
➦ ചരിത്രകാരനായ ജോസീഫസിൻ്റെ കുറിപ്പുകളിൽ നിന്നും പുരാവസ്തു ഗവേഷണങ്ങളിൽ നിന്നും ശലോമോൻ്റെ മണ്ഡപത്തെക്കുറിച്ച് ഒരേകദേശ ധാരണ ലഭിക്കും. ➤❝ദൈവാലയ സമുച്ചയത്തിൻ്റെ കിഴക്കേ മതിൽക്കെട്ടിന് സമാന്തരമായി ഏകദേശം 𝟒𝟓𝟎 മീറ്ററോളം (ഏകദേശം 𝟏𝟓𝟎𝟎 അടി) നീളത്തിൽ മണ്ഡപം വ്യാപിച്ചു കിടന്നിരുന്നു. ➟ഏകദേശം 𝟏𝟐 മീറ്റർ (𝟑𝟗-𝟒𝟎 അടി) ഉയരമുള്ള കൂറ്റൻ വെണ്ണക്കൽ തൂണുകളാണ് ഇതിനുണ്ടായിരുന്നത്. ➟ഈ തൂണുകൾ വരിവരിയായി ക്രമീകരിച്ചിരുന്നു. മണ്ഡപത്തിന് ഏകദേശം 𝟏𝟑 മീറ്റർ മുതൽ 𝟏𝟓 മീറ്റർ വരെ വീതിയുണ്ടായിരുന്നു. ➟മേൽക്കൂര ദേവദാരു മരങ്ങൾ (𝐂𝐞𝐝𝐚𝐫) കൊണ്ട് നിർമ്മിച്ചതായിരുന്നു. ➟ഇത് ദൈവാലയത്തിൻ്റെ ❛പുറത്തെ പ്രാകാരത്തിൽ❜ (𝐂𝐨𝐮𝐫𝐭 𝐨𝐟 𝐭𝐡𝐞 𝐆𝐞𝐧𝐭𝐢𝐥𝐞𝐬) ആണ് സ്ഥിതി ചെയ്തിരുന്നത്.❞ ➟പുറത്തെ പ്രാകാരം എന്നത് സകല ജാതികൾക്കും പ്രവേശനമുള്ള സ്ഥലമാണ്. ➟അപ്പോസ്തലന്മാർ ഒന്നിച്ചുകൂടിയിരുന്ന സ്ഥലത്തെ ➤❛വീടു❜ എന്നർത്ഥമുള്ള ➤❛𝐨𝐢𝐤𝐨𝐬❜ എന്ന ഗ്രീക്കുപദത്തിന് ➤❛ദൈവാലയം❜ എന്ന് അർത്ഥമുണ്ട്: (മത്താ, 12:4; 21:13; മർക്കൊ, 2:26; 11:17; ലൂക്കൊ, 6:4; 11:50; 19:46; യോഹ, 2:16; 2:17; പ്രവൃ, 7:47; 7:49; എബ്രാ, 10:21). ➟ശലോമോൻ്റെ പണ്ഡപം അടച്ചുപൂട്ടിയ ഒരു മുറിയല്ല; വലിയൊരു തുറന്ന ഹാളാണ്. ➟ആ വീടു മുഴുവനും നിറെച്ച വലിയ മുഴക്കമാണ് ഉണ്ടായത്. ➟തുറന്ന ഹാളായതു കാരണം ആ മുഴക്കം ദൈവാലയത്തിൽ പ്രാർത്ഥനയ്ക്കായും പെരുനാൾ കർമ്മങ്ങൾക്കായും വന്നിരിക്കുന്ന യെഹൂദന്മാർ മുഴുവനും കേട്ടു. ➤❝ഈ മുഴക്കം ഉണ്ടായപ്പോൾ പുരുഷാരം വന്നു കൂടി, ഓരോരുത്തൻ താന്താന്റെ ഭാഷയിൽ അവർ സംസാരിക്കുന്നതു കേട്ടു അമ്പരന്നു പോയി.❞ (പ്രവൃ, 2:6). ➟വാക്യം ശ്രദ്ധിക്കുക: ➤അന്യഭാഷകൾ കേട്ടിട്ടല്ല; മുഴക്കം കേട്ടിട്ടാണ് പുരുഷാരം വന്നുകൂടിയത്; അവരോടാണ് അവർ ജനിച്ച അവരുടെ സ്വന്തഭാഷയിൽ സംസാരിച്ചത്: (പ്രവൃ, 2:8). 
➦തന്മൂലം, ➤❝ഏതോ വീടിൻ്റെ മുകളിലത്തെ മുറിയിലല്ല; യേശുവിൻ്റെ മരണത്താൽ തിരുനിവാസത്തിൻ്റെ തിരശ്ശീല മുകൾതൊട്ട് അടിയോളം കീറിപ്പോയ ദൈവാലയാങ്കണത്തിലുള്ള ശലോമോൻ്റെ മണ്ഡപത്തിലാണ് സഭ സ്ഥാപിതമായതെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.❞
🔟 പൗലൊസ് വ്യക്തമായി പറയുന്ന ഒരു കാര്യമുണ്ട്: ➤❝ക്രിസ്തുയേശു തന്നേ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു.❞ (എഫെ 2:20). ➟അപ്പൊസ്തലൻ ഇവിടെ ➤❛പണിതിരിക്കുന്നു❜ എന്നർത്ഥത്തൽ ഉപയോഗിച്ചിരിക്കുന്ന  ➤❛Epoikodomēthentes❜ എന്ന ഗ്രീക്കുപദം ഒരു ഭൂതകാല ക്രിയയാണ് (𝐀𝐨𝐫𝐢𝐬𝐭 𝐏𝐚𝐫𝐭𝐢𝐜𝐢𝐩𝐥𝐞 𝐕𝐞𝐫𝐛). ➟ഇത് പൗലൊസിലൂടെയും മറ്റുള്ളവരിലൂടെയും ആത്മാവിനാൽ പണിയപ്പെടുന്നതിനെക്കുറിച്ചല്ല; അതിനെക്കുറിച്ച് അടുത്ത വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്: (എഫെ, 2:21-22). ➟പ്രത്യുത, പെന്തെക്കൊസ്തുനാളിൽ ഇട്ട സഭയുടെ അടിസ്ഥാനത്തെക്കുറിച്ചാണ് ഭൂതകാലക്രിയയിൽ പറഞ്ഞിരിക്കുന്നത്. ➟അടിസ്ഥാനം ഇട്ടിരിക്കുന്നത് സ്ത്രീകളും മറ്റുള്ളവരും ഉൾപ്പെടുന്ന 𝟏𝟐𝟎 പേരുടെ മേലല്ല; മൂലക്കല്ലായ യേശുക്രിസ്തുവും അപ്പൊസ്തലന്മാരും പ്രവാചകന്മാരുമാകുന്ന 𝟏𝟐 അപ്പൊസ്തലന്മാരുമെന്ന അടിസ്ഥാനത്തിന്മേലാണ്. ➟യേശു എന്നു പേരുള്ള മനുഷ്യൻ പ്രവാചകനും മഹാപുരോഹിതനുമായി അഭിഷേകം ചെയ്യപ്പെട്ടത് യോർദ്ദാനിൽവെച്ചാണെങ്കിൽ (യോഹ, 9:11; ലൂക്കൊ, 3:22; പ്രവൃ, 10:38) ➟അവൻ്റെ ശിഷ്യന്മാർ പ്രവാചകന്മാരായി അഭിഷേകം ചെയ്യപ്പെട്ടത് പെന്തെക്കൊസ്ത് നാളിലെ അഭിഷേകത്താലാണ്: (പ്രവൃ, 2:2-3). ➟അതിനാൽ, പെന്തെക്കൊസ്തിൽ എല്ലാവർക്കും ലഭിച്ചത് അന്യഭാഷയല്ല; പ്രവചനം ജ്ഞാനം മുതലായ വിവിധ വരങ്ങളാണെന്നും മനസ്സിലാക്കാം. ➟അന്യഭാഷ ലഭിച്ചവരാകട്ടെ, ഒരാൾതന്നെ വിവിധ ഭാഷകൾ സംസാരിച്ചതായും കാണാം. ➤❛𝐡𝐞𝐭𝐞𝐫𝐚𝐢𝐬 𝐠𝐥ō𝐬𝐬𝐚𝐢𝐬❜ എന്ന പ്രയോഗം ബഹുവചനമാണ്. ➟അവർക്ക് പരിചയമില്ലാത വ്യത്യസ്തമായ ഭാഷകൾ ഓരോരുത്തരും സംസാരിക്കയാണ് ഉണ്ടായത്. ➟ഇന്നുകാണുന്നപോലെ, അവ്യക്തമായ അപശബ്ദങ്ങളല്ല; കേൾവിക്കാർക്ക് സുവ്യക്തമായി ഗ്രഹിക്കാൻ കഴിയുന്ന അവരുടെ ഭാഷയെയാണ് അന്യഭാഷയെന്ന് ബൈബിൾ പറഞ്ഞിരിക്കുന്നത്. ➟മേല്പറഞ്ഞവയിൽനിന്ന് മൂന്നു കാര്യങ്ങളുടെ സ്ഥിരീകരണം കാണാം:
❶ സഭയുടെ പ്രഥമാംഗങ്ങൾ 𝟏𝟐𝟎 പേരല്ല; 𝟏𝟐 അപ്പൊസ്തലന്മാരാണ്. 
❷ അപ്പൊസ്തലന്മാരിൽ എല്ലാവരും അന്യഭാഷ പറഞ്ഞില്ല; വ്യത്യസ്ത വരങ്ങളാണ് അവർക്ക് ലഭിച്ചത്; പത്രൊസ് അന്യഭാഷ പറഞ്ഞിട്ടില്ല എന്നത് അവൻ്റെ വായിൽനിന്നുതന്നെ മനസ്സിലാക്കാം.
❸ സഭ സ്ഥാപിതമായത് മാളികമുറിയിലല്ല; ശലോമോൻ്റെ മണ്ഡപത്തിലാണ്.