2ശമൂവേൽ

ശമൂവേലിൻ്റെ രണ്ടാം പുസ്തകം (Book of 2 Samuel)

പഴയനിയമത്തിലെ പത്താമത്തെ പുസ്തകം. ഈ പുസ്തകത്തിലെ ശ്രദ്ധേയനായ വ്യക്തി ദാവീദ് രാജാവാണ്. വെളിച്ചത്തിൽ നടക്കുമ്പോൾ, രാജാവായ മശീഹായുടെ ഉജ്ജ്വലമായ ഒരു പ്രതിരൂപമാണ് താൻ. വിശ്വാസജീവിതത്തിൽ അനുയാത്ര ചെയ്ത വിജയങ്ങളും സംഘട്ടനങ്ങളുമാണ് ഈ പുസ്തകത്തിന്റെ ആദ്യഭാഗത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. വിശ്വാസ മാർഗ്ഗത്തിൽ നിന്നും സമൃദ്ധി തന്നെ പാപത്തിലേക്കു നയിക്കുകയും അങ്ങനെ സ്വന്ത മോഹങ്ങൾക്കായി വാതിൽ തുറന്നുകൊടുക്കുകയും ചെയ്തപ്പോൾ താൻ അനുഭവിച്ച പരാജയങ്ങൾ രണ്ടാം ഭാഗത്ത് വിവരിച്ചിരിക്കുന്നു.

പ്രധാന വാക്യങ്ങൾ: 1. “ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും; അവൻ കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.” 2ശമൂവേൽ 7:14.

2. “നിന്റെ ഗൃഹവും നിന്റെ രാജത്വവും എന്റെ മുമ്പാകെ എന്നേക്കും സ്ഥിരമായിരിക്കും; നിന്റെ സിംഹാസനവും എന്നേക്കും ഉറെച്ചിരിക്കും.” 2ശമൂവേൽ 7:16.

3. “ദാവീദ് നാഥാനോടു: ഞാൻ യഹോവയോടു പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു നാഥാൻ ദാവീദിനോടു: യഹോവ നിന്റെ പാപം മോചിച്ചിരിക്കുന്നു; നീ മരിക്കയില്ല.” 2ശമൂവേൽ 12:13.

4. “യഹോവ എന്റെ ശൈലവും എൻ കോട്ടയും എന്റെ രക്ഷകനും ആകുന്നു. എന്റെ പാറയായ ദൈവം; അവനിൽ ഞാൻ ആശ്രയിക്കും; എന്റെ പരിചയും എന്റെ രക്ഷയായ കൊമ്പും എന്റെ ഗോപുരവും എന്റെ സങ്കേതവും തന്നേ. എന്റെ രക്ഷിതാവേ, നീ എന്നെ സാഹസത്തിൽനിന്നു രക്ഷിക്കുന്നു. സ്തുത്യനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിക്കും; എന്റെ ശത്രുക്കളിൽനിന്നു താൻ എന്നെ രക്ഷിക്കും.” 2ശമൂവേൽ 22:2-4.

ഉള്ളടക്കം: I. ദാവീദിന്റെ വിലാപം: 1:1-27.

II. ദാവീദിന്റെ ഭരണകാലം: അ.2-24. 

1. ദാവീദ് യെഹൂദയുടെ രാജാവാകുന്നു: 2:1-7.

2. ശൗലിൻ്റെ ഗൃഹവുമായുള്ള യുദ്ധം: 2:8-4:12.

3. യിസ്രായേൽ മുഴുവൻ രാജാവാകുന്നു: അ.5.

4. ദേശീയവും മതപരവുമായ ഐക്യം ഉറപ്പാക്കുന്നു: അ.6. 

5. ദാവീദിനോടുള്ള ഉടമ്പടി: 7:1-29.

6. ദാവീദിന്റെ യുദ്ധങ്ങൾ: അ.8.

7. മെഹീബോശേത്തിനോട് കാണിച്ച അനുകമ്പ: അ.9.

8. കുടുതൽ വിജയങ്ങൾ: അ.10

III. ദാവീദിൻ്റെ വീഴ്ച: 11:1-12-31.

1. ഊരീയാവിനോട് ചെയ്ത അതിക്രമം: അ.11.

2. യഹോവയോടുള്ള ഏറ്റുപറച്ചിൽ: അ.12.

IV. ദാവീദിൻ്റെ ക്ലേശങ്ങൾ: അ.13-20.

1. അമ്നോനും താമാറും: 13:1-19.

2. അബ്ശാലോമിൻ്റെ പ്രതികാരവും പാലായനവും: 13:20-39.

3. അബ്ശാലോമിൻ്റെ മടങ്ങിവരവ്: അ.14.

4. ദാവീദിൻ്റെ പാലായനം: 15:1-18.

5. ദാവീദിൻ്റെ സ്നേഹിതന്മാരും ശത്രുക്കളും: 15:19-16:14.

6. അബ്ശാലോമിൻ്റെ ഉപദേഷ്ടാക്കന്മാർ: 16:15-17:23.

7. അബ്ശാലോമിൻ്റെ മരണം, ദാവീദിൻ്റെ വിലാപം: 17:24-19:8.

8. ദാവീദിന്റെ യഥാസ്ഥാപനം: 19:9-43.

9. ശേബയുടെ എതിർപ്പും, മരണവും: അ.20.

V. അനുബന്ധം: അ.20-24.

1. ക്ഷാമം: 21:1-14.

2. ദാവീദിന്റെ വീരന്മാർ: 21:15-22.

3. ദാവീദിന്റെ അന്ത്യവാക്കുകൾ: 22:1-237.

4. ദാവീദിന്റെ വീരന്മാർ: 23:8-39.

5. ദാവീദിന്റെ ജനസംഖ്യയെടുപ്പും ശിക്ഷയും: 24:1-25. 

പൂർണ്ണവിഷയം

ശൗലിന്റെയും യോനാഥാന്റെയും മരണത്തെക്കുറിച്ച് ദാവീദ് അറിയുന്നു
ദാവീദിന്റെ വിലാപം – 1:1-16
ദാവീദ് യെഹൂദയുടെ മേൽ വാഴ്ച തുടങ്ങുന്നു – 1:17-27
അബ്നേരുമായുള്ള യുദ്ധം – 2:8-32
ദാവീദിന് ഹെബ്രോനിൽ വച്ചു ജനിച്ച പുത്രന്മാര്‍ – 3:2-5
അബ്നേർ ദാവീദിന്റെ പക്ഷം ചേരുന്നു – 3:6-21
യോവാബ് അബ്നേരിനെ കൊല്ലുന്നു – 3:22-29
ശൗലിന്റെ മകനായ ഈശ്-ബോശെത്തിന്റെ കൊലപാതകം- 4:1-12
ദാവീദ് യിസ്രായേലിന് മുഴുവൻ രാജാവാകുന്നു 5:1-5
ദാവീദ് യെരുശലേം പിടിച്ചടക്കി തന്റെ ആസ്ഥാനമാക്കുന്നു – 5:6-16
ദാവീദ് ഫെലിസ്ത്യരെ തോൽപ്പിക്കുന്നു – 5:17-25
ദാവീദ് പെട്ടകം യെരുശലേമിലേക്കു കൊണ്ടുവരുന്നു – 6:1-23
ആലയം പണിയുവാനുള്ള ദാവീദിന്റെ ആഗ്രഹം – 7:1-7
ദാവീദിനോടുള്ള ദൈവിക ഉടമ്പടി – 7:8-16
ദാവീദിന്റെ പ്രാര്‍ത്ഥന – 7:17-29
ദാവീദിന്റെ യുദ്ധങ്ങൾ, ഉദ്യോഗസ്ഥര്‍ – 8:1-18
ദാവീദും യോനാഥാന്റെ മകനായ മെഫീബോശെത്തും – 9:1-13
ദാവീദ് അരാമ്യരെയും, അമോന്യരെയും തോൽപ്പിക്കുന്നു 10:1-19
ബേത്ത്-ശേബയുമായുള്ള ദാവീദിന്റെ പാപം – 11:1—12:23
പാപം – 11:2-5
നാഥാൻ ദാവീദിനെ ശാസിക്കുന്നു; ദാവീദിന്റെ ശിക്ഷ – 12:1-14
ശിക്ഷ ആരംഭിക്കുന്നു – 12:15-23
ശലോമോന്റെ ജനനം – 12:24-25
ദാവീദിന്റെ കുടുംബ പ്രശ്നങ്ങൾ – 13:1—18:33
ശിക്ഷ തുടരുന്നു, അമ്നോൻ താമാരിനോട് വഷളത്വം പ്രവര്‍ത്തിക്കുന്നു – 13:1-22
അബ്ശാലോം അമ്നോനെ കൊന്നിട്ട് ഓടിപ്പോകുന്നു – 13:23-39
അബ്ശാലോം തിരിച്ച് വരുന്നു – 14:1-33
അബ്ശാലോം ദാവീദിനെതിരെ ഉപായം നിരൂപിക്കുന്നു – 15:1-37
സീബായുടെ ചരിത്രം – 16:1-4
ശിമെയി ദാവീദിനെ ശപിക്കുന്നു – 16:5-13
രണ്ടു ആലോചനക്കാര്‍ ഹൂശായി, അഹീഥോഫെൽ – 16:15—17:14
അബ്ശലോമിന്റെ പദ്ധതികളെക്കുറിച്ചു ദാവീദിന്റെ പുരോഹിതൻ അറിവു കൊടുക്കുന്നു – 17:15-22
അഹീഥോഫെലിന്റെ ആത്മഹത്യ – 17:23
അബ്ശാലോമിന്റെ മരണം, ദാവീദിന്റെ ദുഃഖം – 18:1-33
യോവാബിന്റെ ഉപദേശം – 19:1-8
ദാവീദ് യെരുശലേമിലേക്ക് മടങ്ങിവരുന്നു – 19:9-43
ശേബയുടെ കലാപം തകർക്കപ്പെട്ടു- 20:1-26
ഒരു ക്ഷാമവും, ശൗലിന്റെ സന്തതികളുടെ മേലുള്ള ഗിബയോന്യരുടെ പ്രതികാരവും – 21:1-14
ഫെലിസ്ത്യരുമായുള്ള യുദ്ധം – 21:15-22
ദാവീദിന്റെ സ്തുതിഗീതം – 22:1-51
ദാവീദിന്റെ അവസാന മൊഴികൾ – 23:3-39
ജനത്തെ എണ്ണന്നതു മൂലം ദാവീദിന്റെ പാപം – 24:1-10
ദാവീദിന്റെ പാപത്തിന്റെ ഫലം – ബാധ – 24:11-17
ദാവീദ് ഒരു യാഗപീഠം പണിത് ദൈവത്തിന് യാഗമര്‍പ്പിക്കുന്നു – 24:18-25

Leave a Reply

Your email address will not be published. Required fields are marked *