സസ്യജാലം (flora)
പലസ്തീനും സിറിയയും സസ്യസമ്പന്നമാണ്. ബൈബിളിലെ സസ്യങ്ങളെക്കുറിച്ചു സൂക്ഷ്മമായ വിവരണം നല്കുക അല്പം വിഷമമാണ്. രണ്ടു അനുമാനങ്ങളെ മുന്നിൽ കണ്ടുകൊണ്ടു മാത്രമേ ഒരു വിവരണത്തിന്നൊരുമ്പെടാൻ ആകുകയുള്ളൂ. ഒന്ന്; ബൈബിളിലെ സസ്യവർഗ്ഗം ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഇന്നറിയപ്പെടുന്ന അതേപേരുകളിൽ വിളിക്കപ്പെടുന്നവ തന്നെയാണ്. രണ്ട്; പലസ്തീനിൽ ഇന്നുകാണുന്ന സസ്യങ്ങൾ തന്നെയാണ് വേദകാലത്ത് ഉണ്ടായിരുന്നവ. ഈ രണ്ടനുമാനങ്ങൾ സ്വീകരിച്ചാൽ തന്നെയും നമ്മെ അലട്ടുന്ന ചില വൈഷമ്യങ്ങളുണ്ട്. ബൈബിളിന്റെ വിവിധപരിഭാഷകൾ സസ്യങ്ങളുടെ പേരുകളെ വ്യത്യസ്തമായിട്ടാണ് വിവർത്തനം ചെയ്തിട്ടുള്ളത്. തന്മൂലം ആധുനിക സസ്യശാസ്ത്ര വർഗ്ഗീകരണവുമായി അവ ഇടയുന്നു. ബൈബിൾ എഴുതിയ കാലത്ത് ആധുനിക സസ്യവർഗ്ഗ വിഭജനവും അതുപോലുള്ള കാര്യങ്ങളും പ്രശ്നമായിരുന്നില്ല. അന്നത്തെ ജനതയ്ക്ക് ഇതേ പേരുകളിൽ നിർദ്ദിഷ്ട സസ്യങ്ങൾ പരിചിതമായിരുന്നു. പല ബൈബിൾ വിവർത്തനങ്ങളും നടന്നത് പലസ്തീനിലെ സസ്യചരിത്രത്തെ കുറിച്ചു വളരെ കുറച്ചുമാത്രം അറിയപ്പെട്ടിരുന്ന കാലത്താണ്. ഈ കാരണങ്ങളാൽ പല സസ്യങ്ങളും ഏവയാണെന്നതിനെ കുറിച്ചു ഇന്നും അഭിപ്രായവ്യത്യാസം നിലവിലുണ്ട്. താഴ്ന്നപ്രദേശങ്ങളിൽ വളരുന്നവയും മലമ്പദേശങ്ങളിൽ വളരുന്നവയായും 124 ഗോത്രങ്ങളിലും 850 ഗണങ്ങളിലുമായി ഏകദേശം 3500 ജാതി സസ്യങ്ങൾ പലസ്തീനിലുണ്ട്. ഇവയിൽ വെറും നൂറു പേരാണ് ബൈബിളിൽ കൊടുത്തിട്ടുള്ളത്. അവയിൽ പ്രധാനപ്പെട്ടവ:
1. അകിൽ (സദൃ . 7:17)
2. അത്തി ( ഉല്പ, 3:7)
3. അമര (യെഹെ, 4:9)
4. അരിഞ്ഞിൽ (ഉല്പ, 30:37)
5. അരൂത (ലൂക്കൊ, 11:42)
6. അലരി (ഇയ്യോ, 40:22)
7. അശോകം (യെശ, 44:14)
8. ആപ്പിൾ (നാരകം) (ഉത്ത, 2:3)
9. ആൽമരം (ഹോശേ, 4:13)
10. ആവണക്ക് (യോനാ, 4:6)
11. ഈന്തപ്പന (ന്യായാ, 4:5)
12. ഈസോപ്പ് (പുറ, 12:22)
13. ഏലം (വെളി, 18:13 )
14. ഉള്ളി (സവോള) (സംഖ്യാ, 11:5)
15. ഒലിവ് ( ഉല്പ, 8:11)
16. ഓട (യെശ, 42:3)
17. കടുക് (മത്താ, 13:31)
18. കരിമരം (യെഹെ . 27:15)
19. കരുവേലകം (1രാജാ, 13:14)
20. കള (മത്താ, 13:25)
21. കാഞ്ഞിരം (സദൃ, 5:4)
22. കാട്ടത്തി (1രാജാ, 10:27)
23. കാട്ടുകിഴങ്ങ് (ഇയ്യോ, 30:4)
24. കാട്ടുമുന്തിരി (യിരെ, 2:21)
25. കാട്ടൊലിവ് (റോമ, 11:17)
26. കുന്തുരുക്കം (പുറ, 30:34)
27. കൈപ്പുചീര (സംഖ്യാ, 9:11)
28. കൊഴുന്ത് (നെഹ, 8:15)
29. കോതമ്പ് (ഗോതമ്പ്) ( ഉല്പ, 41:22)
30. ഖദിരമരം (പുറ, 25:10)
31. ഗോഫർ മരം (ഉല്പ, 6:14)
32. ചണം (യോശു, 2:6)
33. ചതകുപ്പ (മത്താ, 23:23)
34 ചന്ദനമരം (1രാജാ, 10:11)
35. ചിറ്റുള്ളി (വെളുത്തുള്ളി) (സംഖ്യാ, 11:5)
36. ചീര (ലൂക്കൊ, 11:42)
37. ചുവന്നുള്ളി (സംഖ്യാ, 11:5)
38. ചൂരച്ചെടി (1രാജാ, 19:4)
39. ചെറുപയർ (യെഹെ, 4:9)
40. ചോളം (യെഹെ, 4:9)
41. ജടാമാംസി (ഉത്ത, 1:12)
42. ജീരകം (മത്താ, 23:23)
43. ഞാങ്ങണ (ഇയ്യോ, 8:11)
44. ഞെരിഞ്ഞിൽ (മത്താ, 7:16)
45. താമര (ഉത്ത, 2:16)
46. തിന (യെഹെ,4:9)
47. തുളസി (ലൂക്കൊ, 11:42)
48. തേക്ക് (44:14)
49. ദൂദായി (ഉല്പ, 30:14)
50. ദേവദാരു (യെശ, 2:13)
51. നാരകം (യോവേ, 1:12)
52. പനിനീർ പുഷ്പം (ഉത്ത, 2:1)
53. പയർ (യെഹ, 4:9)
54. പയിൻമരം (യെശ, 41:19)
55. പരിപ്പ് (2ശമൂ, 17:28)
56. പിചുലവൃക്ഷം (1ശമൂ, 22:6)
57. പുന്ന (ഉല്പ . 30:37)
58. ബദാംവൃക്ഷം (ഉല്പ, 30:37)
59. ബാഖാവൃക്ഷം (2ശമൂ, 5:23)
60. മണൽ ചീര (ഇയ്യോ, 30:4)
61. മത്തൻ (സംഖ്യാ, 11:5)
62. മയിലാഞ്ചി (ഉത്ത, 1:14)
63. മാതളനാരകം (യോശു, 15:32)
64. മുന്തിരിവള്ളി (ഉല്പ, 49:11)
65. മുൾചെടി (ഉല്പ, 3:18)
66. മൂര് (സദൃ, 7:17)
67. യവം (1രാജാ, 4;8)
68. രോചനക്കുരു (സഭാ, 12:5)
69. ലവംഗം (പുറ, 30:13)
70. വാളവര (ലൂക്കൊ, 15:16)
71. വെള്ളരി (സംഖ്യാ, 11:5)
72. സരളവൃക്ഷം (1രാജാ, 6:15)