പർവ്വതം/മലകൾ (38)

പർവ്വതം/മലകൾ

ശാശ്വതത്തിന്റെയും മാറ്റമില്ലായ്മയുടെയും പ്രതീകമാണ് പർവ്വതങ്ങൾ. (ആവ, 33:15; ഹബ, 3:6; യെശ, 54:10). വർഷപാതത്തെ സഹായിക്കുന്നതിനാൽ പർവ്വതങ്ങൾ സമൃദ്ധിയുടേയും പ്രതീകങ്ങളാണ്. (ആവ, 33:15; യിരെ, 50:19; മീഖാ, 7:14). പർവ്വതങ്ങളിൽ മേച്ചിൽപ്പുറങ്ങളുണ്ട്. (സങ്കീ, 50:10). ജാതികളുടെ ബലിപീഠങ്ങൾ പർവ്വതങ്ങളുമായി ബന്ധപ്പെട്ടു കാണാം. (1രാജാ, 18:17-46; യെശ, 14:13; 65:7; യെഹെ, 6:13). പർവ്വതങ്ങൾ അഭയസ്ഥാനങ്ങളാണ്. (ന്യായാ, 6:2; 1ശമൂ, 14:21,22; സങ്കീ, 68:15, 22; മത്താ, 24:1). ഗിരികൾ ആദ്യം സൃഷ്ടിക്കപ്പെട്ടവയായി കണക്കാക്കപ്പട്ടിരുന്നു. (ഇയ്യോ, 15:7; സദൃ, 8:25; സങ്കീ, 90:2). സ്രഷ്ടാവിന്റെ ശക്തിയെ അവ വെളിപ്പെടുത്തുന്നു. (സങ്കീ, 65:6). യഹോവയുടെ പ്രത്യക്ഷതയിൽ പർവ്വതങ്ങൾ കുലുങ്ങുകയും മെഴുകുപോലെ ഉരുകുകയും ചെയ്യുന്നു. (ന്യായാ, 5:5; സങ്കീ, 97:5; യെശ, 64:1; മീഖാ, 1:4 ). യഹോവയുടെ കോപത്താൽ മലകൾ ഇളകുന്നു. (സങ്കീ, 18:7; മീഖാ, 6:1). യഹോവ തൊടുമ്പോൾ പർവ്വതങ്ങൾ പുകയുന്നു. (സങ്കീ, 104:32; 144:). യിസ്രായേലിന്റെ വീണ്ടെടുപ്പിൽ പർവ്വതങ്ങൾ ഉല്ലസിച്ചു ഘോഷിക്കുന്നു. (സങ്കീ, 98:8; യെശ, 44:23; 49:13; 55:12). യഹോവയുടെ സ്തുതിയിൽ അവ തുള്ളിച്ചാടുന്നു. (സങ്കീ, 144:4, 6). താബോരും ഹെർമ്മോനും യഹോവയുടെ നാമത്തിൽ ആനന്ദിക്കുന്നു. (സങ്കീ, 89:12). യഹോവയിൽ ആശ്രയിക്കുന്നവർ കുലുങ്ങാതെ എന്നേക്കും നിൽക്കുന്ന സീയോൻ പർവ്വതം പോലെയാണ്. (സങ്കീ, 125:2). ബൈബിളിൽ ഒന്നാമതു പറയപ്പെട്ടിരിക്കുന്ന പർവ്വതം രക്ഷയുടെ പെട്ടകം തങ്ങിയ അരരാർത്തു പർവ്വതമാണ്. ഒടുവിൽ പറയപ്പെട്ടിരിക്കുന്നത് രക്ഷിതഗണം നിൽക്കുന്ന സീയോൻ മലയും. (വെളി, 14:1).

1. അബാരീം പർവ്വതം

2. അമാനാ മുകൾ

3. അരാരാത്ത് പർവ്വതം

4. എഫ്രയീം പർവ്വതം

5. എഫ്രോൻ മല

6. ഏബാൽ പർവ്വതം

7. ഒലിവുമല

8. കർമ്മേൽ പർവ്വതം

9. ഗായശ് മല

10. ഗിലെയാദ് പർവ്വതം

11. ഗിൽബോവ പർവ്വതം

12. ഗെരിസീം മല

13. താബോർ മല

14. നെബോ പർവ്വതം

15. പാറാൻ പർവ്വതം

16. പിസ്ഗ കൊടുമുടി

17. പെറാസീം മല

18. പെയോർ മല

19. ബാലാ മല

20. ബാൽ-ഹെർമ്മോൻ പർവ്വതം

21. ബാശാൻ പർവ്വതം

22. ബേഥേൽ മല

23. മിസാർ മല

24. മോരിയ മല

25. യെയാരീം മല 

26. ലെബാനോൻ പർവ്വതം

27. ശമര്യാമല

28. ശാഫേർ മല

29. സല്മോൻ മല 

30. സീനായ് പർവ്വതം

31. സീയോൻ മല

32. സെമരായീം മല 

33. സേയീർ മല

34. ഹർഹേരെസ് പർവ്വതം

35. ഹാലാക് മല

36. ഹെർമ്മോൻ പർവ്വതം 

37. ഹോരേബ് പർവ്വതം

38. ഹോർ പർവ്വതം

പുതിയനിയമത്തിൽ പേർ പറയപ്പെടാത്ത ചില പ്രധാനപ്പെട്ട മലകളുണ്ട്: ‘യേശു പീക്ഷിക്കപ്പെട്ട മല’ (ലൂക്കൊ, 4:5), ‘ഭാഗ്യവചനങ്ങളുടെ മല’ (മത്താ, 5-7), ‘മറുരൂപമല’ (മത്താ, 17:1).