അന്ത്രൊനിക്കൊസ്

അന്ത്രൊനിക്കൊസ് (Andronicus)

“എന്റെ ചാർച്ചക്കാരും സഹബദ്ധന്മാരായ അന്ത്രൊനിക്കൊസിന്നും യൂനിയാവിന്നും വന്ദനം ചൊല്ലുവിൻ; അവർ അപ്പൊസ്തലന്മാരുടെ ഇടയിൽ പേർകൊണ്ടവരും എനിക്കു മുമ്പെ ക്രിസ്തുവിൽ വിശ്വസിച്ചവരും ആകുന്നു.” (റോമ, 16:7).

പേരിനർത്ഥം — നരഞ്ജയൻ

പൗലൊസിനു മുമ്പ് ക്രിസ്തുവിൽ വിശ്വസിച്ച ഒരു യെഹൂദൻ. യേശുവിന്റെ ക്രൂശീകരണത്തിനുശേഷം അഞ്ചു വർഷത്തിനുള്ളിൽ യെരുശലേമിൽ വച്ചു ക്രിസ്തുവിൽ വിശ്വസിച്ചശേഷം ചിതറിപ്പോയവരിൽ ഒരുവനായിരിക്കണം. ‘എന്റെ ചാർച്ചക്കാരും സഹബദ്ധന്മാരും എന്നു പറഞ്ഞു പൗലൊസ് അന്ത്രൊനിക്കൊസിനും യുനീയാവിനും വന്ദനം ചൊല്ലുന്നു.’ (റോമ, 16:7). ഇയാൾ പൗലൊസിന്റെ ബന്ധുവായിരിക്കണമെന്നില്ല. യെഹൂദൻ ആയതുകൊണ്ടു തന്റെ ചാർച്ചക്കാരൻ എന്നു പൗലൊസ് പറഞ്ഞതാകാം. അന്ത്രൊനിക്കൊസ് അപ്പൊസ്തലന്മാരുടെ ഇടയിൽ പ്രസിദ്ധനാണ്. പൗലൊസിനോടൊപ്പം കാരാഗൃഹവാസം അനുഭവിച്ചിട്ടുണ്ട്. പക്ഷേ എപ്പോൾ എവിടെവെച്ചു എന്നു വ്യക്തമല്ല. ഹിപ്പൊലിറ്റസിന്റെ അഭിപ്രായത്തിൽ അന്ത്രൊനിക്കൊസ് പന്നോനിയയിലെ (Pannonia) ബിഷപ്പായിരുന്നു; ഡോറത്യൂസിന്റെ (Dorotheus) അഭിപ്രായത്തിൽ സ്പെയിനിലെയും.

One thought on “അന്ത്രൊനിക്കൊസ്”

Leave a Reply

Your email address will not be published. Required fields are marked *