സ്നാനം ഏല്ക്കേണ്ട നാമം

സ്നാനം ഏല്ക്കേണ്ട നാമം

“ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു.” (മത്തായി 28:19)

കർത്താവായ യേശുക്രിസ്തു തൻ്റെ സ്വന്തരക്തത്താൽ സമ്പാദിച്ച ദൈവത്തിൻ്റെ സഭയ്ക്ക് ആചരിക്കുവാനായി ഏല്പിച്ചിരിക്കുന്ന രണ്ട് അനുഷ്ഠാനങ്ങളിൽ ഒന്നാണ് സ്നാനം; മറ്റേത് കർത്തൃമേശയാണ്. സ്നാനം ഒരിക്കലായും കർത്തൃമേശ നിരന്തരമായും ആചരിക്കണം. സ്നാനം എല്ലാ ക്രൈസ്തവ വിഭാഗങ്ങളും അനുഷ്ഠിക്കുന്നുവെങ്കിലും, ഏത് നാമത്തിലാണ് സ്നാനപ്പെടേണ്ടതെന്ന് എല്ലാവർക്കും അറിയില്ല. അതിനാൽ സ്നാനമേല്ക്കേണ്ട നാമത്തെക്കുറിച്ചുള്ള ബൈബിൾ വിവരങ്ങൾ താഴെ ചേർക്കുന്നു:

1. പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം: ക്രിസ്തു, ശിഷ്യന്മാർക്ക് നല്കിയ മഹാനിയോഗമാണ്, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കുക എന്നത്. പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നത് സംജ്ഞാനാമമല്ല; സ്ഥാനനാമം അഥവാ പദവിനാമമാണ്. പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്ന മൂന്ന് പദവികൾക്കുശേഷം ‘നാമത്തിൽ’ എന്നു ഏകവചനത്തിൽ പറഞ്ഞിരിക്കയാൽ, അതൊരു സംജ്ഞാനാമം അഥവാ പ്രത്യേക പേരിനെയാണ് സൂചിപ്പിക്കുന്നതെന്ന് മനസ്സിലാക്കാം. പുതിയനിയമത്തിൽ ദൈവത്തിനും മനുഷ്യനുമായി ഒരു സംജ്ഞാനാമമാണ് ഉള്ളത്, അതാണ്, യേശു അഥവാ യേശുക്രിസ്തു. (മത്താ, 1:21; ലൂക്കൊ, 1:31; എബ്രാ, 13:8; 1യോഹ, 5:20). അതായത്; ഏകസത്യദൈവമായ പിതാവിൻ്റെ നാമവും (യോഹ, 17:3, 17:11,12) ജഡത്തിൽ വെളിപ്പെട്ട് മനുഷ്യരുടെ പാപങ്ങൾ വഹിച്ചുകൊണ്ട് ക്രൂശിൽ മരിച്ച് ഉയിർത്തെഴുന്നേറ്റ മനുഷ്യനായ പുത്രൻ്റെ നാമവും (1തിമൊ, 2:5,6) ദൈവത്തിൻ്റെ പരിശുദ്ധാത്മാവിൻ്റെ നാമവും (യോഹ, 14:26) ഒന്നുതന്നെയാണ്. (മത്താ, 28:19. ഒ.നോ: പ്രവൃ, 2:38; 8:16; 10:48; 19:5: 22:16).

2. സകല ഭൂസീമാവാസികൾക്കും രക്ഷയ്ക്കായുള്ള ഏകനാമം: പഴയനിയമത്തിൽ ഭൂമിയിലെ സകല മനുഷ്യർക്കും രക്ഷയ്ക്കായുള്ള ഏകനാമം യഹോവയുടേതാണ്: “സകല ഭൂസീമാവാസികളുമായുള്ളോരേ, എങ്കലക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.” (യെശ, 45:22). പുതിയനിയമത്തിൽ ആകാശത്തിനു കീഴിൽ രക്ഷയ്ക്കായുള്ള ഏകനാമം യേശുക്രിസ്തുവാണെന്ന് സ്വർഗ്ഗരാജ്യത്തിൻ്റെ താക്കോൽ കൈപ്പറ്റിയവനായ പത്രൊസ് വിളിച്ചുപറയുന്നു: “മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.” (പ്രവൃ, 4:12). പഴയനിയമത്തിലെ യഹോവയല്ല യേശുക്രിസ്തുവെങ്കിൽ അഥവാ, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം ‘യേശുക്രിസ്തു’ എന്ന ഏകനാമല്ലെങ്കിൽ, ബൈബിൾ അതിൽത്തന്നെ ഛിദ്രിച്ചുപോകില്ലേ? “ഒരു പട്ടണമോ ഗൃഹമോ തന്നിൽ തന്നേ ഛിദ്രിച്ചു എങ്കിൽ നിലനിൽക്കയില്ല.” (മത്താ, 12:26).

3. സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്ന നാമം: “അവനിൽ വിശ്വസിക്കുന്ന ഏവന്നും അവന്റെ നാമം മൂലം പാപമോചനം ലഭിക്കും എന്നു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു.” (പ്രവൃ, 10:43). ഈ വാക്യം ശ്രദ്ധിക്കണം: ‘അവരിൽ വിശ്വസിക്കുന്ന ഏവന്നും’ എന്നു മൂന്നു വ്യക്തിയെക്കുറിച്ചല്ല; ‘അവനിൽ’ അഥവാ ‘യേശുക്രിസ്തുവിൽ’ എന്ന് ഏകനെക്കുറിച്ചാണ് പറയുന്നത്. അടുത്തത്; ‘അവരുടെ നാമം മൂലം പാപമോചനം ലഭിക്കും’ എന്നു മൂന്നുപേരെക്കുറിച്ചല്ല; ‘അവൻ്റെ നാമം മൂലം’ എന്ന് യേശുക്രിസ്തു എന്ന ഏകനെക്കുറിച്ചാണ് പറയുന്നത്. ഇതുതന്നെയാണ് യേശു കല്പിച്ച നാമവും, (മത്താ, 28:19), പത്രൊസ് സ്നാനം കഴിപ്പിച്ച നാമവും: “നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ.” (പ്രവൃ, 2:38. ഒ.നോ: 2:38; 8:16; 10:48; 19:5: 22:16).

4. സമാന്തരഭാഗങ്ങൾ: മത്തായി 28:19-ൽ പറഞ്ഞിരിക്കുന്ന നാമം ഏതാണെന്നറിയാൻ സമാന്തരഭാഗങ്ങൾ നോക്കിയാൽ മതിയാകും: “പിന്നെ അവൻ അവരോടു: നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ. വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.” (മർക്കൊ, 16:15,16). സുവിശേഷത്തെ തുടർന്നാണ് സ്നാനം വരുന്നത്. സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കിൽ സ്നാനത്തിൻ്റെ ആവശ്യമില്ല. അഥവാ, സുവിശേഷം വിശ്വസിക്കുന്നവരാണ് സ്നാനം ഏല്ക്കേണ്ടത്. സുവിശേഷത്തിൻ്റെ അടിസ്ഥാനം യേശുവാണ്: “ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു.” (1കൊരി, 15:3,4). സുവിശേഷം യേശുവാണ്: “ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക. അതു ആകുന്നു സുവിശേഷം.” (1തിമൊ, 2:8,9). സുവിശേഷം പ്രസംഗിക്കേണ്ടത് യേശുവിൻ്റെ നാമത്തിലാണ്: “എന്നാൽ ദൈവരാജ്യത്തെയും യേശുക്രിസ്തുവിന്റെ നാമത്തെയും കുറിച്ചുള്ള സുവിശേഷം.” (പ്രവൃ, 8:12. ഒ.നോ: പ്രവൃ, 4:18; 5:40; 9:27). “ക്രിസ്തു കഷ്ടം അനുഭവിക്കയും മൂന്നാം നാൾ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേൽക്കയും അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.” (ലൂക്കോ, 24:46,47. ഒ.നോ: പ്രവൃ, 1:8; 5:31). മാനസാന്തരവും പാപമോചനവും ആരുടെ നാമത്തിലാണോ, ആ നാമത്തിൽത്തന്നെയാണ് സ്നാനവും. യേശുവിൽനിന്ന് സ്വർഗ്ഗരാജ്യത്തിൻ്റെ താക്കോൽ കൈപ്പറ്റിയവനായ പത്രൊസും (പ്രവൃ, 2:38) സകല പ്രവാചകന്മാരും (പ്രവൃ, 10:43) അത് സാക്ഷ്യപ്പെടുത്തുന്നു.

5. ഏകസത്യദൈവത്തിൻ്റെ നാമം: “ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു” (യോഹ, 5:43), “യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ” (സങ്കീ, 118:26), “കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ” (യോഹ, 12:13; ഒ.നോ: മത്താ, 21:9; 23:39; മർക്കൊ, 11:9; ലൂക്കൊ, 13:35; 19:38), “നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമം” (യോഹ, 17:11;12. ഒ.നോ: യോഹ, 10:25; 12:28; 17:1; 17:6; 17:26). “എങ്കിലും പിതാവു എന്റെ നാമത്തിൽ അയപ്പാനുള്ള പരിശുദ്ധാത്മാവു എന്ന കാര്യസ്ഥൻ” (യോഹ, 14:26). പരിശുദ്ധാത്മാവിനെ പിതാവിൻ്റെ ആത്മാവെന്നും (മത്താ, 10:20; ന്യായാ, 3:10; യെശ, 61:1; റോമ, 8:9), പുത്രൻ്റെ ആത്മാവെന്നും (ഗലാ, 4:6ഫിലി, 1:9; 2കൊരി, 3:17; റോമ, 8:9; പ്രവൃ, 16:7) അഭിന്നമായി വിളിച്ചിരിക്കുന്നതും നോക്കുക. ആകയാൽ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകസത്യദൈവത്തിൻ്റെ നാമമാണ് യേശുക്രിസ്തു എന്ന് മനസ്സിലാക്കാം.

6. അസ്തിത്വദ്യോതകമാണ് നാമം: പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്ന പ്രയോഗം പഴയനിയമത്തിലില്ല; പുതിയനിയമത്തിലാണുള്ളത്. ദൈവം മൂന്ന് വ്യക്തിയാണെങ്കിൽ, പിതാവിനും പരിശുദ്ധാത്മാവിനും കൂടി ഓരോ സംജ്ഞാനാമം പുതിയനിയമത്തിൽ ഉണ്ടാകുമായിരുന്നു. അസ്തിത്വദ്യോതകമാണ് പേര്; പേർ കൂടാതെ ഒന്നും നിലനില്ക്കുന്നില്ല. ലോകത്തിൽ സ്വതന്ത്രമായി നിലനില്ക്കുന്നതും വേർതിരിച്ച് അറിയാൻ കഴിയുന്നതുമായ എല്ലാറ്റിനും ഒരു പേരുണ്ട്. പിതാവിനും പരിശുദ്ധാത്മാവിനും പ്രത്യേകം പേർ പറഞ്ഞിട്ടില്ലെന്നുള്ളത്, പിതാവും പരിശുദ്ധാത്മാവും പുത്രനിൽനിന്ന് വ്യതിരിക്തർ അല്ലാത്തതുകൊണ്ടാണ്. പരിശുദ്ധാത്മാവ് എന്നത് ഒരു പേരല്ല; വിശേഷണമാണ്. പഴയനിയമത്തിൽ ഒരാളെ വിശുദ്ധമനുഷ്യൻ (holy man) എന്ന് പറഞ്ഞിട്ടുണ്ട്; ആ മനുഷ്യന് ‘എലീശാ’ എന്ന് കൃത്യമായൊരു പേരുമുണ്ട്. (2രാജാ, 4:8). പരിശുദ്ധാത്മാവ് പിതാവിലും പുത്രനിലും നിന്ന് വ്യത്യസ്തനായിരുണെങ്കിൽ പഴയനിയമത്തിൽത്തന്നെ ഒരു പേരുണ്ടാകുമായിരുന്നു.

7. പിതാവും പുത്രനും ഒന്നുതന്നെയാണ്: ‘ഞാൻ തന്നേ അവൻ അഥവാ പിതാവു’ (യോഹ, 8:24, 28), ‘ഞാനും പിതാവും ഒന്നാകുന്നു’ (യോഹ, 10:30), ‘ഇന്നുമുതൽ നിങ്ങൾ അവനെ അറിയുന്നു; അവനെ കണ്ടുമിരിക്കുന്നു’ (യോഹ, 14:7), ‘എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു’ (14:9), ‘ഇപ്പോഴോ അവർ എന്നെയും എന്റെ പിതാവിനെയും കാൺകയും പകെക്കുകയും ചെയ്തിരിക്കുന്നു’ (യോഹ, 15:24). യോഹന്നാൻ 8:24-ൻ്റെ സത്യവേദപുസ്തകം പരിഭാഷ കൃത്യമല്ല; സത്യവേദപുസ്തകം പരിഷ്ക്കരിച്ച ലിപിയിലുള്ള വാക്യം: “നിങ്ങളുടെ പാപങ്ങളില്‍ നിങ്ങള്‍ മരിക്കുമെന്നു ഞാന്‍ പറഞ്ഞുവല്ലോ. ഞാനാകുന്നവന്‍ ഞാന്‍തന്നെ എന്ന് നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും.” (ഒ.നോ: 8:28). പി.ഒ.സിലെ വാക്യം: “നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞു. എന്തെന്നാല്‍, ഞാന്‍ ഞാന്‍ തന്നെ എന്നു വിശ്വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും.” (ഒ.നോ: ഇ.ആർ.വി; ഓശാന; വിശുദ്ധഗ്രന്ഥം). പുറപ്പാട് 3:14-മായി യോഹന്നാൻ 8:24,28 വാക്യങ്ങൾ ഒത്തുനോക്കുക. താൻ എഗൊ എയ്മി (ego eimi = I AM) അഥവാ ‘ഞാനാകുന്നവൻ’ (പുറ, 3:14) ആണെന്ന് അനേക സ്ഥാനങ്ങളിൽ യേശു പറഞ്ഞിട്ടുണ്ട്; എങ്കിലും വിശ്വാസികൾ ആരുമത് ഗ്രഹിക്കുന്നില്ല. (ഉദാ: യോഹ, 8:58; 18:5; മത്താ, 26:64). പഴയനിയമത്തിലെ യഹോവയാണ് പുതിയനിയമത്തിൽ യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31), ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) മനുഷ്യനായി വെളിപ്പെട്ടത്. (ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15. ഒ.നോ: യെശ, 7:14 = മത്താ, 1:22; യെശ, 40:3; മലാ, 3:1 = മത്താ, 3:3,11; ആവ, 5:26 = 1തിമൊ, 3:16;0 യെശ, 35:4-6 = ലൂക്കൊ, 7:20-23; മത്താ, 11:2-6; യെശ, 52:8 = യോഹ, 1:14, 1:18; 1യോഹ, 1:1-3; യെശ, 52:6 = യോഹ, 17:11, 26; സങ്കീ, 78:2 = മത്താ, 13:34).

8. മൂന്നു പദവികൾ: പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികൾ ആയിരുന്നെങ്കിൽ ‘പിതാവിന്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം’ എന്ന വാക്യാംശം വ്യാകരണ നിയമപ്രകാരം തെറ്റായിമാറും. കാരണം, വ്യക്തികളെ ചേർത്ത് പറയുമ്പോൾ ‘നാമം എന്ന ഏകവചനമല്ല; ‘നാമങ്ങൾ’ എന്ന ബഹുവചനമാണ് വരേണ്ടത്. ബൈബിളിൻ്റെ അബദ്ധരാഹിത്യത്തിൽ വിശ്വസിക്കുന്നവർ ഈ വസ്തുത അംഗീകരിച്ചേ മതിയാകൂ. ഉദാഹരണത്തിന്: ”പത്രൊസിൻ്റെയും പൗലൊസിൻ്റയും യോഹന്നാൻ്റെയും നാമം” എന്ന് പറഞ്ഞാൽ; അവർ വ്യത്യസ്ത വ്യക്തികളാകയാൽ ആ വാക്യാംശം തെറ്റാണ്. എന്നാൽ, കേരളത്തിലെ ഇപ്പോഴത്തെ ”മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും വിജിലൻസ് മന്ത്രിയുടെയും നാമം” എന്ന് പറഞ്ഞാൽ ശരിയാണ്; ആ മൂന്ന് പദവികളും വഹിക്കുന്നത് പിണറായി വിജയനെന്ന ഏകവ്യക്തിയാണ്. അതുപോലെ, പിതാവിന്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം എന്നു പറഞ്ഞിരിക്കുന്നത്; ഏകവ്യക്തിയും മൂന്ന് പദവികളും ആയതിനാലാണ്.

9. യഹോവയുടെ പുസ്തകത്തിൽ അന്വേഷിച്ചു വായിച്ചു നോക്കുവിൻ: ബൈബിളിൽ എല്ലാക്കാര്യങ്ങൾക്കും തെളിവുകളുണ്ട്. യെശയ്യാപ്രവചനത്തിൽ ഇതിനൊരു തെളിവുകാണാം. “നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നു പേർ വിളിക്കപ്പെടും.” (യെശ, 9:6). ഇവിടെയും നോക്കുക: ക്രിസ്തുവിൻ്റെ നാല് പദവി പറഞ്ഞശേഷം ‘പേർ’ (name) എന്ന് ഏകവചനത്തിൽ പറയുന്നു. ഒന്നിലധികം വ്യക്തികൾ ഉണ്ടായിരുന്നെങ്കിൽ, ഏകവചനത്തിലല്ല; ബഹുവചനതത്തിൽ ‘പേരുകൾ’ (names) എന്ന് പറയുമായിരുന്നു. അതുപോലെ മത്തായി 28:19-ലെ പിതാവു പുത്രൻ പരിശുദ്ധാത്മാവു എന്നത് ഏകസത്യദൈവത്തിൻ്റെ മൂന്നു പദവിയാകുന്നു; ‘നാമം’ യേശുക്രിസ്തു എന്നും ആകുന്നു. (പ്രവൃ, 2:38; 8:16; 10:48; 19:5: 22:16).

10. ‘ഞാനോ’ എല്ലാനാളും കൂടെയുണ്ട്: പിതാവും പുത്രനും പരിശുദ്ധാത്മാവും മൂന്ന് വ്യക്തിയല്ലെന്നതിൻ്റെ തെളിവ് ആ വാക്യത്തിൽത്തന്നെ ഉണ്ട്; അതിൻ്റെ അവസാനഭാഗം: ”ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു. പിതാവും പുത്രനും പരിശുദ്ധാത്മാവും മൂന്ന് വ്യക്തിയാണെങ്കിൽ, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കാൻ പറഞ്ഞശേഷം ‘ഞാനോ എന്നല്ല ഞങ്ങളോ’ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടെന്ന് പറയുമായിരുന്നു. തന്മൂലം, ആ വേദഭാഗത്ത് നിന്നുതന്നെ പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നത് മൂന്ന് പദവികളും ഏകവ്യക്തിയുമാണെന്ന് മനസ്സിലാക്കാം.

11. യേശുക്രിസ്തു കല്പിച്ച നാമം ഏകമാണ്: യേശുക്രിസ്തു പറഞ്ഞത് ത്രിത്വനാമത്തിലുള്ള സ്നാനമാണെങ്കിൽ, സ്നാനത്തിൽ സ്നാനാർത്ഥി ചേരേണ്ടത് ത്രിത്വത്തോടല്ലേ? എന്നാൽ ത്രിത്വത്തോടല്ല; ക്രിസ്തു എന്ന ഏകനോടാണ് സ്നാനാർത്ഥി ചേരുന്നത്: (റോമ, 6:3-11; ഗലാ, 3:27; കൊലൊ, 2:12).

12. പുതിയനിയമത്തിൽ മറ്റെല്ലാക്കാര്യങ്ങളും യേശുവിൻ്റെ നാമത്തിൽ ചെയ്യുവനല്ലാതെ, പിതാവിൻ്റെയോ പരിശുദ്ധാത്മാവിൻ്റെയോ നാമത്തിൽ ചെയ്യുവാൻ കല്പിച്ചിട്ടില്ല: പിതാവും പരിശുദ്ധാത്മാവും യേശുവിൽനിന്ന് വ്യതിരിക്തരായ വ്യക്തികളായിരുന്നെങ്കിൽ എന്തെങ്കിലും ഒരുകാര്യം അവരുടെ നാമത്തിലും ചെയ്യാൻ കല്പിക്കേണ്ടതല്ല? അടയാളങ്ങളും അത്ഭുതങ്ങളും (പ്രവൃ, 4:30), അപ്പൊസ്തലന്മാരുടെ പ്രാണാത്യാഗം (പ്രവൃ, 15:25), അപ്പൊസ്തലന്മാർ അപമാനം സഹിച്ചത് (പ്രവൃ, 5:41), അപ്പൊസ്തലന്മാർ പ്രസംഗിച്ച നാമം (പ്രവൃ, 9:27), ആദിമസഭ വിളിച്ചപേക്ഷിച്ചത് (പ്രവൃ, 9:14), കാര്യസ്ഥനായ പരിശുദ്ധാത്മാവ് അവരോഹണം ചെയ്തത് (യോഹ, 14:26), ജാതികളുടെ പ്രത്യാശ (മത്താ, 12:20), ജാതികളുടെ വിശ്വാസത്തിൻ്റെ അനുസരണം (റോമ, 1:6), ജാതികൾക്ക് വെളിപ്പെടുത്തിയ നാമം (പ്രവൃ, 9:15), ദൈവമക്കൾ ആകുന്നത് (യോഹ, 1:12), നിത്യജീവൻ (യോഹ, 20:31), ന്യായവിധി തെറ്റിയൊഴിയുന്നത് (യോഹ, 3:18), പിതാവാം ദൈവത്തിന് സ്തോത്രം കരേറ്റുന്നത് (എഫെ,5:20), പിതാവ് കല്പിച്ചിരിക്കുന്ന നാമം (1യോഹ, 3:23), പിതാവിനോട് പ്രാർത്ഥിക്കുന്നത് (യോഹ, 15:16), പ്രബോധനം (1തെസ്സ, 4:1), പ്രവചനം (മത്താ, 7:22), പ്രാർത്ഥന (യോഹ, 14:13), പ്രാർത്ഥനയ്ക്ക് മറുപടി ലഭിക്കുന്നത് (യോഹ, 16:23), പൗലൊസ് ബന്ധിക്കപ്പെട്ടത് (പ്രവൃ, 21:13), ഭക്തർ നിന്ദ സഹിക്കുന്ന നാമം (1പത്രൊ, 4:14), ഭൂതോച്ചാടനം (മത്താ, 7:22), മാനസാന്തരവും പാപമോചനവും (ലൂക്കൊ, 24:47), രക്ഷ (പ്രവൃ, 4:12), രോഗസൗഖ്യം (പ്രവൃ, 3:6), വിശുദ്ധന്മാരെ കൈക്കൊണ്ടത് (റോമ, 16:2), വിശ്വാസികളിൽ മഹത്വപ്പെടേണ്ട നാമം (2തെസ്സ, 1:11), വിശ്വാസികൾ കൂടിവരുന്ന നാമം (മത്താ, 18:20), വീര്യപ്രവൃത്തികൾ (മത്താ, 7:22); ശുദ്ധീകരണവും നീതീകരണവും (1കൊരി, 6:11), സകല പ്രവാചകന്മാരും സാക്ഷ്യം പറഞ്ഞ നാമം (പ്രവൃ, 10:43), സർവ്വലോകരുടെയും മുഴങ്കാൽ മടങ്ങുന്ന നാമം (ഫിലി, 2:10), സുവിശേഷം (പ്രവൃ, 8:12), സ്തോത്രം ചെയ്യേണ്ട നാമം (എബ്രാ, 13:15) ഇങ്ങനെ മുഴുവൻ കാര്യങ്ങളും യേശുവിൻ്റെ നാമത്തിലാണ്; അതിനാൽ സ്നാനവും യേശുവിൻ്റെ നാമത്തിലാണ്.

13. ദൈവം ഏകനാണ്; അവൻ്റെ നാമവും ഏകമാണ്: “യഹോവ സർവ്വഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും.” (സെഖ, 14:9). യഹോവയുടെ ആ ഏകനാമമാണ് യേശുക്രിസ്തു. (മത്താ, 28:19). ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം ത്രിത്വമാണെന്ന മിഥ്യാധാരണയിലാണ് പലരും ത്രിത്വനാമത്തിൽ സ്നാനം ഏല്ക്കണമെന്ന് പഠിപ്പിക്കുന്നത്. യഹോവ മാത്രമാണ് ദൈവമെന്ന് പഴയനിയമം പറയുന്നു. (2രാജാ, 19:15; 19:19; സങ്കീ, 86:10; യെശ, 37:16; 37:20; 44:24). പിതാവായ ഏകദൈവമേ നമുക്കുള്ളുവെന്ന് പഴയപുതിയനിയമങ്ങളും ആവർത്തിച്ചു പറയുന്നു. (1കൊരി, 8:6; എഫെ, 4:6; മർക്കൊ, 12:29-32; യോഹ, 17:1-3; ആവ, 32:6; യെശ, 63:16; 64:8; മലാ, 2:10). അക്ഷയനും അദൃശ്യനും ആത്മാവുമായ ഏകസത്യദൈവമാണ് നമ്മുടേത്. (1തിമൊ, 1:17; യോഹ, 4:24). ആ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്ന പ്രതിമ അഥവാ ദൃശ്യരൂപമാണ് യേശുക്രിസ്തു. (കൊലൊ, 1:15; 2:9).

14. വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും: “വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ.” (കൊലൊ, 3:17). സുവിശേഷം കൈക്കൊണ്ട് ക്രിസ്തുവിൻ്റെ രക്ഷയിലേക്ക് വരുന്ന വ്യക്തിക്ക് സ്നാനമേല്ക്കേണ്ട നാമം ഏതാണെന്ന് നിശ്ചയമുണ്ടാകില്ല; കഴിപ്പിക്കുന്ന ആൾക്കാണ് ശരിയായ നാമത്തിൽ സ്നാനം നൽകാനുള്ള ഉത്തരവാദിത്വം. വാക്കുകൊണ്ടും ക്രിയകൊണ്ടുമുള്ള രണ്ടു ശുശ്രൂഷകളാണ് ദൈവസഭയ്ക്കുള്ളത്. (1പത്രൊ, 4:11). ഇതുരണ്ടും സമ്മേളിക്കുന്ന ശുശ്രൂഷയാണ് സ്നാനം; നാമം പ്രസ്താവിക്കപ്പെടുകയും ക്രിയചെയ്യുകയും ചെയ്യുന്നു. തെറ്റായ നാമത്തിൽ സ്നാനം നല്കുകവഴി, സ്നാനം കഴിപ്പിക്കുന്നയാൾ മൂന്നു തെറ്റുകൾ ഒരുപോലെ ചെയ്യുന്നു: യേശുക്രിസ്തുവിൻ്റെ കല്പന ലംഘിക്കുന്നു (മത്താ, 28:19); ദൈവവചനത്തോടു മറുതലിക്കുന്നു (കൊലൊ, 3:17); യേശുക്രിസ്തു മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം കരേറ്റാതിരിക്കുന്നു. (കൊലൊ, 3:17). കല്പന അനുസരിക്കാൻ ഉള്ളതാണ്; ആവർത്തിക്കാൻ ഉള്ളതല്ല. ത്രിത്വനാമത്തിൽ സ്നാനപ്പെടുത്തുന്ന എല്ലാവരും കല്പന അനുസരിക്കുകയല്ല; ആവർത്തിക്കുകയാണ് ചെയ്യുന്നത്.

15. യേശുക്രിസ്തുവിൻ്റെ മഹാനിയോഗം: യേശു സ്നാനത്തെക്കുറിച്ചുള്ള കല്പന നല്കിയത് ത്രിത്വവിശ്വാസികൾക്കല്ല; അപ്പൊസ്തലന്മാർക്കാണ്. യേശു അവരുടെ ഭാഷയിൽ അവരോട് പറഞ്ഞ കാര്യം അവർക്ക് മനസ്സിലായതിൽ അധികമായി മറ്റാർക്കും മനസ്സിലാകില്ലല്ലോ. കർത്താവിൽനിന്ന് അവർക്ക് ലഭിച്ച കല്പന അവരെങ്ങനെ പ്രായോഗിക തലത്തിൽ കൊണ്ടുവന്നു എന്ന് പരിശോധിച്ചാൽ, സത്യവിശ്വാസികൾക്ക് സ്നാനത്തെക്കുറിച്ചുള്ള ഉത്തരമായി. ത്രിത്വനാമത്തിൽ ഒരിക്കലും അവർ സ്നാനം കഴിപ്പിച്ചില്ല; യേശുക്രിസ്തു എന്ന ഏകൻ്റെ നാമത്തിലാണ് സ്നാനം കഴിപ്പിച്ചത്. (2:38; 8:16; 10:48; 19:5: 22:16). ചിലർ കരുതുന്നത്; യേശുവിൻ്റെ കല്പനയ്ക്ക് വിരുദ്ധമായിട്ടാണ് അപ്പൊസ്തലന്മാർ സ്നാനപ്പെടുത്തിയതെന്നാണ്. അതിനോടുള്ള ബന്ധത്തിൽ മൂന്ന് കാര്യങ്ങൾ പറയാം: ഒന്ന്; നിലത്ത് എന്തോ എഴുതിയതല്ലാതെ, പുതിയനിയമത്തിലെ ഒറ്റയക്ഷരം യേശു എഴുതിയിട്ടില്ല; എല്ലാം അപ്പൊസ്തലന്മാരാണ് എഴുതിയിരിക്കുന്നത്. അവർ യേശുവിൻ്റെ കല്പനയ്ക്ക് വിരുദ്ധമായിട്ടാണ് പ്രവർത്തിച്ചതെങ്കിൽ, പുതിയനിയമത്തിലെ പുസ്തകങ്ങൾക്ക് പിന്നെ യാതൊരു വിശ്വാസ്യതയും ഉണ്ടാകില്ലായിരുന്നു. ന്യായപ്രമാണംപോലെ, ‘ഒന്നിൽ തെറ്റിയ അവർ സകലത്തിന്നും കുറ്റക്കാരനായി തീരുമായിരുന്നു.’ (യാക്കോ, 2:10). രണ്ട്; പെന്തെക്കൊസ്തിൽ സഭ സ്ഥാപിതമായി യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനം കഴിപ്പിച്ചതിനും ഏകദേശം ഇരുപത്തഞ്ച് വർഷങ്ങൾക്ക് ശേഷമാണ് മത്തായി സുവിശേഷം എഴുതുന്നത്. അവർ വിരുദ്ധമായിട്ടാണ് സ്നാനം കഴിപ്പിച്ചിരുന്നതെങ്കിൽ, യേശു പറഞ്ഞതിനെ അവർക്കനുകൂലമായി മത്തായിക്ക് യേശുവിൻ്റെ വാക്കുകളെ തിരുത്തിയെഴുതാമായിരുന്നു. അങ്ങനെ ചെയ്യാതിരുന്നതിൽനിന്ന് അവർ യേശു പറഞ്ഞത് അതേപോലെ അനുസരിച്ചു എന്നതിന് തെളിവാണ്. മൂന്ന്; അപ്പൊസ്തലന്മാരുടെ പ്രവൃത്തികളെന്നല്ല; പരിശുദ്ധാത്മാവിൻ്റെ പ്രവൃത്തികൾ എന്നാണ് ആ പുസ്തകത്തിന് പേർ വരേണ്ടതെന്ന് എല്ലാവരും അംഗീകരിക്കുന്ന വസ്തുതയാണ്. കാരണം, അതിലെ പ്രവൃത്തികൾ മുഴുവൻ പരിശുദ്ധാത്മാവിൻ്റേതാണ്. പരിശുദ്ധാത്മാവ് അപ്പൊസ്തലന്മാരെ തടുക്കുന്നതായും, പറഞ്ഞയക്കുന്നതായും, എടുത്തുകൊണ്ട് പോകുന്നതായും നാം വായിക്കുന്നു. (8:39; 13:4; 16:7). കൂടാതെ, ആത്മാവിന് വിരുദ്ധമായി പ്രവർത്തിച്ച ഒരു കുടുംബം പട്ടുപോയതായും കാണാം. (5:1-11). എന്നുവെച്ചാൽ, യേശു കല്പിച്ചതിന് വിരുദ്ധമായി അപ്പൊസ്തലന്മാർ പ്രവർത്തിക്കാൻ ഇച്ഛിച്ചാലും അവരിൽ വസിക്കുന്ന ദൈവാത്മാവ് അതിന് സമ്മതിക്കില്ലായിരുന്നു. അതിനാൽ, യേശു കല്പിച്ച പിതാവിന്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം ‘യേശുക്രിസ്തു’ ആണെന്ന് അസന്ദിഗ്ദമായി തെളിയുന്നു.

ഒരു നാമത്തിൽ അഥവാ സംജ്ഞാനാമത്തിൽ സ്നാനമേല്ക്കാനാണ് ക്രിസ്തു കല്പിച്ചിരിക്കുന്നത്; ആ നാമം ‘യേശു’ എന്നല്ലാതെ മറ്റൊന്നല്ല. (2:38; 8:16; 10:48; 19:5: 22:16). ‘യഹോവ രക്ഷയാകുന്നു’ എന്നർത്ഥമുള്ള ‘യേശു’ എന്നതാണ് സംജ്ഞാനാമം. (മത്താ, 1:21). വിശേഷണങ്ങളൊക്കെ പില്ക്കാലത്ത് പേരായി മാറിയതാണ്. (ഉദാ: മത്താ, 1:1; മർക്കൊ, 1:1). എന്നാൽ പ്രവൃത്തികളിൽ ‘യേശുക്രിസ്തു’ (2:38; 10:48) എന്ന നാമത്തിൽ സ്നമേറ്റതായി രണ്ടിടത്തും, ‘കർത്താവായ യേശു’ (8:16; 19:5) എന്ന നാമത്തിൽ സ്നാനമേറ്റതായി രണ്ടിടത്തും പറഞ്ഞിട്ടുണ്ട്. കൂടാതെ, 22:16-ലെ ‘അവൻ’ എന്ന സർവ്വനാമം പൂരിപ്പിച്ചാൽ ‘നസറായനായ യേശു’ എന്നും ഉത്തരം കിട്ടും. ആകയാൽ ”കർത്താവായ യേശു, യേശുക്രിസ്തു, കർത്താവായ യേശുക്രിസ്തു, നസറായനായ യേശു” എന്നിങ്ങനെ ഏത് നാമത്തിലും സ്നാനമേല്ക്കാവുന്നതാണ്. “വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ.” (കൊലൊ, 3:17). സ്നാനം വാക്കിലും പ്രവൃത്തിലും ഉൾപ്പെടുന്ന ശുശ്രൂഷയല്ലെന്ന് ഒരു വ്യക്തിയോ പ്രസ്ഥാനമോ കരുതുന്നുവെങ്കിൽ, അവരെ തിരുത്താൻ ഈ ലേഖനത്തിനെന്നല്ല, ദൈവത്തിനുപോലും കഴിയില്ല. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കട്ട; ക്രിസ്തുവിൽ ഇടറിപ്പോകാത്തവർ ഭാഗ്യവാന്മാർ!

ആന്തരികവും ബാഹ്യവുമായ തെളിവുകൾ താഴെ ചേർക്കുന്നു:

ആന്തരിക തെളിവുകൾ

1. യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനമേല്ക്കാനാണ് പത്രൊസ് മൂവായിരം യെഹൂദന്മാരോട് കല്പിച്ചത്: “നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.” (പ്രവൃത്തികൾ 2:38)

2. കർത്താവായ യേശുവിൻ്റെ നാമത്തിലാണ് ഫിലിപ്പോസ് ശമര്യരെ സ്നാനം കഴിപ്പിച്ചത്: “അന്നുവരെ അവരിൽ ആരുടെമേലും ആത്മാവു വന്നിരുന്നില്ല; അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റിരുന്നതേയുള്ളു.” (പ്രവൃത്തികൾ 8:16)

3. യേശുക്രിസ്തുവിന്റെ നാമത്തിലാണ് പത്രൊസ് ജാതികളെ സ്നാനം കഴിപ്പിച്ചത്: പത്രൊസ് അവരെ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം കഴിപ്പിപ്പാൻ കല്പിച്ചു. അവൻ ചില ദിവസം അവിടെ താമസിക്കേണം എന്നു അവർ അപേക്ഷിച്ചു.” (പ്രവൃത്തികൾ 10:48)

4. കർത്താവായ യേശുവിൻ്റെ നാമത്തിലാണ് പൗലൊസ് എഫെസൊസിലെ ശിഷ്യന്മാരെ സ്നാനം കഴിപ്പിച്ചത്: “ഇതു കേട്ടാറെ അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റു.” (പ്രവൃത്തികൾ 19:5)

5. പൗലൊസ് സ്നാനമേറ്റത്; യേശുവിൻ്റെ നാമത്തിലാണ്: “ഇനി താമസിക്കുന്നതു എന്തു? എഴുന്നേറ്റു അവന്റെ (യേശുവിൻ്റെ) നാം വിളിച്ചു പ്രാർത്ഥിച്ചു സ്നാനം ഏറ്റു നിന്റെ പാപങ്ങളെ കഴുകിക്കളക എന്നു പറഞ്ഞു.” (പ്രവൃത്തികൾ 22:16)

6. സ്നാനത്തിൽ ത്രിത്വത്തോടല്ല; യേശുക്രിസ്തു എന്ന ഏകനോടാണ് സ്നാനാർത്ഥി ചേരുന്നത്: “അല്ല, യേശുക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ?” (റോമർ 6:3; ഗലാത്യർ 3:27)

7. സ്നാനത്തിൽ ത്രിത്വത്തോടല്ല; യേശുവെന്നവെന്ന ഏകനോടു കൂടിയാണ് സ്നാനാർത്ഥി ക്രൂശിക്കപ്പെടുന്നത്: “നാം ഇനി പാപത്തിന്നു അടിമപ്പെടാതവണ്ണം പാപശരീരത്തിന്നു നീക്കം വരേണ്ടതിന്നു നമ്മുടെ പഴയ മനുഷ്യൻ അവനോടു (യേശുവിനോടു) കൂടെ ക്രൂശിക്കപ്പെട്ടു എന്നു നാം അറിയുന്നു.” (റോമ, 6:6)

8. സ്നാനത്തിൽ ത്രിത്വത്തിൻ്റെയല്ല; ക്രിസ്തുവെന്ന ഏകൻ്റെ മരണത്തിലാണ് സ്നാനാർത്ഥി പങ്കാളിയാകുന്നത്: “അല്ല, യേശുക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ?” (റോമർ 6:3,4)

9. സ്നാനത്തിൽ ത്രിത്വത്തോടല്ല; യേശുവിനോട് കൂടെയാണ് സ്നാനാർത്ഥി അടക്കപ്പെടുന്നത്: സ്നാനത്തിൽ നിങ്ങൾ അവനോടു (യേശുവിനോടു) കൂടെ അടക്കപ്പെടുകയും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേല്പിച്ച ദൈവത്തിന്റെ വ്യാപാരശക്തിയിലുള്ള വിശ്വാസത്താൽ അവനോടുകൂടെ നിങ്ങളും ഉയിർത്തെഴുന്നേൽക്കയും ചെയ്തു.” (കൊലൊസ്സ്യർ 2:12)

10. സ്നാനത്തിൽ ത്രിത്വത്തിൻ്റെ പുനരുത്ഥാനത്തോടല്ല; ക്രിസ്തുവിന്റെ പുനരുത്ഥാനത്തിൻ്റെ സാദൃശ്യത്തോടാണ് സ്നാനാർത്ഥി ഏകീഭവിക്കുന്നത്: “അവന്റെ (യേശുവിൻ്റെ) മരണത്തിന്റെ സാദൃശ്യത്തോടു നാം ഏകീഭവിച്ചവരായെങ്കിൽ പുനരുത്ഥാനത്തിന്റെ സാദൃശ്യത്തോടും ഏകീഭവിക്കും.” (റോമർ 6:4,5)

11. സ്നാനത്തിൽ ത്രിത്വത്തെയല്ല; യേശുക്രിസ്തുവെന്ന ഏകനെയാണ് സ്നാനാർത്ഥി ധരിക്കുന്നത്:ക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റിരിക്കുന്ന നിങ്ങള്‍ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു.” (ഗലാത്യർ 3:27)

12. സ്നാനമെന്നല്ല; ഏതൊരു പ്രവൃത്തി ചെയ്താലും യേശുക്രിസ്തുവിന്റെ നാമത്തിലാണ് ചെയ്യേണ്ടത്: “വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ.” (കൊലൊസ്സ്യർ 3:17)

ബാഹ്യതെളിവുകൾ

1. CATHOLIC ENCYCLOPEDIA, Vol 2, Pg 263

The baptismal formula was changed from the name of JESUS CHRIST to the words Father, Son, & Holy Ghost by the Catholic Church in the second century.

2. CANEY ENCYCLOPEDIA OF RELIGION, Pg 53

The early church always baptized in the name of the Lord Jesus until development of Trinity Doctrine in 2nd century.

3. THE NEW SCHAFF-HERZOG ENCYCLOPEDIA OF RELIGIOUS KNOWLEDGE. (1957), Vol  I, Pg 435

The New Testament knows only baptism in the name of Jesus …, which still occurs even in the second and third centuries.

4. ENCYCLOPEDIA BRITANNICA, 11th Edition, Vol 3, Pg 82

Everywhere in the oldest sources it states that baptism took place in the name of Jesus Christ.”

5. ENCYCLOPEDIA BRITANNICA. 11TH edition, (1910), Vol 2, Pg 365

The Trinitarian formula and trine immersion were not uniformly used from the beginning… Bapti[sm] into the name of the Lord [was] the normal formula of the new Testament. In the 3rd century baptism in the name of Christ was still so wide spread that Pope Stephen, in opposition to Cyprian of Carthage, declared it to be valid.

6. ENCYCLOPEDIA BIBLICA, (1899), Vol I, Pg 473

It is natural to conclude that baptism was administered in the earliest times ‘in the name of Jesus Christ,’ or in that ‘of the Lord Jesus.’ This view is confirmed by the fact that the earliest forms of the baptismal confession appear to have been single – not triple, as was the later creed.

7. INTERPRETERS DICTIONARY OF THE BIBLE, (1962), Vol I, Pg 351

The evidence … suggests that baptism in early Christianity was administered, not in the threefold name, nut ‘in the name of the Lord Jesus.’

8. A HISTORY OF THE CHRISTIAN CHURCH. Williston Walker, (1947), Pg 58

The Trinitarian baptismal formula … was displacing the older baptism in the name of Christ.

9. HASTINGS DICTIONARY OF BIBLE, pg 88

It must be acknowledged that the three fold name of Matthew 28:19 does not appear to have been used by the primitive church, but rather in the name of Jesus, Jesus Christ or Lord Jesus.

10. HASTINGS DICTIONARY OF THE BIBLE. (1898), Vol I, Pg 241

[One explanation is that] the original form of words was ‘into the name of Jesus Christ’. Baptism into the name of the Trinity was a later development.

11. HASTINGS ENCYCLOPEDIA OF RELIGION. Vol 2, Pg 377

Christian baptism was administered using the words “In the name of Jesus.”

Vol 2, Pg 378

The use of a Trinitarian formula of any sort was not suggested in early Church history.

Vol 2, Pg 389

Baptism was always in the name of Lord Jesus until the time of Justin Martyr when Triune formula was used.

12. SCHAFF – HERZOG RELIGIOUS ENCYCLOPEDIA, VOLUME Vol 1, pg 435

The New Testament knows only the baptism in the name of Jesus.

13. ENCYCLOPEDIA OF RELIGION AND ETHICS. (1951), Vol II, Pg 384, 389

The formula used was ‘in the name of the Lord Jesus Christ’ or some synonymous phrase; there is no evidence for the use of the trine name… The earliest form, represented in the Acts, was simple immersion….in water, the use of the name of the Lord, and the laying on of hands. To these were addedm at various times and places which cannot be safely identified, (a) the trine name (Justin)….

14. A HISTORY OF CHRISTIAN THOUGHT (Otto Heick). (1965), Vol I, Pg 53

At first baptism was administered in the name of Jesus, but gradually in the name of the Triune God: Father, Son, and Holy Ghost.

15. CANNEY’S ENCYCLOPEDIA OF RELIGIONS. (1970), Pg 53

The early Church always baptized into the name of the Lord Jesus until the development of the Trinity. Afterward they were baptized into the name of a Father, Son and Holy Ghost.” 

സുവിശേഷം യേശുവിൻ്റെ നാമത്തിലാണ്. (പ്രവൃ, 8:12, 35; 10:36; 11:20). വിശ്വസിക്കേണ്ടത് യേശുവിൻ്റെ നാമമാണ്. (പ്രവൃ, 16:31). ഏറ്റുപറയേണ്ടത് യേശുവിൻ്റെ നാമമാണ്. (റോമ, 10:9). പാപമോചനം യേശുവിൻ്റെ നാത്തിലാണ്. (ലൂക്കൊ, 24:47). രക്ഷ യേശുവിൻ്റെ നാമത്തിലാണ്. (പ്രവൃ, 4:12; റോമ, 10:9). ദൈവമക്കളാകുന്നത് യേശുവിൻ്റെ നാമത്തിലാണ്. (യോഹ, 1:12). നിത്യജീവൻ യേശുവിൻ്റെ നാമത്തിലാണ്. (1യോഹ, 5:13). പ്രാർത്ഥന യേശുവിൻ്റെ നാമത്തിലാണ്. (യോഹ, 14:14). പുതിയനിയമത്തിലെ എല്ലാക്കാര്യങ്ങളും കർത്താവായ യേശുക്രിസ്തുവിൻ്റെ നാമത്തിൽ ചെയ്യാനാണ് കല്പിച്ചിരിക്കുന്നത്. പിന്നെ, സ്നാനം മാത്രം എന്തിനു മറ്റൊരു നാമത്തിൽ ചെയ്യണം? അല്ലെങ്കിൽ മേല്പറഞ്ഞതിനേക്കാൾ എന്തു വിശേഷതയാണ് സ്നാനത്തിനുള്ളത്❓

യേശു, പിതാവിന്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കാനാണ് കല്പിച്ചത്. (മത്താ, 28:19). അപ്പൊസ്തലന്മാർ സ്നാനം കഴിപ്പിച്ചതാകട്ടെ; യേശുക്രിസ്തുവിന്റെ നാമത്തിലും. (പ്രവൃ, 2:38; 8:16; 10:48; 19:5; 22:16; റോമ, 6:3-5; ഗലാ, 3:27; കൊലൊ, 2:12; 3:17). എന്തെന്നാൽ, പിതാവിൻ്റെ നാമം തന്നെയാണ് പുത്രൻ്റെ നാമം. (യോഹ, 5:43; 17:11,12). പരിശുദ്ധാത്മാവ് വന്നതും യേശുവിൻ്റെ നാമത്തിലാണ്. (യോഹ, 14:26). ആകയാൽ പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമാണ് യേശുക്രിസ്തു. (മത്താ, 28:19). കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിലാണ് ക്രൈസ്തവർ സ്നാനമെന്ന ക്രിയ അനുഷ്ഠിക്കേണ്ടത്:

കൂടുതൽ അറിവിനായി താഴെക്കാണുന്ന ലിങ്കിൽ പ്രവേശിക്കുക: 👇

സ്നാനം

Leave a Reply

Your email address will not be published.