സക്കായി

സക്കായി (Zacchaeus)

പേരിനർത്ഥം – കപടമില്ലാത്ത

ചുങ്കക്കാരിൽ പ്രമാണിയും ധനവാനുമായി സക്കായി യെരീഹോവിൽ പാർത്തിരുന്നു. യേശുവിനെ കാണാനുള്ള താൽപര്യം നിമിത്തം വളർച്ചയിൽ കുറിയവനായ സക്കായി കാട്ടത്തിമേൽ കയറി. യേശു ആ സ്ഥലത്തെത്തിയപ്പോൾ മേലോട്ടുനോക്കി സക്കായിയെ പേർ പറഞ്ഞു വിളിച്ചു, താൻ അവനോടു കൂടെ പാർക്കുന്നു എന്നറിയിച്ചു. സഹായിക്കു സന്തോഷം അടക്കാൻ കഴിഞ്ഞില്ല. അവൻ ബദ്ധപ്പെട്ടു ഇറങ്ങി യേശുവിനെ സ്വീകരിച്ചു. അന്യായമായി കരം ഈടാക്കിയിരുന്ന സക്കായിയെ ജനങ്ങൾ പാപി എന്നു മുദ്രയടിച്ചു വെറുത്തിരുന്നു. പുരുഷാരത്തിനു മുന്നിൽ തന്നെ പേരു വിളിച്ചു അംഗീകരിച്ച യേശുവിന്റെ മുന്നിൽ അവൻ വാസ്തവമായി പശ്ചാത്തപിച്ചു. ന്യായപ്രമാണം ആവശ്യപ്പെട്ടതിലേറെ പ്രായശ്ചിത്തം ചെയ്യാമെന്ന് അവൻ ഏറ്റുപറഞ്ഞു. (സംഖ്യാ, 5:6,7). ഇവനും അബ്രാഹാമിന്റെ മകൻ ആകയാൽ ഇന്നു ഈ വീടിന്നു രക്ഷവന്നു എന്നു യേശു പറഞ്ഞു. (ലൂക്കൊ, 19:1-10).

Leave a Reply

Your email address will not be published. Required fields are marked *