യൂനിക്ക

യൂനിക്ക (Eunice)

പേരിനർത്ഥം — സദ്വിജയം

തിമൊഥെയൊസിന്റെ അമ്മ. (2തിമൊ, 1:5). യെഹൂദസ്ത്രീയായ യുനീക്കയുടെ ഭർത്താവു ഒരു യവനൻ ആയിരുന്നു. (പ്രവൃ, 16:1). അപ്പൊസ്തലനായ പൗലൊസ് ഇവളുടെ വിശ്വാസത്തെ പുകഴ്ത്തുന്നു. ചെറുപ്രായത്തിൽ തന്നെ തിരുവെഴുത്തുകൾ നല്ലവണ്ണം പഠിക്കുവാൻ തിമൊഥയൊസിനെ സഹായിച്ചത് വിശ്വാസിനിയായ മാതാവായിരിക്കണം. (2തിമൊ, 3:15). പിതാവ് യവനൻ ആണെന്ന് യെഹൂദന്മാർക്കൊക്കെ അറിവുള്ളതുകൊണ്ടാണ് തിമൊഥയൊസിനെ പരിച്ഛേദനം കഴിപ്പിച്ചത്. (അപ്പൊ, 16:1-3). 

ആകെ സൂചനകൾ (2) — പ്രവൃ, 16:1, 2തിമൊ, 1:5.

Leave a Reply

Your email address will not be published. Required fields are marked *