മെലിത്ത

മെലിത്ത (Melita)

ഇന്നു മാൾട്ട (Malta) എന്ന പേരിലറിയപ്പെടുന്ന ദ്വീപ്. സിസിലിക്കു (Cicily) ഏകദേശം 95 കി.മീറ്റർ തെക്കു കിടക്കുന്നു. ബി.സി. 1000-നടുപ്പിച്ചു ഫിനിഷ്യർ ഇവിടെ കുടിയേറിപ്പാർത്തു. നാലു നൂറ്റാണ്ടുകൾക്കു ശേഷം മെലിത്ത കാർത്തേജിന്റെ ഭാഗമായിത്തീർന്നു. ബി.സി. 218-ൽ ഈ ദ്വീപ് റോമിന്റെ അധീനത്തിലായി. കാർത്തേജിലെ ഭാഷ തന്നെ അവർ സംസാരിച്ചു വന്നതിനാലാണ് ലൂക്കൊസ് അവരെ ബർബരന്മാർ (പ്രവൃ, 28:2) എന്നു വിളിച്ചത്. വിദേശീയഭാഷ സംസാരിക്കുന്നവർ ഗ്രേക്കർക്കു ബർബരന്മാരാണ്. പൗലൊസിന്റെ കപ്പലിനു ഛേദം സംഭവിച്ചതു മെലിത്ത ദ്വീപിന്നടുത്തായിരുന്നു. (പ്രവൃ, 27:27). ഇറ്റലി, മെലിത്ത, ക്രീറ്റ് (ക്രേത്ത), ഗ്രീസ് എന്നിവയ്ക്കിടയിലാണ് അദ്രിയക്കടൽ. ക്രേത്തയിൽ നിന്നും കപ്പലിനെ മെലിത്തയിലേക്കു (Malta) കൊണ്ടുപോകാൻ കഴിവുള്ള കൊടുങ്കാറ്റാണ് ഈശാനമൂലൻ. (പ്രവൃ, 27:14). മെലിത്ത ദ്വീപിൽ വച്ചു അണലി പൗലൊസിന്റെ കയ്യിൽ ചുറ്റി. (പ്രവൃ, 28:3). ഇന്നു ഇവിടെ പാമ്പുകളില്ല.

Leave a Reply

Your email address will not be published. Required fields are marked *