ബൈബിളിലെ അത്ഭുതങ്ങൾ

ബൈബിളിലെ അത്ഭുതങ്ങൾ 

“നിന്റെ ന്യായപ്രമാണത്തിലെ അത്ഭുതങ്ങളെ കാണേണ്ടതിനു എന്റെ കണ്ണുകളെ തുറക്കണമേ.” (സങ്കീ, 119:8). “ജാതികളുടെ ഇടയിൽ അവന്റെ മഹത്ത്വവും സകല വംശങ്ങളുടെയും ഇടയിൽ അവന്റെ അടുത്ഭുങ്ങളും വിവരിക്കുവിൻ” (സങ്കീ, 96:3).

1. സൊദോം ഗൊമോര നശിപ്പിച്ചു (ഉല്പ, 19:24) 

2. ലോത്തിന്റെ ഭാര്യ ഉപ്പുതൂണായി. (ഉല്പ, 19:26). 

3. ഇസ്ഹാക്കിന്റെ ജനനം. (ഉല്പ, 21:1-3).

4. മുൾപ്പടർപ്പു കത്തിയിട്ടും വെന്തുപോയില്ല. (പുറ, 3:3).

5. അഹരോന്റെ വടി സർപ്പമായി. (പുറ,7:10-12). 

6. മിസ്രയീമിലെ പത്തുബാധകൾ: (പുറ, 7:20-12:30). 1.വെള്ളം രക്തമായി (പുറ, 7:20), 2.തവള (പുറ, 8 2-8), 3.നിലത്തെ പൊടി പേൻ ആയിത്തീർന്നു (പുറ, 8:16-18), 4.നായീച്ച (പുറ, 8:21-24), 5.മൃഗങ്ങൾക്കു കഠിനവ്യാധി (പുറ, 9:1-6), 6.പരു (പുറ, 9:8-11), 7.കല്മഴ (പുറ, 9:22-26), 8.വെട്ടുക്കിളി (പുറ, 10:12-19), 9.മൂന്നുദിവസം കൂരിരുട്ട് (പുറ, 10:21-23), 9.കടിഞ്ഞൂൽ സംഹാരം (പുറ, 12:29-30).

7. ചെങ്കടൽ വിഭജിക്കപ്പെട്ടു. (പുറ, 14:21-31).

8. മാറായിലെ കയ്പ്പുവെള്ളം മധുരമാക്കി. (പുറ, 15:23-25).

 9. സ്വർഗ്ഗത്തിൽനിന്ന് മന്ന വർഷിപ്പിച്ചു. (പുറ, 15:14-35).

10. രെഫീദീമിലെ പാറയിൽ നിന്ന് വെള്ളം പൊങ്ങി. (പുറ, 17:5-7). 

11. അന്യാഗ്നി കൊണ്ടുവന്നതിനാൽ നാദാബും അബീഹുവും ദഹിപ്പിക്കപ്പെട്ടു. (ലേവ്യ, 10:1-2).

12. തബേരായിൽ ജനം പിറുപിറുക്കുക നിമിത്തം തീ കത്തി. (സംഖ്യ, 11:1-3). 

13. കോരഹിനെയും കൂട്ടരെയും ഭൂമി വിഴുങ്ങി; ധൂപം കാട്ടിയ 250 പേരെ അഗ്നി ദഹിപ്പിച്ചു. (സംഖ്യ, 16:31-35). 

14. അഹരോന്റെ വടി തളിർത്തു. (സംഖ്യ, 17:18). 

15. മെരീബായിൽ പാറയിൽനിന്നു വെള്ളം പുറപ്പെടുവിച്ചു. (സംഖ്യ, 20:7-11). 

16) താമസർപ്പത്തെ നോക്കി യിസ്രായേൽ മക്കൾ സുഖം പ്രാപിച്ചു. (സംഖ്യ, 21:8-9). 

17. ബിലയാമിന്റെ കഴുത സംസാരിച്ചു. (സംഖ്യ, 22:28).

18 ) യോർദ്ദാൻ നദി വിഭജിക്കപ്പെട്ടു. (യോശു, 3:14-17). 

19. കാഹളം ഊതിയപ്പോൾ യെരീഹോ മതിൽ വീണു. (യോശു, 6:20). 

20. യഹോവ ആകാശത്തുനിന്ന് കല്മഴ പെയ്യിച്ചു. (യോശു, 10:11). 

21. സൂര്യനും ചന്ദ്രനും നിശ്ചലമായി നിന്നു. (യോശു, 10:12-14). 

22. ശിംശോന്റെ ശക്തി. (ന്യായാ, 14-16 അ).

23. ലേഹിയിൽ ഒരു കുഴി പിളർന്നു വെള്ളം പുറപ്പെട്ടു. (ന്യായാ, 15:19). 

24. ഫെലിസ്ത്യരുടെ ദേവനായ ദാഗോൻ യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ കവിഞ്ഞുവീണു. (1ശമു, 5:1-5).

25. ഫെലിസ്ത്യർക്കു മൂലരോഗം പിടിപെട്ടു. (1ശമു, 5:6-12). 

26. യഹോവയുടെ പെട്ടകത്തിൽ നോക്കുകകൊണ്ടു ബത്-ശേമെശ്യർ സംഹരിക്കപ്പെട്ടു. (1ശമു, 6:19).

27. യഹോവ ഇടിമുഴക്കി ഫെലിസ്ത്യ സൈന്യത്തെ പരിഭ്രമിപ്പിച്ചു. (1ശമു, 7:10).

28. കൊയ്ത്തു കാലത്തു ഇടിയും മഴയും. (1ശമു, 12:17-18). 

29. ബാഖാവൃക്ഷങ്ങളുടെ ഒച്ച. (2ശമു, 5:23-25). 

30. ദൈവത്തിന്റെ പെട്ടകം പിടിക്കുക നിമിത്തം ഉസ്സാ മരിച്ചു. (2ശമു, 6:6-7).

31 ) യൊരോബെയാമിന്റെ കൈ വരണ്ടുപോയി. (1രാജാ, 13:4).

32. ഏലിയാവിന് കാക്ക ഭക്ഷണം കൊണ്ടുവന്നു കൊടുത്തു. (1രാജാ, 17:4-6).

33. ഏലീയാവിന്റെ സ്വർഗ്ഗാരോഹണം. (2രാജാ, 2:11). 

34. അഫേക് പട്ടണമതിൽ 27,000 ആരാമ്യരുടെമേൽ വീണു. (1രാജാ, 20:30).

35. യഹോവയുടെ ദൂതൻ അശ്ശൂർ പാളയത്തിൽ 1,85,000 പേരെ സംഹരിച്ചു. (2രാജാ, 19:35). 

36. ആഹാസിന്റെ സൂര്യഘടികാരത്തിൽ നിഴൽ പത്തുപടി പിന്നോക്കം പോയി. (2രാജ, 20:9-11). 

37. ഉസ്സിയാവു കുഷ്ഠരോഗിയായി. (2ദിന, 26:16-21).

38. ശദ്രക്, മേശെക്, അബേദ്നെഗോ എന്നിവർ തീച്ചുളയിൽനിന്നും രക്ഷപ്പെട്ടു. (ദാനി, 3:19-27). 

39. ദാനിയേൽ സിംഹഗുഹയിൽ നിന്നും രക്ഷപ്പെട്ടു. (ദാനി, 6:16-23).

40. യോനാ മത്സ്യത്തിന്റെ വയറ്റിൽനിന്നും രക്ഷപ്പെട്ടു. (യോന, 2:10).

ഏലീയാവിന്റെ അത്ഭുതപ്രവൃത്തികൾ 

1. മഞ്ഞും മഴയും പെയ്യാതെ ആകാശത്തെ അടച്ചു. (1രാജാ, 17:1). 

2. വിധവയുടെ മാവും എണ്ണയും വർദ്ധിപ്പിച്ചു. (1രാജാ, 17:14). 

3. വിധവയുടെ മകനെ ഉയിർപ്പിച്ചു. (1രാജാ, 17:17-24). 

4. ആകാശത്തുനിന്നു അഗ്നി പതിപ്പിച്ചു. (1രാജാ, 18:38). 

5. മഴ പെയ്യിച്ചു. (1രാജാ, 18:41-45). 

6. ആകാശത്തുനിന്ന് വീണ്ടും അഗ്നി പതിപ്പിച്ചു. (2രാജാ, 1:10). 

7. ആകാശത്തുനിന്ന് പിന്നെയും അഗ്നി പതിപ്പിച്ചു. (2രാജാ, 1:12). 

8. യോർദ്ദാനെ വിഭജിച്ചു. (2രാജാ, 2:8).

എലീശയുടെ അത്ഭുതപ്രവൃത്തികൾ

1. യോർദ്ദാനെ വിഭജിച്ചു. (2രാജ, 2:14). 

2. യരീഹോവിലെ ചീത്തവെള്ളം ഉപ്പിട്ടു പഥ്യമാക്കി. (2രാജാ, 2:22).

3. രണ്ടു പെൺകരടികൾ 42 ബാലന്മാരെ കീറിക്കളഞ്ഞു. (2രാജാ, 2:24). 

4. ദേശത്തെ വെള്ളംകൊണ്ടു നിറച്ചു. (2രാജാ, 3:16:20). 

5. വിധവയുടെ എണ്ണം വർദ്ധിപ്പിച്ചു. (2രാജാ, 4:2-7). 

6. എലീശയുടെ പ്രവചനത്താൽ ശൂനേംകാരത്തിക്കു കുഞ്ഞു ജനിച്ചു (2രാജാ, 4:16,17).

7. ശൂനേംകാരിയുടെ മകനെ ഉയിർപ്പിച്ചു. (2രാജാ, 4:31-37).

8. വിഷം കലർന്ന പായസം മാവിട്ടു ശുദ്ധമാക്കി. (2രാജാ, 4:38-41).

9. 20 യവത്തപ്പംകൊണ്ടു നൂറ് പേരെ പോഷിപ്പിച്ചു. (2രാജാ, 4:42-44). 

10. നയമാന്റെ കുഷ്ഠരോഗം സൗഖ്യമാക്കി. (2രാജാ, 5:14).

11. ഗേഹസി കുഷ്ഠരോഗിയായി. (2രാജ, 5:20-27).

12. വെള്ളത്തിൽ ഇരുമ്പു പൊങ്ങി. (2രാജാ, 6:5-7). 

13. ബാല്യക്കാരന്റെ കണ്ണു തുറന്നു. (2രാജാ, 6:17). 

14. അരാം സൈന്യത്തെ അന്ധത പിടിപ്പിച്ചു. (2രാജാ, 6:18).

15. അരാം സൈന്യത്തിന്റെ കണ്ണു തുറപ്പിച്ചു. (2രാജാ, 6:20). 

16. ഏലീശായുടെ അസ്ഥിയിൽ തൊടുക നിമിത്തം ചത്തവൻ ജീവിച്ചു. (2രാജ, 13:21).

പുതിയ നിയമത്തിലെ അത്ഭുതങ്ങൾ 

യേശു ചെയ്തു അത്ഭുതപ്രവൃത്തികൾ

“നസയനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ട് അവൻ നന്മ ചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൗഖ്യമാക്കിക്കൊണ്ട് സഞ്ചരിച്ചതുമായ വിവരം തന്നെ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38).

1. കുഷ്ഠരോഗിയെ ശുദ്ധമാക്കി. (മത്താ, 8:2-4, മർക്കൊ, 1:40-45, ലൂക്കോ, 5:12-14). 

2. ശതാധിപന്റെ ദാസനെ സൗഖ്യമാക്കി. (മത്താ, 8:5-13, ലൂക്കോ, 7:2-10. 

3. ശീമോന്റെ അമ്മാവിയമ്മയെ സുഖപ്പെടുത്തി. (മത്താ, 8:14-17, മർക്കൊ, 1:29-31, ലൂക്കോ, 4:38-39). 

4. സന്ധ്യാസമയത്ത് അനേകം രോഗികളെയും ഭൂത്രഗ്രസ്തരേയും സൗഖ്യമാക്കി. (മത്താ, 8:16-17, മർക്കൊ, 1:30-31, ലൂക്കോ, 4:40-41). 

5. കടലിനെ ശാന്തമാക്കി. (മത്താ, 8:23-27, മർക്കൊ, 4:35-41, ലുക്കോ, 8:22-25). 

6. ഗദരദേശത്തെ ഭൂതഗസ്തനെ സൗഖ്യമാക്കി. (മത്താ, 8:28-34, മർക്കൊ, 5:1-20, ലൂക്കോ, 8:26-39).

7. പക്ഷവാതരോഗിയെ സൗഖ്യമാക്കി. (മത്താ, 9:2-8, മർക്കോ, 2:3-15, ലൂക്കോ, 5:18-26). 

8. രക്തസ്രവക്കാരിയെ സൗഖ്യമാക്കി. (മത്താ, 9:20-22, മർക്കൊ, 5:25-34, ലൂക്കോ, 8:43-48).

9. യായീറോസിന്റെ മകളെ ഉയിർപ്പിച്ചു. (മത്താ, 9:23-26, മർക്കൊ, 5:35-43, ലൂക്കൊ, 8:49-56). 

10. രണ്ടു കുരുടന്മാർക്കു കാഴ്ച നല്കി (മത്താ, 9:27-31).

11. ഭൂതഗസ്ഥനായ ഊമനെ സൗഖ്യമാക്കി. (മത്താ, 9:32-34, ലൂക്കോ, 11:14-15). 

12. വരണ്ട കയ്യുള്ള മനുഷ്യനെ സൗഖ്യമാക്കി. (മത്താ, 12:9-14, മവക്കൊ, 3:1-5, ലൂക്കൊ, 6:6-11). 

13. ഊമനും കുരുടനുമായ ഭൂതബാധിതനെ സൗഖ്യമാക്കി. (മത്താ, 12:22, ലൂക്കോ, 11:14). 

14 ) 5000 പേരെ പോഷിപ്പിച്ചു. (മത്താ, 14:14-21, മർക്കൊ, 6:35-44, ലൂക്കോ, 9:12-17, യോഹ, 6:16-21). 

15. യേശു വെള്ളത്തിനു മീതെ നടന്നു. (മത്താ, 14:24-31, മർക്കൊ, 6:45-5, യോഹ, 6:16-21). 

16. പത്രോസിനെ വെള്ളത്തിനു മീതെ നടത്തി. (മത്താ, 14:28:32).

17. കാനാന്യസ്ത്രീയുടെ മകളുടെ ഭൂതോപദ്രവം സൗഖ്യമാക്കി. (മത്താ, 15:21-28, മർക്കൊ, 7:24-30).

18. 4000 പേരെ പോഷിപ്പിച്ചു. (മത്താ, 15:32-39, മർക്കൊ, 8:1-9. 

19. ഭൂതബാധിതനായ ബാലനെ സൗഖ്യമാക്കി. (മത്താ, 17:14-18, മർക്കൊ, 9:14-29, ലൂക്കോ, 9:38-43). 

20. മീനിന്റെ വായിൽ നിന്ന് ചതുർദ്രമപ്പണം. (മത്താ, 17:24-27).

21. യെരീഹോവിലെ രണ്ടു കുരുടന്മാരുടെ സൗഖ്യം. (മത്താ, 20:29-34).

22. അത്തിവൃക്ഷത്തെ ഉണങ്ങിപ്പോയി.(മത്താ, 21:18-22, മർക്കൊ, 11:14, 20-22). 

23. മല്ക്കൊസിന്റെ ചേഛദിക്കപ്പെട്ട കാത് സൗഖ്യമാക്കി. (ലൂക്കോ, 22:49-51, യോഹ, 18:10).

24. പള്ളിയിൽ ഭൂതബാധിതനെ സൗഖ്യമാക്കി. (മർക്കൊ, 1:23-26, ലൂക്കോ, 4:33-35).

25. വിക്കനും ചെകിടനുമായവനെ സൗഖ്യമാക്കി. (മർക്കൊ, 7:31-37). 

26. ബേത്ത്സയിദയിലെ കുരുടനെ സൗഖ്യമാക്കി. (മർക്കൊ, 8:22-26).

27. ബർത്തിമായി എന്ന കുരുടന് കാഴ്ച നല്കി. (മർക്കൊ, 10:46-52, ലൂക്കോ, 18:35-43). 

28. അതിശയകരമായ മീൻപിടുത്തം. (ലൂക്കോ, 5:1-11).

29. നയീനിലെ വിധവയുടെ മകനെ ഉയിർപ്പിച്ചു. (ലൂക്കോ, 7:11-17). 

30. കൂനിയായ സ്ത്രീക്കു സൗഖ്യം നൽകി. (ലൂക്കൊ, 13:10-17). 

31. മഹോദരമുള്ള മനുഷ്യനെ സുഖമാക്കി. (ലൂക്കൊ, 14:1-6). 

32. പത്തു കുഷ്ഠരോഗികളെ ശുദ്ധമാക്കി. (ലൂക്കൊ, 17:11-19). 

33. വെള്ളം വീഞ്ഞാക്കി. (യോഹ, 2:1-11). 

34. രാജഭത്യന്റെ മകനു സൗഖ്യം നൽകി. (യോഹ, 4:44-54).

35. 38 വർഷം രോഗിയായിരുന്നവനെ സൗഖ്യമാക്കി. (യോഹ, 5:1-11).

36. പിറവിക്കുരുടനെ സുഖപ്പെടുത്തി. (യോഹ, 9:1-7). 

37. ലാസറിനെ ഉയിർപ്പിച്ചു. (യോഹ, 11:17-44). 

38. അതിശയകരമായ മീൻപിടുത്തം (153 എണ്ണം).  (യോഹ,  2:1-14).

“യേശു ചെയ്തത് മറ്റു പലതും ഉണ്ട്; അത് ഓരോന്നായി എഴുതിയാൽ എഴുതിയ പുസ്തകങ്ങൾ ലോകത്തിൽ തന്നേയും ഒതുങ്ങുകയില്ല എന്നു ഞാൻ നിരൂപിക്കുന്നു.” (യോഹ, 21:25).

അപ്പൊസ്തലന്മാരിലൂടെ നടന്ന അത്ഭുതങ്ങൾ 

“അപ്പൊസ്തലന്മാരുടെ കൈയാൽ ജനത്തിന്റെ ഇടയിൽ പല അടയാളങ്ങളും അത്ഭുതങ്ങളും നടന്നു.” (പ്രവൃ, 5:12).

പത്രോസ് മുഖാന്തരം അത്ഭുതങ്ങൾ 

1. സുന്ദരം ദേവാലയഗോപുരത്തിലെ മുടന്തനെ സൗഖ്യമാക്കി. (പ്രവൃ, 3:6-7). 

2. വ്യാജം കാണിച്ച അനന്യാസും സഫീറയും മരിക്കുന്നു. (പ്രവൃ, 5-5-10). 

3. പത്രോസിന്റെ നിഴൽ വീണ് രോഗികൾ സൗഖ്യമാകുന്നു. (പ്രവൃ, 5:15-16).

4. തടവിൽ നിന്നു രക്ഷ പ്രാപിക്കുന്നു. (പ്രവൃ, 5:17-19).

5) പക്ഷവാതരോഗിയായ ഐനെയാസിന്റെ സൗഖ്യം. (പ്രവൃ, 9:32-35). 

6. തബീഥായെ ഉയർപ്പിച്ചു. (പ്രവൃ, 9:36-43). 

7. രണ്ടാം പ്രാവശ്യം തടവിൽനിന്ന് രക്ഷ പ്രാപിക്കുന്നു. (പ്രവൃ, 12:1-10).

പൗലൊസ് മുഖാന്തരം അത്ഭുതങ്ങൾ

1. എലീമാസ് അന്ധനാകുന്നു. (പ്രവൃ, 13:8-11).

2. ലുസ്ത്രയിലെ മുടന്തൻ സൗഖ്യമാകുന്നു. (പ്രവൃ, 14:8-10).

3. വെളിച്ചപ്പാടത്തിയിലുള്ള ഭൂതത്തെ പുറത്താക്കുന്നു. (പ്രവൃ, 16:16-18). 

4.പൗലൊസിന്റെ തൂവാലയും മേൽമുണ്ടും ഇട്ടതുമൂലമുള്ള സൗഖ്യം. (പ്രവൃ, 19:11-12).

5. യുത്തിക്കൊസ് എന്ന യൌവനക്കാരനെ ജീവിപ്പിച്ചു. (പ്രവൃ, 20:8-12).

6. അണലി ദംശനത്തിൽ നിന്ന് രക്ഷ പ്രാപിച്ചു (പ്രവൃ, 28:2-6).

7. പുബ്ലിയൊസിന്റെ പിതാവിന്റേയും, ദീപുവാസികളുടേയും സൗഖ്യം. (പ്രവൃ, 28:8-10).

Leave a Reply

Your email address will not be published. Required fields are marked *