ഫൊയ്നീക്യ

ഫൊയ്നീക്യ (Phoenix)

പേരിനർത്ഥം — ഈന്തപ്പന

ക്രേത്തയിലെ (ക്രീറ്റ്) ഒരു തുറമുഖം. (പ്രവൃ, 27:8-15). ഇത് ക്രേത്താദ്വീപിനു തെക്കും ശുഭതുറമുഖത്തിനു പടിഞ്ഞാറും ആണ്. (പ്രവൃ, 27:8). ശീതകാലം ചെലവഴിക്കാൻ സുരക്ഷിതമായ തുറമുഖമാണിത്. രണ്ടു സ്ഥാനങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. ഒന്ന് ശുഭതുറമുഖത്തിന് 64 കി.മീറ്റർ പടിഞ്ഞാറുള്ള മുനമ്പിന്റെ കിഴക്കെ കരയിൽ സ്ഥിതി ചെയ്യുന്ന ‘ലൂട്രോ’യും (Loutro) മറ്റേത് ഈ മുനമ്പിന്റെ മറുഭാഗത്തുള്ള ‘ഫിനെക്കാ’യും (Phineka) ആണ്.

Leave a Reply

Your email address will not be published. Required fields are marked *