പ്തൊലെമായിസ്

പ്തൊലെമായിസ് (Ptolemais) 

ഉത്തര പലസ്തീനിലെ ഒരു പട്ടണം. ഇതിന്റെ പ്രാചീന നാമവും ആധുനികനാമവും ‘അക്കോ’ എന്നത്രേ. എബ്രായ തിരുവെഴുത്തുകളിൽ ഒരിടത്തു മാത്രമേ ‘അക്കോ’യെക്കുറിച്ചു പറഞ്ഞിട്ടുള്ളൂ. (ന്യായാ, 1:31,32). ഈജിപ്റ്റിലെ രാജാവായ ടോളമി (Ptolemy) പട്ടണം പുതുക്കിപ്പണിതതു നിമിത്തം അതിനു പ്തൊലെമായിസ് എന്നു പേരായി. മൂന്നാം മിഷണറിയാത്രയുടെ അന്ത്യത്തിൽ സോരിൽ നിന്നു കൈസര്യയിലേക്ക് കപ്പൽ യാത്ര ചെയ്യുമ്പോൾ പൗലൊസ് പ്തൊലെമായിസിൽ ഇറങ്ങി സഹോദരന്മാരോടൊപ്പം ഒരു ദിവസം ചെലവഴിച്ചു. (പ്രവൃ, 21:7).

Leave a Reply

Your email address will not be published. Required fields are marked *