പുസ്തകങ്ങൾ (10)

പുസ്തകങ്ങൾ

“ജ്ഞാനം മുത്തുകളെക്കാൾ നല്ലതാകുന്നു; മനോഹരമായതൊന്നും അതിനു തുല്യമാകയില്ല.” (സദൃ, 8:11).

യേശുക്രിസ്തുവിൻ്റെ ജീവചരിത്രം

ബൈബിളിലെ നാലു സുവിശേഷങ്ങളെ കാലാനുക്രമത്തിൽ കോർത്തിണക്കി ഒറ്റ പുസ്തകം ആക്കിയിരിക്കുകയാണ് ഇതിൽ. സുവിശേഷങ്ങൾ എത്രപ്രാവശ്യം വായിച്ചാലും മനസ്സിലാകാത്ത കാര്യങ്ങൾ ഈ പുസ്തകം ഒറ്റത്തവണ വായിക്കുമ്പോൾത്തന്നെ ഗ്രഹിക്കാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഒപ്പം യേശുവിന്റെ ജഡധാരണത്തിന്റെ ഉദ്ദേശ്യങ്ങളെല്ലാം (പുതുവാനഭൂമിവരെ) ക്രമമായി ഉൾക്കൊള്ളിച്ചിട്ടുമുണ്ട്.

സ്വർഗ്ഗവും നരകവും

സ്വർഗ്ഗം, നരകം, ദൈവരാജ്യം, സ്വർഗ്ഗരാജ്യം, പറുദീസ, പാതാളം എന്നിവയെക്കുറിച്ചുള്ള സമഗ്രപഠനം.

യേശുവിൻ്റെ ചരിത്രപരത

ബൈബിളിനുവെളിയിൽ യേശുവിനെക്കുറിച്ചുള്ള ചരിത്രരേഖകളില്ലെന്ന് പറഞ്ഞുപരത്തുന്ന നികൃഷ്ടബുദ്ധികൾക്കുള്ള മറുപടി.

ആത്മസ്നാനം ഒരു വിഹഗവീക്ഷണം

ആത്മസ്നാനത്തെക്കുറിച്ച് വേദപുസ്തകവെളിച്ചത്തിൽ ഒരു പഠനം.

യേശുക്രിസ്തുവിന്റെ ജനനവർഷം

ചരിത്രത്തിൽനിന്നും വിശേഷാൽ വേദപുസ്തകത്തിൽ നിന്നും യേശുവിന്റെ ജനനവർഷം കൃത്യമായി നിർണ്ണയിച്ചിരിക്കുന്നു.

വിശ്വസിച്ചിട്ട് പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ?

‘വിശ്വസിക്കുക’ എന്ന കൃപയ്ക്ക് ‘പ്രാപിക്കുക’ എന്ന പ്രവൃത്തിയുമായുള്ള ബന്ധം വേദപുസ്തക വെളിച്ചത്തിൽ വീശകലനം ചെയ്യുന്നു.

സ്വർഗ്ഗരാജ്യത്തിൻ്റെ താക്കോൽ

സുവിശേഷവയൽ, വേല, വേലക്കാർ, പ്രതിഫലം തുടങ്ങി, സുവിശേഷ ഘോഷണത്തെക്കുറിച്ച് അറിയേണ്ടതെല്ലാം ചേർത്തിരിക്കുന്നു.

കണക്കുകൾ കഥ പറയുമ്പോൾ (പരിണാമസൂത്രം)

മനുഷ്യചരിത്രത്തെക്കുറിച്ചുള്ള പരിണാമവാദികളുടെ വഞ്ചനാസൂത്രം കണക്കിൽ തട്ടിത്തകരുന്ന ദയനീയ ചരിത്രം.

ലോകാവസാനത്തിന്റെ അടയാളം

യേശു ശിഷ്യന്മാരോട് പറഞ്ഞ ലോകാവസാനത്തിന്റെ അടയാളവും പഴയനിയമ പ്രവചനങ്ങളും ചേർത്തൊരു പഠനം.

ബൈബിൾ കാലഗണനം

ആദാം മുതൽ യേശുക്രിസ്തുവിന്റെ ജനനം, മരണം, ഉയിർത്തെഴുന്നേല്പ്, സ്വർഗ്ഗാരോഹണം, ദൈവസഭാസ്ഥാപനം വരെയുള്ള കാലം ബൈബിളിൽനിന്നു നിർണ്ണയിച്ചിരിക്കുന്നു.

NB: പുസ്തകങ്ങൾ വായിക്കുവാനും ഡൗൺലോഡ് ചെയ്യുവാനും ഓരോ പുസ്തകത്തിന്റെയും പേരിൽ ക്ലിക്ക് ചെയ്യുക.