മെരീബാ

മെരീബാ (Meribah)

പേരിനർത്ഥം — കലഹം

സീൻ മരുഭൂമിയിൽ രെഫീദീമിനടുത്തുള്ള സ്ഥലം. യഹോവ കല്പിച്ചതനുസരിച്ച് മോശെ പാറയെ അടിച്ചു യിസ്രായേൽ മക്കൾക്കു വെള്ളം കൊടുത്തു. (പുറ, 17:1-7). യിസ്രായേൽ മക്കളുടെ കലഹം നിമിത്തവും യഹോവയെ പരീക്ഷിക്കുക നിമിത്തവും മോശെ ആ സ്ഥലത്തിനു മസ്സാ (പരീക്ഷ) എന്നും, മെരീബ (കലഹം) എന്നും പേരിട്ടു. 

കാദേശിനടുത്തുള്ള മറ്റൊരു സ്ഥലം. (സംഖ്യാ, 27:14). ജനത്തിനു ദാഹിച്ചപ്പോൾ പാറയോടു കല്പിക്കുവാൻ ദൈവം മോശെയോടു പറഞ്ഞു. ദൈവകല്പനയെ അതിക്രമിച്ചു മോശെ പാറയെ രണ്ടുപ്രാവശ്യം അടിച്ചു; വെളളം പുറപ്പെട്ടു. (സംഖ്യാ, 20:1-13). ദൈവകല്പനയെ അതിക്രമിച്ചതുകൊണ്ടു മോശെക്കു വാഗ്ദത്ത നാട്ടിൽ പ്രവേശിക്കുവാൻ കഴിഞ്ഞില്ല.

Leave a Reply

Your email address will not be published. Required fields are marked *